ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, November 8, 2011

ബ്ലോഗെഴുത്തിനെതിരെ ടോയ്ലറ്റ് മൌത്ത്

ബ്ലോഗെഴുത്തിനെതിരെ ഏതോ ഒരു ടോയ്ലറ്റ് മൌത്ത്

(പുവ്വാൻപറയെന്നേ! അല്ലപിന്നെ!)

ദേശാഭിമാനി ഓൺലെയിനിൽ ഏതോ ഒരു ചവറെഴുത്തുപുള്ളി ബ്ലോഗെഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് നടത്തിയ പ്രതികരണം. ആ ചവറു ലേഖനത്തിലേയ്ക്കുള്ള ലിങ്ക് ഇതാ.

http://www.deshabhimani.com/newscontent.php?id=80962

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ദേശാഭിമാനിയുടെ ചുവരിൽ ബ്ലോഗെഴുത്ത് ടോയ്‌ലറ്റ് സാഹിത്യമാണെന്നൊക്കെ എഴുതിപ്പിടിപ്പിക്കാൻ ഇടം നൽകിയതിൽ ആയിരക്കണക്കിനു മലയാളം ബ്ലോഗ്ഗർമാരെ സ്വയം പ്രതിനിധീകരിച്ച് പ്രതിഷേധിക്കുന്നു. ഏതായീ ഇന്ദു മേനോൻ? പേപ്പറിൽ ടോയ്‌ലറ്റ് സാഹിത്യം എഴുതുന്ന ആളാണെന്ന് പറയാൻ എന്റെ സംസ്കാരം അനുവദിക്കുന്നില്ല. ചവറെഴുത്തെന്ന് വേണമെങ്കിൽ പറയാം. ബ്ലോഗെഴുത്തിനു നിലവാരം കുറവാണെന്ന് എഴുതിയാൽ അതിനൊരു മര്യാദയൊക്കെയുണ്ട്. ടോയ്‌ലറ്റ് സാഹിത്യം എന്ന പ്രയോഗം നടത്തിയതു വഴി ഇന്ദു മേനോന്റെ സംസ്കാര ശൂന്യത വെളിപ്പെടുത്തിയതിനു നന്ദി! ബ്ലോഗെഴുത്തിനെ ടോയ്ലറ്റ് സാഹിത്യം എന്നു വിളിക്കുന്നവരുടെയൊക്കെ നാവിനെയാണ് ഈ പച്ചമലയാളത്തിൽ കക്കൂസ് വായ എന്നു പറയുന്നത്.

സാധാരണ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്ത ചില വിഡ്ഡികളാണ് ഇന്റെർനെറ്റ് സാഹിത്യത്തെ വിമർശിക്കുന്നത്. ഇതിപ്പോൾ ഇവർ അങ്ങനെയാണോ എന്നറിയില്ല. നിങ്ങൾ പേപ്പറിലെഴുത്തുകാർ എങ്ങനെയൊക്കെയാണ് ആനുകാലികങ്ങളിൽ നിങ്ങളുടെ വികല സൃഷ്ടികൾ തിരുകിക്കയറ്റി ഉൽകൃഷ്ട സാഹിത്യകാരാകുന്നതെന്നു നമുക്കൊക്കെ അറിയാം. ആണുങ്ങളായിരുന്നെങ്കിൽ കുറച്ചുകൂടി തെളിച്ചു പറയാമായിരുന്നു. സ്ത്രീകളെ ബഹുമാനിക്കാനുള്ള വിവരമൊക്കെ ബ്ലോഗെഴുത്തുകാർക്കുണ്ട് എന്നതിനാൽ കടുപ്പിക്കുന്നില്ല. പുസ്തകം ഇറക്കുന്നതു തന്നെ പലരും ഇപ്പോൾ പ്രസാധകർക്ക് അങ്ങോട്ട് പണംകൊടുത്തും മണിയടിച്ചുമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആരും അത്രയ്ക്കങ്ങോട്ട് ഞെളിയേണ്ട. ബ്ലോഗെഴുത്തിനെ വെറും ചുവരെഴുത്തെന്ന് ആരോപിക്കുന്ന മുഖ്യധാരാ (എന്തു മുഖ്യധാര? ഒലക്കേട മൂട്!) എഴുത്തുകാരിൽ പലരും അക്ഷരത്തെറ്റില്ലാതെ ടോയ്ലീറ്റിൽ നാല് ചീത്തയെഴുതിവയ്ക്കാൻ കഴിയാത്തവരാണ്.

ബ്ലോഗിൽ നല്ലതും ചീത്തയും വരുന്നുണ്ട്. പ്രിന്റെഴുത്തിലും നല്ലതും ചീത്തയും വരുന്നുണ്ട്. അതുപോലെ സാഹിത്യകാരിൽ നല്ലവരും ചീത്തവരും ഉണ്ട്. ഇന്ദുമേനോനെ പോലെയുള്ളവരും അല്ലാത്തവരും ഉണ്ട്. ഇന്ദുമേനോൻ സാറ് ബ്ലോഗുകൾ വായിക്കണമെന്നില്ല. എഴുതണം എന്നും ഇല്ല. എന്തായാലും ബ്ലോഗുകൾ ആയിരക്കണക്കിന്, പതിനായിരക്കണക്കിനാളുകൾ വായിക്കുന്നുണ്ട്. നിങ്ങളുടെ പുസ്തകങ്ങൾ പലതും പലയിടത്തും മാറാല പിടിച്ചിരിക്കുന്നുണ്ടാകും. ആനുകാലികങ്ങൾ പലതും വീടുകളിലെ സിറ്റ്-ഔട്ടുകളിലെ അലങ്കാര വസ്തുക്കളാണ്. അതൊക്കെ എത്രപേർ തുറന്നു നോക്കുന്നു? ചുമ്മാ പിള്ളേർ കീറിക്കളിക്കുന്നു. പ്രബല ആനുകാലികങ്ങൾ പലതും എത്ര കോപ്പി അടിക്കുന്നുണ്ടെന്നും എത്ര വിറ്റു പോകുന്നുണ്ടെന്നും എല്ലാവർക്കുമറിയാം. പലരും പരസ്യത്തിനും പ്രതാപത്തിനും വേണ്ടി അങ്ങ് അടിച്ചു വിടുന്നുവെന്നേയുള്ളൂ. പറഞ്ഞാൽ ഒരുപാടുണ്ട്. ബാക്കി ഞങ്ങൾ ബ്ലോഗുകളിൽ ലിങ്ക് സഹിതം ഇട്ട് പറഞ്ഞുകൊള്ളാം.

എല്ലാ മാധ്യമങ്ങളെയും സഹിഷ്ണുതയൊടെ നോക്കിക്കാണാൻ എഴുത്തുകാരി എന്നോ എഴുത്തുകാരൻ എന്നോ ഉള്ള ജാഡയുള്ളതുകൊണ്ട് മാത്രം കഴിയില്ല. അതിനു അല്പസ്വല്പം വിവരമൊക്കെ വേണം. നമ്മൾ മേലാളരും മറ്റുള്ളവർ കീഴാളരും എന്ന ചിന്ത കൈവെടിയുക. അവനവൻ പ്രസാധനത്തിന്റെ ന്യൂനതകൾ പൊറുക്കാം. പക്ഷെ പ്രിന്റെഴുത്തിന്റെ ന്യൂനതകൾ പൊറുക്കാനാകില്ല. കാരണം അത് എഡിറ്ററുടെ കൈകടത്തി വരുന്നതാണ്. പക്ഷെ എന്നിട്ടു പോലും ഇന്ദു മേനോനെ പോലെയുള്ള പ്രിന്റ് സാഹിത്യക്കാരിൽ നിന്നും ടൊയ്ലറ്റ്-സോറി ഞങ്ങൾ അത്തരം വാക്കുകൾ ഉപയോഗിക്കില്ല- നിലവാരമില്ലാത്ത സാധനങ്ങളാണല്ലോ വരുന്നത്. കാരണം പത്രമാഫീസിലെ സ്വന്തക്കാരാണല്ലോ ഇവരിൽ പലരെയും സാഹിത്യകാരാക്കുന്നത്!

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിക്കൊണ്ടിരിക്കുന്ന ഇന്റെർനെറ്റ് എഴുത്തിന്റെ അനന്തമായ സാദ്ധ്യതകൾ മനസിലാക്കാതെ എന്തെങ്കിലും വിഡ്ഡിത്തം എഴുന്നള്ളിച്ച് ആരും സ്വയം അപഹാസ്യരാകാതിരിക്കുക. ബ്ലോഗുകൾ ഉൾപ്പെടെയുള്ള നെറ്റകത്തെ എഴുത്തും വരയും വായനയും പോഡ്കാസ്റ്റിംഗും വീഡിയോ പബ്ലിഷിംഗും എല്ല്ലാം ഇന്ന് പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ സാഹിത്യ മൂല്യവും ജനാധിപത്യമൂല്യവും ഒക്കെ വിവരമുള്ളവർ ഏറേ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടോയ്ലറ്റ് നാവുമായി ( പറയേണ്ടെന്നു വച്ചാലും അങ്ങനെ തന്നെ മറുപടി പറഞ്ഞുപോകുകയാണ്) ഇങ്ങനെ ചില ഇന്ദു മേനോൻമാർ പ്രത്യക്ഷപ്പെടുന്നത്. ഈ പറയുന്ന ഇന്ദു മേനോൻ ഇത്ര അഹങ്കരിക്കാൻ മാത്രം എന്തെങ്കിലും സംഭാവനകൾ മലയാള സാഹിത്യത്തിനു ചെയ്തിട്ടില്ല.

ദേശാഭിമാനി അടക്കം നല്ല വാർത്തകളും എഡിറ്റോറിയലുകളും ഷെയർ ചെയ്യുകയും ആ പത്രത്തിന്റെ വരിക്കാരായിരിക്കുകയും ചെയ്യുന്നവരാണ് ബ്ലോഗ്ഗർമാരിൽ നല്ലൊരു പങ്ക്. ഈ ഇന്ദു മേനോൻ ഒരു പക്ഷെ ദേശാഭിമാനിയുടെ വരിക്കാരി പോലും ആയിരിക്കില്ല എന്ന വിവരം ദേശാഭിമാനി മാനേജ്മെന്റ് ഓർക്കുക. ദേശാഭിമാനി ആ ടോയ് ലെറ്റ് പ്രയോഗം എടുത്തു മാറ്റിയിട്ട് അവിടെ വല്ല നിലവാരമില്ലാത്ത എഴുത്തെന്നോ മറ്റോ തിരുത്തണം. ബ്ലോഗെഴുത്തിനെ മ്ലേച്ഛഭാഷയിൽ വിമർശിച്ച ഈ അന്തർദേശീയ എഴുത്തുകാരിയ്ക്ക് ഇനിയും ചവറുകൾ എഴുതാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു!

29 comments:

K.P.Sukumaran said...

നന്നായി പറഞ്ഞു :)

dreamer said...

“The Buddha, the Godhead, resides quite as comfortably in the circuits of a digital computer or the gears of a cycle transmission as he does at the top of the mountain, or in the petals of a flower.”
ഒരു വിശ്വാസി അല്ലെങ്കിലും (ഇത് പറഞ്ഞ റോബര്‍ട്ട്‌ പിര്സിഗ് ഉം അല്ല) ഈ വാചകങ്ങളുടെ അര്‍ഥം വളരെ വലുതാണ്. ഈ ഇരുപതൊന്നാം നൂറ്റാണ്ടില്‍ അച്ചടിത്താളിലും ജുബ്ബയിലും കോട്ടന്‍ സാരിയിലും മാത്രം എഴുത്തും ബുധിജീവിലക്ഷണവും കാണുന്നവര്‍ അങ്ങനെ ഇരുന്നി ചൊറി കുത്തി സന്തോഷിക്കട്ടെ!

വിധു ചോപ്ര said...

കമന്റായി ഇടാനുള്ളത് സജിം തന്നെ പറഞ്ഞു: “പൂവ്വാൻ പറയെന്നേ.....ഹല്ല പിന്നെ”

Pradeep Kumar said...

താങ്കള്‍ പറഞ്ഞ ആശയങ്ങളോടും വരികളിലൂടെ പ്രകടിപ്പിച്ച വികരത്തോടും പൂര്‍ണമായും യോജിക്കുന്നു.

ഇങ്ങിനെ ഒരു പോസ്റ്റ് ഇപ്പോള്‍ ആവശ്യമായിരുന്നു. ബ്ലോഗെഴുത്തിലും വായനയിലും സജീവമായുള്ള താങ്കളെപ്പോലൊരാള്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടത് വളരെ നന്നായി...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അവിടെ ഞാനും കയറി ചൊറിഞ്ഞിരുന്നു..

സ്വന്തം സുഹൃത്ത് said...

മ ഗ്രൂപ്പില്‍ നല്ല ഒരു പ്രതികരണം നടന്നിരുന്നു ഇതിനേക്കുറിച്ച്.
പ്രായത്തിന്‍റെ പക്വത കൊണ്ടും ബൂലോക പരിചയം കൊണ്ടും രമേഷേട്ടന്‍ 'അവരുടെ' അറിവില്ലായ്മയോട് പ്രതികരിച്ച ബ്ലോഗര്മാരോട് അവര്‍ പറഞ്ഞതിന്‍റെ നല്ല വശങ്ങളെ അംഗീകരിക്കണമെന്ന് പറഞ്ഞിരുന്നു..

അപ്പോള്‍ തോന്നിയത് ഞാന്‍ അവിടെ എഴുതിയിരുന്നു.. അതിവിടെ എടുത്തെഴുതുന്നു.

"ഏതു രീതിയിലാണ് അവരെ അംഗീകരികേണ്ടത്.. അച്ചടിയില്‍ പ്രസിദ്ധീ കരിച്ച ലേഖനങ്ങള്‍ എല്ലാം നല്ലതായിരുന്നു എങ്കിലോ , ബ്ലോഗില്‍ വന്നവ എല്ലാം മോശം ആയിരുന്നെങ്കിലോ? .. നല്ല ബ്ലോഗുകള്‍ക്ക്‌ വായനക്കാര്‍ ഉണ്ട്..അവിടെ തന്നെ അതിനെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ പ്രതികരണങ്ങള്‍ ഇടാനും സ്വാതന്ത്ര്യവും ഉണ്ട്.. ഒരു ചീത്ത പുസ്തകമാണ് നമ്മള്‍ വായിച്ചതെങ്കില്‍ എങ്ങനെ നമ്മള്‍ പ്രതികരിക്കും. സമയവും കാശും പോയികിട്ടിയത്‌ മെച്ചം എന്ന് കരുതേണ്ടി വരും"

ഞാന്‍ പറഞ്ഞത് പ്രതികരണം പോലും ലഭിക്കാന്‍ യോഗ്യത ഇല്ല അവര്‍ക്ക് എന്നാണ്.. ആദ്യം അവര്‍ ഒരു ബ്ലോഗ്‌ തുടങ്ങട്ടെ.. എന്നിട്ട് ആലോചിക്കാം പ്രതികരിക്കാനോ വേണ്ടയോ എന്ന്..

എന്‍റെ സുഹൃത്ത് സജിമാഷിന്‍റെ പോസ്റ്റിന്‍റെ അടിയില്‍ എന്‍റെയും ഒരു ഒപ്പ്..

Sandeep.A.K said...

ആരുടേയും പ്രതിഷേധ പോസ്റ്റുകള്‍ വന്നില്ലേ എന്ന് ആലോചിച്ചിരിക്കുവായിരുന്നു.. സജിം ഇക്കാ.. ഞങ്ങള്‍ ഒരു നീളന്‍ ചര്‍ച്ച നമ്മുടെ ഫേസ്ബുക്ക് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ നടത്തിയിരുന്നു ഇതേ പറ്റി.. ഇതില്‍ നിന്നും ഏറെ വ്യത്യസ്തങ്ങള്‍ അല്ലാത്ത അഭിപ്രായങ്ങള്‍ ആണ് അവിടെ നമ്മുടെ ബ്ലോഗ്ഗര്‍ സുഹൃത്തുകള്‍ പറഞ്ഞത്... ശക്തമായി പ്രതികരിക്കേണ്ടതുണ്ട് ഇതിനെതിരായി.. അവിടെ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ചേര്‍ത്തു ഞാന്‍ ദേശാഭിമാനിയിലും ഒരു കമന്റ്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. വെളിച്ചം കാണുവാന്‍ കാത്തിരിക്കുന്നു ആ കമന്റ്‌..

വളരെ നന്നായിട്ടുണ്ട് ഈ പ്രതികരണം.. ഇന്ദു മേനോന്‍ എന്ന എഴുത്തുകാരിയോടുള്ള എല്ലാ ആദരവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് തന്നെ അവരുടെ പ്രസ്താവനയ്ക്കെതിരായി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു ഞാനും..

keraladasanunni said...

ബ്ലോഗില്‍ എത്ര നല്ല നല്ല ലേഖനങ്ങളും , കവിതകളും , കഥകളും വരുന്നുണ്ട്. ഈ മാധ്യമത്തെ തീരെ വില കുറച്ച് കണ്ടത് ശരിയായില്ല.

ശിഖണ്ഡി said...

ഒരു ഹര്‍ത്താല്‍ വേണ്ടിവരുമോ??? ബൂലോകം വക

faisu madeena said...

ഞാനും പോയി ഒരു കമെന്റ്റ്‌ ഇട്ടു ...അല്ല ഒരു ചോദ്യം സജിം ബായി ...ആരാ ആ ചേച്ചി ...ഭയങ്കര എഴുത്തുകാരി ആണോ ..?..ഞാന്‍ ഇത് വരെ കേട്ടിട്ടില്ല അത് കൊണ്ടാ ...!

ഇ.എ.സജിം തട്ടത്തുമല said...

ഫെയിസൂ,
ആർക്കറിയാം. നമ്മളും ഏറെയൊന്നും കേട്ടിട്ടില്ല.അമ്പട ഞാനേ എന്നാ വിചാരം എന്നു തോന്നുന്നു.

ആർട്ടിക്കിൾസ് said...

ഇന്ദു മേനോന്റെ ടോയ്ലറ്റ് സാഹിത്യം ആരും വായിക്കാത്തത് കൊണ്ടായിരിയ്ക്കും . അവരെ അവരുടെ വഴിയ്ക്ക് വിട്ടേരെ... പെണ്ണ് എന്ത് ചവര്‍ എഴുതിയാലും അംഗീകരിയ്ക്കുന്ന ലോകത്തിന്റെ ആനുകൂല്യങ്ങളില്‍ ഇന്ദുമേനോനും ഒരു സാഹിത്യകാരി ആയിക്കാണും . അതിനെക്കാള്‍ വലിയ ഗതികേടുകള്‍ ബ്ലോഗില്‍ കാണാന്‍ കഴിയില്ല. തങ്ങള്‍ എഴുതുന്നതൊക്കെ ആനയാണ് ചേനയാണ് എന്ന് പറഞ്ഞു നടക്കുന്ന അല്ലെങ്കില്‍ തങ്ങള്‍ സ്വയം മുഖ്യധാരക്കാര്‍ എന്ന് പറഞ്ഞു നടക്കുന്ന കൂഷ്മാണ്ടാങ്ങള്‍ ഒന്നോര്‍ക്കണം ഇന്നത്തെ വിവരമുള്ള പല സാഹിത്യകാരും ബ്ലോഗിലും ഫേസ് ബുക്കിലും എഴുതുന്നുണ്ട് എന്ന്. കാരണം ഇന്ദു മേനോനെ പോലെ ഉള്ളവരുടെ ചവറുകളുടെ 250കോപ്പി അല്ല ബ്ലോഗും ഫേസ് ബുക്കും. ഒരു രചന കൂടുതല്‍ പേരില്‍ എത്തിയ്ക്കാന്‍ കഴിയണം .അതിലെ ആശയം കൂടുതല്‍ പേരില്‍ പകരാന്‍ കഴിയണം .ഹി..ഹി..ഈ ഇന്ദുമേനോന്റെ കാര്യം...

Arunlal Mathew || ലുട്ടുമോന്‍ said...

ആരാ ഈ ഇന്ദു മേനോന്‍ ??

ഇ.എ.സജിം തട്ടത്തുമല said...

ലുട്ടുമോൻ, ആരായി ഈ ഇന്ദു മേനോൻ?

Unknown said...

ഹും!

Yasmin NK said...

നന്നായി പറഞ്ഞു താങ്കള്‍.

അനില്‍കുമാര്‍ . സി. പി. said...

സജിം... കൊടു കൈ.

ഈ വിഷയത്തില്‍ 'നമ്മുടെ ബൂലോകത്തില്‍ ' ഇട്ട കമന്റ് ഇവിടെയും കോപ്പി ചെയ്യുന്നു:

ഒരാളിന്‍റെ ചിന്തകളും ഭാവനയും അനുഭവും നിരീക്ഷണവും ഒക്കെയാണല്ലോ എഴുത്തായി മാറുന്നത്. അത് കടലാസ്സില്‍ എഴുതുമ്പോള്‍ കേമവും കമ്പ്യുട്ടെറില്‍ എഴുതുമ്പോള്‍ ടോയ്ലെറ്റ് സാഹിത്യവും ആകുന്നതെങ്ങനെ ?ദസ്തയേവ്‌സ്കിയുടെ രചനകള്‍ ടൈപ്പ് റൈറ്ററില്‍ ആയിരുന്നു.മലയാള സാഹിത്യത്തിലെ പ്രഗല്ഭനും പ്രതിഭാധനനും ആയ എഴുത്തുകാരന്‍ ശ്രീ.സി.രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ എഴുത്തിനായി കമ്പ്യുട്ടര്‍ പരമാവധി ഉപയോഗപ്പെടുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ പലരും. ആധുനിക ലോകത്തിന്റെ മിക്ക സൌകര്യങ്ങളും സ്വന്തം ജീവിതത്തില്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ട് തനിക്ക് അറിയാന്‍ വയ്യാത്തതോ അറിയാന്‍ താല്പര്യമില്ലത്തതോ ആയവ പുച്ഛത്തോടെ കാണുന്നതും പ്രതികരിക്കുന്നതും ഒരുതരം മനോവൈകൃതം എന്നല്ലാതെ മറ്റെന്തു പറയാന്‍!

jayanEvoor said...

ഇന്ദു മാഡം, ഇതെന്തു മാഡം!?

ശ്ശോ!
ഇനി ഞങ്ങൾ ബ്ലോഗെഴുത്തുകാർ എന്തു ചെയ്യുമെന്റെ കർത്താവേ!

സജിം,
അടിപൊളി പോസ്റ്റ്!

Manoraj said...

ഇന്ദുമേനോന്റെ എഴുത്ത് നല്ലതാണ്. പക്ഷെ ഇത്തരം വിവരക്കേടുകള്‍ പറയുമ്പോള്‍ ഇതൊക്കെ തന്നെ പറയണം

ഞാന്‍ പുണ്യവാളന്‍ said...

ഇവരോടൊക്കെ എന്ത് പറയാന്‍ ചേട്ടാ , ക്ഷമിക്കുക തന്നെ നമ്മള്‍ ഓരോ ദിവസവും എന്തൊകെ ക്ഷമിക്കുന്നു ......ആശംസകള്‍

രഘുനാഥന്‍ said...

കൊള്ളാം മാഷേ നന്നായി...

Muralee Mukundan , ബിലാത്തിപട്ടണം said...

ദേശാഭിമാനി ഉള്ള അഭിമാനം കളഞ്ഞുകുളിച്ചു..!

ബ്ലോഗ്ഗേഴ്സിന്റെ പ്രതിനിധിയായി ബഷീർ വള്ളിക്കുന്ന് ഇതിനെതിരെ നന്നായി പ്രതികരിച്ചിട്ടുണ്ട് കേട്ടൊ ഭായ്

മഹേഷ്‌ വിജയന്‍ said...

ആരാണീ "അവതാരം" ?? ഇന്ദുമേനോന്‍ ???
ടി അവതാരം ഒരു വിവാദം ഉണ്ടാക്കി കുപ്രസിദ്ധി ഉണ്ടാക്കാന്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങി തിരിചിരിക്കുകയാനെന്നു തോന്നുന്നു...
ബഹുമാന്യ രാജരാജ തോഴന്‍ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌-ജി അവര്‍കള്‍ക്ക് ശേഷം ആരെന്നു ഒരു സംശയം ഉണ്ടായിരുന്നു. അതേതായാലും ഇപ്പോള്‍ മാറിക്കിട്ടി...

Sandeep.A.K said...

ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് facebook ചര്‍ച്ചയില്‍ പറഞ്ഞു കഴിഞ്ഞതാണ്... ഒരു ചര്‍ച്ച എന്ന നിലയില്‍ അത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു..

ലസ്ബിയന്‍ പശുവും സംഘപരിവാറും എഴുതിയ ഇന്ദുമേനോനോട് അല്‍പ്പം ബഹുമാനം ഉണ്ടായിരുന്നു... ഇപ്പോഴും അവര്‍ കാളവണ്ടി യുഗത്തിലായിരിക്കും... വര്‍ഷങ്ങള്‍ക്കു മുന്‍പേ മുകുന്ദന്‍, K.L. മോഹനവര്‍മ്മ, സച്ചിദാനന്ദന്‍
എന്നിവരെ പോലുള്ള പ്രഗത്ഭരായ എഴുത്തുകാര്‍ പേനയും കടലാസും ഉപേക്ഷിച്ചു കമ്പ്യൂട്ടറിലേക്ക് എഴുത്ത് മാറ്റിയത് അവര്‍ അറിഞ്ഞില്ലായിരിക്കും..
അവര്‍ക്ക്‌ അതാണ്‌ സംതൃപ്തിയെങ്കില്‍ ആയിക്കോട്ടെ.. എന്തിനു അന്യനെ പുച്ഛിക്കണം എന്നാണു എന്റെ സംശയം.. ഇനിയവര്‍ താളിപത്രങ്ങളും എഴുത്താണിയും തേടി പോവുമോ ആവോ..??

എന്റെ അറിവില്‍ ബെന്യാമിന്‍ , സുസ്മേഷ് ചന്ദ്രോത്ത്, ബാലചന്ദ്രന്‍ ചുള്ളികാട്, കുരീപുഴ ശ്രീകുമാര്‍ , ഇങ്ങനെ അറിയപ്പെടുന്ന ഒരുപാട് എഴുത്തുകാര്‍ക്ക് സ്വന്തമായി ബ്ലോഗുകള്‍ ഉണ്ട്.. ഇവരില്‍ പലരും ഫേസ്ബുക്കിലും അവരുടെ രചനകള്‍ കൊടുക്കാറുണ്ട്.. ഏതൊക്കെ ചവറുകള്‍ ആണോ ഇനി.. അല്ലെങ്കില്‍ അവയൊക്കെ ജ്ഞാനസ്നാനം ചെയ്തു അച്ചടിമഷി പുരട്ടിയാലെ മഹത്തരം ആവുകയുള്ളോ... ഇതൊരു ഇരട്ടത്താപ്പ് നയം അല്ലെ...

ബ്ലോഗ്‌ എഴുത്തുകള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ കൂടി പുറത്തു വരുന്നുണ്ടെന്ന് അറിയുന്നു ഇതിലൂടെ...
ഒരിക്കല്‍ എം. കെ. ഹരികുമാര്‍ , മറ്റൊരിക്കല്‍ വിജു. വി. നായര്‍ , ഇപ്പോള്‍ ഇന്ദുമേനോന്‍ ... എഴുത്തുകാര്‍ പലരും രംഗത്തുണ്ട്... ഈ കളികള്‍ കാണാന്‍ രസമുണ്ട്... ശാസ്ത്രം ജയിക്കുമോ.. മനുഷ്യന്‍ തോല്‍ക്കുമോ... കാത്തിരുന്നു കാണാം.. :)

നമ്മുടെ സാഹിത്യകാരന്മാര്‍ /കാരികള്‍ വെറും കൂലിക്കെഴുത്തുകാരായി തരംതാഴുന്നു ചിലപ്പോഴെങ്കിലും... അന്‍വര്‍ അലിയുമായുള്ള ഒരു അഭിമുഖം വായിച്ചിരുന്നു ഈയിടെ.. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാതൃഭുമിയിലും മാധ്യമത്തിലും കഥ അച്ചടിച്ചു വരാന്‍ അദ്ദേഹം പത്രാധിപന്മാരുടെ കാലുപിടിച്ചിട്ടുണ്ടത്രേ... ഇപ്പോള്‍ ബ്ലോഗ്‌ എന്ന സ്വതന്ത്രപ്രസാധനമാധ്യമം ശക്തിപ്പെട്ടു വരികയാണെങ്കില്‍ ഇവരുടെയൊക്കെ പ്രതാപം താനേ അസ്തമിക്കും എന്നത് ഒരു വസ്തുതയാണ്.. ഒരു ഭീതി നിഴലിക്കുന്നുണ്ട് ഇവരുടെ ഇത്തരം പ്രസ്താവനകളില്‍ ...

ഇ.എ.സജിം തട്ടത്തുമല said...

സന്ദീപ്,

ആ.എം.കെ. ഹരികുമാറിനും ബ്ലോഗുണ്ട്. ഇപ്പോൾ മലയാള സമീക്ഷ എന്നൊരു ബ്ലോഗ് മാഗസിൻ തന്നെ നടത്തുന്നുണ്ട് അദ്ദേഹം.

ഇതുവരെ കമന്റുകൾ അയച്ച എല്ലാവർക്കും നന്ദി. ബ്ലോഗെഴുത്തുകാർക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണയൊന്നും ഒരു കടലാസ്-കന്നാസ് പീറകൾക്കും വേണ്ടെന്നുമാത്രം ഓർമ്മിപ്പിക്കുന്നു.

നിങ്ങൾ കന്നാസുകളും കടലാസുകളും പത്രാധിപന്മാരുടെ തിണ്ണനിരങ്ങുകയോ കാലു നക്കുകയോ അതിനുമപ്പുറമെന്തെങ്കിലുമൊക്കെയോ ചെയ്തുകൊള്ളുക. നമുക്ക് അതിനൊന്നും മനസില്ല.

പക്ഷെ പ്രിന്റഡ് മീഡിയയോട് ഞങ്ങൾ ബ്ലോഗർമാർക്ക് ഒരു ചിറ്റമ്മ നയവും ഇല്ല. തോന്നിയാൽ അവയ്ക്കും സൃഷ്ടികൾ അയച്ചു കൊടുക്കും. സ്വീകാര്യമല്ലെങ്കിൽ തിരിച്ചയക്കാൻ മതിയായ സ്റ്റാമ്പൊട്ടിച്ച കവറും വയ്ക്കും. അല്ലാതെ സ്വന്തം രചനയും കൊണ്ട് പത്രാധിപർക്കു മുന്നിൽ ചെന്ന് തലയും ചൊറിഞ്ഞ് കുമ്പിട്ടിരിക്കില്ല. അഥവാ പ്രിന്റാക്കണമെങ്കിൽ സ്വന്തമായി ചില്ലറ ചെലവാക്കിയാൽ പുസ്തകമാക്കി ഇറക്കാൻ ആർക്കും സാധിക്കും. ചുമ്മാ എന്തിനാടോകളേ ഇങ്ങനെ ഞെളിയുന്നത്? സമയം കിട്ടുമ്പോൾ അഞ്ചാറ് ബ്ലോഗൊക്കെ വായിച്ച് വിവരമുണ്ടാക്കാൻ നോക്കുക! അല്ലപിന്നെ!

സുബൈദ said...

സജീം

ഒരു തരം അപകര്‍ഷതാബോധത്തിന്റെ ബാക്കി പത്രമാണ്‌ അവരുടെ പ്രതികരണം.
അവര്‍ക്ക് e എഴുത്തും വായനയും അറിയാത്തതിലുള്ള അപകര്‍ഷത. അവഗണിക്കുക.
എന്റെ പോത്ത് വിറളി പിടിക്കുമെന്ന്‍ കരുതി നിങ്ങള്‍ക്ക് നിങ്ങളുടെ കുട തുറക്കാതെ പറ്റുമോ?

സ്മിത മീനാക്ഷി said...

കൊള്ളാവുന്ന ഒരു കഥയും ഇന്ദു മേനോന്റേതായി ഇതുവരെ വായിച്ചിട്ടില്ല. കടലാസില്‍ പേന കൊണ്ടെഴുതുന്ന മഹത്വം വായനക്കാര്‍ ഏതായാലും തിരിച്ചറിഞ്ഞിട്ടില്ല. നല്ല പ്രതികരണം നന്ദി, വായനക്കാരി എന്ന നിലയിലും ബ്ലോഗര്‍ എന്ന നിലയിലും.

വിധു ചോപ്ര said...

ബ്ലോഗിന്റെ ഒരു പരിമിതി അത് ബ്ലോഗർ മാർ മാത്രം വായിക്കുന്നു എന്നതാണ്. അത്യപൂർവ്വമായി മാത്രമേ ചിലർ ഇതൊക്കെ വായിക്കുന്നുള്ളൂ എന്നാണ് തോന്നുന്നത്. ഇക്കാരണം കൊണ്ട് തന്നെ ബ്ലോഗിന്റെ വായനാതലം ചുരുങ്ങിയതാണെന്ന് പറയാം. നമ്മളീ എഴുതുന്ന പ്രതികരണം പോലും ഇന്ദു മേനോൻ അറിയുന്നുണ്ടാവില്ല. എന്നിരുന്നാലും, ബ്ലോഗർമാർക്കിടയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള പല വിധ കൂട്ടായ്മയിൽ, നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഒരു മിനിമം ജീവിതം കെട്ടിപ്പടുത്ത പല ബ്ലോഗർമാരുമുണ്ട്. അതിനായി വിയർപ്പൊഴുക്കന്ന ഏറെ നല്ല ബ്ലോഗർമാരും ഉണ്ട്. ഇതൊന്നും “മറ്റേ കൂട്ടരിൽ” കാണാവുന്നതല്ല തന്നെ. ബ്ലോഗർമാരുടെ മനോനിലയിലും എത്രയോ താഴെയാണീ കൂട്ടരുടെ മനോനിലയെന്ന് പലതിലും അവർ ഉയർത്തിയ പ്രതികരണങ്ങലിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഇതും അത് പോലൊരു ചീഞ്ഞ പ്രതികരണം മാത്രം
പക്ഷേ ഒന്നുണ്ട്. ബ്ലോഗെന്ന മീഡിയയെ പറ്റി പത്രത്താളുകളിൽ അവർ ഇനിയും എഴുതട്ടെ. ബ്ലോഗെന്നൊന്ന് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയതും അടുത്ത കാലത്താണ്. കൂടുതൽ പേർ ഈ രംഗത്തേക്ക് വരാൻ ഇതു പോലുള്ള ലേഖനങ്ങൾ ഉപകരിക്കുമെങ്കിൽ അതും നല്ലതു തന്നെ. നന്ദി നമസ്ക്കാരം
സ്നേഹപൂർവ്വം വിധു

ഇ.എ.സജിം തട്ടത്തുമല said...

വിധു ചോപ്ര എഴുതിയ കമന്റ് :

ബ്ലോഗിന്റെ ഒരു പരിമിതി അത് ബ്ലോഗർ മാർ മാത്രം വായിക്കുന്നു എന്നതാണ്. അത്യപൂർവ്വമായി മാത്രമേ ചിലർ ഇതൊക്കെ വായിക്കുന്നുള്ളൂ എന്നാണ് തോന്നുന്നത്. ഇക്കാരണം കൊണ്ട് തന്നെ ബ്ലോഗിന്റെ വായനാതലം ചുരുങ്ങിയതാണെന്ന് പറയാം. നമ്മളീ എഴുതുന്ന പ്രതികരണം പോലും ഇന്ദു മേനോൻ അറിയുന്നുണ്ടാവില്ല. എന്നിരുന്നാലും, ബ്ലോഗർമാർക്കിടയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള പല വിധ കൂട്ടായ്മയിൽ, നിന്ന് ഊർജ്ജം ഉൾക്കൊണ്ട് ഒരു മിനിമം ജീവിതം കെട്ടിപ്പടുത്ത പല ബ്ലോഗർമാരുമുണ്ട്. അതിനായി വിയർപ്പൊഴുക്കന്ന ഏറെ നല്ല ബ്ലോഗർമാരും ഉണ്ട്. ഇതൊന്നും “മറ്റേ കൂട്ടരിൽ” കാണാവുന്നതല്ല തന്നെ. ബ്ലോഗർമാരുടെ മനോനിലയിലും എത്രയോ താഴെയാണീ കൂട്ടരുടെ മനോനിലയെന്ന് പലതിലും അവർ ഉയർത്തിയ പ്രതികരണങ്ങലിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഇതും അത് പോലൊരു ചീഞ്ഞ പ്രതികരണം മാത്രം
പക്ഷേ ഒന്നുണ്ട്. ബ്ലോഗെന്ന മീഡിയയെ പറ്റി പത്രത്താളുകളിൽ അവർ ഇനിയും എഴുതട്ടെ. ബ്ലോഗെന്നൊന്ന് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയതും അടുത്ത കാലത്താണ്. കൂടുതൽ പേർ ഈ രംഗത്തേക്ക് വരാൻ ഇതു പോലുള്ള ലേഖനങ്ങൾ ഉപകരിക്കുമെങ്കിൽ അതും നല്ലതു തന്നെ. നന്ദി നമസ്ക്കാരം
സ്നേഹപൂർവ്വം വിധു