ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്
കെ.പി.സുകുമാരന്റെ പോസ്റ്റിലിട്ട കമന്റ് :
മുല്ലപ്പെരിയാർ ഇപ്പോൾ ജനജീവിതത്തിനുമേൽ ഉയർത്തുന്ന ഭീഷണി ഒരു പക്ഷെ മാധ്യമ സൃഷ്ടിയാണെന്ന് ആരെങ്കിലും സമർത്ഥിച്ചാൽ പോലും അപകടസൂചന അവഗണിക്കാവുന്നതല്ല. പുതിയ അണക്കെട്ട് എന്നായാലും നിർമ്മിച്ചേ മതിയാകൂ.പുതിയത് കെട്ടിത്തീരും മുമ്പ് ദുരന്തമുണ്ടായാലോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. ഇപ്പോൾ മുല്ലപ്പെരിയാറിൽ എന്തെങ്കിലും സംഭവിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള സർവ്വസന്നാഹങ്ങൾ ഒരുക്കുകയാണു വേണ്ടത്.താൽകാലിക പുനരധിവാസത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ വൈകുന്നത് ബുദ്ധിയല്ല. മുല്ലപ്പെരിയാർ ഉയർത്തുന്ന അപകടഭീഷണി ഏതെങ്കിലും ജ്യോത്സ്യന്റെ പ്രവചനമല്ലാ എന്നു നാം മനസിലാക്കണം. സ്വത്തിന്റെ കാര്യം പോട്ടെ, നമ്മുടെ ജനങ്ങളുടെ ജീവൻ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് നാം അടിയന്തിര ശ്രദ്ധ പതിക്കേണ്ടത്. പുതിയ ഡാമും പുതുക്കിപ്പണീയലും കരാറുമൊക്കെ പിന്നീടുള്ള കാര്യങ്ങളാണ്. നിരക്ഷരൻ മുന്നോട്ട് വച്ച നിർദ്ദേശം കൊള്ളാം. പക്ഷെ എനിക്ക് പറയാനുള്ളത് അവർക്ക് ഫ്രീയായിത്തന്നെ വെള്ളം കൊടുത്താലും വേണ്ടില്ല. പുണ്യവും കിട്ടും ജീവനും സംരക്ഷിക്കാം. ജീവനല്ലേ വലുത്. നിവൃത്തികെട്ടാൽ പിന്നെ എന്താ ചെയ്യുക? ഇനിയും ചിലർ മുല്ലപ്പെരിയാർ പൊട്ടിയാലെന്നല്ല, കേരളം മൊത്തം ഒരു ഭൂകമ്പമുണ്ടായാലോ, അതുമല്ലെങ്കിൽ ലോകം തന്നെ ഒരു വേള അവസാനിച്ചുകൂടെന്നുണ്ടോ എന്നൊക്കെ ചോദിച്ച് ഈ വിഷയത്തിന്റെ ഗൌരവം കുറച്ചാലെന്തു ചെയ്യാൻ? നമ്മുടെ അറിവിൽപ്പെടുന്ന അപകടങ്ങൾക്കെതിരെയല്ലേ നമുക്ക് മുൻ കരുതലുകൾ എടുക്കാൻ കഴിയൂ. ലോകാവസാനത്തിനെതിരെ മുൻ കരുതലെടുത്തിട്ടുവേണോ മുല്ലാപ്പെരിയാർ അപകടത്തിനെതിരെ മുൻ കരുതലെടുക്കാൻ?
ഈ വിഷയം സംബന്ധിച്ച് എന്റെ പോസ്റ്റ് ദാണ്ടെ ഈ ലിങ്കിലുണ്ട്
2 comments:
കുറേ മാസങ്ങള്‍ക്കു മുന്‍പ് മറ്റാരുടേയോ പോസ്റ്റില്‍ - ഞാന്‍ കമന്റായി രേഘപ്പെടുത്തിയ ഒരഭിപ്രായം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നു വാദിക്കുകയും ജലനിരപ്പു താഴ്ത്തുന്നതിനെയും പുതിയ ഡാം നിര്‍മ്മിക്കുന്നതിനെയും എതിര്‍ക്കുന്ന തഴ്നാട് സര്‍ക്കാരിനോടും പുണ്ണാക്കുമാടന്മാരായ അവിടത്തെ ചില രാഷ്ട്രീയ നേതാക്കളോടും അവര്‍ക്കു വേണ്ടി കോടതിയില്‍ വാദിക്കുന്ന കാലമാടന്മാരാ...യ വക്കീലന്മാരോടും ഒരു അഭിപ്രായം, നിസഹായനായ ഒരു മലയാളിയുടെ അവസാന അഭിപ്രായം പറഞ്ഞോട്ടേ? എന്തായാലും മുല്ലപ്പെരിയാര്‍ ഡാം തകരുകയോ ദുരന്തമുണ്ടാക്കുകയോ ഇല്ലെന്ന് നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പാണ് അതിനാല്‍ തന്നെ പുതിയ ഡാം കെട്ടണ്ട ആവശ്യം ഇല്ല പുതിയ ഡാം കെട്ടാന്‍ നിങ്ങള്‍ അനുവദിക്കുകയുമില്ല. അങ്ങനെയെങ്കില്‍ പുതിയ ഡാമിനു ചിലവാക്കാന്‍ വെച്ചിരുന്ന പണം ഉപയോഗിച്ച് ഞങ്ങള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കല്‍ക്കെട്ടിനു മുന്നിലായി പ്രകൃതി രമണീയമായ പ്രദേശത്ത് നിങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ആഡംബര വസതികള്‍ നിര്‍മിച്ചു നല്‍കാം. അവിടെ അവന്ന് കുടുംബസമേതം സ്ഥിരമായി താമസിക്കാന്‍ ധൈര്യം കാട്ടുക ആദ്യം. എന്നിട്ടാകാം ബാക്കി വാദങ്ങള്‍.
മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലായി ചത്തു മലക്കുന്ന 35 ലക്ഷം പീറ മലയാളികളോടൊപ്പം ഒരു ലക്ഷത്തിലധികം വരുന്ന നിങ്ങളുടെ രത്തത്തിന്‍ രത്തമാന അന്‍പുടയ തമിള്‍ മക്കളും ഒലിച്ചു പോകും എന്നു മനസിലാക്കുക.
ഒരു മലയാളി എന്ന നിലക്ക് തമിഴ്നാട്ടിലുള്ളവരോട് പറയാനുള്ളത്: അവിടുത്തെ 5 ജില്ലകളിലേക്ക് ആവശ്യമായ ജലം ലഭിക്കുക എന്നതാണല്ലോ അവരുടെ പ്രശ്നം - അതിനൊരു പോംവഴി ഉള്ളത് (അവർക്കും കൂടി തലവേദന തീർക്കുക എന്ന നിലക്ക്) ആ പറയപ്പെട്ട 5 ജില്ലകളുടെയും സംരഷണം കേരളത്തെ ഏൽപ്പിക്കുകയാണു വേണ്ടത് എന്നാണു. എന്നു പറഞ്ഞാൽ ആ 5 ജില്ലകളെയും കേരളത്തിന്റെ ഭാഗമാക്കുക...
വേറെ എങ്ങിനെ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നംഉക്ക് സാധിക്കും... :)
Post a Comment