ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 14, 2011

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്

സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്ക്
http://zubaidaidrees.blogspot.com/2011/10/blog-post.html

പ്രിയ സുബൈദ,

എന്റെ ബ്ലോഗിൽ ഇട്ട ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത്. ഇതിനുമുമ്പ് താങ്കളുടെ ബ്ലോഗിൽ വന്നിട്ടുണ്ടോ എന്ന് ഓർക്കുന്നില്ല. വന്നിട്ടുണ്ടെങ്കിൽ ഏതുപോസ്റ്റിലായാലും ഒരു കമന്റിട്ട് വായന അടയാളപ്പെടുത്തിയിരിക്കണം. ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വളരെ വിനയത്തോടെ ഒരു കാര്യം പറയട്ടെ. ഞാൻ മതാചാരങ്ങൾ പിൻപറ്റുന്നില്ല്ല. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉള്ളതുകൊണ്ടല്ല. അത് നിരർത്ഥകം എന്നു കരുതുന്നതുകൊണ്ടാണ്.കൂടാതെ ദൈവമില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച് ജീവിക്കുന്ന ആ‍ളാണ്. ദൈവം അയാർത്ഥവും മതം ഇന്നും ഒരു യാഥാർത്ഥ്യവും ആണെന്നാണ് ഞാൻ കരുതുന്നത്. മതങ്ങൾ ഉണ്ടെന്നും മതപരമായ വിവേചനങ്ങളും പർസ്പരമുള്ള അന്യമതപീഡനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നും ഞാൻ മനസിലാക്കുന്നുണ്ട്. . മത-ദൈവ പക്ഷവാദിയല്ലെന്നുകരുതി ഈ വിവേചനങ്ങളെയും പീഡനകളെയും കണ്ടില്ലെന്നു നടിക്കാനാകില്ല.

എന്നാൽ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകളിൽ സംവാദത്തിനു നിൽക്കാറില്ല.എന്നാൽ യുക്തിവാദികളുടെ ബ്ലോഗിൽ പോയി എതിർത്തും അനുകൂലിച്ചും സംവദിക്കാറുണ്ട്. ഒന്നാമത്, രാഷ്ട്രീയ സംവാദങ്ങളാണെനിക്കിഷ്ടം. രാഷ്ട്രീയക്കാർക്ക് കുറച്ചൊക്കെ സഹിഷ്ണുതയുണ്ട്. മതപക്ഷപാതികൾക്ക് അതില്ലെന്ന്പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഞാൻ ചുരുക്കി ഒരു കാര്യം പറയാം. മതത്തെയോ അതിന്റെ പ്രവാചകന്മാരെയോ പ്രബോധകരെയോ വിമർശിച്ചാൽ പലപ്പോഴും അക്രമമുണ്ടാകാറുണ്ട്. യുക്തിവാദികളെ വിമർശിച്ചാൽ അതുണ്ടാകില്ല. അപ്പോൾ യുക്തിവാദികളുടെ സഹിഷ്ണുതയോ ജനാധിപത്യ ബോധമോ മതത്തിന്റെ ആൾക്കാർ വച്ചു പുലർത്താറില്ല എന്നു സാരം. മതപക്ഷപാതികൾ യുക്തിവാദികളുടെ യോഗത്തെ കടന്നാക്രമിക്കുന്ന അനുഭവങ്ങൾ ഒരുപാടുണ്ട്. എന്തിന് മുജാഹിദുകളുടെ യോഗത്തെ പരമ്പരാഗത സുന്നി വിശ്വാസികൾ ആക്രമിക്കുന്ന അനുഭവങ്ങൾ ഊണ്ടായിട്ടുണ്ട്. ഈയിടെ തിരുവനന്തപുരത്ത് ഒരു ഹിന്ദു സ്വാമിയെ ഹിന്ദുപക്ഷസംഘക്കാർതന്നെ ആക്രമിച്ചു. എന്തിന് പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് ഒരു ഗ്രഹമാണെന്നും അത് സൂര്യനെ ചുറ്റുന്നുവെന്നും പറഞ്ഞ സോക്രട്ടീസിനെ ക്രിസ്തീയ സഭകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നും നമുക്കറിയാം. അപ്പോൾ പണ്ടും ഇന്നും മതങ്ങളിൽ ജനാധിപത്യ വിരുദ്ധതയും അസഹിഷ്ണുതയും അക്രമോത്സുകതയും ഉണ്ട്. യുക്തിവാദികൾക്ക് അതില്ല.

സത്യം, മതങ്ങളോടോ അതിന്റെ ആശയങ്ങളോടോ അതിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ ലക്ഷോപലക്ഷങ്ങളോടോ എനിക്ക് ഒരു വിരോധവും ഇല്ല. എനിക്ക് അതങ്ങളോട് അനിഷ്ടം തോന്നുന്നത് മതത്തിനെതിരെ ആരും ഒന്നും മിണ്ടി പോകരുതെന്ന അവയുടെ സംരക്ഷക വേഷക്കാരുടെ അക്രമോത്സുക ദുശാഠ്യം കാരണമാണ്. മതാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്തും യുക്തിവാദം അനുവദിക്കില്ല. എന്നാൽ യുക്തിവാദികൾ (അവർ രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും) ഒരുവേള ഏതെങ്കിലും രാജ്യത്ത് ആധിപത്യമുറപ്പിച്ചാൽ അവിടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം അവർ നിഷേധിക്കില്ല.ഉറപ്പാണ്. കാരണം അവർക്ക് ജനാധിപത്യബോധമുണ്ട്.മതങ്ങൾക്കെതിരെ സംസാരിച്ചാൽ മതക്കാർ പ്രകോപിതരാകും. അതിനു നൂറുകൂട്ടം ന്യായങ്ങൾ അവർ പറയും. യുക്തിവാദികളെ പറ്റി ആർ എന്തു പറഞ്ഞാലും യുക്തിവാദികൾ ഒരിക്കലും പ്രകോപിതരാകില്ല. അവർ ആരെയും ആക്രമിക്കില്ല.

താങ്കൾ ഇവിടെ പറഞ്ഞ പോസ്റ്റുകൾ ഒന്നും (യുക്തിവാദികളുടേതടക്കം). ഞാൻ വായിച്ചിട്ടില്ല.(ഏതോ ഒന്നു വായിച്ചു. അത് എഴുതിയ ഖാൻ എന്റെ സുഹൃത്തായതിനാൽ.) അതുകൊണ്ട് വിഷയം വിട്ട് ഈ കമന്റ് ഇട്ടു എന്നു മാത്രം. ഞാൻ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകൾ സന്ദർശിക്കാറുണ്ട്. അത് മതങ്ങളെ പറ്റി അറിയാനാണ്. അവിടെ സംവാദത്തിനു നിൽക്കാറില്ല. അവരോട് സംവദിച്ചിട്ട് കാര്യവുമില്ല. എന്നാൽ യുക്തിവാദ ബ്ലോഗുകൾ വായിച്ചാൽ സംവാദത്തിനു നിൽക്കും. എന്നാൽ യുക്തിവാദബ്ലോഗുകൾ അധികം വായിക്കാറില്ല. അതിനേപറ്റി ഇനി കൂടുതൽ അറിയാനൊന്നുമില്ല. കൂടുതൽ അറിഞ്ഞാലും ഇല്ലെങ്കിലും, ദൈവമില്ലെന്ന കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കും. മതമെന്ന യാതാർത്ഥ്യത്തെ വിസ്മരിക്കുകയുമില്ല. ജാതിയുമതേ!

അക്രമം കൊണ്ട് മറ്റ് ആശയങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് മതക്കാരായാലും രാഷ്ട്രീയക്കാരായാലും ശരിയല്ല.വിശ്വാസം നിലനിർത്തണം എന്നതിനപ്പുറം മതരാഷ്ട്രങ്ങൾ അഥവാ സ്വമതാധിപത്യലോകംതന്നെ സൃഷ്ടിക്കണമെന്ന് ഏതെങ്കിലും മതങ്ങൾ ആഗ്രഹിക്കുന്നത് ശരിയല്ലെന്ന വിശ്വാസവും ഇയുള്ളവന്റെ മനസിൽ ഉറച്ചുപോയി എന്ന് വിനയപൂർവ്വം അറിയിക്കട്ടെ! മതങ്ങൾ മതങ്ങളുടെ വഴിക്കും യുക്തിവാദം യുക്തിവാദത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും സഞ്ചരിക്കട്ടെ!

വാചാലത ഒരു അസുഖമായതിനാൽ കാടു കയറി ഇത്രയും എഴുതി താങ്കളുമായി സൌഹൃദപ്പെടുന്നു. ഇങ്ങനത്തെ കമന്റൊക്കെ മതിയെങ്കിൽ ഇനിയും ലിങ്കുകൾ അയക്കുക!

4 comments:

Unknown said...

സജിംസാറേ, ഒരു ചെറിയ തെറ്റ് പറ്റിയിട്ടില്ലേ എന്നൊരു സംശയം..സോക്രട്ടീസിന്റെ ജീവിതകാലം 469 BC–399 BC അല്ലേ..അദ്ദേഹത്തെയാണോ ക്രിസ്തീയസഭകൾ പീഡിപ്പിച്ചുകൊന്നത്. Giordano Bruno, Nicolaus Copernicus എന്നിവരുടെ ആശയങ്ങൾക്കെതിരായല്ലെ സഭ നീങ്ങിയത്.

MOIDEEN ANGADIMUGAR said...

മതപക്ഷവാദികൾക്ക് സഹിഷ്ണുതയില്ല.. ശരിയാണ്.

ഇ.എ.സജിം തട്ടത്തുമല said...

ഷിബു,
തെറ്റ് ചൂണ്ടിക്കാ‍ട്ടിയതിനു നന്ദി! ഗലീലിയോയെ ആണ് ഞാൻ ഉദ്ദേശിച്ചത്. ബ്രൂണോയെയും കോപ്പർനിക്കസിനെയും സഭ പീഡിപ്പിച്ചിട്ടുണ്ട്. ബ്രൂണോ ചുട്ടെരിക്കപ്പെടുകയായിരുന്നല്ലോ!

Unknown said...

enthenkilum mokke parayunnu