ലെമോന്‍ ഡിസൈന്‍ , നലാമിടം എന്നീ സൈറ്റുകളിലെ പോസ്റ്റുകളിൽ ഇട്ട കമന്റ്
വേണോ സ്കൂള്‍ കലോത്സവം?
ഏഷ്യയിലെ ഏറ്റവും വലിയ മേളയൊക്കെത്തന്നെ. ആർക്കും എന്തും അവകാശപ്പെടാമല്ലോ. പക്ഷെ ഈ മേള ഒരു സമ്പന്നമേളയാണ്. ഒരു വിധം സാമ്പത്തികാഭിവൃദ്ധിയുള്ള രക്ഷകർത്താക്കൾ പണം ചെലവാക്കി കടുത്ത പരിശീലനങ്ങളിലൂടെ അവരുടെ മക്കളിൽ കൃത്രികമായി കഴിവുകൾ ഉണ്ടാക്കിയെടുക്കുന്നതാണ്. എന്നിട്ട് അവരുടെ പൊങ്ങച്ച മത്സരങ്ങൾക്ക് സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളുടെ അദ്ധ്വാനവും!
പാവപ്പെട്ട കുട്ടികളുടെ കഴിവ് ഇവിടെ മാറ്റുരയ്ക്കപ്പെടാൻ അവസരമുണ്ടോ? ദരിദ്രകുടുംബങ്ങളിലെ കലാവാസനയുള്ള കുട്ടികൽ തങ്ങളുടെ സ്കൂളുകളീലെ പ്രാഥമിക മത്സരത്തിൽ തന്നെ സമ്പന്നരുടെ മക്കളോട് തോറ്റ് മടങ്ങുകയാണ്. ഇപ്പോഴത്തെ ഈ അപ്പീൽമേള വച്ചു നോക്കിയാൽ ഇനി പങ്കേടുക്കുന്ന എല്ലാവർക്കും ഒന്നാം സ്ഥാനം നൽകേണ്ടി വരും. സ്കൂൾ തലത്തിലോ സബ് ജില്ലാ തലത്തിലോ നടത്തി അവസാനിപ്പിക്കാവുന്ന ഒരു കലോത്സവം ചുമ്മാ സംസ്ഥാനതലത്തിൽ വരെ കൊട്ടിയാടുകയാണ്.
പിന്നെ കലാപ്രതിഭകൾക്ക് സിനിമയിൽ കയറാനാണെങ്കിൽ അതിനു വേറെ എന്തെല്ലം വഴികൽ ഉണ്ട്. ഈ മത്സരത്തിൽ ജയിപ്പിക്കാൻ ചെലവാക്കുന്ന പണം ചെലവാക്കിയാൽ സ്വന്തമായി സിനിമ പിടിച്ച് മക്കളെ അഭിനയിപ്പിക്കാം. അല്ലേ ഈ പ്രേം നസീറും സത്യനുമൊമൊക്കെ ഏതു വർഷത്തെ കലാ പ്രതിഭകളായിരുന്നു? മമ്മൂട്ടിയും മോഹൻലാലും കലാ പ്രതിഭകളായിരുന്നോ?
ഒരു പുതിയ പാട്ട് ഒരു കുട്ടിയ്ക്കു കൊടൂത്ത് സ്വന്തമായി ചിട്ടപ്പെടുത്തി പാടി) കേൾപിക്കാൻ പറഞ്ഞാൽ സിദ്ധിയറിയാം. അല്ലാതെ പണമുടക്കി ട്രെയിൻ ചെയ്യിച്ചാൽ ആർക്കും പാടാം. നന്നായിത്തന്നെ! അഭിനയമികവ് ഓരോ ജീവിത മുഹൂർത്തങ്ങൾ നൽകി അഭിനയിപ്പിച്ചാണ് കണേത്തേണ്ടത്. അല്ലാതെ സംവിധായകന്റെ മികവിൽ അഭിനയിച്ച് സമ്മാനം നേടേണ്ടതല്ല. ശാസ്ത്രീയ നൃത്തങ്ങളൊക്കെ മത്സരത്തിൽ നിന്നു തന്നെ മാറ്റണം. അതൊന്നും മത്സരിക്കാനും വിജയിക്കാനും ഉള്ളതല്ല. പരിശീലിച്ച് അവതരിപ്പിക്കേണ്ട കലാ രൂപങ്ങൾ മാത്രമാണ്. അങ്ങനെ പറഞ്ഞാൽ ഒരു പാട് പറയനുണ്ട്. കുട്ടികകളുടെ കഴിവാണ് കണ്ടെത്തേണ്ടതെങ്കിൽ ഈ മേള മൊത്തമായും പൊളിച്ചെഴുതണം. ഇവിടെ രക്ഷിതാക്കളുടെ മടിശീലകൾ തമ്മിലാണ് മത്സരം.
കുറെ പേരുടെ പണക്കൊഴുപ്പുകാട്ടാൻ സർക്കാർ ഖജാനയിലെ പണവും സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഈ “സൌന്ദര്യമത്സരം” നിർത്തേണ്ട കാലം കഴിഞ്ഞു. ഈയുള്ളവൻ ബ്ലോഗു തൂടങ്ങുന്ന കാലത്തേ ഈ കോപ്രായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളതാണ്.
3 comments:
പണ്ട് അങ്ങിനെയായിരുന്നു ഇങ്ങിനെയായിരുന്നു എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല മാഷേ, കാലം മാറി..എല്ലാം അതിനനുസരിച്ച് മാറിയല്ലേ പറ്റൂ.
നന്നായി പറഞ്ഞു.ഈ മിടുക്ക് ജീവിതത്തിൽ ഒരിക്കൽ പോലും പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് മറ്റൊരുകാര്യം.കണ്ടും കേട്ടും മാത്രം പരിശീലിക്കാവുന്ന ചിലതുണ്ട്.സിനിമപാട്ട്.സിനിമാ ഡാൻസ്,നാടൻപാട്ട്.ഇതൊന്നും മത്സര ഇനമല്ല.കഥ,കവിത,ചിത്രം...എന്നിവയിലേ..പവങ്ങൾക്ക് എത്തിനോക്കാനാവൂ.അതികൊണ്ട് സർക്കാർ ഈ മാമാങ്കം നിർത്തുകയോ,രൂപമാറ്റം വരുത്തുകയൊ വേണം.
Post a Comment