സുബൈദയുടെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്
പോസ്റ്റ് വായിച്ചു. ഇതിൽ പറയുന്ന സംഭവങ്ങളെക്കുറിച്ച് ശ്രീ.യുക്തിയുടെയും താങ്കളുടെയും പോസ്റ്റുകൾ വായിച്ചുള്ള അറിവേ ഈ വിനീത വിധേയനുള്ളൂ. ഈ രവി ചന്ദ്രൻ ആരാണ്, എന്താണെന്നുപോലും ഈ പോസ്റ്റുകൾ വായിക്കുന്നതിനു മുമ്പ് അറിയാതെ പോയതിൽനിന്നുതന്നെ ഈയുള്ളവന്റെ ലോകപരിചയക്കുറവാണെന്നത് തെല്ലുസങ്കോചത്തോടെ അറിയിച്ചുകൊള്ളട്ടെ! എങ്കിലും സഹിഷ്ണുതയോടെയും ആരോഗ്യപരമായും ഉള്ള ഇത്തരം സംവാദങ്ങൾ നടക്കുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. പിന്നെ ഈ സംവാദങ്ങൾ എന്നു പറയുന്നത് ആർക്കും ജയിക്കാനും ആരെയും ആർക്കും തോൽപ്പിക്കാനുമുള്ള ഉപാധികളായി കരുതാതിരിക്കുക.ഇവിടെ ജയപാരജയങ്ങളില്ല. ആശയങ്ങളുടെയും അറിവികളുടെടെയും പങ്കുവയ്ക്കലും അതുവഴി ലഭിക്കുന്ന വൈജ്ഞാനികമായ ഊർജ്ജവും ആർജ്ജിക്കലാകണം ഓരോ സംവാദത്തിന്റെയും ലക്ഷ്യങ്ങളിൽ പ്രധാനം. ഓരോ സംവാദവും വായിച്ചും അതിൽ ക്രിയാത്മകമായി ഇടപെട്ടും സ്വയം ഒരു നിലപാടിൽ എത്തിച്ചേരുവാൻ കഴിയുക എന്നതായിരിക്കും ഓരോ സംവാദത്തിന്റെയും പരിണതഫലം. അഥവാ അതങ്ങനെതന്നെ ആയിരിക്കണം. ഇവിടെ ജയിപ്പിക്കലും തോല്പിക്കലുമില്ല. ആളുകളുടെ ചിന്താശക്തിയെ ഉദ്ദീപിപ്പിക്കണം.നിലപാടുകൾ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരും ഏതു പക്ഷത്ത് നിൽക്കണം എന്നത് ആരും ആരോടും ആജ്ഞാപിക്കുന്നത് ജനാധിപത്യ മര്യാദ ആയിരിക്കില്ല. അഥവാ അത്തരം ആജ്ഞകൾ സ്വീകരിക്കുവാൻ ആരും ബാദ്ധ്യസ്ഥരല്ലതാനും. ഇവിടെ ആരും ആരോടും ഒന്നും ആജ്ഞാപിച്ചു എന്നല്ല സംവാദങ്ങളെ സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കി എന്നുമാത്രം!
No comments:
Post a Comment