ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 16, 2011

പുണ്യവാളന് ചില മറുപടികൾ

പുണ്യവാളന് ചില മറുപടികൾ

വിശ്വമാനവികം 1 എന്ന എന്റെ ബ്ലോഗിൽ പുണ്യവാളൻ ഇട്ട കമന്റിനുള്ള മറുപടികൾ. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക്:
http://easajim.blogspot.com/2011/11/blog-post_15.html

ഞാന്‍ പുണ്യവാളന്‍ said...

“സഖാവെ എവിടെ കാലത്തെ ഞാന്‍ നല്‍കിയിരുന്ന കമന്റ്‌ അത് താങ്കള്‍ നീക്കം ചെയ്തതാണ് എങ്കില്‍ വളരെ മോശമായി പോയി ആ നടപടി , പൊതു നിരത്തില്‍ സമരം നടത്താനുള്ള അവകാസത്തെ കുറിച്ചും ജയരാജിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനും വേണ്ടി ഓക്കേ ഘോരഘോരം ബ്ലോഗ്‌ ചെയ്തു പ്രസംഹിച്ചു തടയുന്ന താങ്കള്‍ ഇതു ചെയ്തതില്‍ വളരെ ലജ്ജാകരം ആയി പോയി ..

ഇയാള്‍ ഒരു കാര്യം ചെയ്യ് താങ്കളെയും താങ്കളുടെ വിശ്വസ പ്രമാണങ്ങളെയും അനുകൂളിക്കുനവര്‍ മാത്രമേ കമന്റ്‌ ചെയാവു എന്നും വായിക്കാവു എന്നും കൂടെ ഒരു ബോര്‍ഡ്‌ എഴുത്ത് വയ്ക്ക് ; കഷ്ടം ആണേ ......

താങ്കളുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചു ഞാന്‍ ഇവിടം വിട്ടു പോകുന്നു താങ്കളുടെ ഒരു ബ്ലോഗും ഞാന്‍ എന്നി നോക്കുന്ന പ്രശ്നം ഇല്ലാ

സ്നേഹാശംസകളോടെ പുണ്യവാളന്‍ നന്ദി“

എന്റെ മറുപടികൾ :

എന്റെ പുണ്യവാളാ,

ഇത് മുഴുവൻ വായിക്കണേ!

ഇന്ന് സിപി.എം ഏരിയാ സമ്മേളനം കഴിഞ്ഞ് വീട്ടിൽ വന്നതിനുശേഷമാണ് സന്ധ്യയ്ക്ക് താങ്കളുടെ കമന്റുകൾ കാണുന്നത്.രാവിലെ നെറ്റ് തുറന്നില്ല.

ഒരു പോസ്റ്റുമിട്ടിട്ട് അതിന്റെ മുന്നിൽ സദാ നോക്കിയിരിക്കുന്ന തരത്തിലുള്ള ഓഫീസ് ജോലിയൊന്നുമല്ല ഞാൻ ചെയ്യുന്നത്. പോസ്റ്റിടും പിന്നെ സമയമൊക്കുന്ന സമയത്ത് വന്ന് കമന്റുകൾ നോക്കും. കമന്റിന് ഓരോന്നിനും നന്ദി പറഞ്ഞ് കമന്റുകളുടെ നമ്പർ കൂട്ടുന്ന പതിവും ഇല്ല.അതിനു സമയവുമില്ല. വലിയ ചർച്ച വല്ലതും നടന്നാൽ മാത്രം ഏതാനും കമന്റുകളിട്ട് അതിൽ ഭാഗഭാക്കാകും. അല്ലാതെ ഞാൻ തന്നെ പോസ്റ്റിട്ട് എന്റെ തന്നെ കമന്റുകൾ കൊണ്ട് നിറയ്ക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ആളുമല്ല ഞാൻ. മറ്റൊന്ന് താങ്കൾ കെറുവിച്ച് പോകുന്നതിനെക്കുറിച്ചാണ്. സത്യം,എന്റെ പോസ്റ്റുകൾക്ക് കമന്റ് ആരും എഴുതിയില്ലെങ്കിലും, ആരും എന്റെ ബ്ലോഗ്പോസ്റ്റുകൾ വായിക്കുന്നില്ലെന്ന് ഉറപ്പായാൽ പോലും ഞാൻ ബ്ലോഗെഴുത്ത് നിർത്തില്ല.ഇത് എന്റെ ഒരു അസുഖമാണ്. കാര്യമാത്രപ്രസക്തമൊന്നുമായിരിക്കില്ലെങ്കിലും കഴിവതും ദിവസവും ഒരു പോസ്റ്റെഴുതാൻ ശ്രമിക്കാറുണ്ട്.പലപ്പോഴും നടക്കാറില്ലെങ്കിലും. അല്ലാതെ ഒരു പോസ്റ്റെഴുതി പരമാവധി കമന്റ് കിട്ടിയിട്ട് അടുത്തതെഴുതാം എന്നും പറഞ്ഞ് ദിവസങ്ങളോളം നോക്കിയിരിക്കാറില്ല. പലപ്പോഴും നടക്കാറില്ല. വല്ലപ്പോഴും മാത്രമാണ് ആർക്കെങ്കിലും അറിഞ്ഞുകൊണ്ടൊരു ലിങ്ക് പോലും അയക്കുന്നത്. അതും വല്ല ഫെയിസ്ബൂക്കിലൊ മറ്റോ!

സാധാരണ ഒരുമാതിരിപ്പെട്ട ഒരു കമന്റുകളോന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. എന്റെ ബ്ലോഗിലെ കമന്റ് ബോക്സിൽ മറ്റാർക്കെങ്കുലും പ്രയാസമുണ്ടാക്കുന്ന കമന്റ് ഉണ്ടെന്ന്കണ്ടാൽ അത് നീക്കം ചെയ്യും. ആരെയും വ്യക്തിപരമായി വളച്ചുകെട്ടില്ലാതെ ആക്ഷേപിക്കുന്നത് ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. ഇത് എന്റെ ബ്ലോഗുകൾ സ്ഥിരമായി വായിക്കുന്നവർക്കറിയാം.

താങ്കളുടെ കമന്റ് മെയിലിൽ ഉണ്ടായിരുന്നു. ബ്ലോഗിൽ വന്നില്ല. അതെന്റെ കുറ്റമല്ല. ഇപ്പോൾ പലപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നുണ്ട്.എനിക്കുമാത്രമല്ല, പലർക്കും. മെയിലിൽ നിന്ന് പല പോസ്റ്റുകളും കോപ്പി-പേസ്റ്റ് ചെയ്യേണ്ടി വരുന്നുണ്ട്. താങ്കളുടെ കമന്റും ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു. സാങ്കേതികപ്രശ്നമാകാം. എന്നുവച്ച് ഒരു കമന്റും ഡില്ലിറ്റില്ലെന്ന് ഞാൻ പറയുന്നില്ല. എന്നെയൊഴിച്ച് ആരെയും കമന്റുകൾ അധിക്ഷേപിക്കരുത്. വിമർശിക്കാം. വിമർശനവും അധിക്ഷേപവും രണ്ടും രണ്ടാണ്. ശുംഭൻ എന്ന വാക്കാണ് ഹൈക്കൊടതിയെ ചൊടിപ്പിച്ചതെന്നുകൂടി താങ്കൾ ഓർക്കുമല്ലോ. മറ്റൊന്നുകൂടി അഥവാ ഏതെങ്കിലും ഒരു കമന്റ് നീക്കം ചെയ്തെന്നുകരുതി പിന്നീട് കമന്റ് ചെയ്യില്ല, വായിക്കില്ല എന്ന സമീപനം ശരിയല്ല. ഒരു കമന്റ് നമുക്കിഷ്ടപ്പെട്ടില്ലെന്നു കരുതി കമന്റ് ബോക്സ് അടയ്ക്കുന്നതും ശരിയല്ല. താങ്കൾ ഇന്ന് രാവിലെ ഇട്ടെന്നു പറയുന്ന കമന്റ് കമന്റ് മെയിലിൽ ഉണ്ട്. അത് കമന്റ് പേജിൽ വന്നിരുന്നെങ്കിലും ഡിലീറ്റ് ചെയ്യേണ്ട കാര്യമില്ല. അത് ഞാൻ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

പുണ്യവാളൻ ഇട്ട കമന്റ് എന്തോ സാങ്കേതിക പ്രശ്നനത്താൽ മെയിലിൽ മാത്രം വന്നത് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു:

പക്ഷപാദം പിടിക്കാതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയുക അസാധ്യം എന്ന് തോനുന്നു .കാരണം ജയരാജനെ ശിക്ഷിച്ചേ അടങ്ങു എന്നായിരുന്നു കോടതി , അതിലേക്കു വഴിതെളിച്ച ദുര്‍വാശി ഉണ്ടാക്കി കൊടുത്തത് ജയരാജും..ജയരാജ്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് വച്ച് അതെ നാണയത്തില്‍ മറുപടി നല്ക്കുകയല്ല കോടതികളുടെ ജോലി . ജനാധിപത്യത്തിനു ഇത്തരം പ്രവര്‍ത്തികള്‍ ഭൂഷണമല്ല. കോടതികള്‍ ന്യായാന്യായങ്ങളില്‍ നിയമവിധേയമായുള്ള വിധിക്കള്‍ പറഞ്ഞാല്‍ മതി താരതമ്യപഠനം ഒന്നും നടത്തേണ്ടതില്ല ... ഹും !!

മൈക്ക് കണ്ടാല്‍ സലകാല ബോധം നശിക്കുന്ന രാഷ്ട്രിയ നേതാക്കള്‍ നാടിനു അപമാനമാണ് . ജയരാജന്‍ ഒന്നിലേറെ തവണ കവല പ്രസംഗം ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട് . ശിക്ഷ ചോദിച്ചു അപേക്ഷിച്ചു വാങ്ങിയതാണെന്നെ ഞാന്‍ പറയു. അതിനു കോടതി സ്ഥികരിച്ച മാര്‍ഗ്ഗത്തിലാണ് വിയോജിപ്പ് . ശുംഭന്‍ എന്ന വാക്കിന്നു മണ്ടന്‍ എന്ന് തന്നെ ലോകമലയാളി അര്‍ഥം ഗ്രഹിച്ചു വച്ചിരിക്കുന്നത് , ആ പദത്തിനെ കീറിമുറിച്ചു അതില്‍ നാനാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ നാണകേടായിപോയി , ഒരു യഥാര്‍ത്ഥ പോരാളി അത് കുറ്റം ആണെങ്കില്‍ ഞാന്‍ ആ കുറ്റം ചെയ്തു എന്ന് ധീരതയോടെ പ്രതിഷേധതോടെ ശിക്ഷ വാങ്ങി ജയിലില്‍ പോകേണ്ടതായിരുന്നു ...അതായിര്‍ന്നു അഭിമാനം .അതായിരുന്നു പോരാട്ടം , അപ്പീല്‍ നല്ക്ക്കി സത്യം സുപ്രീം കോടതില്‍ തെളിയിച്ചു പുറത്ത് വരാമായിരുന്നല്ലോ ........

ഒരു കാര്യംകൂടി

പൊതു നിരത്തില്‍ എന്തൊക്കെ പൌരാവകാശമാണ് നടക്കേണ്ടതെന്ന് മാത്രം മനസിലാക്കുനില്ല. എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഇതില്‍ ഒരേ അഭിപ്രയാമാണ് ഇടതു പക്ഷം അതുറക്കെ പറയുന്നു എന്നേയുള്ളൂ .റോഡ്‌ തടഞ്ഞു പ്രതിഷേധം ഒന്നുമല്ല പലപ്പോഴും നടത്തുക. പാര്‍ട്ടി സമ്മേളനങ്ങള്‍ , ജാഥകള്‍ , അനുശോചനങ്ങള്‍ , വെറും കവല പ്രസംഗങ്ങള്‍ ഇതൊക്കെയായി എന്നും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനെതിരെ കോടതി ഇടപെട്ടത് ജനത്തിനശ്വാസമാണ് . ജനം കോടതിക്ക് കൂടെയാണ് ഞാനും, ഹൈ കോടതി ഇതിനൊക്കെ ഒരു മാനദണ്ഡം വച്ചിട്ടുല്ലതാണ് അതിനനുസരിച്ചാണോ ഇവിടെ വല്ല പ്രതിക്ഷേധവും നടക്കുന്നത് അത്തരക്കാര്‍ക്ക് ഇതിനെതിരെ സംസരിക്കാനൊരു അവകാശവുമില്ല . ഹൈകോടതി മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ കൂട്ടയിയ്മ പോലെയുള്ള കുട്ടായിയ്മകള്‍ എന്താ നിയമസഭാ കാര്യാലയത്തിനു മുന്നില്‍ നടത്താന്‍ ഇവര്‍ക്ക്‌ സാധിക്കാതെ പോകുന്നത് ..... പര്ട്ടിക്കള്‍ ആരോടാണ് സമരം ചെയ്യുന്നത് ആടിനെ പട്ടിയാക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായിക്കളാണ് ഇവിടെ എല്ലാ പാര്‍ട്ടികളും ഹും !!

ഇനി അതിനുള്ള മറുപടി:

ഹൈക്കൊടതിയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളൂ. സെക്രട്ടറിയേറ്റിനു മുന്നിൽ മുദ്രാവാക്യം കൂടി മുഴക്കി സമരവും പികറ്റിംഗും ഒക്കെ നടത്തും വാഹനങ്ങളൊക്കെ അതുവഴി തടസ്സം കൂടാതെ കടന്നുപോകുകയും ചെയ്യും. അതാണ് പതിവ്. നമ്മൾ സ്ഥിരം അവിടെയൊക്കെ കറങ്ങുന്നവരാണേ! പിന്നെ നിങ്ങൾ ഈ രാഷ്ട്രീയക്കാരുടെ മെക്കിട്ട് കയറുന്നതുപോലെ വഴിമുടക്കി ആഘോഷവും നേർച്ചകലൂം പൊങ്കാലകലുമൊക്കെ നടത്തുന്ന മതങ്ങൾക്കെതിരെ മെക്കിട്ടു കയറാത്തത്? പേടിയുണ്ടല്ലേ? അതോ ദൈവഭയമോ? വമ്പിച്ച ബഹുജന റാലികൾ വല്ലപ്പോഴും നടത്തുമ്പോൾ സുരക്ഷാപ്രശ്നവും മറ്റും കണക്കിലെടുത്ത് പോലീസ് വഴിയത്രക്കാരെ വഴിമാറ്റി വിടുന്നുണ്ട് എന്നതല്ലാതെ ഇന്നോളവും ഈ നാട്ടിൽ പൊതുയോഗങ്ങൾ വലിയ ബുദ്ധിമുട്ടായി ജനത്തിനു തോന്നിയിട്ടില്ല. ചുരുക്കം ചില അരാഷ്ട്രീയ വിചാരക്കാർക്കാണ് പൊതുയോഗങ്ങളൊട് എതിർപ്പ്. പിന്നെ ചിലപണാഹങ്കാരികൾക്കും. പാതയോരമൊക്കെ അത്തരക്കാർക്ക് തീറെഴുതി കൊടുത്തിട്ടില്ല.ഒരു ശബ്ദവും ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നുള്ളവർ ആരായാലും അവർ വല്ല ഒഴിഞ്ഞ ദ്വീപും വാറ്റകയ്ക്ക് കിട്ടുമോ എന്നു നോക്കുന്നതായിരിക്കും ഉചിതം. ഇത്രയും എഴുതാൻ പ്രചോദനം നൽകിയ പുണ്യവാളാനു നന്ദി! താങ്കൾ എന്റെ ബ്ലോഗുകളിൽ വന്നാലും വന്നിലെങ്കിലും ഞാൻ താങ്കളുടെ ബ്ലോഗ് സമയം കിട്ടുമ്പോൾ വായിക്കും! അല്ലപിന്നെ!

5 comments:

faisu madeena said...

ഇപ്പൊ അധികം ബ്ലോഗില്‍ ഈ പ്രശ്നം കാണുന്നുണ്ട് ..സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ബ്ലോഗില്‍ ഇന്ന് രാവിലെ ഈ പ്രശ്നം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.ഞാന്‍ കമെന്റ്റ്‌ ഇട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ കാണുന്നില്ല ..പിന്നെ പ്രത്യക്ഷപ്പെട്ടു ..ചിലത് സ്പാമില്‍ പോയി കിടക്കും ..അതായിരിക്കും ....!

Sameer Thikkodi said...

" ചിലപണാഹങ്കാരികൾക്കും. പാതയോരമൊക്കെ അത്തരക്കാർക്ക് തീറെഴുതി കൊടുത്തിട്ടില്ല.ഒരു ശബ്ദവും ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം കാര്യം നോക്കി ജീവിക്കണമെന്നുള്ളവർ ആരായാലും അവർ വല്ല ഒഴിഞ്ഞ ദ്വീപും വാറ്റകയ്ക്ക് കിട്ടുമോ എന്നു നോക്കുന്നതായിരിക്കും ഉചിതം."

ഇതൊക്കെ വായിച്ചപ്പോൾ ഒരു സംശയം.... ഇന്ത്യയിലെ നിയമവും ജനാധിപത്യവും ഇതൊക്കെ - ഇങ്ങനൊക്കെ തന്നെയേ നടക്കുകയുള്ളൂ.. അല്ലെങ്കിൽ സാധ്യമാവുകയുള്ളൂ അല്ലേ...

ഞാനൊരു ദ്വീപ് വാടകയ്ക്ക് കിട്ടുമോ എന്നു നോക്കട്ടെ :)

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

കമന്റുകള്‍ മെയിലില്‍ വരികയും ബ്ലോഗില്‍ കാണുകയും ചെയ്യുന്നില്ലെങ്കില്‍ ആ കമന്റുകള്‍ സ്പാമില്‍ പോയിട്ടുണ്ട് എന്നാണര്‍ത്ഥം. ഇപ്രകാരം കമന്റുകള്‍ സ്പാമില്‍ പോവുക എന്നത് സാധാരണമാണ്. കമന്റ് എഴുതുന്നവര്‍ക്ക് ഇതറിയില്ല. അവര്‍ കമന്റ് കാണാതെ ക്ഷോഭിക്കും. അത്കൊണ്ട് മെയിലില്‍ വന്ന കമന്റ് ബ്ലോഗില്‍ ഇല്ലെങ്കില്‍ സ്പാമില്‍ പോയി റിലീസ് ചെയ്യുകയാണ് വേണ്ടത്. ഇതിന് ഹോം പേജില്‍ നിന്നും Design > Commemts > Spam സ്പാമില്‍ അണ്‍പബ്ലിഷ്ഡ് കമന്റ് ഉണ്ടെങ്കില്‍ Spam-ന്റെ കൂടെ എണ്ണവും കാണിക്കും. Spam-ല്‍ ക്ലിക്ക് ചെയ്ത് പബ്ലിഷ് ചെയ്യേണ്ട കമന്റ് ചെക്ക് ചെയ്ത് Not Spam എന്ന് ക്ലിക്ക് ചെയ്യുക. കമന്റ് അപ്പോള്‍ ബ്ലോഗില്‍ പബ്ലിഷ് ആയിരിക്കും :)

ഇ.എ.സജിം തട്ടത്തുമല said...

സമീറേ, ഞാനും കൂടി വരാം. ഇവിടെയായതുകൊണ്ടല്ലേ നമ്മള് ഈ സമരവും പ്രകടനവുമൊക്കെ നടത്തേണ്ടി വരുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണല്ലോ പ്രതികരണങ്ങൾ ഉണ്ടാകുന്നത്. ഞാനും താങ്കളും മാത്രമുള്ള ദ്വീപിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ! നമ്മൾ രണ്ട് പേർക്ക് മാത്രമായി സമരം ചെയ്ത് എന്ത് നേടിയെടുക്കാൻ? അവിയ്യ്ടെ എല്ലാം നമുക്ക് മാത്രമുള്ളതാണല്ലോ. ഉള്ളതിൽ പാതി പകുത്ത് കഴിച്ചും പാതിമണ്ണു വീതം പകുത്തെടുത്തും നമുക്ക് അങ്ങ് ജീവിക്കാം. ഇവിടെയുള്ള “പട്ടികൾ” ഒക്കെ ചുമ്മാ സമരവും ചെയ്ത് നടക്കട്ടെ!ഹഹഹ!

ഇ.എ.സജിം തട്ടത്തുമല said...

സുകുമാരൻ മാഷിനു നന്ദി! ഈ കാര്യം ഇതുവരെ എനിക്കറിയില്ലായിരുന്നു.മാഷിന്റെ ഈ കമന്റും സ്പാമിൽ കിടന്നതായിരുന്നു. അതിപ്പോൾ മാഷ് പറഞ്ഞപ്രകാരം പബ്ലിഷ് ചെയ്തതാണ്.