ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 24, 2010

പറിങ്ങണ്ടി

പറിങ്ങണ്ടി

സുനിൽ പണിക്കരുടെ ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലെത്താൻ ഈ ലിങ്കിൽ ക്ലിക്കുക

അണ്ടി......സോറി നമ്മുടെ നാട്ടിൽ പറിങ്ങണ്ടി എന്നു പറയും. ആ പറി ചേർക്കാതെ അണ്ടി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്‌; ഇനി അണ്ടി ഇല്ലാതെ പറി എന്നു മാത്രം പറഞ്ഞാൽ അതു പള്ള്‌. എന്നിട്ടും ആരെങ്കിലും വല്ല അണ്ടിയോ മാങ്ങയോ മറ്റോ പറിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ടുനിൽക്കുന്നവർ പറയും അതു പറി, ഇതു പറി എന്ന് ! കൂടാതെ അണ്ടിക്കുറപ്പുള്ളവർ ആരുണ്ടെടാ എന്നു വെല്ലുവിളിക്കുന്നു ചില വേന്ദ്രന്മാർ. അണ്ടി കളഞ്ഞ അണ്ണാനെ പോലെയാകുന്നു മറ്റുചിലർ. അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിപ്പറിയത്തുള്ളൂ എന്നത് സത്യമായ മറ്റൊരു പഴമൊഴിയുമാണ്. തൽക്കാലം ഈ അണ്ടി വിശേഷങ്ങൾ നിർത്തുന്നു.

Monday, December 13, 2010

പ്രണവം രവികുമാറിന്റെ ബ്ലോഗിലിട്ട കമന്റ്

പ്രണവം രവികുമാറിന്റെ ബ്ലോഗിലെ നിസ്വനം എന്ന കവിതയ്ക്കിട്ട കമന്റ് .

കവിയുടെ മനോഗതം വെളിവായി. കവിത നന്നായി.ശംഖിയ്ക്ക് പല അർത്ഥങ്ങളുണ്ട്.സമുദ്രം,ശംഖുപുഷ്പം, ശംഖു വിളിക്കുന്നവൻ എന്നൊക്കെ. ഇവിടെ വിരിഞ്ഞൊഴുകി എന്നെഴുതിയിരിക്കുന്നതിനാൽ ശംഖുപുഷ്പം എന്നു കരുതാം.അല്പം കൂടി ദുർഗ്രാഹ്യതയില്ലാതെ പറയാമായിരുന്നുവെന്നു തോന്നി. അതുപോലെ കരയാമൽ എന്ന വാക്കിന്റെ അർത്ഥം പിടികിട്ടുന്നില്ല. അങ്ങനെയൊരു പ്രയോഗം പരിചയമില്ല.നിഘണ്ടുവിലും കാണുന്നില്ല. അങ്ങനെയൊരു ഗ്രാമ്യപദം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല.ഉണ്ടെങ്കിൽ ക്ഷമിക്കുക. കരയാമൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്തെന്നു വ്യക്തമാക്കിയാൽ കവിത കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു. ഇനിയും എഴുതുക. ആശംസകൾ!

Friday, December 3, 2010

നാക്കിലയില്‍ ഇട്ട കമന്റ്

പി. എ. അനീഷ് എളനാടിന്റെ നാക്കില എന്ന ബ്ലോഗിൽ പകർപ്പ് എന്ന കവിതയ്ക്ക് ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ ഇതുവഴി

യാതൊരു ഉറപ്പുമില്ലാത്തതാണ് ജീവിതം. എപ്പോഴാണ് വേലിയില്ലാത്ത വക്കിടിഞ്ഞകിണറുകളിൽ അറിയാതെയും ആഗ്രഹിക്കാതെയും കാൽ വഴുതി വീഴുന്നതെന്ന് മുൻ കൂട്ടി അറിയാൻ കഴിയില്ല. ഒരു പൊട്ടക്കിണർ ജീവിത യാത്രയിൽ ഉടനീളം നാം പ്രതീക്ഷിക്കണം. ഊടുവഴികളിലൂടെ ഊഴിയിടുമ്പോഴായാലും വിശാലമായ തെളിഞ്ഞ പാതയിലൂടെ ആർത്തലച്ചു പോകുമ്പോഴായാലും ഈ പൊട്ടക്കിണർ ശ്രദ്ധയിൽ പെട്ടെന്നുവരില്ല.

നേരെ മറിച്ച് മരക്കൊമ്പും റെയില്പാളവും അടച്ചിട്ട മുറികളും സീലിംഗ് ഫാനും ഉടുമുണ്ടും ആഴക്കിണറും ആഗ്രഹിക്കാത്ത പകർന്നെടുക്കലുകൾ ആണ്. അറിയാതെ സംഭവിക്കുന്നവയല്ല. പിടിച്ചി നിൽക്കാൻ ഒരു കച്ചിൽത്തുരുമ്പോ ചെറുത്തുനിൽക്കാൻ ആല്പം ആത്മബലമോ ഇല്ലാതെ ജീവിതത്തിന്റെ നൂല്പാലങ്ങളിൽ നിന്ന് ആരാലോ എന്തിനാലൊക്കെയോ പിടിച്ചു തള്ളപ്പെടുന്നവർ!

തബാറക്ക് റഹ്മാന്റെ ബ്ലോഗിലിട്ട കമന്റ്

തബാറക്ക് റഹ്മാന്റെ ബ്ലോഗിലിട്ട കമന്റ് . ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാ ഇതുവഴി

തബാറക്ക്,

കഥ ഇന്ന് രാവിലെയണ് വായിക്കാൻ കഴിഞ്ഞത്. തീർച്ചയായും ഒരു നല്ലകഥാകാരൻ താബുവിൽ ജീവിക്കുന്നു. കഥയിലെ ചില വരികൾ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. നല്ല വായനയുടെ പിൻബലമുള്ള ഭാവനകൾ ഇരുത്തംവന്ന ഒരു കഥാകാരനെ പോലെ തോന്നിപ്പിച്ചു. ഒരു സാധാരണ ബ്ലോഗ്പോസ്റ്റ് എന്നതിനപ്പുറം ഗൌരവത്തോടെ ഈ കഥയെ കാണുമ്പോൾ ചില പോരായ്മകൾ ചൂണ്ടിക്കണിക്കാമെന്നേയുള്ളൂ. കഥാകാരന്റെ പ്രായംവച്ച് ഇത് ആത്മകഥാപരമാക്കണമായിരുന്നോ എന്നൊരു സംശയം വായിച്ചുകൊണ്ടിരിക്കവേ തോന്നിയിരുന്നു.

കഥയിലെ “ ഞാൻ “ എന്നത് ഒഴിവാക്കി അയാൾക്കൊരു പേർ നൽകി കഥാകാരൻ മാറിനിന്ന് കഥ പറഞ്ഞാൽ മതിയായിരുന്നില്ലേ എന്ന്! കഥാകൃത്തിനെ നേരിട്ടറിയുന്നതുകൊണ്ടാണ് അത്തരം ഒരു അഭിപ്രായം രൂപപ്പെട്ടതെന്നു പിന്നെ തിരിച്ചറിഞ്ഞു. ഈ കഥയ്ക്കും കഥാ‍വിഷയത്തിനും കൂടുതൽ തീഷ്ണത നൽകുന്നത് ആ അത്മകഥാ രീതിയിലുള്ള ആവിഷ്കാരമാണെന്ന് പിന്നെ തോന്നി. ജീവിതഗന്ധിയായ കഥയെന്നൊക്കെ നാം പറയാറില്ലേ? ഈ കഥ ജീവിതഗന്ധിയാണ് എന്ന് പറഞ്ഞാൽ അത് അതിരുകടന്ന പ്രശംസിക്കലല്ല; സത്യമാണ്.

മറ്റൊന്ന് , താഴെ പറയുന്ന സംഭാഷണം ഈ കഥയ്ക്ക് ആവശ്യമായിരുന്നോ?

" 'സദാചാരം' എന്ന് തലക്കെട്ടായി എഴുതിയ ശേഷം അതിനു താഴെ ഒരു വരവരയ്ക്കൂ.

കഴിഞ്ഞെങ്കില്‍ നമ്പര്‍ ഒന്ന് എന്നതിന് നേരെ 'കന്യകാത്വം' എന്നെഴുതിക്കോളൂ.

ആഹാ . . . . ! കൊള്ളാമല്ലോ ( അവളുടെ ആത്മഗതം. ).

നില്‍ക്കൂ, എന്നാല്‍ രണ്ടാമത്തേത് ഞാന്‍ തന്നെ പറയട്ടെ എന്താണന്നു.

ഉം , പറയൂ . . .

പതിവ്രത

ഉഗ്രന്‍ !

തീര്‍ന്നില്ല, ഇനി ഒന്ന് കൂടി ബാക്കിയുണ്ട്.

പറയൂ . . . .

കന്യാചര്‍മം. . . . .

ബലെഭേഷ് !"

അത്തരമൊരു സന്ദർഭം കഥയിൽ ഉണ്ടായതിൽ അപാകതയില്ല. എന്നാൽ ആ ഭാഗത്ത് മറ്റെന്തെങ്കിലും വാചകങ്ങൾ എഴുതി പിടിപ്പിക്കാമായിരുന്നു എന്നാണ് എനിക്കു തോന്നിയത്. ഇത് അത്തരമൊരു സഭാഷണം എഴുതാൻ വേണ്ടിയാണ് ആ ഒരു ഒരു സന്ദർഭം ഉണ്ടാക്കിയെടുത്തത് എന്ന ഒരു തോന്നൽ ഉണ്ടായി. മന:പൂർവ്വം എഴുതാൻ വേണ്ടി മാത്രം എഴുതിയവരികൾ എന്നും തോന്നി. സത്യത്തിൽ കഥയുടെ തലക്കെട്ടും കഥയും തമ്മിൽ ബന്ധം വരുന്നില്ലെന്ന് തോന്നിയതിനാൽ കഥയും തലക്കെട്ടും തമ്മിൽ ബന്ധിപ്പിക്കുവാനുലള്ള ഒരു ശ്രമമായിരുന്നില്ലേ അത്?

എന്നാൽ പറയട്ടേ ഈ തലക്കെട്ട് ഈയുള്ളവന് ഉചിതമായി തോന്നിയതുമില്ല. സദാചാരത്തിന്റെ വെയർഹൌസ് എന്ന് തലക്കെട്ടിടാൻ എന്താണ് കാര്യം? അനാവശ്യമായി ഒരു ഇംഗ്ലീഷ് പദത്തെ തലക്കെട്ടിൽതന്നെ കൊണ്ടുവരേണ്ടിയിരുന്നില്ല ഈ കഥയിൽ. ഇങ്ങനെ ഒരു തലക്കെട്ടിടാൻ വേണ്ടിയാണ് ഈ കഥ എഴുതിയതെന്ന ഒരു തോന്നൽ ഉണ്ടാ‍യി. ഈ കഥയുടെ പ്രധാന പ്രമേയം സദാചാരം അല്ലല്ലോ താബു! ഇത് മറ്റൊരു നല്ല തലക്കെട്ട് നൽകേണ്ട നല്ലൊരു കഥയാണ്.

ചില ഒറ്റപ്പെട്ട അക്ഷരത്തെറ്റുകളും ചില്ലു പ്രശ്നങ്ങളും ഉണ്ട്. ഒന്നുകൂടി എഡിറ്റ് ചെയ്യുന്നത് നന്നായിരിക്കും. ഉദാ: ബ്ബാക്ക, പോരിവെയിൽ, പിന്നെ ചില ചില്ലു പ്രശ്നങ്ങൾ.....

താബു, ഒട്ടും ആശങ്കിക്കെണ്ട എഴുതിക്കൊള്ളൂ. ഒരു അംഗീകരിക്കപ്പെട്ട എഴുത്തുകാരന്റെ ഗർവ്വോടെയല്ല, ആത്മവിശ്വാസത്തോടെ!അതിനുള്ള ഊർജ്ജം താബുവിൽ ഉണ്ട്.

എഴുത്ത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. നിരൂപണം വായിക്കുന്നവരുടെയും. ആനിലയിൽ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് എന്റെ വായന ഇങ്ങനെയെല്ലാം അടയാളപ്പെടുത്തുന്നു.
ആ നിലയില്‍ ഞാൻ ഈ കഥയെ ഇങ്ങനെ നിരൂപണം ചെയ്ത് വായന അടയാളപ്പെടുത്തുന്നു.

ഈ കമന്റ് ഞാൻ എന്റെ അഭിപ്രായങ്ങൾ എന്ന കമന്റ് സംഭരണി ബ്ലോഗിൽ ഇട്ട് കഥയ്ക്ക് ഒരു ലിങ്കുകൂടി നൽകുന്നു. പ്രോത്സാഹനമായി ഇപ്പോൾ അത്രയൊക്കെയല്ലേ നമുക്കു ചെയ്യാൻ പറ്റൂ.http://easajimabhiprayangal.blogspot.com