ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 27, 2011

ഒരു അങ്കലാപ്പുമില്ല, സുശീലൻ!

ഒരു അങ്കലാപ്പുമില്ല, സുശീലൻ!

ബൂലോകം ഓൺലെയിനിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലും കമന്റിലും എത്താൻ ഇവിടെ ഞെക്കുക

ഒരു അങ്കലാപ്പുമില്ല, സുശീലൻ! ഇടതുപക്ഷത്തിനുവേണ്ടി ഇലക്ഷൻ പ്രചരണം നടത്തുന്നത് എന്റെ വിശ്വസത്തിന്റെ ഭാഗമാ‍യ ചുമതലയാണ്. അവിടെ നിഷ്പക്ഷതയുടെ മൂടുപടം അണിയില്ല. സി.പി.എമ്മിൽ വിശ്വസിക്കുന്നതിൽ എന്തെങ്കിലും നാണക്കേട് ഉള്ളതായി എനിക്ക് തോന്നേണ്ട കാര്യവുമില്ല. പിന്നെ ഈ പോസ്റ്റിൽ എഴുതിയ കാര്യങ്ങൾ ഇലക്ഷനു ശേഷം എഴുതിയാൽ അതിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടേക്കാം. ഇനിയും അത്തരം ചില കാര്യങ്ങൾ എഴുതാൻ ഉദ്ദേശമുണ്ട്. മേയ് പതിമ്മൂന്നിനു മുമ്പ് സമയം അനുവദിച്ചാൽ. പിന്നെ സുശീലന് ഇങ്ങനെ തോന്നാൻ കാരണം എന്റെ മുൻ കാല പോസ്റ്റുകൾ വായിച്ചിട്ടില്ലാത്തതുകൊണ്ടാണ്. സത്യം തുറന്നു പറയുന്നതിലെന്താ? ഇലക്ഷൻ അടുത്തു വരുമ്പോൾ മാത്രമാണ് ശരിക്കും ഞാൻ എന്റെ രാഷ്ട്രീയ സ്വരൂപം പുറത്തെടുക്കാറ്‌. അല്ലാത്തപ്പോൾ എല്ലാറ്റിലും രാഷ്ട്രീയം മാത്രം കലർത്തി എഴുതുന്ന ശീലം ഇല്ല. എന്റെ പോസ്റ്റ് വായ്ച്ചിട്ട് യു.ഡി.എഫ് വരും എന്ന് ഉറപ്പിക്കുകയൊന്നും വേണ്ട. എന്തും സംഭവിക്കാം എന്നു പറയുന്നതിൽ വലിയ കുഴപ്പമൊന്നുമില്ല. യു.ഡി.എഫിനു അധികാരം കിട്ടിയില്ലെന്നു വച്ച് കോൺഗ്രാസ്സും യു.ഡി.എഫും ഇല്ലാതാകും എന്ന് ഗീർവാണം മുഴക്കാറുലില്ല. എന്നാൽ സുശീലനെ പോലെ പലരും സി.പി.എം കാലഹരണപ്പെട്ട പാർട്ടിയെന്നും ദാ നാലെ കൂടിയേ ഉള്ളൂ. പിന്നെ ഇല്ലാതാകുമെന്നും ഒക്കെ പണ്ടേ ഗീർവാണമടിക്കാറുണ്ട്. അതിനു ശേഷം എത്രയോ തവണ പാർട്ടി അധികാരത്തിൽ വന്നു. ചരിത്രത്തിന്റെ ഗതി എങ്ങോട്ടാണെന്നൊക്കെ നമുക്ക് കാത്തിരുന്നു കാണുക. ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നതൊക്കെ (അഴിമതി, എൻഡോ സൽഫാൻ, പീഡനങ്ങൾ) ജനങ്ങൾ ഇഷ്ടപ്പെടുന്ന മഹത്തായ കാര്യങ്ങളാണെന്ന് സാധാരണ കോൺഗ്രസ്സുകാരോ ലീഗുകാരോ ആരും അംഗീകരിക്കുന്നുവെന്ന് കരുതേണ്ട. ഫലം യു..ഡി.എഫിന് അനുകൂലമായാൽ പോലും! വിശ്വാസം കൊണ്ട് കോൺഗ്രസ്സിലും ലീഗിലും ഒക്കെ ഉറച്ചു പോയവർ ആത്മരോഷം ഉള്ളിലൊതുക്കി സഹിക്കുകയാണ്. അതൊക്കെ എന്നായാലും ഒരു പൊട്ടിത്തെറിയിൽ കലാശിക്കും. ഭരണം കിട്ടിയാൽ എല്ലാം ആയി എന്ന് ഒരു മുന്നണിയും കരുതുന്നത് ഭൂഷണമായിരിക്കില്ല എന്നും ഞാൻ തുറന്നുതന്നെ പറയട്ടെ!

പിന്നീട് ഇട്ട കമന്റ്

സുശീലന്റെ തത്വശാസ്ത്രം വെളിപ്പെടുത്തിയതിനു നന്ദി! അല്ലാതെ ഇതിനൊക്കെ എന്തുപറയാൻ! അപ്പോൾ പിന്നെ ഏതെങ്കിലും മാർക്സിസ്റ്റുകാരന്റെ പേരിൽ സ്ത്രീ വിഷയ ആരോപണങ്ങൾ വരുമ്പോഴും ഈ തത്ത്വശാസ്ത്രവുമായി മിണ്ടാതിരിക്കുമല്ലോ, അല്ലേ? ഞങ്ങളൊക്കെ ഇക്കാര്യത്തിൽ അല്പം പഴഞ്ചന്മാരായി പോയി. അത് മർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ കുഴപ്പമൊന്നുമല്ല. അത്തരം വിഷയങ്ങൾ ഒന്നുമല്ലല്ലോ മാർക്സിസത്തിന്റെ പ്രതിപാദ്യ വിഷയം. മറിച്ച് ഇന്ത്യയിലും കേരളത്തിലുമൊക്കെ ജനിച്ചു ജീവിച്ചു പോയതുകൊണ്ട് ഉണ്ടായ വികലമായ സദാചാരവീക്ഷണമാണ്. കഴിയുമെങ്കിൽ തിരുത്താൻ നോക്കാം. ഒരു ഔദ്യോഗിക ഭാര്യയും പിന്നെ ആവശ്യാനുസാരണം വെപ്പാട്ടികളും എന്ന സിദ്ധാന്തം കൊണ്ട് ഭ്രമിപ്പിക്കല്ലേ! നമ്മളും ചോരയും നീരുമുള്ളവരാണേ! എപ്പഴാ വീണുപോകുന്നതെന്നറിയില്ല. ഹഹഹ! പിന്നെ പീഡനത്തിന്റെ കാര്യം മാത്രമല്ല, ഈ ഡി.രാജയെയും, പിള്ളയെയും, കൽമാഡിയേയും ഒന്നും ജയിലിലിട്ടിട്ട് കാര്യമില്ലെന്ന് കൂടി സുശീലൻ പറയണമായിരുന്നു. വിട്ടുപോയതാകും.സാരമില്ല. ഞാൻ കൂട്ടിച്ചേർത്തല്ലോ. കാരണം ജയിലിൽ ഇട്ടെന്നു പറഞ്ഞ് അടിച്ചു മാറ്റിയ കോടികളൊന്നും ഖജനാവിലേയ്ക്ക് തിരിച്ചു കിട്ടാനൊന്നും പോകുന്നില്ലല്ലോ! ജയിലിൽ വി.ഐ.പി ട്രീറ്റ് മെന്റു നൽകുന്നതിന് പിന്നെയും ഖജനാവിനു ധന നഷ്ടം എന്നതിനപ്പുറം ഒന്നുമില്ല. അവരൊക്കെ ജയിലിൽ കിടക്കുമ്പോൾ തന്നെ പുറത്ത് ബിസിനസുകൾ ഒക്കെ പൊടിപൊടിക്കും. കുറെ നാൾ കഴിഞ്ഞ് ജയിലിൽ നിന്നൊക്കെ അവർ പൊടിയും തട്ടി ഇറങ്ങി പോവുകയും ചെയ്യും. എനിക്കു മനസിലാകാത്തത് രാജ്യത്തിന്റെ പ്രശ്നങ്ങൾ ഇതൊക്കെയല്ലാതെ പിന്നെ എന്താണ് എന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉണ്ടാകരുത്. അത്രയല്ലേ ഉള്ളൂ. പിന്നെ ദേശാഭിമാനിയൊക്കെ സാമ്പതികമായി അല്പം മുന്നോക്കം നിൽക്കുന്നവരുടെ സംഭാവനകളും കൂടി സ്വീകരിച്ചിട്ടൊക്കെ തന്നെയാകും പണിതിരീക്കുക. പണം പിരിച്ച് ആരും വീട്ടിൽ കൊണ്ടു പോയതല്ലല്ലോ. ഇത്രയും പറഞ്ഞെന്നു വച്ച് ഇടതുപകഷത്തെ ആരും ഒരു തേറ്റും ചെയ്യാത്തവരാണെന്ന് കരുതുന്ന വിഡ്ഡിയാണ് ഞാൻ എന്ന് മാത്രം സുശീലൻ ധരിക്കാതിരിക്കുക എന്നു കൂടി അഭ്യർത്ഥിക്കുന്നു.

No comments: