മത ചിഹ്നങ്ങള്
ബൂലോകം ഡോട്ട് കോമിൽ വന്ന ബി.ആർ.പി ഭാസ്കറിന്റെ ലേഖനത്തോടുള്ള പ്രതികരണം.
ചിലതൊക്കെ മതചിഹ്നങ്ങളെന്ന് സ്വയം സൈലന്റായി വിളംബരം ചെയ്ത് അവ ബോധപൂർവ്വം ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കുറേക്കാലമായി നമ്മുടെ നാട്ടിൽ വ്യാപകമായിട്ടുണ്ട്. ചില വസ്തുക്കൾ മറ്റുമതങ്ങളുടേതെന്ന് ബോധപൂർവ്വം വകവച്ചുകുടുത്ത് സ്വമതക്കാരെ അവ ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്. മതം തിരിച്ചറിയപ്പെടാനുള്ള അടയാളങ്ങൾ ഇന്ന് അഭിമാനപൂർവ്വം ഉപയോഗിക്കുന്ന പ്രവണത വ്യാപകമായിരിക്കുന്നു. സ്വാഭിമാനമെന്നാൽ ഇന്ന് മതാഭിമാനമായി കരുതുന്നുവെന്നും കരുതേണ്ടിയിരിക്കുന്നു. പണ്ടൊന്നും മതചിഹ്നങ്ങൾ ധരിച്ചിരുന്നത് ആരെയും ബോധ്യപ്പെടുത്താനായിരുന്നില്ല. സാധാരണസമ്പ്രദായങ്ങളുടെ അനുകരണം മാത്രമായിരുന്നു. എന്നാലിന്ന് ഇന്നത് കേവലം പ്രകടമാക്കലല്ല പ്രഖ്യാപനങ്ങളായി മാറിയിരിക്കുന്നു. ഇതുപക്ഷെ അധികമാരും ചർച്ചയാക്കുന്നില്ലെന്നുമാത്രം. കുട്ടികളുടെ പേരിടുന്നതിൽ ഇടയ്ക്കൊരുകാലത്ത് മതേതരരീതി അനുകരണീയ മാതൃകയായി വന്നതായിരുന്നു. അതിനാൽ പേരുകൊണ്ട്മാത്രം ആരുടെയും മതം തിരിച്ചറിയപ്പെടാത്ത ഒരു രീതിയിലേയ്ക്ക് സമൂഹം മാറിക്കൊണ്ടിരുന്നതാണ്. എന്നാൽ അത് പിന്നെ ഇല്ലാതായി. ഇപ്പോൾ പേരിൽ മതം മത്രമല്ല ജാതിയും വ്യക്തമായി തിരിച്ചറിയപ്പേടണമെന്ന വിചാരത്തോടെ കുട്ടികളുടെ പേരുകൾ ഇടാൻ വാശിപിടിക്കുന്നതായി കാണുന്നു. അതിനായി പലരു ഇപ്പോൾ പഴയ പേരുകളിലേയ്ക്ക് തിരിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ളതൊന്നും നമ്മുടെ സമൂഹത്തിന് ആശാസ്യമായ മാറ്റങ്ങളല്ല.
2 comments:
പഴയതിലേയ്ക്കുള്ള തിരിച്ച് പോക്കിനു കാരണക്കാർ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? വോട്ടിനു വേണ്ടി മത കാര്യങ്ങൾ സോഫ്റ്റ് ആക്കിയ ഇടത് പാർട്ടികളാണു എന്ന് വളരെ വ്യക്തമാണു. ഒരിക്കൽ യുവ തലമുറയ്ക്ക് പ്രചോദനമായിരുന്നവ പിന്നീട് വോട്ടിനായി അടിയറവു വെയ്ക്കുന്നത് കാണുമ്പോൾ സ്വാഭാവികമായും ഉറങ്ങി കിടന്നവ തല ഉയർത്തും. അതാണു ഇപ്പോൾ കാണുന്നത്, പണ്ട് എന്റെ ക്ലാസ്സിൽ ഞാൻ ഉൾപ്പെടെ 3 മനോജുമാർ ഉണ്ടായിരുന്നു. മൂന്നും മൂന്ന് ജാതിക്കാരാണെന്ന് അറിയാൻ അച്ചന്റെ പേരു ചോദിക്കണമായിരുന്നു... നോർത്ത് ഇന്ത്യക്കാരോട് പേരുപറയുമ്പോൾ ഏത് മതക്കാരനാണെന്ന് പേരിൽ നിന്ന് കിട്ടാത്തതിനാൽ പല വളഞ്ഞ വഴിയും പ്രയോഗിക്കുന്നത് കാണുമ്പോൾ ചിരി വരാറുണ്ട്. പേരിലെങ്കിലും മതരഹിതമായിരുന്ന ആ കാലത്തേയ്ക്ക് ഇനിയൊരു തിരിച്ച് പോക്കിനു കഴിയണമെങ്കിൽ ഇടത് പാർട്ടികളിൽ വൻ അഴിച്ച് പണി നടത്തണം.... നടക്കും അല്ലാതെ എവിടെ പോകാൻ :)
കമന്റിനു നന്ദി മനോജ്.ഒക്കെ ശരിയാകുമായിരിക്കും.
Post a Comment