എന്റെ മലയാളം നമ്മുടെ മലയാളം എന്ന ബ്ലോഗിലെ ഒരു പോസ്റ്റില്‍ ഇട്ടകമാന്റ്റ് . ബന്ധപ്പെട്ട പോസ്റ്റിലേകുള്ള ലിങ്ക് ഇതാണ്
മലയാളം അദ്ധ്യാപകരും ബ്ലോഗും
“മലയാളം അധ്യാപകര്‍ക്കാകട്ടെ ബ്ലോഗെന്നൊരു സാധനം ഒരു വലിയ ആര്‍ഭാടമാണ് എന്ന് തോന്നുന്നു......എന്തിനു ഈ ബ്ലോഗുകള്‍ ?“
ഹഹഹ! മലയാളം അദ്ധ്യാപകർ ആയാൽ മാത്രം പോരാ. അത്യാവശ്യം കമ്പെട്ടി പഠിക്കണം. നെറ്റ് ബ്രൌസിംഗ് പഠിക്കണം. പിന്നെ കീമാനിലോ മറ്റോ മംഗ്ലീഷ് ടൈപ്പ് ചെയ്യാനും പഠിക്കണം. ഇതിനൊക്കെ മടിയുള്ളവർക്ക് ബ്ലോഗ് ഒരു ആർഭാടമാണ്. കമ്പ്യൂട്ടർ ലാബ് പല സ്കൂളുകലിലെയും മലയാളം അദ്ധ്യാപകർ കണ്ടിട്ടുകൂടിയുണ്ടാകില്ല! സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ ഒരുക്കി വിട്ടിട്ട് സാധാ സ്കൂളിൽ പഠിപ്പിക്കാൻ വരുന്ന മലയാള അദ്ധ്യാപകരിൽ നിന്ന് ജനം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല!
“പഠിക്കുവാന്‍ എടുക്കുന്ന എല്ലാ പാഠങ്ങളിലും പ്രശ്നം കണ്ടെത്തുവാന്‍ തുടങ്ങിയത് മുതല്‍ അധ്യാപകരിലെ അസംതൃപ്തി ആരംഭിച്ചു.....“
കുമാരനാശാൻ ഇരുന്ന് ......“പ്രസ്തുത” എഴുതിയ സ്ഥലം ഏതാണെന്ന് കണ്ടു പിടിച്ച് അവിടെ നിന്നും ഒരു പിടി മണ്ണു വാരി നിങ്ങളുടെ നിങ്ങളുടെ മലയാളശേഖര പുസ്തകത്തിലും പരിസ്ഥിതി കൈപ്പുസ്തകത്തിലും തേച്ചു പിടിപ്പിക്കൂ. എന്നിട്ട് ഇത് ഏതിനം മണ്ണാണെന്ന് മണ്ണടി കാർഷികസർവകലാശാലയിൽ പോയി ചോദിച്ചിട്ടു വരൂ.......എന്നിട്ട് അതേക്കുറിച്ച് നാലു വരി കവിത എഴുതി നിങ്ങളുടെ കവിതാ പുസ്തകത്തിൽ എഴുതിപ്പിടിപ്പിക്കൂ.....
1 comment:
ഹഹഹ.............ഈ മാഷമ്മാരെക്കൊണ്ട് തോറ്റു. പണ്ടും മാഷന്മാർ നമ്മളെ തോൽപ്പിച്ചിരുന്നു. ഇപ്പോഴുമത് തുടരുന്നു. അല്ലേ?
Post a Comment