ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 12, 2011

ശ്രദ്ധേയന്റെ ബ്ലോഗിലിട്ട കമന്റ്

ശ്രദ്ധേയന്റെ കരിനാക്ക് എന്ന ബ്ലോഗിലിട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റ് : പള്ളിയല്ല ഉസ്താദേ പള്ളയാണ് പ്രധാനം

ബ്ലോഗത്ത് ശ്രദ്ധേയനെന്നൊരു ശ്രദ്ധേയനുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ശ്രദ്ധേയമായ ആ ബ്ലോഗിലെ ശ്രദ്ധേയമായൊരു പോസ്റ്റിൽ വരാൻ കഴിഞ്ഞതിപ്പോൾ മാത്രമാണെന്നത് ശ്രദ്ധേയമായൊരു അപരാധമായി പോയി. ക്ഷമിക്കുക! പള്ളികളുടെ എണ്ണവും വർണ്ണപ്പകിട്ടും സുഖസൌകര്യങ്ങളും കൂട്ടുന്നതിലാണോ വിശ്വാസികളിലെ പട്ടിണിക്കാരുടെ എണ്ണം കുറയ്ക്കുന്നതിലാണോ കൂടുതൽ പുണ്യമെന്ന് ചോദിക്കാനുള്ള അറിവൊന്നും മതപരമായ കാര്യങ്ങളിൽ ഇല്ലെങ്കിലും അങ്ങനെ ചോദിച്ചുപോകുന്നു. പ്രാർത്ഥനയ്ക്ക് നാല്പതുകോടിയുടെ പള്ളിയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം കിട്ടുമോ എന്നും അറിയില്ല. ഒന്നറിയാം. അള്ളാഹു വലിയവനാണ്. അവനെ മറന്നുള്ള കളി പള്ളിവച്ചിട്ടാണെങ്കിലും പൊറുക്കപ്പെടില്ല.

പണ്ട് ഗുരുവായൂരമ്പലത്തിൽ യുക്തിവാദികൾ വിചിത്രമായൊരു സമരം നടത്തി പോലീസിന്റെ അടിവാങ്ങിയത് ഇത്തരുണത്തിൽ ഓർക്കുന്നു. ഗുരുവായൂരമ്പലത്തിലെ വരുമാനത്തിലൊരംശം കൃഷ്ണഭക്തന്മാരായ ഭവനരഹിതർക്ക് വീട് വച്ചുകൊടുക്കാൻ ഉപയോഗിക്കണമെന്നായിരുന്നു ആവശ്യം. വിശാസികളല്ലാത്ത യുക്തിവാദികൾക്ക് അമ്പലക്കാര്യത്തിൽ എന്തുകാര്യമെന്ന് ചോദിച്ചായിരുന്നു അടി.വിശ്വാസികളായ പാവങ്ങൾക്ക് വേണ്ടി വാദിച്ച ആ യുക്തിവാദികളിൽ മരിച്ചുപോയ പവനനും ഉണ്ടായിരുന്നു. ആയുക്ഷക്കാലം മുഴുവൻ നിരീശ്വരം പ്രസംഗിച്ചതിന്റെ മുഴുവൻ പാപവും വിശ്വാസികളായ പാവങ്ങൾക്ക് വേണ്ടി അടിവേടിച്ചതോടെ കഴുകപ്പെടുകയും അതിന്റെ ഫലമായി അദ്ദേഹം ഇപ്പോൾ സ്വർഗ്ഗത്തിലാണെന്നും ഈയുള്ളവൻ സ്വപ്നം കണ്ടു.

Thursday, February 10, 2011

സന്തോഷ് എച്ചിക്കാനംസാറ്‌ ബ്ലോഗുകൾ വായിക്കണമെന്നില്ല!


സന്തോഷ് എച്ചിക്കാനംസാറ്‌ ബ്ലോഗുകൾ വായിക്കണമെന്നില്ല!


(മുക്താരുട
എന്ന ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്ക് ഈ ലിങ്ക് വഴി എത്താം)

ബ്ലോഗുകളിൽ നല്ല രചനകളും വരുന്നുണ്ട് എന്നെങ്കിലും അദ്ദേഹം പറഞ്ഞല്ലോ. പലരും അതുംകൂടി പറയാറില്ല. ബ്ലോഗ് രചനകൾ അവനവൻ പ്രസാധനമാണ്. അതിനാൽ നിലവാരം ഉള്ളതും ഇല്ലാത്തതുമായ സൃഷ്ടികൾ അതിൽ വരും. എന്നാൽ ബ്ലോഗിനു പുറത്ത് മുഖ്യധാരയെന്നു വിശേഷിപ്പിക്കുന്ന രംഗത്ത് ഇറങ്ങുന്ന എല്ലാ സൃഷ്ടികളും നിലവാരം ഉള്ളവയെന്നു കരുതാൻ കഴിയുമോ? ഒരു ശരാശരി ബ്ലോഗെഴുത്തുകാരന്റെ നിലവാരം പോലുമില്ലാത്ത പലരും വലിയ മുഖ്യധാരാ എഴുത്തുകാരായി ചമഞ്ഞു നടക്കുന്നുണ്ട്.

മുഖ്യധാരാ പ്രസാധകരുടെ സ്വന്തക്കാർക്കും ചങ്ങാതിമാർക്കും ഒക്കെ എളുപ്പത്തിൽ വലിയ സാഹിത്യകാരന്മാരാകാം. എഡിറ്റർമാരെ ചെന്ന് നിരന്തരം ശല്യം ചെയ്തും തലചൊറിഞ്ഞും വലിയ എഴുത്തുകാരാകാം. അതുകൊണ്ട് ഈ മുഖ്യധാരക്കാർ എല്ലാവരും അങ്ങനെയങ്ങ് ഞെളിയുകയൊന്നും വേണ്ട. പണ്ട് മാതൃ ഭൂമിയിൽ പലരുടെയും രചനകൾ വരുമ്പോൾ അത് എഴുതി അയച്ചവർ പോലും കണ്ണ് തള്ളുമായിരുന്നു എന്ന് ഈയിടെ ഒരു പ്രസാധകൻ പ്രസംഗിക്കുന്നതു കേട്ടു. അതൊക്കെ എൻ.വി.കൃഷണവാരിയർ പാടേ മാറ്റിയാണത്രേ പ്രസിദ്ധീകരിച്ചിരുന്നത്.

അതുപോലെ മുഖ്യധാരാ ലോകം രാഷ്ട്രീയത്തിൽ എന്നതുപോലെയാണ്; എത്തിപ്പെട്ടവരുടെ ലോകം. പുതുതായി ആരെയും എളുപ്പത്തിൽ അങ്ങ് വളർത്തിവിടില്ല. എത്ര നല്ല നിലവാരത്തിൽ എഴുതിയാലും. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ.ഒന്നുകിൽ നിലവിലുള്ള വൻകിട നേതാക്കൾ ചത്തൊഴിയണം. അല്ലെങ്കിൽ ചീഞ്ഞൊഴിയണം. ആ ഒഴിവുകളിലേ പുതുതായി മറ്റുള്ളവർക്ക് കടന്നു വരാൻ കഴിയുകയുള്ളൂ. സാഹിത്യ രംഗത്തും ഇതു തന്നെ സ്ഥിതി.

നല്ല രചനകൾ പത്രമോഫീസുകളിലും ആനുകാലികങ്ങളിലും അയച്ച് അവിടങ്ങളിലെ ചവറ്റു കുട്ടകളിൽ കിടന്ന് ബോധം കെട്ട് ഒടുവിൽ മരണപ്പെടുന്നതിനേക്കാൾ അവയൊക്കെ ബ്ലോഗിലെങ്കിലും എഴുതാൻ കഴിയുന്നത് ഒരു ആശ്വാസമാണ്.മുഖ്യധാരാമാധ്യമങ്ങളുടെ ചവറ്റുകുട്ടയിൽ വീഴുന്നതെല്ലാം മോശപ്പെട്ടവയല്ലെന്ന് അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പല ചവറ്റുകുട്ടകളിൽ അകപ്പെട്ട് ഒടുവിൽ ഏതെങ്കിലും വിധത്തിൽ വെളിച്ചം കാനുന്ന പല രചനകലും പിന്നീട് ഉൽകൃഷ്ടങ്ങൾ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

പിന്നെ നമ്മുടെ ചില പ്രശസ്ത മുഖ്യധാരാ എഴുത്തുകാരൊക്കെ വലിയ ബുദ്ധിജീവികളാണെങ്കിലും മൌസും കമ്പെട്ടിയും ഇന്റെർനെറ്റുമൊന്നും അവരുടെ അതിബുദ്ധിയ്ക്ക് ഒരു തരത്തിലും വഴങ്ങുന്നില്ല എന്നതിന്റെ അസൂയയിലും ചിലർ നെറ്റകത്തെ എഴുത്തുകുത്തുകളെ വിമർശിക്കുന്നുണ്ട്. മറ്റൊന്ന് നിലവാരം ഉള്ള രചനകളേ എഴുതാവൂ എന്ന് ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടുമില്ലല്ലോ. നിലവാരം ഏറിയും കുറഞ്ഞും ഇരിക്കും. ചിലർ ഉന്നത നിലവാരത്തിഉലുള്ളതെന്ന് കരുതുന്നവർ മറ്റു ചിലർക്ക് അങ്ങനെ ആകണമെന്നില്ല. ചിലർ നിലവാരമില്ലാത്തതെന്ന് കരുതുന്നവ ചിലർക്ക് വളരെ നല്ലതെന്നും അഭിപ്രായം കാണും. അല്പം നിലവാരം കുറഞ്ഞവരും ഒക്കെ അവരുടെ കഴിവിന്റെയും അറിവിന്റെയും പരിമിതികൾക്കുള്ളിൽനിന്ന് വല്ലതുമൊക്കെ എഴുതിക്കൊട്ടേ. ആവശ്യമുള്ളവർ വായിക്കും. അതുകൊണ്ട് ആർക്കും നഷ്ടം ഒന്നും ഇല്ലല്ലോ.

മറ്റൊരു കാര്യം മുഖ്യധാരാ എഴുത്തുകാർക്കുള്ളതിനേക്കാൾ വായനക്കാർ മിക്ക ബ്ലോഗർമാർക്കും ഉണ്ട് എന്നതാണ്. എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ട് സംവദിക്കുവാനുള്ള അവസരം ബ്ലോഗുകളുടെ പ്രത്യേകതയുമാണ്.എഴുത്തുകാർ മനസിലാക്കേണ്ട മറ്റൊരു കാര്യം എഴുത്തുകാർ എത്ര ബുദ്ധിജീവികൾ ആണെങ്കിലും വായനക്കാർ എല്ലാവരും ബുദ്ധിജീവികളോ ബുദ്ധിജീവി ജാഡക്കാരോ അല്ല. സാധരണക്കാരാണ്. ആ സാധാരണക്കാരും വല്ലപ്പോഴുമൊക്കെ എഴുതി പോയെന്നിരിക്കും. ക്ഷമിക്കുക. ബ്ലോഗർമാരിൽ നല്ലൊരു പങ്കും ഈ മുഖ്യധാരാ എഴുത്തുക്കരുടെ സൃഷ്ടികൾ വായിക്കുന്നവരാണെന്ന ഒരു ബോധവും സൂക്ഷിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

ബ്ലോഗെഴുത്ത് എന്തായാലും വരുംകാലത്തിന്റെ ആഘോഷം തന്നെ ആയിരിക്കും. എല്ലാവരും എഴുത്തുകാരും പത്രപ്രവർത്തകരും പ്രസാധകരും ഒക്കെ ആകുന്ന കാലം. ഏതു മുഖ്യധാരക്കാരും ബ്ലോഗുലകത്തേയ്ക്കും ഇടയ്ക്കൊക്കെ എത്തിനോക്കേണ്ടിവരും; ഭാവിയിൽ പിടിച്ചുനിൽക്കാൻ. എല്ലാവീട്ടിലും കമ്പെട്ടിയും നെറ്റ് കണക്ഷനും ആകുന്ന കാലം വിദൂരമായിരിക്കില്ല.അപ്പോൾ ഓരോരുത്തരുടെയും വായനശാല നെറ്റിനുള്ളിൽ ആയിരിക്കും. അത് ഇനിയെങ്കിലും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും!ഒന്ന് മറ്റൊന്നിനെ വിഴുങ്ങും എന്ന അർത്ഥത്തിലൊന്നുമല്ല ഈയുള്ളവൻ ഇതിത്രയും പറഞ്ഞത്. അതാത് അതാതിന്റെ വഴിയ്ക്ക് നീങ്ങും. അതിജീവിക്കാൻ പറ്റുന്നതൊക്കെ അതിജീവിക്കും.

മുഖ്യധാരയിലെ എഴുത്തുകാരിൽ ചിലർ ബ്ലോഗുകളെ നോക്കി കൊഞ്ഞണം കുത്തുന്നത് ഈയിടെ ഒരു പതിവായിട്ടുണ്ട്. ഇത് ബ്ലോഗുകളുടെ സാർവത്രികമായ പ്രചാരത്തെയും അംഗീകാരത്തെയും അതിന്റെ പ്രാധാന്യത്തെയും ആണ് കാണിയ്ക്കുന്നത്.ഈ വിമർശനങ്ങൾ ബ്ലോഗ് എന്ന മാധ്യമത്തിനുള്ള അംഗീകാരമായും കണക്കാക്കാവുന്നതാണ്.

Monday, February 7, 2011

മുക്താറിന്റെ ബ്ലോഗിൽ ഇട്ട കമന്റ്


മുക്താറിന്റെ ബ്ലോഗിൽ ഇട്ട കമന്റ്

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് :

ബ്ലോഗെഴുത്തുകാരെക്കുറിച്ച് സന്തോഷ് ഏച്ചിക്കാനത്തിന് പറയാനുള്ളത്


ബ്ലോഗിൽ നല്ല രചനകളും വരുന്നുണ്ട് എന്നെങ്കിലും അദ്ദേഹം പറഞ്ഞല്ലോ. പലരും അതുംകൂടി പറയാറില്ല. ബ്ലോഗ് രചനകൾ അവനവൻ പ്രസാധനമാണ്. അതിനാൽ നിലവാരം ഉള്ളതും ഇല്ലാത്തതുമായ സൃഷ്ടികൾ അതിൽ വരും. എന്നാൽ ബ്ലോഗിനു പുറത്ത് മുഖ്യധാരയെന്നു വിശേഷിപ്പിക്കുന്ന രംഗത്ത് ഇറങ്ങുന്ന എല്ലാ സൃഷ്ടികളും നിലവാരം ഉള്ളവയെന്നു കരുതാൻ കഴിയുമോ? ഒരു ശരാശരി ബ്ലോഗെഴുത്തുകാരന്റെ നിലവാരം പോലുമില്ലാത്ത പലരും വലിയ മുഖ്യധാരാ എഴുത്തുകാരായി ചമഞ്ഞു നടക്കുന്നുണ്ട്.

മുഖ്യധാരാ പ്രസാധകരുടെ സ്വന്തക്കാർക്കും ചങ്ങാതിമാർക്കും ഒക്കെ എളുപ്പത്തിൽ വലിയ സാഹിത്യകാരന്മാരാകാം. എഡിറ്റർമാരെ ചെന്ന് നിരന്തരം ശല്യം ചെയ്തും തലചൊറിഞ്ഞും വലിയ എഴുത്തുകാരാകാം. അതുകൊണ്ട് ഈ മുഖ്യധാരക്കാർ എല്ലാവരും അങ്ങനെയങ്ങ് ഞെളിയുകയൊന്നും വേണ്ട. പണ്ട് മാതൃ ഭൂമിയിൽ പലരുടെയും രചനകൾ വരുമ്പോൾ അത് എഴുതി അയച്ചവർ പോലും കണ്ണ് തള്ളുമായിരുന്നു എന്ന് ഈയിടെ ഒരു പ്രസാധകൻ പ്രസംഗിക്കുന്നതു കേട്ടു. അതൊക്കെ എൻ.വി.കൃഷണവാരിയർ പാടേ മാറ്റിയാണത്രേ പ്രസിദ്ധീകരിച്ചിരുന്നത്.

അതുപോലെ മുഖ്യധാരാ ലോകം രാഷ്ട്രീയത്തിൽ എന്നതുപോലെയാണ്; എത്തിപ്പെട്ടവരുടെ ലോകം. പുതുതായി ആരെയും എളുപ്പത്തിൽ അങ്ങ് വളർത്തിവിടില്ല. എത്ര നല്ല നിലവാരത്തിൽ എഴുതിയാലും. രാഷ്ട്രീയത്തിലും അങ്ങനെയാണല്ലോ. ഒന്നുകിൽ നിലവിലുള്ള വൻകിട നേതാക്കൾ ചത്തൊഴിയണം. അല്ലെങ്കിൽ ചീഞ്ഞൊഴിയണം. ആ ഒഴിവുകളിലേ പുതുതായി മറ്റുള്ളവർക്ക് കടന്നു വരാൻ കഴിയുകയുള്ളൂ. സാഹിത്യ രംഗത്തും ഇതു തന്നെ സ്ഥിതി.

നല്ല രചനകൾ പത്രമോഫീസുകളിലും ആനുകാലികങ്ങളിലും അയച്ച് അവിടങ്ങളിലെ ചവറ്റു കുട്ടകളിൽ കിടന്ന് ബോധം കെട്ട് ഒടുവിൽ മരണപ്പെടുന്നതിനേക്കാൾ അവയൊക്കെ ബ്ലോഗിലെങ്കിലും എഴുതാൻ കഴിയുന്നത് ഒരു ആശ്വാസമാണ്. മുഖ്യധാരാമാധ്യമങ്ങളുടെ ചവറ്റുകുട്ടയിൽ വീഴുന്നതെല്ലാം മോശപ്പെട്ടവയല്ലെന്ന് അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പല ചവറ്റുകുട്ടകളിൽ അകപ്പെട്ട് ഒടുവിൽ ഏതെങ്കിലും വിധത്തിൽ വെളിച്ചം കാനുന്ന പല രചനകലും പിന്നീട് ഉൽകൃഷ്ടങ്ങൾ എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

പിന്നെ നമ്മുടെ ചില പ്രശസ്ത മുഖ്യധാരാ എഴുത്തുകാരൊക്കെ വലിയ ബുദ്ധിജീവികളാണെങ്കിലും മൌസും കമ്പെട്ടിയും ഇന്റെർനെറ്റുമൊന്നും അവരുടെ അതിബുദ്ധിയ്ക്ക് ഒരു തരത്തിലും വഴങ്ങുന്നില്ല എന്നതിന്റെ അസൂയയിലും ചിലർ നെറ്റകത്തെ എഴുത്തുകുത്തുകളെ വിമർശിക്കുന്നുണ്ട്. മറ്റൊന്ന് നിലവാരം ഉള്ള രചനകളേ എഴുതാവൂ എന്ന് ഒരു ഭരണ ഘടനയിലും പറഞ്ഞിട്ടുമില്ലല്ലോ. നിലവാരം ഏറിയും കുറഞ്ഞും ഇരിക്കും.

ചിലർ ഉന്നത നിലവാരത്തിഉലുള്ളതെന്ന് കരുതുന്നവർ മറ്റു ചിലർക്ക് അങ്ങനെ ആകണമെന്നില്ല. ചിലർ നിലവാരമില്ലാത്തതെന്ന് കരുതുന്നവ ചിലർക്ക് വളരെ നല്ലതെന്നും അഭിപ്രായം കാണും. അല്പം നിലവാരം കുറഞ്ഞവരും ഒക്കെ അവരുടെ കഴിവിന്റെയും അറിവിന്റെയും പരിമിതികൾക്കുള്ളിൽനിന്ന് വല്ലതുമൊക്കെ എഴുതിക്കൊട്ടേ. ആവശ്യമുള്ളവർ വായിക്കും. അതുകൊണ്ട് ആർക്കും നഷ്ടം ഒന്നും ഇല്ലല്ലോ.

മറ്റൊരു കാര്യം മുഖ്യധാരാ എഴുത്തുകാർക്കുള്ളതിനേക്കാൾ വായനക്കാർ മിക്ക ബ്ലോഗർമാർക്കും ഉണ്ട് എന്നതാണ്. എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ട് സംവദിക്കുവാനുള്ള അവസരം ബ്ലോഗുകളുടെ പ്രത്യേകതയുമാണ്. എഴുത്തുകാർ മനസിലാക്കേണ്ട മറ്റൊരു കാര്യം എഴുത്തുകാർ എത്ര ബുദ്ധിജീവികൾ ആണെങ്കിലും വായനക്കാർ എല്ലാവരും ബുദ്ധിജീവികളോ ബുദ്ധിജീവി ജാഡക്കാരോ അല്ല. സാധരണക്കാരാണ്. ആ സാധാരണക്കാരും വല്ലപ്പോഴുമൊക്കെ എഴുതി പോയെന്നിരിക്കും. ക്ഷമിക്കുക. ബ്ലോഗർമാരിൽ നല്ലൊരു പങ്കും ഈ മുഖ്യധാരാ എഴുത്തുക്കരുടെ സൃഷ്ടികൾ വായിക്കുന്നവരാണെന്ന ഒരു ബോധവും സൂക്ഷിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

ബ്ലോഗെഴുത്ത് എന്തായാലും വരുംകാലത്തിന്റെ ആഘോഷം തന്നെ ആയിരിക്കും. എല്ലാവരും എഴുത്തുകാരും പത്രപ്രവർത്തകരും പ്രസാധകരും ഒക്കെ ആകുന്ന കാലം. ഏതു മുഖ്യധാരക്കാരും ബ്ലോഗുലകത്തേയ്ക്കും ഇടയ്ക്കൊക്കെ എത്തിനോക്കേണ്ടിവരും; ഭാവിയിൽ പിടിച്ചുനിൽക്കാൻ. എല്ലാവീട്ടിലും കമ്പെട്ടിയും നെറ്റ് കണക്ഷനും ആകുന്ന കാലം വിദൂരമായിരിക്കില്ല.അപ്പോൾ ഓരോരുത്തരുടെയും വായനശാല നെറ്റിനുള്ളിൽ ആയിരിക്കും. അത് ഇനിയെങ്കിലും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും!

ഒന്ന് മറ്റൊന്നിനെ വിഴുങ്ങും എന്ന അർത്ഥത്തിലൊന്നുമല്ല ഈയുള്ളവൻ ഇതിത്രയും പറഞ്ഞത്. അതാത് അതാതിന്റെ വഴിയ്ക്ക് നീങ്ങും. അതിജീവിക്കാൻ പറ്റുന്നതൊക്കെ അതിജീവിക്കും. മുഖ്യധാരയിലെ എഴുത്തുകാരിൽ ചിലർ ബ്ലോഗുകളെ നോക്കി കൊഞ്ഞണം കുത്തുന്നത് ഈയിടെ ഒരു പതിവായിട്ടുണ്ട്. ഇത് ബ്ലോഗുകളുടെ സാർവത്രികമായ പ്രചാരത്തെയും അംഗീകാരത്തെയും അതിന്റെ പ്രാധാന്യത്തെയും ആണ് കാണിയ്ക്കുന്നത്.ഈ വിമർശനങ്ങൾ ബ്ലോഗ് എന്ന മാധ്യമത്തിനുള്ള അംഗീകാരമായും കണക്കാക്കാവുന്നതാണ്.

പിന്നീടിട്ട കമന്റ്:

ബേക്കർ സാഹിബേ, എന്റെ എന്നത്തെയും ഇഷ്ടപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറാണ്. അദ്ദേഹത്തിന്റെ മിക്ക ഗ്രന്ധങ്ങളിലും തന്റെ വീട്ടുകാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സ്വന്തം കാര്യങ്ങളും വീട്ടു കാര്യങ്ങളും എഴുതുന്നതിൽ സാഹിത്യമില്ലെന്ന് കരുതരുത്. ബ്ലോഗിൽ അധികം വീട്ടുകാര്യങ്ങൾ എഴുതാത്ത ഒരാളാണ് ഞാൻ. എങ്കിലും പറയുന്നു അവനവന്റെ അനുഭവങ്ങളും വീട്ടുവിശേഷങ്ങളും എഴുതിയാൽ അതിലും സാഹിത്യം ദർശിക്കാം.

Sunday, February 6, 2011

എച്ച്മകുട്ടിയുടെ ബ്ലോഗിലിട്ട കമന്റ്

എച്ച്മകുട്ടിയുടെ ബ്ലോഗിലിട്ട കമന്റ്.

ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് ദൈവത്തിന്റെ പരിഗണനകൾ...വെറുമൊരുപത്തുമാസക്കണക്ക്

ഈ കഥ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചിട്ടാണ് ഇവിടെ എത്തിയത്. ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കഥ. ബ്ലോഗിലും നല്ല സൃഷ്ടികൾ വരും എന്നത് ഈ വിമർശകർ അറിയാതെ പോകുന്നു. ഈ കഥയുടെ കഥാകാരിക്ക് അഭിനന്ദനങ്ങൾ. പെണ്ണെഴുത്ത് എന്നൊരു എഴുത്തുണ്ടോ, അങ്ങനെ ഒരു തരം തിരിവ് വേണോ എന്നൊക്കെ ഉള്ള കാര്യങ്ങളിൽ തർക്കങ്ങൾ നടക്കുന്നുണ്ട്.എന്തായാലും ഇത്തരം ഒരു അനുഭവം ഒരു സ്ത്രീയ്ക്ക് മാത്രമേ ഇത്ര ആധികാരികമായി എഴുതാൻ കഴിയുകയുള്ളൂ. ആണും പെണ്ണും തമ്മിലുള്ള ജൈവികമായ വ്യത്യാസം ആർക്കും നിഷേധിക്കുവാൻ കഴിയില്ല. ചില കാര്യങ്ങളിൽ എങ്കിലും സ്ത്രീകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകലും അഭിരുചിക്കളും പുരുഷന്റേതിൽ നിന്നും വ്യത്യസ്ഥമാണ്. അതുകൊണ്ടു തന്നെ സ്ത്രീരചനകളിൽ ഒരു സ്ത്രീസ്പർശം അനുഭവഭേദ്യമാകും.ഈ കഥയിലെതന്നെ പ്രസവകാലാനുഭവം ഒരിക്കലും ഒരു പുരുഷന് അനുഭവിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു പുരുഷന് ഇങ്ങനെ ഒരനുഭവം ഇത്ര ഭംഗിയായി എഴുതാൻ കഴിയില്ല. അല്ലെങ്കിൽ അത്രകണ്ട് ഒരു അനുഭവസ്ഥ വിശദീകരിച്ചു കൊടുത്തിരിക്കണം. ഇത്തരം തീഷ്ണമായ കഥകൾ ബൂലോകത്ത് ഇനിയും ഉണ്ടാകട്ടെ. കഥാകാരിയ്ക്ക് വീണ്ടും അഭിനന്ദനങ്ങൾ!

അഭിമുഖത്തെപ്പറ്റി


ബൂലോകം ഓൺലെയിനിൽ ജിക്കു വർഗ്ഗീസിന്റെ ബ്ലോഗ്ഗർ ഓൺ ദി ഡയസ് എന്ന പോസ്റ്റിൽ ഇട്ട കമന്റ്

അഭിമുഖത്തെപ്പറ്റി

നന്നായി; അഭിമുഖം ഇന്ന് ഒരു കലയായും സാഹിത്യമായും മാറിയിരിക്കുന്നു. ഒരു വ്യക്തിയെ അറിയുക എന്നതിനപ്പുറം വ്യക്തിയിലൂടെ കുറച്ചേറെ കാര്യങ്ങൾ അറിയാനും സാധിക്കും എന്നത് അഭിമുഖത്തിന്റെ പ്രത്യേകതയാണ്. ആത്മപ്രശംസതന്നെ ഒരു അറിവും വെളിപ്പെടുത്തലും ആണെന്നിരിക്കെ ഇതിന്റെ പ്രസക്തിയെ കുറച്ചുകാണേണ്ട കാര്യമില്ല. അവനവനെപറ്റി കൂടുതൽ പറയാൻ കഴിയുന്നത് അവനവനു തന്നെയെന്നും മനസിലാക്കണം. ഒരാൾ സ്വയം അയാളെകുറിച്ച് വെളിപ്പെടുത്തുന്നതെല്ലാം ആത്മപ്രശംസതന്നെ ആയിക്കൊള്ളണമെന്നില്ല. പറയേണ്ടത് പറയുന്നത് ആത്മ പ്രശംസയല്ല. അറിയാവുന്നത് പറയുന്നത് അറിവിനെ സ്വയം കൊട്ടിഘോഷിക്കലായും വ്യാഖ്യാനിച്ചുകൂട. അതുകൊണ്ട് അഭിമുഖം വരട്ടെ, ജിക്കു! സ്വാഗതം!

Wednesday, February 2, 2011

സിനിമയും ലൌജിഹാദും മറ്റും (കമന്റ്)

പ്രവീൺ വട്ടപ്പറമ്പിലിന്റെ ശ്യാമം എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. “ട്രാഫിക്ക് ” എന്ന സിനിമയെക്കുറിച്ചുള്ളതാണ് പ്രിയ ബ്ലോഗ്ഗർ പ്രവീണിന്റെ പോസ്റ്റ്. ട്രാഫിക് അഥവാ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷസുവിശേഷം

സിനിമയും ലൌജിഹാദും മറ്റും


ഈ സിനിമ ഞാൻ കണ്ടില്ല. ഇപ്പോൾ സിനിമ തന്നെ കാണാറില്ല. ന്യൂനപക്ഷഭൂരിപക്ഷചിന്തയില്ല.മതവിശ്വാസി അല്ലെന്നുകരുതുന്നത് സന്തോഷം.മതങ്ങളോട് ഒന്നിനോടും വിരോധവും ഇല്ല. എങ്കിലും ചിലതു പറയാം.

സത്ത്യത്തിൽ ന്യൂനപക്ഷത്തെ കളിയാക്കുന്ന സിനിമകളണ് നാളിതുവരെ ഇറങ്ങിക്കോണ്ടിരിക്കുന്നതിൽ ഭൂരിപക്ഷവും. പ്രത്യേകിച്ച് മുസ്ലീങ്ങളെ. മിക്ക സിനിമകളിലും മുസ്ലിങ്ങളെ തമാശക്കഥാപാത്രങ്ങളാക്കിയാണ് അവതരിപ്പിച്ച് കാണാറുള്ളത്.എല്ലാ മുസ്ലിം സ്ത്രീകഥാപാത്രങ്ങളും മതപരമായ വേഷം തന്നെ ധരിച്ചിരിക്കും. മുസ്ലിം പുരുഷന്മാരാണെങ്കിൽ അല്പം പ്രായമുള്ള കഥാപാത്രങ്ങൾ ഒക്കെ തൊപ്പിയും ധാടിയും വച്ചിരിക്കും. അങ്ങനെയൊന്നും അല്ലാത്ത മുസ്ലിം കഥാപാത്രങ്ങളെ സിനിമാക്കാർ കണ്ടിട്ടില്ലെന്നു തോന്നും. മുസ്ലിങ്ങൾ പൊതുവെ അപരിഷ്കൃതരും വ്ദ്യാഭ്യാസമില്ലാത്തവരും ആണെന്ന രീതിയിലായിരിക്കും അവതരണം. ഹാസ്യ കഥാപാത്രങ്ങളുമായിരിക്കും കൂടുതലും.

എന്നാൽ വീരശൂരനായകപ്രധാനമായ സിനിമകളിലെല്ലാം ഈ വീരശൂരനായകൻ ബ്രാഹ്മണനായിരിക്കും. അല്ലെങ്കിൽ ഒരു ഉയർന്ന നായരെങ്കിലും. ഇനി അല്ലെങ്കിൽതന്നെ കഥയുടെ അവസാനം നായകന്റെ അച്ഛൻ ബ്രാഹ്മണനാണെന്ന് വരുത്തും. ജാരമാർഗ്ഗത്തിലാണെങ്കിലും നായകൻ ഉന്നതകുലജാതനായിരിക്കണം. അത് ഒരു ഉപ കഥയിലൂടെയെങ്കിലും വരുത്തി തീർക്കും. ഇങ്ങനെയുള്ള സിനികകളണ് മലയാളത്തിൽ അധികവും.

ഇപ്പോൾ ഇവിടെ ഇതാ മറിച്ച് സംഭവിച്ചിരിക്കുന്നുവത്രേ. പടം കണ്ടെങ്കിൽ കൊള്ളാമെന്നുണ്ട്. ന്യ്യൂനപക്ഷത്തെ ഫേവർ ചെയ്യുന്ന ഒരു സിനിമയെങ്കിലും ഉണ്ടായെങ്കിൽ അത് നല്ലത്. എല്ലാ സിനികകളിലും ഭൂരിപക്ഷ സമുദായത്തിനല്ലേ പ്രാധാന്യം? ഒന്നോരണ്ടോ അല്ലാത്തതും വന്നുകൊള്ളട്ടെ!

പിന്നെ ഈയുള്ളവന്റെ അഭിപ്രായം പറയാം. പടം കണ്ടില്ലെങ്കിലും പറയുന്നു. കഥാപാത്രങ്ങളുടെ ജാതി നോക്കി സിനിമയെ വിലയിരുത്തുന്നത് ശരിയല്ല. ഒരു മുസ്ലിം ഹിന്ദുവിനെ പ്രേമിക്കുന്നതായും കല്യാണം കഴിക്കുന്നതായും മറ്റും ചിത്രീകരിക്കപ്പെട്ടാൽ അത് ലൌ ജിഹാദാണെന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയ്യാണ്. അനിയത്തിപ്രാവിൽ ഹിന്ദുവായ കുഞ്ച്ചാക്കോ ബോബനും ക്രിസ്ത്യാനിയായ ശാലിനിയും തമ്മിൽ പ്രേമിക്കുന്നതും ഒടുവിൽ ശാലിനിയുടെ കുടുംബം കുഞ്ചാക്കോ ബോബനെ സ്വീകരിക്കുന്നതുമാണ് പ്രമേയം. അതും ലൌ ജിഹാദാണോ ആവോ! അങ്ങനെ എത്രയെത്ര പടങ്ങൾ. ഹിന്ദു മുസ്ലിമിനെ കല്യാണം കഴിക്കുന്ന പടങ്ങളും വിരളമായെങ്കിലും ഉണ്ട്. ഇതിനെയൊക്കെ പരസ്പരം മതപരിവർത്തനാഹ്വാനം എന്നാരോപിക്കാൻ തുടങ്ങിയാൽ അതിനേ കാലമുള്ളൂ.

ആ സിനിമയിൽ പ്രവീൺ പറയുന്നതുപോലെ ബോധപൂർവ്വം ഒരു ഹിന്ദുവിരുദ്ധസമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ ചിലതൊക്കെ തിരിച്ചെടുക്കാം.

രണ്ടാമതിട്ട കമന്റ്

അബൂബേക്കറിന്റെ ലേഖനം ആദ്യ കമന്റ് എഴുതിയ ശേഷം വായിച്ചു. അതിൽ നിന്നും ഈ സിനിമ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന ഒരു നലാംകിട സിനിമയാണെന്ന് മനസിലായി. ഇനി സിനിമ കാണേണ്ടെന്നും തീരുമാനിച്ചു. ഞാൻ കമന്റ് എഴുതിയതൊക്കെ ശരിതന്നെ.ഒരുകാര്യം പ്രവീണിനോടും ആ അബൂബേക്കറിനോടും പറയാനുള്ളത് എന്താണെന്നു വച്ചാൽ നിങ്ങൾ രണ്ടുപേരും ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ ആ കഥ എഴുതിയവർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടൂണ്ടാവില്ല. പിന്നെ അബൂബേക്കർ പറയുന്നപോലെ വൻപണക്കാർക്ക് വേണ്ടിയാണല്ലോ ഈ ലോകം. എത്ര സിനിമയിലാണ് പാവപ്പെട്ടവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകൾ? അത് ഹിന്ദു ആയാലും മുസ്ലിം ആയാലും കൃസ്ത്യാനി ആയാലും. പണക്കാരായ ഹിന്ദുക്കളുടെയും പണക്കാരായ മുസ്ലിങ്ങളുടെയും പണക്കാരായ കൃസ്ത്യാനികളുയും കഥ തന്നെ ഭൂരിപക്ഷം സിനിമകളും കൈകാര്യം ചെയ്യുന്നത്? സിനിമയിൽ നായികാ നായകന്മാരുടെ ജാതി പറയില്ലെങ്കിലും അവർ ഉന്നത ജാതിക്കാരാണെന്ന് നാം കരുതിക്കൊള്ളണം എന്ന നിലയിലാണ് മിക്ക സിനിമകളും.പിന്നെ അബൂബേക്കറിന്റെ ലേഖനവും പ്രവീണിന്റെ ലേഖനവും പരസ്പരം വെട്ടി പോയി എന്നുകൂടി പറഞ്ഞുകൊള്ളുന്നു.

പിന്നീടിട്ട കമന്റ്

ന്യൂനപക്ഷവിരുദ്ധമായതുകൊണ്ടല്ല ഹാരീ കാണാത്തത്. സിനിമയെ ന്യൂനപക്ഷ ഭൂരിപക്ഷമെന്നനിലയിലൊന്നും കാ‍ണാനത്ര ഇഷ്ടവുമല്ല. പക്ഷെ പ്രവീണിന്റെ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ന്യ്യുനപക്ഷ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തതിനെ അപലപിച്ചിരിക്കുകയാണെന്ന്. അങ്ങനെയെങ്കിൽ മിക്ക സിനിമയിലും ഭൂരിപക്ഷ സമുദായഘടനയല്ലേ ഉള്ളത് ഒന്നോരണ്ടോ ന്യ്യുനപക്ഷപ്രധാനമായ സിനിമ ഇറങ്ങിയാലും തരക്കേടില്ലെന്നാണ് ഞാൻ പറഞ്ഞത്.

പക്ഷെ പിന്നീട് ബേക്കറിന്റെ ലേഖനം പോയി വായിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഓരോന്ന് ചുമ്മാ വ്യാഖ്യാനിച്ചെടുക്കുക!

പക്ഷെ രണ്ടുമണിക്കൂർകൊണ്ട് എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മൃതുദേഹം പാലക്കാടെത്തിക്കുക എന്നതൊക്കെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കൽ തന്നെ!അതുകൊണ്ടാണ് പടം മോശമാകും എന്നു കരുതാൻ കാരണം.

ഇങ്ങനെയൊക്കെ ആണെങ്കിലും ഇതുവരെ അറിഞ്ഞുവച്ചതനുസരിച്ച് ഒരു മതേതര മൂല്യം ഉൾക്കൊള്ളുന്നതാണ് ആ സിനിമയെന്നു തോന്നുന്നു.പറ്റുമെങ്കിൽ ഒന്നു കാണണമെന്നുണ്ട്.

രക്തസാക്ഷികള്‍

ജിത്തുവിന്റെ ജാലകം എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

രക്തസാക്ഷികള്‍

കവിത നന്നായിട്ടുണ്ട്. പറയാനുള്ള കാര്യം നന്നായി പറഞ്ഞിരിക്കുന്നു. ഇന്ന് നാം പലപ്പോഴും കാണുന്നതുപൊലെ തമ്മിലടിച്ച് രക്തസാക്ഷിയാകുന്നത് സഹിഷ്ണുതയും ജനാധിപത്യ ബോധവും ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് .അത്തരം രക്തസാക്ഷിത്വം അനാവശ്യം തന്നെ.

എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയും പലരും രക്തസാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് രക്തസാക്ഷിയാകുന്നതേ അബദ്ധം എന്നു കരുതാൻ വയ്യ. ഭഗത് സിംഗും രക്തസാക്ഷിയായിരുന്നു. മഹാത്മാഗാന്ധിയും രക്തസാക്ഷിയായിരുന്നു. പുന്നപ്രയിലും വയലാറിലും ഒരു പാട് പേർ രക്തസാക്ഷികൾ ആയിട്ടുണ്ട്.ചിക്കാഗോയിൽ തൊഴിലാളികൾ രക്തം ചിന്തിയിട്ടുണ്ട്. അവരൊക്കെ മണ്ടൻമാരെന്ന് പറയാനാകില്ല.

പലരും പല നഷ്ടങ്ങളും സഹിക്കുകയും രക്തസാക്ഷികൾ ആവുകയും ചെയ്തതുകൊണ്ട് നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും സൌഭാഗ്യങ്ങളും ഒക്കെ!

ഓർക്കുക:

അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി!”