ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, January 4, 2012

ബ്ലോഗ് മോഷണം

ബ്ലോഗ് മോഷണം

തന്റെ കാർട്ടൂൺ അനുവാദമില്ലാതെ കവർന്നെടുത്ത് ചില ആനുകാലികങ്ങൾ വരുടേതെന്ന നിലയിൽ പ്രസിദ്ധീകരിച്ചതിനെതിരെ ശ്രീ.നൌഷാദ് അകമ്പാടം ബൂലോകം ഓൺലെയിനിൽ എഴുതില പോസ്റ്റിൽ ഇട്ട കമന്റാണിത്.

ബ്ലോഗ് മോഷണം വ്യാപകമാവുകയാണ്. ടോയ്ലെറ്റ് സാഹിത്യം എന്ന് നാവിട്ട് കൊളുമ്പുകയും അതേസമയം നെറ്റകത്ത് പാത്തുമ്പതുങ്ങിയും വന്ന് നെറ്റെഴുത്തുകാരുടെ സൃഷ്ടികൾ മോഷ്ടിക്കുകയും ചെയ്യുന്ന ഈ എട്ടുകാലിത്തരങ്ങളെ നിയമപരമായി നേരിടാൻ ആലോചനകൾ ഉണ്ടാകണം എന്നാണ് ഈയുള്ളവന് പറയാനുള്ളത്. അച്ചടി മാധ്യമങ്ങളിലെ വാർത്തകളും ലേഖനങ്ങളും കോപ്പിപേസ്റ്റ് ചെയ്ത് ഭാവിയിലെ റെഫറൻസിനു വയ്ക്കാൻ മാത്രം എനിക്ക് ഒരു ബ്ലോഗ് തന്നെയുണ്ട്. പക്ഷെ ആ വാർത്തകൾ വന്ന പത്രം, എഴുതിയ ആളുടെ പേര് എന്നിവ ഉൾപ്പെടെയാണ് ഞാൻ ബ്ലോഗിൽ പബ്ലിഷ് ചെയ്ത് സൂക്ഷിക്കുന്നത്. എല്ലാവർക്കും അത് ഉപയോഗമാകട്ടെ എന്നുകരുതി. പക്ഷെ അതൊക്കെ സ്വന്തം പോസ്റ്റ് എന്നതുപോലെ പ്രസിദ്ധീകരിച്ചാൽ അത് നെറികേടാണ്. പക്ഷെ ഈ മര്യാദ ഈ മുഖ്യധാരന്മാർ സ്വീകരിക്കുന്നില്ല. വല്ലവരുടെയും സൃഷ്ടിയുടെ പൈതൃകം ഏറ്റെടുക്കുകവഴി എഴുത്തുകാരന് പ്രതിഫലവും കൊടുക്കേണ്ടല്ലോ. പത്രലോകത്തുള്ള എല്ലാവരും നേരും നെറിയും ഇല്ലാത്തവരല്ല. എന്നാൽ ഒരുകൂട്ടർ അങ്ങനെയുണ്ട്താനും. തീർച്ചയായും ഈ ഓൺലെയിൻ മോഷണത്തിനെതിരെ നാം ജാഗരൂകരാകണം. ആവർത്തിച്ചാൽ നിയമപരമായി നീങ്ങണം. ഒന്നുമില്ലെങ്കിലും ഈ നെറികേട് തുറന്നുകാട്ടണം. ഈ മോഷണത്തിനെതിരെ ഒരു ദിവസം നമ്മൾ ഓൺലെയിനിൽ പ്രതിഷേധദിനമായി ആചരിക്കണമെന്നാണ് എന്റെ പക്ഷം. ഇതുസംബന്ധിച്ച് ഒരു പോസ്റ്റ് ഇട്ട് എല്ലാവരും വന്ന് പ്രതിഷേധകമന്റ് ഇട്ട് പ്രതികരിക്കുന്നവിധം ഈ പ്രതിഷേധദിനം ബ്ലോഗിലും ഫെയ്സ് ബൂക്കിലും നടത്തണമെന്നാണ് ഈയുള്ളവന്റെ പക്ഷം. അതുമല്ലെങ്കിൽ എല്ലാ ബ്ലോഗിന്റെയും സൈഡിൽ ബ്ലോഗ് മോഷണത്തിനെതിരെ ജാഗരൂകരാകുക; ബ്ലോഗ് മോഷണത്തിൽ പ്രതിഷേധിക്കുക എന്നൊരു ബാനർ കുറച്ചി ദിവസത്തേയ്ക്ക് നമ്മൾ പ്രദർശിപ്പിക്കണം. ഞാൻ എന്റെ ബ്ലോഗിൽ അത് ചെയ്യാൻ പോകുകയാണ്. ബ്ലോഗ്സാഹിത്യത്തെ ടോയ്ലെറ്റ് സാഹിത്യം എന്ന് വിശേഷിപ്പിക്കുന്നവർക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാകും ഇത്.

എന്‍റെ പ്രതിഷേധക്കുറിപ്പ് വിശ്വമാനവികം 1-ൽ ഉണ്ട് ഈ ലിങ്കിൽ അതും വായിക്കാം.