ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, February 16, 2012

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

എന്‍റെ പോസ്റ്റിൽ സുശീലന്റെ കമന്റിനു നൽകിയ മറുപടി. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്: പെൻഷൻ പ്രായം കൂട്ടണോ?

സർക്കാർ ഉദ്യോഗസ്ഥരുടെ ദാരിദ്ര്യവാസം പറച്ചില്‍

സുശീലൻ,

അല്ലെങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ സദാ ദാരിദ്ര്യവാസം പറയുന്നവരാണ്. നാല് സർക്കാർ ഉദ്യോഗസ്ഥർ എത്തുചേരുന്നിടത്ത് നിന്നാൽ മറ്റുള്ളവർക്ക് ബോറടിക്കും. അവരെപ്പോഴും ശമ്പളം, ഗ്രാറ്റുവിറ്റി, ഇങ്ക്രിമെന്റ്, ടി.എ.ടി.എ, പ്രൊവിഡ്ന്റ് ഫണ്ട് എന്നിങ്ങനെയുള്ള പദങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. അത്യാഗ്രഹം ഈ സംഭാഷണങ്ങളിൽ നിഴലിച്ചുകൊണ്ടിരിക്കും.

സർക്കാർ ഉദ്യോഗസ്ഥർ ദാരിദ്ര്യവാസം പറയുന്നത് സത്യമായും എനിക്ക് ഇഷ്ടമല്ല. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. അദ്ദേഹം കീട്ടുന്ന നക്കാപിച്ചയെങ്കിൽ ആ നക്കാപിച്ചകൊണ്ട് നാട്ടുകാരെ മുഴുവൻ സഹായിക്കുകയും, വായനശാല നടത്തുകയും, പാർട്ടിപ്രവർത്തനം നടത്തുകയും , ഒപ്പം കുടുംബ കാര്യം മുഴുവൻ നോക്കുകയും തനിക്കിളയതുങ്ങളുടെ ചെലവുപോലും നോക്കുകയും ചെയ്തിരുന്നു.

അദ്ഭുതമായൊന്നും കരുതേണ്ട. അതൊക്കെയങ്ങു നടക്കും. നമ്മൾ ഒന്നു വലിച്ചിറുക്കണം. ഞങ്ങൾ പട്ടിണി അറിഞ്ഞിട്ടില്ല. പക്ഷെ ആർഭാടങ്ങൾ കാണിച്ച് ജീവിക്കണമെങ്കിൽ അതൊന്നും തികയില്ല. ഞങ്ങൾ ലളിത ജീവിതം നയിച്ചതുകൊണ്ട് പട്ടിണി കിടന്നിട്ടില്ല. അയൽക്കാരും പട്ടിണി കിടക്കാൻ അനിവദിച്ചിരുന്നുല്ല. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ പെൻഷൻ കൊണ്ട് തന്നെ ആഹരാം, ചികിത്സാ ചെലവ് എല്ലാം നോക്കുന്നു. ഞാനും ആ പറ്റിൽതന്നെ ജീവിക്കുന്നത് (അതാരുമറിയേണ്ട). പിന്നെ വലിയ ഒരു രോഗമോ മറ്റോ വന്നാൽ........അതിപ്പോ എത്ര പണക്കാരായാലും ബുദ്ധിമുട്ടും.

ഞാൻ പറഞ്ഞു വന്നതിത്രയേ ഉള്ളൂ; മാനം മര്യാദയ്ക്ക് ജിവിച്ചാൽ പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായാലും മതി. ഒരു ലാസ്റ്റ് ഗ്രേഡ് ആയാലും മതി. പിന്നെ കിടന്ന് സദാ സമയവും ദാരിദ്ര്യവാസം വിളമ്പി കേട്ടുനിൽക്കുന്ന യാതൊരുവരുമാനവുമില്ലാത്തവനെ ദ്വേഷ്യം പിടിപ്പിക്കരുത്. ഞാൻ സഹികെട്ട് ചില സർക്കാർ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ട്, എന്നാപ്പിന്നെ നഷ്ടമാണെങ്കിൽ നിങ്ങളങ്ങ് രാജിവച്ച് വരുമാനമുള്ള മറ്റു വല്ല പണിയും നോക്കടേയെന്ന്‌! അതിനു മറുപടിയില്ല. സർക്കാർ ഉദ്യോഗസ്ഥൻ എല്ലാ അർത്ഥത്തിലും സുരക്ഷിതനാണ്.

കിട്ടുന്നതൊക്കെ ബിവറേജസിൽ കൊടുത്തിട്ട് ശമ്പളം തികയുന്നില്ലെന്നു പറയുന്നവരാണ് ഒരു വിഭാഗം.അതുപോലെ പെണ്ടാട്ടിയേം മക്കളേം ലളിത ജീവിതം പഠിപ്പിച്ചാൽ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അയ്യായിരത്തിന്റെ ചെരിപ്പും, അൻപതിനായിരത്തിന്റെ അരഞ്ഞാണവുമൊന്നും വാങ്ങി പെൺപറന്നോർമാർക്ക് കൊടുത്ത് ശീലിപ്പിക്കരുത്. രണ്ടോ മൂന്നോ ജോഡി ഡ്രസ്സും നൂറുനൂറ്റൻപത് രൂപയുടെ ചെരിപ്പും മറ്റുംകൊണ്ട് മക്കളെയും ജീവിക്കാൻ പഠിപ്പിക്കണം.

ലോണെടുത്ത് ബഹുനില മണിമാളീകവച്ച് കിടക്കാൻ സർക്കാർ ശമ്പളം മതിയാകില്ല. ഒരു കൊച്ചു വീട് വയ്ക്കണം. സൈക്കിൾ വാങ്ങാനുള്ള ശേഷിയേ ഉള്ളുവെങ്കിൽ സി.സിയിട്ട് കാറ് വാങ്ങി നളിക്കരുത്. മക്കളെ സർക്കാർ സ്കൂളിൽ അയച്ച് പഠിപ്പിക്കണം.ഇംഗ്ലീഷ് മീഡിയോം സി.ബി.എസ്.ഈം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൂട്ടിത്തരാനൊക്കില്ല.

നമ്മുടെ വീട്ടിൽ നമ്മൾ അച്ഛൻ, അമ്മ, രണ്ടു മക്കൾക്കം എന്നിവരടങ്ങുന്ന കുടുംബം ആർഭാടമില്ലാതെ ജീവിച്ചു. പട്ടിണിമാത്രം ഉണ്ടായില്ല. അതുതന്നെ വലിയ കാര്യം. ഇപ്പോൾ പെൻഷൻ മാത്രം പതിനായിരത്തിനുമുകളിൽ ഉള്ളതുകൊണ്ട് അവർ നമ്മളെ ആശ്രയിക്കാതെ ജീവിച്ചുകൊള്ളും. എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ കാർക്കും ഇങ്ങനെ ജീവിക്കാം. ! പിന്നെ വല്ലപ്പോഴും അല്പസ്വല്പം കടമൊക്കെ വരും. അതൊക്കെ സ്വാഭാവികം. പിന്നെ വല്ല പെണ്ണിനെ കെട്ടിക്കുന്ന കാര്യമോ മറ്റോ പറഞ്ഞ് ജയിക്കാനാണെങ്കിൽ ചുമ്മാതിരി. സ്ത്രീധനം വാങ്ങാതെയും ആർഭാടലില്ലാതെയും കല്യാണം കഴിക്കാനും സന്മനസുള്ള നല്ല ആൺപിള്ളേരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.

ഇതൊക്കെ മനസിൽ വച്ചാണ് സുശീൽജീ ഞാൻ പറയുന്നത്. സർക്കാർ ഉദ്യോഗം കിട്ടുന്നതുവരെ അത് കിട്ടാനുള്ള ആർത്തി. കിട്ടിയാലോ? ദാരിദ്ര്യവാസം. പാടില്ലപാടില്ല നമ്മെ നമ്മൾ പാടേ മറന്നൊന്നും ചെയ്തുകൂട. ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ശമ്പളം കൊണ്ട് ലളിത ജീവിതം നയിച്ച് മറ്റുള്ളവരെ കാണിച്ചുകൊടുക്കണം. ഇനി വീട്ടിൽ ഭാര്യക്കും ഭർത്താവിനും സർക്കാർ ഉദ്യോഗമുണ്ടെങ്കിൽ ഒരാളുടെ വരുമാനം ബാക്കിയാണ്. കുടുംബത്തിൽ രണ്ടു പേർക്കും ജോലിയുള്ളവരാണ് ഭയങ്കര ദാരിദ്ര്യവാസം പറച്ചിലുകാർ.

സർക്കാർ ജോലി കിളയലും തെങ്ങുകയറ്റവും റബ്ബർവെട്ടും ഒക്കെ അപേഷിച്ചു നോക്കുമ്പോൾ എത്രയോ സുഖമുള്ള പണിയാണ്. എന്നിട്ടും കിട്ടുന്നതൊന്നും പോരത്രേ. കാലാ കാലങ്ങളിൽ ന്യായമായി ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിച്ചും നൽകുന്നുമുണ്ട്. ( മനസിൽ തോന്നുമ്പടി അങ്ങ് എഴുതിവച്ചതാണ്. അക്ഷരതെറ്റോ ആവർത്തന വിരസതയോ ഉണ്ടെങ്കിൽ ക്ഷമിച്ച് വായിച്ച് എല്ലാവരും നന്നാവുക!അല്ലപിന്നെ!)

ആ ഡൈയ്യിംഗ് ഹാർണസിന്റെ കാര്യം അവിടെ നിൽക്കട്ടെ. വികലാംഗരുടെ കാര്യം വിട്ടേക്കൂ‍. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ. വികലാംഗർക്കൊക്കെ ഒരു സാമൂഹ്യ സുരക്ഷ നൽകണം. ഡൈയിംഗ് ഹാർണസ് പണി ചില വ്യവസ്ഥകൾക്ക് വിധേയമാക്കുന്നതിനെ പറ്റി ആലോചിച്ചുകൂടെന്നില്ല.

5 comments:

ദിവാരേട്ടN said...

താങ്കള്‍ പറഞ്ഞത് നൂറുശതമാനം ശരി ആണ്. പല സര്‍ക്കാര്‍ ജീവനക്കാരുടെയും ഈ ഇല്ലാപ്പാട്ട് ഒരു മുന്‍‌കൂര്‍ ജാമ്യം ആയിട്ടാണ് ദിവാരേട്ടന് തോന്നിയിട്ടുള്ളത്. ആരും വന്ന്, ഒന്നും കടം ചോദിക്കില്ലല്ലോ. ചില വിദ്വാന്മാര്‍ കൂലിപ്പണിക്കാരന് കിട്ടുന്നതിന്റെ എച്ചികണക്ക് പറയുന്നത് കേള്‍ക്കാം. എങ്കില്‍ എന്തുകൊണ്ട് ഇവന്മാര്‍ കൂലിപ്പണിയ്ക്ക് പോകുന്നില്ല. 10-5 മണി വരെ തൂമ്പ എടുത്തു കിളച്ചുനോക്കട്ടെ. അപ്പൊ അറിയാം ഇവന്മാര്‍ ചെയ്യുന്ന ജോലിയും, അവരുടെ ജോലിയും തമ്മിലുള്ള വ്യത്യാസം.

Madhu said...

ഞാനൊരു സ്കൂള്‍ മാഷാ.. എനിക്ക് കിട്ടുന്ന ശമ്പളത്തില്‍ ഞാന്‍ ഹാപ്പിയാ ........പിന്നെ തൂമ്പ എടുത്തു കിളക്കാന്‍ ഒന്നും (രാവിലെ മുതല്‍ വൈകുന്നേരം വരെ ) എനിക്ക് പറ്റില്ലാ..അതോണ്ട് ഞാന്‍ അവരെ കുറ്റം പറയാതിരിക്കാന്‍ ശ്രമിക്കാം

ASOKAN T UNNI said...

ഇഷ്ടപ്പെട്ടു.

എന്നാലും,
“ദാരിദ്ര്യം”
മതിയായിരുന്നു...
ആ “വാസം”
ഒഴിവാക്കുക....!

സസ്നേഹം.......

-

ഇ.എ.സജിം തട്ടത്തുമല said...

ദാരിദ്ര്യവാസം എന്നത് നമ്മുടെ നാട്ടിലെ ഒരു പ്രയോഗമണ് അശോകൻ‌മാഷേ!

SAJAN S said...

പറഞ്ഞത് മുഴുവന്‍ ശരിയാണ്, നന്നായി...