ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, April 20, 2011

ബ്ലോഗ്ഗേഴ്സ് മീറ്റ്‌ പോസ്റ്റ്‌ കമന്റ്

തുഞ്ചൻ പറമ്പ് മീറ്റ് സംബന്ധിച്ച എന്റെ തന്നെ ഒരു പോസ്റ്റിലിട്ട കമന്റാണിത്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്.

പ്രിയ നന്ദനും മറ്റും,

തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിനെക്കുറിച്ചും അതിന്റെ സംഘാടകരെക്കുറിച്ചും എനിക്ക് പറയാൻ വാക്കുകളില്ല. കൊട്ടോട്ടിക്കാരൻ, ആർ.കെ. തിരൂർ, നന്ദു തുടങ്ങിയവരായിരുന്നു ഇതിന്റെ മുഖ്യ സംഘാടകർ. മറ്റാരൊക്കെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ഇവരാരെങ്കിലും പറഞ്ഞാലേ എനിക്കറിയൂ. ഈ മീറ്റിൽ പങ്കെടുത്തവർക്ക് ലഭിച്ച ഒരു പോസിറ്റീവ് എനർജി വളരെ വലുതാണ്. ബ്ലോ‍ഗ്ഗർമാർ എന്ന കുറെനല്ല മനുഷ്യർ ഇവിടെ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ മീറ്റ്. മീറ്റിൽ പങ്കെടുത്തവരുടെ ഒരു സന്തോഷം കണ്ടുതന്നെ അറിയേണ്ടതായിരുന്നു. ഇനിയെന്നാണ് ഇങ്ങനെ ഒരു ഒത്തു ചേരൽ എന്നതു മാത്രമാണ് ഇനിയത്തെ സസ്പെൻസ്. തീർച്ചയായും ഇനി ഇടയ്ക്കിടെ ഇങ്ങനെ കാണാതിരിക്കാൻ ബ്ലോഗ്ഗർമാർക്ക് കഴിയില്ല. ബ്ലോഗുകളിലൂടെ പരസ്പരം ഗോഗ്വാ വിളിക്കുന്നവർ തമ്മിൽ നേരിൽ കണ്ട് ആലിംഗനബദ്ധരാകുന്ന വൈകാരികാനന്ദം ബ്ലോഗ്മീറ്റിലല്ലാതെ എവിടെയാണ് നമുക്കിന്ന് കാണാൻ കഴിയുക? നമ്മുടെ സമൂഹത്തിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബ്ലോഗ്ഗർമാരും എന്നതിൽ യാതൊരു സംശയവും ഇല്ല. അത് ഏതു മാർഗ്ഗത്തിൽ ആയിരിക്കണം എന്നതിൽ മാത്രമാണ് അഭിപ്രായവ്യത്യാസങ്ങൾ. സ്നേഹം, സൌഹൃദം, മാനവികത തൂടങ്ങിയവയിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന കുറെ മനുഷ്യർ ഈ സമൂഹത്തിൽ ഇപ്പോഴും ഉണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഓരോ ബ്ലോഗ് മീറ്റും. സത്യം; എനിക്ക് ബ്ലോഗ്മീറ്റിന്റെ വൈകാരികതീവ്രത ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. അടുത്ത മീറ്റിനെ പറ്റിയാകട്ടെ ഇനി നമ്മുടെ ചിന്ത. അതിനുമുമ്പ് ഏതെല്ലാം വിഷയത്തിൽ ബ്ലോഗുകളിലൂടെ തമ്മിൽ കലഹിക്കമെന്നതും! അല്പം കൂടി; എന്തിന് വാളുകളും ബോംബുകളും മറ്റും. നമ്മുടെ വാക്കുകൾക്ക് അവയേക്കാൾ ശക്തിയുള്ളപ്പോൾ! സ്നേഹത്തിന്റെ പിൻബലമുള്ളപ്പോൾ!

No comments: