ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, September 15, 2011

കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്

ശ്രീ.കെ.പി.സുകുമാരൻ അഞ്ചരക്കണ്ടിയുടെ ബ്ലോഗിലിട്ട കമന്റ്

കെ.പി.എസിന്റെ ദാ ഈ ലിങ്കിലുള്ള പോസ്റ്റിൽ കമന്റിട്ടിട്ട് എന്തുകൊണ്ടൊ അത് പബ്ലിഷ് ആയില്ല. ആ കമന്റ് ഇവിടെ ഇടുന്നു.

അപ്പോൾ പുകയില്ലാത്ത അടുപ്പും പുകയും അല്ലേ? ഇവിടെ നമ്മുടെ വീടുകളിലൊന്നും പുകയില്ലാത്ത അടുപ്പുകളൊന്നും പണ്ടും സ്ഥാപിച്ചിരുന്നില്ല. മുമ്പ് ചിലരൊക്കെ പരിഷത്തടുപ്പുകൾ വച്ചിരുന്നു. ഇപ്പോൾ പിന്നെ ഗ്യാസ് വന്നതോടെ മറ്റെല്ലാത്തരം അടുപ്പുകളും ഉറക്കമായി. കല്ലടുപ്പ് കത്തിക്കാൻ പണ്ടത്തെ പോലെ വിറകും കിട്ടാനില്ലല്ലോ!

പിന്നെ നമ്മുടെ പരിഷത്തിന്റെ കാര്യം. അത് ജനങ്ങളിൽനിന്നകലാൻ പല കാരണങ്ങൾ ഉണ്ട്. അത് കൊണ്ടു നടക്കുന്ന മിഡിൽ ക്ലാസ്സ്- ബുദ്ധിജീവി ജാഡക്കാർ അവർക്ക് ഷൈൻ ചെയ്യാനുള്ള ഒരു ഉപാധിയാക്കി അതിനെ മാറ്റി. ഒരു വൈറ്റ് കോളേഴ്സ് കൂട്ടായ്മ! അവരിൽ ചിലർക്ക് “ബുദ്ധിജീവിപരമായ” ചില ദൌദ്യോഗിക അധികാരങ്ങൾ കൂടി ലഭിച്ചുതുടങ്ങിയതോടെ അവർ ജനങ്ങളുടെ വെട്ടത്ത് വരാതായി. മുഖത്താകട്ടെ “ബുദ്ധിഭാരം“ കൊണ്ട് വല്ലാത്ത മസിലും!

ആദ്യകാലത്ത് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പരിഷത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും പരിരക്ഷയും നൽകി.പരിഷത്തിന്റെ പല പ്രവർത്തനങ്ങൾക്കും കോൺഗ്രസ്സുകാരുൾപ്പെടെ ഇടതുപക്ഷക്കാരല്ലാത്തവരും സഹായസഹകരണങ്ങൾ നൽകി.എന്നാൽ പിന്നെപ്പിന്നെ പരിഷത്തിനെ കൊണ്ടു നടക്കുന്നവർക്ക് എല്ലാ രാഷ്ട്രീയക്കാരോടും പുച്ഛമായി.

പുറമേയ്ക്ക് ഇടതുചായ്‌വും ഉള്ളിൽ അരാഷ്ട്രീയതയും പേറുന്ന ചില എൻ.ജി.ഓ മാരാണ് മിക്കയിടത്തും പരിഷത്ത് കൊണ്ടു നടക്കുന്നത്. അവർക്കകട്ടെ സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. പരിഷത്ത് ഇപ്പോഴും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടാകുമെങ്കിലും മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളെയൊക്കെ നിരാകരിച്ചും അവയെ അവമതിച്ചും കൊണ്ട് ഇത്തരം സംഘടനകൾക്കൊന്നും ദീർഘകാലം നിലനിൽക്കാനാകില്ല. പല പ്രധാനപ്പെട്ട സാമൂഹ്യപ്രശ്നങ്ങളോടും നിസംഗഭാവം പുലർത്തുന്നത് പരിഷത്തിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

സംശയിക്കേണ്ട. ഞാനും മുമ്പ് നല്ലൊരു പരിഷത്ത് പ്രവർത്തകനായിരുന്നു. പരിഷത്തിന്റെ ശക്തിദുർഗ്ഗമായിരുന്ന നമ്മുടെ തട്ടത്തുമലയിൽ ഇപ്പോൾ എത്രയോ കാലമായി ഒരു യൂണിറ്റുപോലുമില്ല. ഇപ്പോഴും ചില എൻ.ജി.ഓമാരും മറ്റും പരിഷത്തിന്റെ നാമമാത്ര പ്രവർത്തനങ്ങളുമായി നടക്കുന്നുണ്ട്. വർഷം തോറും ഓരോ തെരുവ് നാടകവും, സ്കൂളുകളിൽ ഓരോ വിജ്ഞാനോത്സവവും നടത്തി ചില ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ ചില്ലറ കോപ്പികളുടിച്ചിറക്കി സാന്നിദ്ധ്യമറിയിക്കുന്നുവെന്നുമാത്രം!

പിന്നെ ഇതിന്റെ ബുദ്ധിഭാരം പേറുന്ന ചില നേതാക്കന്മാർ ഇടതുപക്ഷം ഭരിക്കുമ്പോൾ ഭരണതലപ്പത്ത് പാത്തും പതുങ്ങിയും ചെന്ന് ചില ദുരുപദേശങ്ങൾ നൽകി ഒരു വഴിക്കാക്കുകയും ചെയ്യും. പരിഷത്തുകാരെ കൊണ്ടു നടന്നാണല്ലോ അല്പം അറിവും നിറവുമൊക്കെയുള്ള നല്ലൊരു രാഷ്ട്രീയ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന നമ്മുടെ എം.എ.ബേബി സഖാവിന് ഇക്കണ്ട പേരുദോഷമൊക്കെ അദ്ദേഹത്തിന്റെ മന്ത്രികാല ജീവിതത്തിൽ കേൾക്കേണ്ടിവന്നത്!

1 comment:

വിധു ചോപ്ര said...

പുകയില്ലാത്ത അടുപ്പിനെ പറ്റി എന്റെയൊരു കഥ വായിക്കൂ
http://vidhuchoprascolumn.blogspot.com/2011/06/blog-post_17.html(ചെറിയ കഥയായതു കൊണ്ട് കഥ തന്നെ താഴെ കൊടുക്കുന്നു)

പുകയില്ലാത്ത അടുപ്പ്.
-------------------
പുകയില്ലാത്ത അടുപ്പുകൾ കടാപ്പൊറ വാസികളെ പരിചയപ്പെടുത്താൻ കഴുത്തിൽ കോണകം കെട്ടിയ ചില ചെറുപ്പക്കാർ ആ കടാപ്പൊറത്തെത്തി! ഒരു കുടിലിനു മുൻപിൽ മടക്കി വച്ചതു പോലെ കുന്തിച്ചിരിക്കുന്ന ഒരു വൃദ്ധനോട് ചെറുപ്പക്കാരിലൊരാൾ പറഞ്ഞു: ഈ വീട്ടിലേക്കൊരു പുതിയ പുകയില്ലാത്ത അടുപ്പ് ഫിറ്റ് ചെയ്ത് തരട്ടേ...........? വൃദ്ധൻ പറഞ്ഞു: വേണ്ട ഇവിടെയിപ്പോൾ പുകയില്ലാത്ത അടുപ്പുണ്ട്. ഈ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഉണ്ട് പുകയില്ലാത്ത അടുപ്പുകൾ. കുട്ടികൾ പൊയ്ക്കൊള്ളൂ...... പക്ഷേ ചെറുപ്പക്കാർ വിട്ടില്ല: “ഒന്നു കാണാമോ? വൃദ്ധൻ സമ്മതിച്ചു. അയാൾ കാണിച്ച് കൊടുത്ത സാധാരണ അടുപ്പ് കണ്ട് ചെറുപ്പക്കാർ പരസ്പരം നോക്കി ഒരാൾ ചോദിച്ചു: ഇത് സാധാരണ പുകയുള്ള അടുപ്പല്ലേ...? വൃദ്ധൻ പറഞ്ഞു: ആയിരുന്നു. ഇപ്പോൾ അല്ല . കാരണം, ഇതിൽ തീ കത്താതെയായിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. തീയില്ലാതെന്തു പുക? മക്കൾ പൊയ്ക്കൊള്ളൂ.....