ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, October 5, 2012

കുടുംബശ്രീയും ജനശ്രീയും

 കെ.പി.സുകുമാരൻ മാസ്റ്ററുടെ  ഈ ലിങ്കിൽ ഉള്ള പോസ്റ്റിൽ  ഇട്ട എന്റെ കമന്റ്
  
കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് അല്പം മേൽകൈ ഉണ്ടെന്നു പറഞ്ഞാൽ അത് ശരിയായിരിക്കാം.പക്ഷെ കുടുംബശ്രീയേ സി.പി.ഐ.എം ആണ് എന്നൊക്കെ പറയുന്നത് മാഷുടെ സഹജമായ മാർക്സിസ്റ്റ് വിരോധം കൊണ്ടാണ്. കുടുംബശ്രീ ഭാരവാഹികളെ തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുക്കുന്നതെന്ന് എല്ലാവർക്കും അറിയാം.അതിൽ കൂടുതലും മാർക്സിസ്റ്റ് അനുഭാവികൾ ജയിച്ചു വരുന്നത് സി.പി.എമ്മിനു കേരളത്തിൽ ജനകീയാടിത്തറ ( മാഷ് അത് നിഷേധിച്ചാലും)   ഉള്ളതുകൊണ്ടാണ്. അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഇവിടെ എന്റെ വാർഡടക്കം എത്രയോ സ്ഥലത്ത് കോൺഗ്രസ്സ് അനുഭാവികൾ കുടുംബശ്രീ ഭാരവാഹികളാകുന്നുണ്ട്. എന്റെ വാർഡിലെ കുടുംബശ്രീ ഭാരവാഹി എന്റെ സ്ഥാപനത്തിലെ തന്നെ സഹപ്രവർത്തകയായ കോൺഗ്രസ്സ് അനുഭാവിയായ ഒരു ടീച്ചറാണ്.കുടുംബശ്രീ ഇലക്ഷനിൽ സി.പി.എം അനുഭാവിയായ സ്ത്രീയെ ജയിപ്പിക്കാൻ നമ്മൾ പാർട്ടിക്കാർ കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല.കാരണം ഈ ടീച്ചർക്കായിരുന്നു കൂടുതൽ ജനസമ്മതി. സി.പി.എം അനുഭാവികളായ സ്ത്രീകൾ പോലും ഇവർക്ക് വോട്ട് ചെയ്തു. അങ്ങനെ കേരളത്തിൽ എത്രയോ സ്ഥലത്ത് രാഷ്ട്രീയവും സൗഹൃദവും കലർന്ന മത്സരം നടക്കുന്നു. എത്രയോ കുടുംബശ്രീകളിൽ കോൺഗ്രസ്സുകാർക്ക് മേൽകോയ്മ തന്നെയുണ്ട്. മത്സരം വരുമ്പോൾ ഇടതുപക്ഷവും വലതുപക്ഷവും മുന്നണിയായി നിന്നുതന്നെ തങ്ങളുടെ അനുഭാവികളെ ജയിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എവിടെയും അതിൽ സി.പി.എമ്മിനു മാത്രമായി ഏകപക്ഷീയ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. കേരളത്തിൽ മുഴുവൻ നിങ്ങളൊക്കെ ആരോപിക്കുന്നതുപോലുള്ള കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഇല്ലല്ലോ. ഒരു ഇടതു- വലത് മിശ്രണമാണ് കേരളീയ സമൂഹം. മാഷ് പറഞ്ഞതുപോലെ ചാരിറ്റബിൾ സൊസൈറ്റിയൊക്കെ ആർക്കും തുടങ്ങാം. പക്ഷെ അതിന്റെ പേരും പറഞ്ഞ് അന്യായമായി സർക്കാർ പണം തട്ടിയെടുത്ത് ഏതാനും 'ബുദ്ധിമാൻ'മാരുടെ കീശ നിറയ്ക്കുന്ന ഏർപ്പാട് അംഗീകരിക്കുവാനാകുമോ? കുടുംബശ്രീ ആരുടെയും കുടുംബ സ്വത്തല്ല. എന്നാൽ ജനശ്രീ ആരുടെ കുടുംബ സ്വത്താണെന്ന് ഇതിനകം ഏതാണ്ട് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഒരു തട്ടിക്കൂട്ട് പരിപാടിയ്ക്ക് പണം വാരി കോരി നൽകി അതും കുടുംബശ്രീയും ഒരുപോലെയാണെന്ന് വരുത്താനുള്ള ശ്രമം കോൺഗ്രസ്സുകാർ പോലും നല്ലൊരു പങ്കും അംഗീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ കോൺഗ്രസ്സ് അനുഭാവികളടക്കം ഇപ്പോഴും ജനശ്രീയെ അവഗണിച്ച് കുടുംബശ്രീകളിൽ ഉറച്ചു നിൽക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലത്തെ ഏർപ്പാടാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാർ ചെയ്യുന്നത്. കുടുംബശ്രീകളിൽ സി.പി.എം അനുഭാവികൾക്ക് ഭൂരിപക്ഷം ലഭിക്കുന്നതുകൊണ്ട് കുടുംബശ്രീ തന്നെ തകർക്കാമെന്ന്! ഇക്കണക്കിനു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇടതുപക്ഷം ജയിക്കുമ്പോൾ പഞ്ചായത്തുകൾ തന്നെ വേണ്ടെന്നു വയ്ക്കുമല്ലോ കോൺഗ്രസ്സുകാർ.കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചാൽ നാളെ സമാന്തര 'ചാരിറ്റബിൾ" സംസ്ഥാന മുണ്ടാക്കുമോ എം.എം ഹസ്സൻജി?

3 comments:

അനില്‍ഫില്‍ (തോമാ) said...

ഹസ്സന്റെ സ്വകാര്യ ബ്ലേഡ് കമ്പനിയായ ജനശ്രീക്കു മാത്രമല്ല, മുഖ്യമന്ത്രിയുടെ മരുമകന്റെ മുത്തൂറ്റ് ഫിനാന്‍സിനും സര്‍ക്കാര്‍ സഹായം നല്‍കണം. അതിനുവേണ്ടി വേണ്ടിവന്നാല്‍ കുടുംബശ്രീക്ക് ആപ്പുവെയ്ക്കുന്നത് പോലെ KSFE ക്കും KFC ക്കും ആപ്പുവെച്ച് തകര്‍ക്കണം.

ജനശ്രീ ആര്‍ക്ക് എന്തു ശാക്തീകരണമാണു നടപ്പിലാക്കുന്നതെന്നു കൂടി പറയുവാനുള്ള ബാധ്യത ഹസ്സനില്ലെങ്കിലും അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ന്യായീകരണ പോസ്റ്റിട്ട സുകുമാരന്‍ സാറിനുണ്ടെന്നു മറക്കരുത്.

ഫസല്‍ ബിനാലി.. said...


അന്യായമായി ജനശ്രീ പണം തട്ടിയെടുത്തു എന്ന് താങ്കള്‍ ആരോപിച്ചിരിക്കുന്നു.... എന്തടിസ്ഥാനത്തിലാണ് താങ്കള്‍ ഈ ആരോപണം ഉന്നയിച്ചതെന്ന് മനസ്സിലാകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഒരു പദ്ധതി ജനശ്രീക്ക് അനുവദിച്ചു കിട്ടിയത് മുതലാണല്ലോ പ്രശ്നം, ഇതില്‍ എന്താണ് പണം തട്ടിയെടുക്കല്‍ ? ഈ പദ്ധതി പ്രകാരം എന്‍ ജി ഓ കള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും സ്വകാര്യ സംഘങ്ങള്‍ക്കും പദ്ധതി സമര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു, അത് പ്രകാരം ജനശ്രീ പദ്ധതി സമര്‍പ്പിച്ചു അവര്‍ക്ക് ലഭിച്ചു . ഇതില്‍ എവിടെയാണ് അന്യായം സാര്‍ ? കുടുംബശ്രീക്ക് ല്ഭ്യമാകെണ്ടിയിരുന്ന ഒരു സഹായമായിരുന്നു എങ്കില്‍ കൂടി താങ്കള്‍ക്ക് ഇത് ആരോപിക്കാമായിരുന്നു. കുടുംബശ്രീ എന്ത് കൊണ്ട് ഈ പദ്ധതി അവഗണിച്ചു? താങ്കള്‍ മേനി നടിക്കുന്നത് പോലെ കുടുംബശ്രീയില്‍ സി പി എമ്മിനുള്ള ആധിപത്യം മുതലെടുത്ത്‌ സി പി എം പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളെ ചാതിക്കുകയായിരുന്നോ?

സി പി എം നേതാവ് കൃഷ്ണപ്രസാദിന്റെ ബഹ്മഗിരിക്ക് എല്‍ ഡി എഫ് ഭരണകാലത്ത് നിരവതി പദ്ധതികള്‍ അനുവദിച്ചത് താകള്‍ കണ്ടിട്ടില്ലേ? കേട്ടിട്ടില്ലേ?

പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ ഒരു കാരണവും കൂടാതെ അന്യായമായി സി പി എമ്മിന്റെ രാഷ്ട്രീയ മൈലെജിനു മാത്രമായി രാപ്പകല്‍ തെരുവിലേക്ക് വലിച്ചിഴച്ച എല്‍ ഡിഎഫിന്റെ വന്‍ രാഷ്ട്രീയ അഴിമതി കേരള ജനത പൊറുക്കില്ല.

ജനശ്രീയെ അവഗണിച്ച് കുടുംബശ്രീയില്‍ അണി നിരന്ന കൊണ്ഗ്രസ്സുകാരെ കാണിച്ച് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെന്താണ് ? ഒന്നാമത് കുടുംബ ശ്രീ ഒരു സര്‍ക്കാര്‍ പദ്ധതിയാണ് അതില്‍ കൊണ്ഗ്രസ്സു കാര്‍ അണി നിരക്കുന്നതില്‍ അസഹിഷ്ണുത എന്തിനാണ് സാര്‍ താങ്കള്‍ക്ക് ? ജനശ്രീയെ അവഗണിക്കാന്‍ ജനശ്രീ ഉണ്ടായതിനു ശേഷമല്ല കുടുംബശ്രീ ഉണ്ടായത്... ജനശ്രീയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ വിധ ആളുകളെയും ഉദ്ദേശിച്ചുള്ളതാണ് വ്യത്യാസം കാണുന്നില്ലേ സാര്‍?
സമയക്കുറവുണ്ട്

ഫസല്‍ ബിനാലി.. said...
This comment has been removed by the author.