ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, December 12, 2011

നഴ്സുമാരുടെ സമരം

നഴ്സുമാരുടെ സമരം

ബൂലോകം ഓൺലെയിനിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട ആ പോസ്റ്റ് ഈ ലിങ്കിൽ

മൂന്നരയും നാലരയുമൊക്കെ കൊടുത്ത് പഠിച്ച് ഇവരൊക്കെ നഴ്സുമാർ തന്നെ ആകണമെന്ന് അവരോട് ആരെങ്കിലും കല്പിച്ചോ? കോഴകൊടുത്ത് നഴ്സിംഗ് പഠിച്ചാൽ ഒന്നുകിൽ വിദേശത്ത്, അല്ലെങ്കിൽ ഇവിടെ ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ് അവർ പഠിക്കുന്നത്. അല്ലാതെ ആകെപ്പാടെയുള്ള സർക്കാർ ആശുപത്രിയിൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി നൽകാനാകില്ലെന്ന് എല്ലാവർക്കും അറിയാം. അമൃത പോലെയുള്ള “കായബലമുള്ള“ മാനേജ്മെന്റ് ആശുപത്രികളിൽ ജോലിയ്ക്ക് കയറുമ്പോൾ അറിയണമാ‍യിരുന്നു. ( അമൃത മാനേജ്മെന്റിന്റെ കായബലം ചില നഴ്സന്മാർക്ക് മനസിലായല്ലോ. ദൈവിക ഇടിയാണ്. പുണ്യം കിട്ടാതിരിക്കില്ല). അവിടെ അവർ പറയുന്നതാണ് നിയമം. ഭരണാധികാരികൾ പോലും സന്യാസിമാരുടെ സ്ഥാപനങ്ങളിലൊന്നും കയറി ഇടപെടില്ല. പ്രശ്നം ആത്മീയമാണ്. പാടുപെട്ട് പഠിച്ച സർട്ടിഫിക്കറ്റുകൾ പോലും മറ്റുള്ളവന്റെ കാൽക്കൽ കൊണ്ട് അടിയറ വച്ചിട്ടല്ലേ സ്വകാര്യ ആശുപത്രിയിൽ ജോലിയ്ക്ക് ചേരുന്നത്? അതിനേക്കാൾ പുരയിടം കിളയ്ക്കാൻ പൊയ്ക്കൂടേ? ഇതിനേക്കാളും നല്ല ശമ്പളവും കിട്ടും. മാനേജ്മെന്റിന്റെ സ്വഭാവം അറിഞ്ഞ് വേണം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയ്ക്ക് ചേരാൻ. തങ്ങൾക്ക് അവിടെ ശരിയാകില്ലെങ്കിൽ രാജി വച്ച് വേറെ സ്ഥാ‍പനം തിരക്കണം. എയർപോർട്ട് ചെക്കിംഗ് പോലും ബാധകമാകാത്തത്ര സ്വാധീനമുള്ളവരുടെയൊക്കെ സ്ഥാപനങ്ങളിൽ ജോലിയ്ക്ക് ചേർന്നാൽ മര്യാദയ്ക്ക് പണിയെടുക്കണം. ഇല്ലെങ്കിൽ ഉടലിനുമേൽ ഒരു പക്ഷെ തലയുണ്ടാകില്ല. ജീവനേക്കാൾ വലുതല്ലല്ലോ ജോലിയും ശമ്പളവും. സത്യം. കാശുണ്ടെങ്കിൽ അമൃതയിൽ ചികിത്സയ്ക്ക് പോകാം. പക്ഷെ ഒരു ജോലിയ്ക്ക് പോകുന്നവർ അവരുടെ നിയമങ്ങൾ അനുസരിച്ച് നിൽക്കണം. ഉള്ള ശമ്പളം വാങ്ങിക്കൊള്ളണം. അല്ലാതെ അവിടെ ചെന്ന് ജോലിയ്ക്ക് ചേർന്ന് എന്തിനാ അവരെ ബുദ്ധിമുട്ടിയ്ക്കുന്നത്? അല്ലെങ്കിൽ ഏത് മാനേജ്മെന്റാണ് നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകുന്നത്? ആരെങ്കിലും പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാരോട് എത്രയാ ശമ്പളമെന്നു ചോദിച്ചാൽ ഇരുപത്തയ്യായിരം അൻപതിനായിരം എന്നൊക്കെ പറയും. പക്ഷേ കോളേ മുക്കാലാണ് കിട്ടുന്നതെന്ന് എല്ലാവർക്കും അറിയാം. ബി.എസ്.സി നഴ്സിംഗ് ഒക്കെ പാസായിട്ട് ഇരുപത്തയ്യായിരത്തിൽ താഴെ ശമ്പളമെന്നു പറയുന്നത് മാനക്കേടല്ലേ? അതുകൊണ്ട് ചുമ്മാ കൂരുടി അടിക്കും. വല്ല സമരവും വരുമ്പോഴാണ് ഇതൊക്കെ നാലാളറിയുന്നത്.
അമൃതയിൽ ഇപ്പോൾ സമരം ചെയ്ത് ജയിച്ചെന്നൊന്നും കരുതേണ്ട. അതിന്റെ ഭവിഷ്യത്തുകൾ കാലക്രമേണ മനസിലാകും. നിങ്ങൾ കോഴ കൊടുത്ത പണം മടക്കിത്തന്നുകൊള്ളാമെന്ന് ആശ്രമ മാനേജ്മെന്റ് ഉറപ്പൊന്നും നൽകിയിട്ടില്ലല്ലോ! അനുഭവിക്കുക. അല്ലെങ്കിൽ രാജി വയ്ക്കുക. നന്നായി നടന്നുപോകുന്ന ഒരു ആശുപത്രിയുടെ സ്വൈരത കെടുത്താതിരിക്കുക! അല്ലപിന്നെ!

(മേൽ‌പ്പറഞ്ഞ പോലെയും ഇതിനു ഭാഷ്യം ചമയ്ക്കാം.സത്യമല്ലേ, അവ? ഹഹഹ! എങ്കിലും കേവലം മനുഷ്യത്വത്തിന്റെ പേരിൽ സമരത്തിനു ആശംസകൾ! )

http://www.boolokamonline.com/archives/30548#comments

No comments: