ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 27, 2011

ഒരു അങ്കലാപ്പുമില്ല, സുശീലൻ!

ഒരു അങ്കലാപ്പുമില്ല, സുശീലൻ!

ബൂലോകം ഓൺലെയിനിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലും കമന്റിലും എത്താൻ ഇവിടെ ഞെക്കുക

ഒരു അങ്കലാപ്പുമില്ല, സുശീലൻ! ഇടതുപക്ഷത്തിനുവേണ്ടി ഇലക്ഷൻ പ്രചരണം നടത്തുന്നത് എന്റെ വിശ്വസത്തിന്റെ ഭാഗമാ‍യ ചുമതലയാണ്. അവിടെ നിഷ്പക്ഷതയുടെ മൂടുപടം അണിയില്ല. സി.പി.എമ്മിൽ വിശ്വസിക്കുന്നതിൽ എന്തെങ്കിലും നാണക്കേട് ഉള്ളതായി എനിക്ക് തോന്നേണ്ട കാര്യവുമില്ല. പിന്നെ ഈ പോസ്റ്റിൽ എഴുതിയ കാര്യങ്ങൾ ഇലക്ഷനു ശേഷം എഴുതിയാൽ അതിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇനിയും അത്തരം ചില കാര്യങ്ങൾ എഴുതാൻ ഉദ്ദേശമുണ്ട്. മേയ് പതിമ്മൂന്നിനു മുമ്പ് സമയം അനുവദിച്ചാൽ. പിന്നെ സുശീലന് ഇങ്ങനെ തോന്നാൻ കാരണം എന്റെ മുൻ കാല പോസ്റ്റുകൾ വായിച്ചിട്ടില്ലാത്തതുകൊണ്ടാണ്. സത്യം തുറന്നു പറയുന്നതിലെന്താ? ഇലക്ഷൻ അടുത്തു വരുമ്പോൾ മാത്രമാണ് ശരിക്കും ഞാൻ എന്റെ രാഷ്ട്രീയ സ്വരൂപം പുറത്തെടുക്കാറ്‌. അല്ലാത്തപ്പോൾ എല്ലാറ്റിലും രാഷ്ട്രീയം മാത്രം കലർത്തി എഴുതുന്ന ശീലം ഇല്ല. എന്റെ പോസ്റ്റ് വായ്ച്ചിട്ട് യു.ഡി.എഫ് വരും എന്ന് ഉറപ്പിക്കുകയൊന്നും വേണ്ട. എന്തും സംഭവിക്കാം എന്നു പറയുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. യു.ഡി.എഫിനു അധികാരം കിട്ടിയില്ലെന്നു വച്ച് കോൺഗ്രാസ്സും യു.ഡി.എഫും ഇല്ലാതാകും എന്ന് ഗീർവാണം മുഴക്കാറുലില്ല. എന്നാൽ സുശീലനെ പോലെ പലരും സി.പി.എം കാലഹരണപ്പെട്ട പാർട്ടിയെന്നും ദാ നാലെ കൂടിയേ ഉള്ളൂ. പിന്നെ ഇല്ലാതാകുമെന്നും ഒക്കെ പണ്ടേ ഗീർവാണമടിക്കാറുണ്ട്. അതിനു ശേഷം എത്രയോ തവണ പാർട്ടി അധികാരത്തിൽ വന്നു. ചരിത്രത്തിന്റെ ഗതി എങ്ങോട്ടാണെന്നൊക്കെ നമുക്ക് കാത്തിരുന്നു കാണുക. ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നതൊക്കെ (അഴിമതി, എൻഡോ സൽഫാൻ, പീഡനങ്ങൾ) ജനങ്ങൾ ഇഷ്ടപ്പെടുന്ന മഹത്തായ കാര്യങ്ങളാണെന്ന് സാധാരണ കോൺഗ്രസ്സുകാരോ ലീഗുകാരോ ആരും അംഗീകരിക്കുന്നുവെന്ന് കരുതേണ്ട. ഫലം യു..ഡി.എഫിന് അനുകൂലമായാൽ പോലും! വിശ്വാസം കൊണ്ട് കോൺഗ്രസ്സിലും ലീഗിലും ഒക്കെ ഉറച്ചു പോയവർ ആത്മരോഷം ഉള്ളിലൊതുക്കി സഹിക്കുകയാണ്. അതൊക്കെ എന്നായാലും ഒരു പൊട്ടിത്തെറിയിൽ കലാശിക്കും. ഭരണം കിട്ടിയാൽ എല്ലാം ആയി എന്ന് ഒരു മുന്നണിയും കരുതുന്നത് ഭൂഷണമായിരിക്കില്ല എന്നും ഞാൻ തുറന്നുതന്നെ പറയട്ടെ!

പിന്നീട് ഇട്ട കമന്റ്

സുശീലന്റെ തത്വശാസ്ത്രം വെളിപ്പെടുത്തിയതിനു നന്ദി! അല്ലാതെ ഇതിനൊക്കെ എന്തുപറയാൻ! അപ്പോൾ പിന്നെ ഏതെങ്കിലും മാർക്സിസ്റ്റുകാരന്റെ പേരിൽ സ്ത്രീ വിഷയ ആരോപണങ്ങൾ വരുമ്പോഴും ഈ തത്ത്വശാസ്ത്രവുമായി മിണ്ടാതിരിക്കുമല്ലോ, അല്ലേ? ഞങ്ങളൊക്കെ ഇക്കാര്യത്തിൽ അല്പം പഴഞ്ചന്മാരായി പോയി. അത് മർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ കുഴപ്പമൊന്നുമല്ല. അത്തരം വിഷയങ്ങൾ ഒന്നുമല്ലല്ലോ മാർക്സിസത്തിന്റെ പ്രതിപാദ്യ വിഷയം. മറിച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ ജനിച്ചു ജീവിച്ചു പോയതുകൊണ്ട് ഉണ്ടായ വികലമായ സദാചാരവീക്ഷണമാണ്. കഴിയുമെങ്കിൽ തിരുത്താൻ നോക്കാം. ഒരു ഔദ്യോഗിക ഭാര്യയും പിന്നെ ആവശ്യാനുസാരണം വെപ്പാട്ടികളും എന്ന സിദ്ധാന്തം കൊണ്ട് ഭ്രമിപ്പിക്കല്ലേ! നമ്മളും ചോരയും നീരുമുള്ളവരാണേ! എപ്പഴാ വീണുപോകുന്നതെന്നറിയില്ല. ഹഹഹ! പിന്നെ പീഡനത്തിന്റെ കാര്യം മാത്രമല്ല, ഈ ഡി.രാജയെയും, പിള്ളയെയും, കൽമാഡിയേയും ഒന്നും ജയിലിലിട്ടിട്ട് കാര്യമില്ലെന്ന് കൂടി സുശീലൻ പറയണമായിരുന്നു. വിട്ടുപോയതാകും.സാരമില്ല. ഞാൻ കൂട്ടിച്ചേർത്തല്ലോ. കാരണം ജയിലിൽ ഇട്ടെന്നു പറഞ്ഞ് അടിച്ചു മാറ്റിയ കോടികളൊന്നും ഖജനാവിലേയ്ക്ക് തിരിച്ചു കിട്ടാനൊന്നും പോകുന്നില്ലല്ലോ! ജയിലിൽ വി.ഐ.പി ട്രീറ്റ് മെന്റു നൽകുന്നതിന് പിന്നെയും ഖജനാവിനു ധന നഷ്ടം എന്നതിനപ്പുറം ഒന്നുമില്ല. അവരൊക്കെ ജയിലിൽ കിടക്കുമ്പോൾ തന്നെ പുറത്ത് ബിസിനസുകൾ ഒക്കെ പൊടിപൊടിക്കും. കുറെ നാൾ കഴിഞ്ഞ് ജയിലിൽ നിന്നൊക്കെ അവർ പൊടിയും തട്ടി ഇറങ്ങി പോവുകയും ചെയ്യും. എനിക്കു മനസിലാകാത്തത് രാജ്യത്തിന്റെ പ്രശ്നങ്ങൾ ഇതൊക്കെയല്ലാതെ പിന്നെ എന്താണ് എന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉണ്ടാകരുത്. അത്രയല്ലേ ഉള്ളൂ. പിന്നെ ദേശാഭിമാനിയൊക്കെ സാമ്പതികമായി അല്പം മുന്നോക്കം നിൽക്കുന്നവരുടെ സംഭാവനകളും കൂടി സ്വീകരിച്ചിട്ടൊക്കെ തന്നെയാകും പണിതിരീക്കുക. പണം പിരിച്ച് ആരും വീട്ടിൽ കൊണ്ടു പോയതല്ലല്ലോ. ഇത്രയും പറഞ്ഞെന്നു വച്ച് ഇടതുപകഷത്തെ ആരും ഒരു തേറ്റും ചെയ്യാത്തവരാണെന്ന് കരുതുന്ന വിഡ്ഡിയാണ് ഞാൻ എന്ന് മാത്രം സുശീലൻ ധരിക്കാതിരിക്കുക എന്നു കൂടി അഭ്യർത്ഥിക്കുന്നു.

Sunday, April 24, 2011

ഇസ്മയിൽ ചെമ്മടിന്റെ ബ്ലോഗിൽ ഇട്ട കമന്റ്

ഇസ്മയിൽ ചെമ്മടിന്റെ ബ്ലോഗിൽ ഇട്ട കമന്റ്

എന്നാലും കഥാകൃത്തേ, ചുമ്മാ കഥകൾ എഴുതുക കഥാപാത്രങ്ങളെ സൃഷ്ടിക്കുക, എന്നിട്ട് അവരെ കൊല്ലുക.കൊന്നു രസിക്കുക. ഞാൻ എന്ന താങ്കൾ മാത്രം ജീവിച്ചിരിക്കുക. ആ പ്രേരണക്കൊച്ചിനെ നിങ്ങൾ കൊന്നു കളഞ്ഞു അല്ലേ? താങ്കൾക്ക് കഥയിൽ നിന്നും പിന്മാറാൻ അച്ഛനെയും ഒടുവിൽ അമ്മയെയും വരെ നിങ്ങൾ മരിപ്പിച്ചു.ഇടയ്ക്ക് നിങ്ങളെത്തന്നെ നിങ്ങൽ അങ്ങു കൊന്നു കളഞ്ഞെങ്കിൽ ഈ കഥ വായിച്ച് നമ്മൾ മരിക്കേണ്ടി വരുമായിരുന്നില്ലല്ലോ. മദ്യപാനം മൂലമുള്ള ആ കരൾ രോഗമോ മറ്റോ നിമിത്തമാക്കി താങ്കൾക്കും മുമ്പേ മരിക്കാവുന്നതേ ള്ളായിരുന്നു. അല്ല,ഭൂമിയിൽ എല്ലാവരും മരിക്കും. പക്ഷെ നമ്മൾ മരിക്കില്ലല്ലോ അല്ലേ? ഹഹഹ! എന്തായാലും ആ ലതയെ കല്യാണം കഴിപ്പിച്ചുവെന്നും അവർ കുട്ടികളുമായി സുഖമായി ഇരിക്കുന്നുവെന്നും എഴുതിയില്ലെങ്കിൽ കഥാകൃത്തിനു മന:സമാധാനമുണ്ടാകുമായിരുന്നില്ല, അല്ലേ? അവരെയെങ്കിലും കൊല്ലാതെ വിട്ടത് നന്നായി!

ചെമ്മാട്, കഥ നന്നായിട്ടുണ്ട്.വിമർശനങ്ങൾക്ക് അതീതമാക്കാവുന്ന ഒരു രചനയും ലോകത്തുതന്നെ ഇല്ല. ധൈര്യമായി എഴുതിക്കോളൂ. ആശംസകൾ!

കേരള തിങ്കേഴ്സ് എന്ന ബ്ലോഗിലിട്ട കമന്റ്

കേരള തിങ്കേഴ്സ് എന്ന ബ്ലോഗിലിട്ട കമന്റ്

Good! ക്യ്യുവിൽ നിന്നൊരാൾ മാറാൻ തയ്യാറായിരുന്നുവെങ്കിൽ അവരെ തടയേണ്ടിയിരുന്നില്ലെന്ന് വേണമെങ്കിൽ പറയാം. പക്ഷെ വോട്ട് വോട്ട് എന്ന പൌരാവകാശം വിനിയൊഗിക്കാൻ അല്പസമയം പോളിംഗ് ബൂത്തിനു മുന്നിൽ ക്യൂ നിൽക്കാന പോലും ക്ഷമയില്ലാതിരിക്കുന്നത് (എത്ര തിരക്കിന്റെ കാരണം പറഞ്ഞണെങ്കിലും)പ്രശസ്തയാ‍യ ഒരു വ്യക്തിയ്ക്ക് കഴിയാതെ വരുന്നതിനു ന്യായീകരണമില്ല. വോട്ട് ചെയ്യാൻ വരുന്നിടത്തെങ്കിലും ഉള്ളവനും ഇല്ലാത്തവനും തല്ലിലുള്ള അന്തരം ഇല്ലാതിരിക്കണ്ടേ?

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

Wednesday, April 20, 2011

ബ്ലോഗ്ഗേഴ്സ് മീറ്റ്‌ പോസ്റ്റ്‌ കമന്റ്

തുഞ്ചൻ പറമ്പ് മീറ്റ് സംബന്ധിച്ച എന്റെ തന്നെ ഒരു പോസ്റ്റിലിട്ട കമന്റാണിത്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

പ്രിയ നന്ദനും മറ്റും,

തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനെക്കുറിച്ചും അതിന്റെ സംഘാടകരെക്കുറിച്ചും എനിക്ക് പറയാൻ വാക്കുകളില്ല. കൊട്ടോട്ടിക്കാരൻ, ആർ.കെ. തിരൂർ, നന്ദു തുടങ്ങിയവരായിരുന്നു ഇതിന്റെ മുഖ്യ സംഘാടകർ. മറ്റാരൊക്കെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഇവരാരെങ്കിലും പറഞ്ഞാലേ എനിക്കറിയൂ. ഈ മീറ്റിൽ പങ്കെടുത്തവർക്ക് ലഭിച്ച ഒരു പോസിറ്റീവ് എനർജി വളരെ വലുതാണ്. ബ്ലോ‍ഗ്ഗർമാർ എന്ന കുറെനല്ല മനുഷ്യർ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ മീറ്റ്. മീറ്റിൽ പങ്കെടുത്തവരുടെ ഒരു സന്തോഷം കണ്ടുതന്നെ അറിയേണ്ടതായിരുന്നു. ഇനിയെന്നാണ് ഇങ്ങനെ ഒരു ഒത്തു ചേരൽ എന്നതു മാത്രമാണ് ഇനിയത്തെ സസ്പെൻസ്. തീർച്ചയായും ഇനി ഇടയ്ക്കിടെ ഇങ്ങനെ കാണാതിരിക്കാൻ ബ്ലോഗ്ഗർമാർക്ക് കഴിയില്ല. ബ്ലോഗുകളിലൂടെ പരസ്പരം ഗോഗ്വാ വിളിക്കുന്നവർ തമ്മിൽ നേരിൽ കണ്ട് ആലിംഗനബദ്ധരാകുന്ന വൈകാരികാനന്ദം ബ്ലോഗ്മീറ്റിലല്ലാതെ എവിടെയാണ് നമുക്കിന്ന് കാണാൻ കഴിയുക? നമ്മുടെ സമൂഹത്തിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബ്ലോഗ്ഗർമാരും എന്നതിൽ യാതൊരു സംശയവും ഇല്ല. അത് ഏതു മാർഗ്ഗത്തിൽ ആയിരിക്കണം എന്നതിൽ മാത്രമാണ് അഭിപ്രായവ്യത്യാസങ്ങൾ. സ്നേഹം, സൌഹൃദം, മാനവികത തൂടങ്ങിയവയിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന കുറെ മനുഷ്യർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഓരോ ബ്ലോഗ് മീറ്റും. സത്യം; എനിക്ക് ബ്ലോഗ്മീറ്റിന്റെ വൈകാരികതീവ്രത ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. അടുത്ത മീറ്റിനെ പറ്റിയാകട്ടെ ഇനി നമ്മുടെ ചിന്ത. അതിനുമുമ്പ് ഏതെല്ലാം വിഷയത്തിൽ ബ്ലോഗുകളിലൂടെ തമ്മിൽ കലഹിക്കമെന്നതും! അല്പം കൂടി; എന്തിന് വാളുകളും ബോംബുകളും മറ്റും. നമ്മുടെ വാക്കുകൾക്ക് അവയേക്കാൾ ശക്തിയുള്ളപ്പോൾ! സ്നേഹത്തിന്റെ പിൻബലമുള്ളപ്പോൾ!

Tuesday, April 19, 2011

എന്തിനാണ് ദൂരദർശൻ, നിങ്ങളുടെ ഈ ബ്ലോഗ്?


എന്തിനാണ് ദൂരദർശൻ, നിങ്ങളുടെ ഈ ബ്ലോഗ്?


ദൂരദേർശൻ മലയാളം ചാനലിന്റെ വാർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ എഴുതിയ പ്രതിഷേധ കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

Friday, April 8, 2011

ബ്ലോഗ്ഗര്‍ സ്ഥാനാർത്ഥി


ബ്ലോഗ്ഗര്‍ സ്ഥാനാർത്ഥി

ആർ
. കെ. തിരൂരിന്റെ ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോറ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

ഇതുപോലെ ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തിരക്കുകൾ കാരണം അതിനു കഴിഞ്ഞില്ല. തിരൂർ സാറിനു നന്ദി! ഒരു ബ്ലോഗ്ഗർ എന്ന നിലയിൽ ലതികാ സുഭാഷിനോട് പ്രത്യേക സ്നേഹമുള്ളത് അവരുടെ ബ്ലോഗിൽ ചെന്ന് കമന്റിട്ട് പ്രകടിപ്പിച്ചിരുന്നു. വിജയാശംസ നേരാൻ കഴിയില്ലെന്നും സൂചിപ്പിച്ചിരുന്നു. (സത്യത്തിൽ ലതികാ സുഭാഷ് സ്ഥാനാർത്ഥിയായപ്പോഴാണ് അവർക്ക് ബ്ലോഗുണ്ടെന്ന് ഞാൻ അറിഞ്ഞതും അത് തിരക്കി ചെന്ന് കണ്ട് പിടിച്ചതും) വി.എസിന്റെ പ്രശസ്തി പ്രയോഗത്തിൽ എന്തെങ്കിലും മാനസിക പ്രയാസമുണ്ടെങ്കിൽ ആ ദു:ഖം പങ്കുവയ്ക്കുന്നുവെന്നും കാപ്പിലാന്റെ ഒരു പോസ്റ്റിൽ കമനിറ്റിടുകയും ചെയ്തു. എന്നാൽ വി.എസ് വിശദീകരണം നൽകിയ സ്ഥിതിയ്ക്ക് വിവാദം അവസാനിപ്പിക്കണമെന്നും പറഞ്ഞിരുന്നു. ജനാധിപത്യപരമായി ഇത്രയൊക്കെയേ നമുക്ക് ചെയ്യാൻ കഴിയൂ. ഒരു ബ്ലോഗ്ഗറെ ചാവേർ പോരാളിയാക്കി വി.എസിനെതിരെ സ്ഥാനാർത്ഥിയാക്കി ഒതുക്കിയ കോൺഗ്രാസ്സ് നേതൃത്വത്തോട് പക്ഷെ ഒരു ബ്ലോഗ്പുലികൾക്കും പ്രതിഷേധം കാണുന്നില്ല. ഞാൻ അത് സൂചിപ്പിച്ചിരുന്നു. അവരുടെ ബ്ലോഗിൽതന്നെ! സുജ സൂസൻ ജോർജിനു ബ്ലോഗുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനും നന്ദി! നൌഷാദ് വടക്കേലിനോട് ഈ പട്ടിയ്ക്ക് പറയാനുള്ളത് ഏതുപട്ടിയ്ക്കും ബ്ലോഗ് തുടങ്ങാമെന്നും അത് ഏതു പട്ടിക്കും വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാമെന്നും മാത്രമാണ്!

Wednesday, April 6, 2011

ലതികാ സുഭാഷ് വിഷയത്തില്‍ കാപ്പിലാൻ എഴുതിയ പോസ്റ്റിൽ ഇട്ട കമന്റ്.


ബൂലോകം ഓൺലെയിനിൽ കാപ്പിലാൻ എഴുതിയ പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്ക് വഴി എത്താം.

“സഖാവ്” കാപ്പിലാൻ മുതലാളി യു.ഡി.എഫ് എന്ന് പറഞ്ഞിടത്ത് എൽ.ഡി.എഫ് എന്ന് തിരുത്തിവായിക്കുവാൻ അപേക്ഷ! ഹഹഹ!

സഖാവ് വി.എസിന്റെ നാവിന്റെ ചെറിയൊരു ശ്രദ്ധക്കുറവിൽ ലതിക ചേച്ചിയ്ക്ക് മാനസികമായി വേദനിച്ചു എന്നതിൽ സങ്കടമുണ്ട്. ഇന്ന് അതിന് സ. വി.എസ് വിശദീകരണം നൽകിയിട്ടുള്ളതിനാൽ ഈ വിവാദം അവസാനിപ്പിക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കുവാനുള്ളത്. മറ്റുള്ളവർക്ക് ആഘോഷിക്കാൻ ബ്ലോഗ്ഗർ ലതികച്ചേച്ചി ഇനി നിന്നുകൊടുക്കരുതെന്നാണ് ഇടതുപക്ഷക്കാരനായ എനിക്ക് പറയാനുള്ളത്. വർഷങ്ങളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള ലതികാ സുഭാഷിനെക്കുറിച്ച് നമുക്കാർക്കും മോശമായ അഭിപ്രായം ഇല്ല. മുഖ്യമന്ത്രിക്കും അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

രാഷ്ട്രീയ നേതാക്കളുടെ നാവുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെയും സംസാരിക്കുമ്പോഴത്തെ ശരീര ഭാഷയിൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെയും ആവശ്യകതയിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്. ലതികച്ചേച്ചി സഖാവിനോടു് എല്ലാ ആദരവും പുലർത്തിക്കൊണ്ട് പറഞ്ഞ പക്വതയാർന്ന മറുപടി ചാനലിൽ കണ്ടു. അതൊക്കെ തന്നെ ധാരാളം എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ലതികാ സുഭാഷ് ബ്ലോഗർ ആണെങ്കിലും വിജയം ഉള്ളിൽ തട്ടി വിജയം ആശംസിക്കുവാൻ കഴിയാത്തത് ഞാനൊരു സി.പി.എം കാരനായതുകൊണ്ടാണെന്ന് അവരുടെ ബ്ലോഗിൽ പോയി ഞാൻ നേരത്തേ കമന്റെഴുതിയിട്ടുള്ളതാണ്! വി.എസിനൊടും ഉമ്മൻ ചാണ്ടിയോടുമൊക്കെ മത്സരിക്കുന്നത്തന്നെ വലിയ കാര്യമാണ്. ജയിച്ചാലും ഇല്ലെങ്കിലും!