സ്വന്തം സുഹൃത്ത് എന്ന ബ്ലോഗിൽ ഇട്ടകമന്റ്
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ഒരു ലിങ്ക് ഇതാ: നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് അല്ലാതാക്കി
ക്യൂബയിലെയും ചൈനയിലെയും മറ്റും കമ്മ്യൂണിസം പോലത്തെ കമ്മ്യൂണിസം ഇന്ത്യയിൽ പ്രായോഗികമല്ലല്ലോ സുഹൃത്തേ! കമ്മ്യൂണിസ്റ്റാകാൻ ദാസ് ക്യാപിറ്റലും,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒന്നും നമ്മൾ വായിക്കണമെന്നില്ല. അതൊക്കെ വായിച്ച് മനസിലാക്കിയിട്ടുള്ളവരുടെ വ്യഖ്യാനങ്ങളും ലേഖനങ്ങളും ഒക്കെ വായിച്ചാൽ മതി. താങ്കൾ കമ്മ്യൂണിസ്റ്റാണെന്നു പറയുന്നെങ്കിലും കമ്മ്യൂണിസത്തെ പറ്റി വികലമായ ധാരണകളാണുള്ളതെന്നു പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. എതെങ്കിലും പ്രാദേശിക നേതാവിലൂടെ ഒരു പ്രത്യയശാസ്ത്രത്തെ മൊത്തം നോക്കിക്കാണുന്നതിലുള്ള പ്രശ്നവുമുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹ്യ സാഹചര്യങ്ങൾ മനസിലാക്കാതെ ഇവിടത്തെ കമ്മ്യുണിസത്തെ വിലയിരുത്തുന്നതേ തെറ്റ്. താങ്കൾ ഈ പറഞ്ഞ വിഷയങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ പാർട്ടി പിന്നെ എന്തുചെയ്യണമെന്നാണ്? നിർദ്ദേശങ്ങൾ ഒന്നും കാണുന്നില്ലല്ലോ.(അതിനുമാത്രം ആളല്ലെന്നു വേണമെങ്കിൽ താങ്കൾക്കു പറഞ്ഞൊഴിയാം) പെട്രോൾ വില കൂട്ടിയതിൽ പ്രതിഷേധിക്കുകയല്ലാതെ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രം വേണ്ടത്ര ആൾബലമുള്ള ഒരു പാർട്ടിയ്ക്ക് എന്താ ചെയ്യാൻ കഴിയുക? മീണ്ടാതിരുന്നാൽ അതിനു പഴി വേറെ വരും. ഇന്ത്യയിലെ ഇതര സ്റ്റേറ്റുകളുടെയൊക്കെ സ്ഥിതി താങ്കൾക്കും അറിയാത്തതായിരിക്കില്ലല്ലോ. താങ്കൾ പറയുന്നതനുസരിച്ച് ഒരു പ്രശ്നത്തിലും ഇടതുപക്ഷം ഇടപെടാൻ പാടില്ല. മിണ്ടാതെ വായും പൊത്തി ഇരുന്നോളണം. കോൺഗ്രസ്സ് പ്രതിപക്ഷത്തായിരിക്കുമ്പോൾ അവർ അടങ്ങിയിരിക്കണമെന്ന് ഞങ്ങളാരും പറയാറില്ല. ആദ്യം ഇന്ത്യയിലെ പാർളമെന്ററി ജനാധിപത്യം, അതിന്റെ മെച്ചം, പരിമിതികൾ ഇന്ത്യയിലെ സാമൂഹ്യ പരിതസ്ഥിതികൾ ഇതൊക്കെ മനസിലാക്കുക.( താങ്കൾക്കവ മനസിലാകാഞ്ഞിട്ടൊന്നുമല്ല എന്നറിയാം. താങ്കൾ കമ്മ്യൂണിസത്തെ വെറുക്കാൻ വേണ്ടി വെറുക്കുകയാണല്ലോ!). ഇക്കലത്ത് കമ്മ്യൂണിസ്റ്റ് തൊപ്പിയിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധം പറഞ്ഞാൽ അല്പം ചില കൈയ്യടികൾ ഒക്കെ കിട്ടും. ഈ കമ്മ്യൂണിസ്റ്റ് വിരോധികളായ കമ്മ്യൂണിസ്റ്റുകൾ ഒക്കെ പാർട്ടി വിട്ടുപോയ കാരണങ്ങൾ അന്വേഷിക്കുമ്പോഴാണ് അവരുടെ ആദർശശുദ്ധി ശരിക്കും മനസിലാകുക. താങ്കളെ എനിക്ക് വ്യക്തമല്ലാത്തതുകൊണ്ട് താങ്കൾ അക്കൂട്ടത്തിലുള്ള ആളാണെന്നു ഞാൻ കരുതുന്നില്ല. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല.കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് ശക്തിയുള്ളതിന്റെ ഗുണങ്ങൾ അതില്ലാതാകുമ്പോഴേ അറിയൂ. നമ്മളും പാർട്ടിയെ വിമർശിക്കാറുണ്ട്. പക്ഷെ അത് വൈരനിര്യാതന ബുദ്ധിയോടെ അല്ല. ഇവിടെ കോൺഗ്രസ്സുകാരോ മറ്റോ നൂറു ദോഷങ്ങൾക്കിടയിൽ ഒരു ഗുണം ചെയ്താൽ അതിനെ അങ്ങ് ഉയർത്തിക്കാട്ടും. ഇടതുപക്ഷത്തിനു നൂറു ഗുണങ്ങൾക്കിടയിൽ ഒരു തെറ്റു പറ്റിയാൽ ആ തെറ്റിനെ ആയിരിക്കും താങ്കളെ പോലുള്ളവർ ഉയർത്തിക്കാട്ടുക. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടെ പിന്നെ സി.പി.എമ്മുമാർ മാവോയിസ്റ്റുകളെ പോലെ ആയുധമെടുത്ത് അടരാടണമെന്നാണോ താങ്കൾ പറയുന്നത്? യഥാർത്ഥ കമ്മ്യുണിസം ഇതല്ലെങ്കിൽ യഥാർത്ഥ കമ്മ്യൂണിസത്തെക്കുറിച്ച് താങ്കൾക്കറിയാവുന്ന കാര്യങ്ങൾ എന്തുകൊണ്ട് ഷെയർ ചെയ്യുന്നില്ല? എന്തുകൊണ്ട് നല്ല നിർദ്ദേശങ്ങൾ വയ്ക്കുന്നില്ല? അപ്പോൾ കമ്മ്യൂണിസ്റ്റുകാർ നന്നാകണമെന്ന ആഗ്രഹമല്ല, നന്നാകരുതെന്ന അത്യാഗ്രഹമാണ് മനസിൽ. എങ്കിലല്ലേ വിമർശിക്കാൻ സാധിക്കുകയുള്ളൂ. ആദ്യം എന്തിലെങ്കിലുമൊക്കെ ഒന്നു വിശ്വസിക്കാൻ ശ്രമിക്കുക. എന്നിട്ട് ആ വിശ്വാസത്തെത്തന്നെ സദുദ്ദേശത്തോടെ നോക്കിക്കാണുകയും വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുക. പെട്രോൾ വില വർദ്ധിപ്പിച്ചപ്പോൾ അതു അല്പമൊന്നു ലഘൂകരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്ത സംസ്ഥാന നികുതി വേണ്ടെന്നുവയ്ക്കൽ പരിപാടിയെ വലിയ കാര്യമായി ഉയർത്തിക്കാട്ടുക വഴി കേന്ദ്രത്തിലെ കോൺഗ്രസ്സ് സർക്കാർ അന്യായമായി പെട്രോൾ വില കൂട്ടിയതിനെ ന്യായീകരിക്കുകയല്ലേ താങ്കൾ? എന്തുകൊണ്ട് പെട്രോൾ വില കൂട്ടാതിരുന്നുകൂട? താങ്കളുടെ നല്ല കമ്മ്യൂണിസ്റ്റ് ചമയൽ തികഞ്ഞ കാപട്യവും താങ്കൾ ഒരു അടിയുറച്ച കോൺഗ്രസ്സുകാരനോ ബി.ജെ.പിക്കാരനോ ലീഗുകാരനോ ആണെന്നും ഇത് വായിച്ച എനിക്ക് തോന്നിയെന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ! താങ്കൾ ഈ പോസ്റ്റിൽ എഴുതിയതുമാതിരിയുള്ള അഭിപ്രായങ്ങൾ വച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്കുണ്ടെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഞാനെന്റെ കൈത്തരിപ്പ് കീബോർഡിൽ ഇങ്ങനെ തീർക്കുന്നു; ആശംസകൾ!
2 comments:
എന്തു കൊണ്ടാണ് സാശ്രയ സമരത്തെ പട്ടി പറയാതിരുന്നത് .SFI എന്ന വിദ്യാര്‍ഥി സംകടനയുടെ ഇത്രയും വൃത്തികെട്ട മുഖം നാന്‍ കണ്ടിട്ടില്ല .LDF ഭരണത്തിലിരുന്നപ്പോള്‍ university എക്സാം ഫീസ് കൂട്ടിയപ്പോള്‍ ഒരു സമരവും അവന്മാര്‍ ചെയ്തില്ല .നാന്‍ നിലമേല്‍ കോളേജില്‍ പഠിച്ചപ്പോള്‍ ആദ്യം SFI ഇല് ഉണ്ടായിരുന്നു .പിന്നീട് അവന്മാരുടെ വൃത്തികെട്ട പരിപാടികള്‍ കണ്ടാണ്
KSU ഇല് ചേര്‍ന്നത് .ആ ലേഖനം എന്തു കൊണ്ടും നല്ലത് തന്നെയാണ് .
Post a Comment