ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, October 22, 2011

കെ.പി.എസിന്റെ ഒരു പോസ്റ്റിലിട്ട കമന്റ്

കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

ഈ പറഞ്ഞതുപോലെയൊക്കെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടും ഒടുവിൽ നിർമ്മലിനു പ്രവേശനം അനുവദിച്ച പട്ടിക്കാട്ടെ കോളേജ് മാനേജ്മെന്റ് അവിടെ പ്രവേശനം നിഷേധിച്ചതിലെ അനുകമ്പയില്ലായ്മ മനസിലാകുന്നില്ലല്ലോ മാഷേ! അപ്പോൾ മനുഷ്യത്വം ഇല്ലാത്തവർ എസ്.എഫ്.ഐക്കാർ മാത്രമല്ല, അല്ലേ? മുസ്ലിം ലീഗിലും ഹൃദയമില്ലാത്തവരുണ്ടോ?

നിർമ്മൽ മാധവിന് പീഡാനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വേറെ തന്നെ പരിശോധിക്കേണ്ടതാണ്. ഇനി മുൻസർക്കാർ ഇതിൽ പറയുന്നതുപോലെ സമാനമായ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ അതും വേറെതന്നെ പരിശോധിക്കേണ്ടതാണ്. അല്ലെങ്കിൽ അന്ന് അത് പ്രതിപക്ഷത്തുള്ളവർ ശ്രദ്ധയില്പെടുത്തണമായിരുന്നു. സമരം ചെയ്യണമായിരുന്നു. ഇവിടെ നിർമ്മൽ മാധവ് എന്ന ഒരു വിദ്യാർത്ഥിയോട് സി.പി.എമ്മിനോ , എസ്.എഫ്.ഐയുടെ സംസ്ഥാന നേതൃത്വത്തിനോ കേരളത്തിലെ എസ്.എഫ്.ഐ സമൂഹത്തിനു മൊത്തമായോ ഒരു വ്യക്തിവിരോധവും ഇല്ല. ഊണ്ടാകേണ്ട കാര്യവുമില്ല. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കാൻ നടന്ന ഒരു പ്രത്യക്ഷ സമരം. സമരത്തിന്റെ രീതികളുമായി എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാൽ നിയമപരമായി സർക്കാർ കോളേജിൽ അഡ്മിഷൻ നേടാൻ റാങ്ക് ലഭിക്കാതെ സ്വാശ്രയ കോളേജിൽ പഠിച്ച ഒരു കുട്ടി ഏതു സാഹചര്യത്തിലാണെങ്കിലും സർക്കാർ കോളേജിൽ അഡ്മിഷൻ നേറ്റുന്നത് പ്രോത്സാഹനജനകമല്ല. ഏതെങ്കിലും ഒരു സ്വാശ്രയ കോളേജിലേയ്ക്ക് നിർമ്മലിനെ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ സമരം തുടങ്ങുന്നവേളയിൽത്തന്നെ ശ്രമിച്ചിരുന്നെങ്കിൽ മറ്റ് അനിഷ്ടസംഭവങ്ങൾ സംഭവങ്ങൾ എല്ലാം ഒഴിവാക്കാമായിരുന്നല്ലോ! കാര്യങ്ങൾ മനസിലാക്കി ആദ്യമേ ഉചിതമായ തീരുമാനമെടുക്കാതെ ശ്രീ. ഉമ്മൻ ചാണ്ടിസാർ എസ്.എഫ്.ഐ ക്ക് ഒരു സമരം കൂടി വിജയിപ്പിച്ചതിന്റെ പൊൻ തൂവൽ ചാർത്തിക്കൊടുത്തതിന് എസ്.എഫ്.ഐക്കാർക്കുനേരേ ഞെരിപിരികൊണ്ട് ഹാലിളകിയിട്ട് എന്തുകാര്യം!

No comments: