ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 6, 2011

ലതികാ സുഭാഷ് വിഷയത്തില്‍ കാപ്പിലാൻ എഴുതിയ പോസ്റ്റിൽ ഇട്ട കമന്റ്.


ബൂലോകം ഓൺലെയിനിൽ കാപ്പിലാൻ എഴുതിയ പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്ക് വഴി എത്താം.

“സഖാവ്” കാപ്പിലാൻ മുതലാളി യു.ഡി.എഫ് എന്ന് പറഞ്ഞിടത്ത് എൽ.ഡി.എഫ് എന്ന് തിരുത്തിവായിക്കുവാൻ അപേക്ഷ! ഹഹഹ!

സഖാവ് വി.എസിന്റെ നാവിന്റെ ചെറിയൊരു ശ്രദ്ധക്കുറവിൽ ലതിക ചേച്ചിയ്ക്ക് മാനസികമായി വേദനിച്ചു എന്നതിൽ സങ്കടമുണ്ട്. ഇന്ന് അതിന് സ. വി.എസ് വിശദീകരണം നൽകിയിട്ടുള്ളതിനാൽ ഈ വിവാദം അവസാനിപ്പിക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കുവാനുള്ളത്. മറ്റുള്ളവർക്ക് ആഘോഷിക്കാൻ ബ്ലോഗ്ഗർ ലതികച്ചേച്ചി ഇനി നിന്നുകൊടുക്കരുതെന്നാണ് ഇടതുപക്ഷക്കാരനായ എനിക്ക് പറയാനുള്ളത്. വർഷങ്ങളുടെ പൊതു പ്രവർത്തന പാരമ്പര്യമുള്ള ലതികാ സുഭാഷിനെക്കുറിച്ച് നമുക്കാർക്കും മോശമായ അഭിപ്രായം ഇല്ല. മുഖ്യമന്ത്രിക്കും അങ്ങനെ ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.

രാഷ്ട്രീയ നേതാക്കളുടെ നാവുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെയും സംസാരിക്കുമ്പോഴത്തെ ശരീര ഭാഷയിൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെയും ആവശ്യകതയിലേയ്ക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്. ലതികച്ചേച്ചി സഖാവിനോടു് എല്ലാ ആദരവും പുലർത്തിക്കൊണ്ട് പറഞ്ഞ പക്വതയാർന്ന മറുപടി ചാനലിൽ കണ്ടു. അതൊക്കെ തന്നെ ധാരാളം എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ലതികാ സുഭാഷ് ബ്ലോഗർ ആണെങ്കിലും വിജയം ഉള്ളിൽ തട്ടി വിജയം ആശംസിക്കുവാൻ കഴിയാത്തത് ഞാനൊരു സി.പി.എം കാരനായതുകൊണ്ടാണെന്ന് അവരുടെ ബ്ലോഗിൽ പോയി ഞാൻ നേരത്തേ കമന്റെഴുതിയിട്ടുള്ളതാണ്! വി.എസിനൊടും ഉമ്മൻ ചാണ്ടിയോടുമൊക്കെ മത്സരിക്കുന്നത്തന്നെ വലിയ കാര്യമാണ്. ജയിച്ചാലും ഇല്ലെങ്കിലും!

No comments: