ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, December 19, 2011

മുൻകൈ എന്ന ബ്ലോഗിൽ ഇട്ട കമന്റ്

മുൻകൈ എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കൊരു ലിങ്ക് ഇതാ

അടിച്ചമർത്തപ്പെടുന്നവർക്ക് എന്നെങ്കിലും ഒരു വസന്തം വന്നേ മതിയാകൂ. പക്ഷെ ഈ വിപ്ലവങ്ങളിൽനിന്നൊക്കെ മതങ്ങളും സ്വേച്ഛാധിപതികളും വല്ലതും പഠിക്കുമോ. തിരുത്തുമോ എന്ന് കണ്ടറിയണം. ആരാധനകൾക്കപ്പുറം മതങ്ങൾ മനുഷ്യന്റെ ജീവിതകാര്യങ്ങളിൽ മതങ്ങൾക്ക് ഇടപെടാനും വിശ്വാസികളുടെ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താനും കഴിയുന്നത് മതങ്ങളുടെ ആശയങ്ങളുടെ ബലംകൊണ്ടല്ല; കായബലം കൊണ്ടാണ്. മതങ്ങളെക്കാൾ കായബലമുള്ള ഒരു സമൂഹം ഉണ്ടാകുമ്പോൾ മാത്രമേ മതങ്ങൾ അന്യായമായ അടിച്ചേല്പിക്കലുകൾ ഉപേക്ഷിച്ച് കാലത്തിനൊത്ത തിരുത്തലുകൾ സ്വീകരിച്ച് മുന്നേറുകയുള്ളൂ. രാഷ്ട്രീയം, മതം തുടങ്ങിയവ സ്വേച്ഛാപരമാകുന്നത് ആശയങ്ങൾകൊണ്ടല്ല, കായബലം കൊണ്ടാണ്.ലോകത്തെവിടെയും ജീവഭയം കൊണ്ട് മനുഷ്യൻ ഒതുങ്ങി ജീവിക്കുന്നു എന്നതാണ് സത്യം!മതവും രാഷ്ട്രീയവും കൂടിക്കലർന്ന സ്വേച്ഛാധിപത്യം നിലനിൽക്കുന്നിടങ്ങളിൽ ശ്വാസമടക്കി മാത്രമേ മനുഷ്യനു ജിവിക്കാൻ കഴിയുകയുള്ളൂ.

No comments: