ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, October 1, 2011

പാലക്കാട്ടേട്ടന്റെ ഒരു ബ്ലോഗിലിട്ട കമന്റ്

പാലക്കാട്ടേട്ടന്റെ ഒരു ബ്ലോഗിലിട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് താഴെയുണ്ട്.

http://edatharathampuran.blogspot.com/2011/10/blog-post.html


ജീവിതത്തിൽ ഓരോ കുടുംബത്തിനും സമാനമായ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങൾ ഉണ്ട്. ഞാൻ വിവാഹിതനല്ല.അതുകൊണ്ട് സ്വന്തമായി ഇത്തരം അനുഭവങ്ങലില്ല. എന്നാൽ എന്റെ സഹോദരിയുടെ പ്രസവദിവസം ഞാൻ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നു. അവളുടെ കെട്ടിയോൻ ഗൾഫിലായിരുന്നു. സത്യത്തിൽ പ്രസവിച്ച ദിവസം മുതൽ ആ കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കാണുന്നത് ഒരു വലിയ അനുഭവം തന്നെയായിരുന്നു. ഇത്രയും സ്നേഹത്തിലും പരിചരണത്തിലും കുട്ടി ഒന്നു കരയുമ്പോൾ ഉള്ള ഉൽക്കണ്ഠകളിലൂടെയുമൊക്കെയാണല്ലോ ഓരോ കുട്ടിയെയും രക്ഷിതാക്കൾ വളർത്തുന്നത്. ആരെങ്കിലും ആക്രമിക്കപ്പെടുമ്പോൽ ഞാൻ ചിന്തിക്കാറൂണ്ട്. ആക്രമിക്കപ്പെട്ട ആൾ ഇതുപോലെ രക്ഷിതാക്കൾ വളർത്തുനവരല്ലേ? എങ്ങനെ ആ രക്ഷിതാക്കൾക്ക് അത് സഹിക്കാൻ കഴിയുമെന്ന്.എന്റെ ആദ്യത്തെ ശേഷാറിക്കുട്ടി ജനിച്ചതിനു ശേഷം ഞാൻ കുറച്ചുകൂടി സമാധാനപ്രിയനായി. സത്യത്തിൽ ഒരു ശേഷാറിക്കുഞ്ഞ് ജനിച്ചതിനു ശേഷം ഞാൻ പഠിപ്പിക്കുന്ന കുട്ടികളെ അതിനുമുമ്പെന്നപോലെ അത്യാവശ്യം ചൂരൽ പ്രയോഗം നടത്താൻ പോലും എനിക്കു കഴിയാതായി. വാത്സല്യം മൂത്ത് ഇപ്പോൾ പഠിക്കാൻ വരുന്ന കുട്ടികൾ ഇപ്പോൾ എന്നെ തീരെ വകവയ്ക്കാതായി എന്നു പറഞ്ഞാൽ മതിയല്ലോ! . സഹോദരീപുത്രരോട് ഇത്രയധികം സ്നേഹവാത്സല്യങ്ങൾ തോന്നുമെങ്കിൽ സ്വന്തം മക്കളോട് എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവിന്നതേ ഉള്ളൂ. എല്ലാ മക്കളും ഇതുപോലെയാണ്. ഓരോ രക്ഷിതാക്കളുടെയും പൊൻ കുഞ്ഞുങ്ങൾ. അതുകൊണ്ട് ആരും ആരെയും ആക്രമിക്കാതിരിക്കുക, വേദനിപ്പിക്കാതിരിക്കുക എന്നൊക്കെ പറയാനാണ് എനിക്ക് തോന്നുന്നത്; ഇന്നത്തെ (ഒരുപക്ഷെ എന്നത്തെയും) അക്രമാസക്തലോകം കാണുമ്പോൾ

നമ്മുടെ ഇവിടെയും ഇപ്പോൾ അപ്പൂപ്പൻ- അമ്മൂമ്മ വിളിയില്ല. അപ്പൂപ്പനെയും അമ്മൂമ്മയെയും അച്ഛൻ, അമ്മ, ഉമ്മ, വാപ്പാ എന്നൊക്കെത്തന്നെ ചെറുമക്കൾ വിളീക്കുന്നത്. ചില വീടുകളിൽ അമ്മുമ്മത്തള്ളയെ കൊച്ചുമക്കൾ വിളീക്കുന്നത് മറ്റേ അമ്മ, മറ്റേ ഉമ്മ, വീട്ടിലമ്മ, വീട്ടീ ഉമ്മാ എന്നൊക്കെയാണ്. എന്റെ ശേഷക്കാരികൾ അവരുടെ അമ്മൂമ്മയായ എന്റെ ഉമ്മയെ വിളിക്കുന്നത് വാവാവാ ഉമ്മച്ചി എന്നാണ്. കാരണം അവരെ തൊട്ടിലിലിട്ട് കൂടുതലും വവാവോ എന്ന് താരാട്ട് പാടിയത് അവരാണ്.അവരുടെ വാപ്പയുടെ ഉമ്മയെ മതിനി ഉമ്മച്ചി എന്നാണ് വിളിക്കുക. എന്റെ ഉമ്മ അവരുടെ നാത്തൂനെന്ന നിലയിൽ അവരെ മതിനി എന്നു വിളീക്കുന്നത് കേട്ടുകേട്ടാണ് വാപ്പുമ്മ മതിനിയുമ്മ ആയത്. അവരുടെ വാപ്പയുടെ വാപ്പ സിംഗപ്പൂർ ജോലിയുള്ള ആളായതിനാൽ അദ്ദേഹത്തെ സിംഗപ്പൂർ വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എന്റെ വാപ്പയായ അവരുടെ ഉപ്പാപ്പ അദ്ധ്യാപകനായൈരുനതിനാൽ സാറുവാപ്പച്ചി എന്നാണ് വിളിക്കുന്നത്. ഏറ്റവും വലിയ രസം അവളുമാരുടെ സ്വന്തം വാപ്പയെ അവർ ദുബായി വാപ്പച്ചി എന്നാണ് വിളിക്കുന്നത്. എല്ലാവരെയും തിരിച്ചരിയണമല്ലോ! ഈ കുട്ടികളുടെയൊക്കെ ഒരു കാര്യം!

1 comment:

keraladasanunni said...

പ്രിയപ്പെട്ട സജിം,

കമന്‍റ് വായിക്കുന്നതിന്ന് മുമ്പ് ഈ പോസ്റ്റ് കണ്ടു. പോസ്റ്റില്‍ പറഞ്ഞതെല്ലാം സത്യമാണ്.
പിഞ്ചോമനയെ കാണുന്നതോടെ മനസ്സില്‍ 
ആഹ്ലാദം നിറയും. അവര്‍ വിളിക്കുന്ന പേര് എന്താണെങ്കിലും അത് ആനന്ദം പകരും. താടിമാമ എന്ന് താടി വളര്‍ത്തിയ അമ്മാമനെ വിളിക്കുന്ന കുട്ടിയെ കണ്ടിട്ടുണ്ട്. എന്ത് വിളിച്ചാലും സന്തോഷം അല്ലേ.

ഏത് കുഞ്ഞിനെ കണ്ടാലും അറിയാതെ മനസ്സില്‍ " ദീര്‍ഘായുഷ്മാന്‍ ഭവ " എന്ന് പറഞ്ഞു പോവും. അതുപോലെ ഏത് വിവാഹത്തിന്ന് ചെന്നാലും കെട്ട് നടക്കുന്ന സമയത്ത് " ദീര്‍ഘ സുമംഗലി ഭവ " എന്ന് അറിയാതെ പറഞ്ഞു പോവും. ഒക്കെ ഓരോ ശീലങ്ങള്‍ , അല്ലേ.

കമന്‍റ് വായിച്ച് മറുപടി എഴുതുന്നുണ്ട്.

കേരളദാസനുണ്ണി.
( പാലക്കാട്ടേട്ടന്‍ ).