ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, October 12, 2011

കമന്റ്സ്: സി.പി.എം ആകുന്നത് അത്ര വലിയ അപരാധമാണോ?


ദാ ഇവിടെ ഞെക്കിയാൽ കിട്ടുന്നഎന്റെതന്നെ ഒരു പോസ്റ്റിൽ
ഞാൻ എഴുതിയ ചില കമന്റുകൾ

സീഡിയൻ,

വലിയ അറിവൊന്നുമില്ലാത്തവരുടെയും അദ്ധ്വാനിക്കുന്നവരുടെയും അധ:സ്ഥിതരുടെയും പ്രതീക്ഷയാണ് കമ്മ്യൂണിസ്റ്റുകാർ എന്ന ചെറിയൊരറിവേ ഈയുള്ളവൻ ആഗ്രഹിക്കുന്നുള്ളൂ. താങ്കളെ പോലെ കൂടുതൽ അറിവും ഐശ്വര്യവും വന്നാൽ താങ്കൾ മാത്രമല്ല, ചില കമ്മ്യൂണിസ്റ്റുകാർ കൂടി കമ്മ്യൂണിസ്റ്റ് വിരുദ്ധരായി പോകാറുണ്ട്. കൂടുതൽ അറിഞ്ഞ് കമ്മ്യൂണിസ്റ്റ് വിരുദ്ധനാകേണ്ടെന്നു കരുതുന്നു. എങ്കിലും വെറുതെ വിടണമെന്നൊന്നുമില്ല.സമയമുണ്ടെങ്കിൽ അല്പജ്ഞാനംകൊണ്ട് എന്തെങ്കിലുമൊക്കെ മറുപടികൾ തട്ടിവിട്ട് സായൂജ്യനായിക്കൊള്ളാം.മാത്രവുമല്ല, ദൈവം എല്ലാവർക്കും ഒരേപോലെ അറിവും ബുദ്ധിയും കൊടുക്കാതെ അസമത്വം സൃഷ്ടിച്ച് വച്ചിരിക്കുകയുമാണല്ലോ! സാരമില്ല; ഉള്ള അറിവുകൾകൊണ്ട് നമ്മൾ സംതൃപ്തനാണേ! സീഡിയന് ആശംസകൾ! കമന്റിനു നന്ദി!
***************************************************
മുമ്പ് സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും കാര്യം പറയുമ്പോൾ നമുക്ക് കേരളത്തിലെ കാര്യം പറയാം എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധർ പറഞ്ഞിരുന്നത്. റഷ്യയിൽ മഴപെയ്യുമ്പോൾ ഇവിടെ കുടപിടിയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പരിഹസിച്ചിരുന്നു. ഇന്ത്യയിലെ കാര്യം പറയുമ്പോൾ റഷ്യയിലെ കാര്യം പറയരുതെന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകൾ റഷ്യയിലെയും ചൈനയിലെയും കാര്യം പറഞ്ഞേ പറ്റൂ എന്ന് അതേ കമ്മ്യൂണിസ്റ്റ് വുരുദ്ധർക്ക് നിർബന്ധം. നോക്കണേ സോഷ്യലിസം നില നിന്ന റഷ്യയെ പറ്റി കമ്മ്യൂണിസ്റ്റുകാർ മിണ്ടരുതായിരുന്നു. സോഷ്യലിസം ഇല്ലാതായ ഇന്നത്തെ റഷ്യയെപ്പറ്റി സംസാരിക്കുകതന്നെ വേണം!

പ്രായോഗിക വ്യതിയാനങ്ങളോടെ മാത്രമേ വ്യത്യസ്ത രഷ്ട്രങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്നത് ഞാൻ മുൻകമന്റൊന്നിൽ പറഞ്ഞിട്ടുള്ളതാണ്.

************************************************

നമ്മൾ പൊതുവേ തിരുത്തൽ വാദികൾ ആണല്ലോ മാഷേ! പക്ഷെ തിരുത്തിത്തിരുത്തി പാർട്ടിയ്ക്കു പുറത്തു പോകാൻ ആഗ്രഹിക്കാത്തവരുടെ കൂട്ടത്തിൽ ആണെന്നു മാത്രം!താൻചത്ത് മീൻപിടിക്കുന്നതിലെന്തർത്ഥം? അകത്തു നിന്നുള്ള തിരുത്തലുകളേ ഉള്ളൂ.സി.പി.എമ്മിനെ പോലുരു പാർട്ടിയെയോ ഇടതുപക്ഷത്തെയോ കേരളത്തിലും ഇന്ത്യയിലും എഴുതിത്തള്ളാറായി എന്നൊന്നും നമ്മൾ വിശ്വസിക്കുന്നില്ല. അവയുടെ പ്രസക്തി വർദ്ധിക്കുകയാണ് എന്നു തന്നെ കരുതുന്നു. കാലത്തിനൊപ്പം സഞ്ചരിക്കുവാനുള്ള ശ്രമങ്ങളിൽ പലപ്പോഴും പാളിച്ചകളുണ്ടാകുന്നു എന്നുമാത്രം! എന്നെ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നതിനു നന്ദി!

No comments: