ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, April 6, 2010

ഒരു കമന്റിനുള്ള മറുപടി

വിശ്വമാനവികം ബ്ലോഗിൽ വന്ന ഒരു കമന്റിനുള്ള മറുപടി

ബന്ധപ്പെട്ട പോസ്റ്റ് ഇവിടെ

പ്രിയ നൌഷാദ് വടക്കേൽ,

മുസ്ലിം എന്ന വാക്ക് പാർട്ടിയുടെ പേരിന്റെ ഭാഗമായിരിക്കുന്നു എന്നതു തന്നെയാണ് മുസ്ലിം ലീഗിന്റെ ഒരു പോരായ്മ. മുസ്ലിങ്ങളുടെ താല്പര്യത്തിനു മാത്രമുള്ള ഒരു പാർട്ടിയായി അത് വിവക്ഷിക്കപ്പെടുന്നു.മുസ്ലിം ലീഗ് മാത്രമല്ല, ബി.ജെ.പി യും, ആർ.എസ്.എസും, എൻ.ഡി.എഫും,(പഴയസ്വഭാവം തുടർന്നാൽ പി. ഡി.പിയും) ഒന്നും ഇല്ലാത്ത ഒരു കേരളവും ഇന്ത്യയും ഒക്കെ മാർക്സിസ്റ്റുകാരുടെ മാത്രമല്ല, ഏതൊരു മതേതര വാദികളുടെയും മതരഹിതരുടെയും സ്വപ്നമാകുന്നത് സ്വാഭാവികം മാത്രമാണ്. മറ്റു നിവൃത്തികൾ ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ്സ് പോലും മുസ്ലിം ലീഗിനെ കൂടെ നിർത്തുന്നത് എന്ന് ആർക്കാണറിയാത്തത്? ഒരു മതേതര രാജ്യത്ത് ഏതെങ്കിലും ജാതി-മത വർഗ്ഗീയതകൾ ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനങ്ങളും രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് മതേതരർ ആഗ്രഹിക്കും. മതങ്ങളെയും അവയുടെ സംസ്കാരങ്ങളെയും സംരക്ഷിക്കാനും നിലനിർത്താനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കേണ്ട ആവശ്യമില്ല. അതിന് മത- സാംസ്കാരിക പ്രസ്ഥാനങ്ങൾ രൂപീകരിച്ച് മതത്തിന്റെ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് വേണ്ടത്. എല്ലാ മതങ്ങളെയും മതേതര പ്രസ്ഥാനങ്ങൾ കാത്തുകൊള്ളും.മതം ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ച് അതിനോട് സന്ധി ചെയ്തുകൊണ്ടു തന്നെയാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പോലും പ്രവർത്തിക്കുന്നത്. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ എല്ലാവരുടെയും ക്ഷേമമാണ് കമ്മ്യൂണിസ്റ്റുകളുടെയും മറ്റ് മതേതരപ്രസ്ഥാനങ്ങളുടെയും ലക്ഷ്യം. എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. അവിശ്വാസികളെ അവർ മുഖവിലയ്ക്കു പോലുമെടുക്കില്ല. ഏതൊരു മതാധിഷ്ഠിത രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അതായത് അസഹിഷ്ണുത എന്നത് മതങ്ങളുടെ മുഖമുദ്രതന്നെയാണ്. അല്ലെങ്കിൽ എം.എഫ്. ഹുസൈനു് ഈ ഗതി വരില്ലല്ലോ. തൊടുപുഴയിൽ മുസ്ലീങ്ങളെ ആക്ഷേപിക്കുന്ന ചോദ്യ പേപ്പർ ഉണ്ടാകില്ലല്ലോ. അന്യ മതസ്ഥരെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നാൽ പുണ്യം കിട്ടുമെന്നു കരുതുന്ന മത-തീവ്രവാദ സംഘടനകൾ ഉണ്ടാകില്ലല്ലോ.അത് മുസ്ലിങ്ങൾക്കിടയിലായാലും ഹിന്ദുക്കൾക്കിടയിലായാലും ക്രിസ്ത്യാനികൾക്കിടയിലായാലും. പിന്നെ ഒരു മതം തീവ്രവാദി സംഘടനയുണ്ടാക്കി അന്യമതസ്ഥരെ നാടുകടത്താൻ നോക്കുമ്പോൾ മറ്റു മതസ്ഥർ അതിനെ പ്രതിരോധിക്കാൻ അവരുടേതായ തീവ്രവാദ സംഘങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രം. അപ്പോൾ മൊത്തത്തിൽ മതമൌലികവാദികൾ പ്രശ്നം തന്നെയാണ്. ഇവിടെ വിഷമിക്കുന്നത് എല്ലാ മനുഷ്യരെയും (കമ്മ്യൂണിസ്റ്റുകാരെ അടക്കം; അവരെ ചിലരെങ്കിലും മനുഷ്യരായി കാണാനുള്ള സഹിഷ്ണുത കാണിക്കുന്നുല്ലല്ലോ)ഒരു പോലെ കാണാൻ ശ്രമിക്കുന്ന യഥാർത്ഥ മത വിശ്വാസികളാണ്.

*******************************************************************************

എഡിറ്റ് ചെയ്തതിനുശേഷം

ഇതിൽ നൌഷാദ് വടക്കേൽ ഇട്ട കമനിറ്റിനുള്ള മറുപടികൂടി ചേർക്കുന്നു

കമന്റ് അവിടെ ഉണ്ടെന്നുള്ളതിൽ സന്തോഷം. എന്റെ ബ്ലോഗിൽ താങ്കളിട്ട ആദ്യ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും എങ്ങനെയോ അപ്രത്യക്ഷമായതായി കാണുന്നുണ്ട്. അതു പോട്ടെ;

“ദൈവമില്ല എന്ന് പറയുന്നത് എന്തോ വലിയ അപരാധമല്ല ഏറ്റവും വലിയ അപരാധമാണ് വീശ്വാസികൾക്ക്“

അത് താങ്കൾ സമ്മതിച്ചല്ലോ. എന്നാൽ യുക്തിവാദികളെ സംബന്ധിച്ച് ഇല്ലാത്ത ശക്തിയിൽ ഉള്ള വിശ്വാസം അപരാ‍ധമല്ല. അറിവില്ലായ്മ കൊണ്ടുള്ളതാണ് വിശ്വാസങ്ങൾ. അതിൽ സഹതാപമാണുള്ളത്. ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ ഇവർക്കു കഴിയുന്നില്ലല്ലോ എന്നതിലുള്ള സഹതാപം. യുക്തിവാദികൾ തലങ്ങും വിലങ്ങും ചിന്തിച്ചാലും ദൈവം ഉണ്ടെന്നു കണ്ടെത്താനാകില്ല. വിശ്വാസികൾ തലങ്ങും വിലങ്ങും സഞ്ചരിച്ചാലും ദൈവമില്ലെന്ന് ചിതിക്കാൻ അവർക്കു കഴിയുകയുമില്ല. അപ്പോൾപിന്നെ അവരവരെ അവരവരുടെ വഴിക്കു വിടാനുള്ള സഹിഷ്ണിതയാണ് ഇരു കൂട്ടർക്കും വേണ്ടത്. പക്ഷെ ആ സഹിഷ്ണുത വിശ്വാസി സമൂഹത്തിനില്ലെന്ന് കരുതാൻ അനുഭവങ്ങൾ നിർബന്ധിക്കുന്നു.

പിന്നെ മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടിയല്ലെന്നു കരുതാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കാണുന്നില്ല. കമ്മ്യൂണിസം എന്തായാലും മാനവികതയെ ഉൾക്കൊള്ളുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. അത് കൈകാര്യം ചെയ്യുമ്പോൾ തെറ്റുകുറ്റങ്ങൾ സംഭവിക്കില്ലെന്ന് കമ്മ്യൂണിസ്റ്റുകാർ അവകാശപ്പെടില്ല. കമ്മ്യൂനിസമേ പാപമായി കരുതുന്ന താങ്കളെ പോലുള്ളവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് വിശ്വസിക്കേണ്ടി വരുന്നതിൽ ഖേദിക്കുന്നു

4 comments:

Noushad Vadakkel said...

മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലിമ്കളുടെ ജനാതിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നത് . ലീഗിനെതിരില്‍ കമ്മ്യൂണിസ്റ്റ്പാർട്ടി വളര്‍ത്തിക്കൊണ്ടു വന്നവരാണ് കേരളത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പിയതെന്നു ചരിത്രം സാക്ഷി .

ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞാല്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഇതര മത വിശ്വാസികള്‍ ചിരിക്കും . കാരണം അവരാണല്ലോ ബി ജെ പി ക്കെതിരില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും ജയിപ്പിക്കുന്നത് .

അന്ധമായ വിമര്‍ശനങ്ങളല്ല മാഷേ വേണ്ടത് ,വസ്തുതകള്‍ നിരത്തി വെച്ച് വേണം വിമര്‍ശിക്കാന്‍ .

താങ്കളുടെ കമന്റ്‌ ദാ ഇവിടുണ്ട് കേട്ടോ

ഇ.എ.സജിം തട്ടത്തുമല said...