ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, November 20, 2010

പിണറായിയെ വില്ലനാക്കുന്നവര്‍

മനനം മനോമനന്റെ ബ്ലോഗിലിട്ട കമന്റ് .

ബന്ധപ്പെട്ട പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യുക!

തമാശയൊക്കെ തമാശയായി കാണാനുള്ള കലാബോധമൊക്കെ പിണറായിക്കുണ്ട്. മറ്റ് രാഷ്ട്രീയനേതാക്കളെ കളിയാക്കുന്നതുപോലെ പിണറായിയെയും കളി ആക്കുന്ന എത്രയോ കാർട്ടൂണുകളും മിമിക്രികളും ഒക്കെ വരുന്നു. അതിനെതിരെയൊന്നും പിണറായി കേസിനും മറ്റും പോയില്ലല്ലോ. ഇതിപ്പോൾ അതൊന്നുമല്ല. എങ്കില്പിന്നെ പിണറായി മാത്രമല്ലല്ലോ ഇവിടെ രാഷ്ട്രീയ നേതാവ്. വലതുപക്ഷത്തും ഇടതുപക്ഷത്തും ഒക്കെ എത്രയോ നേതാക്കൾ വേറെയുണ്ട്. പല യു.ഡി.എഫ് നേതാക്കന്മാരുടെയും പേരിൽ എത്രയയോ അഴികതി കേസുകളും നാറ്റകേസുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നു. അതിനെതിരെയൊന്നും ഒരു ആവിഷ്കാരസ്വാതന്ത്ര്യവും ആരും പുറത്തെടുത്ത് കാണുന്നില്ല. ആവിഷ്കാര സ്വാതംന്ത്ര്യം എന്നു പറഞ്ഞാൽ അത് സി.പി. (എം) നേയും അതിന്റെ നേതാക്കളെയും കുറിച്ച് എന്തും പ്രചരിപ്പിക്കാനുള്ള അവകാശം എന്നല്ലല്ലോ അർത്ഥം.

അഴിമതിയും അലവലാതിത്തരങ്ങളും കോൺഗ്രാസ്സ് യു.ഡി.എഫ് നേതാക്കളുടെ അവകാശമായി അംഗീകരിച്ചു കൊടുക്കുന്നവരാണ് പിണറായിക്കും സി.പി.എമ്മിനും എതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചു നടക്കുന്നത്. പിണറായി കേരള രാഷ്ട്രീയത്തിലെ ശക്തനായ ഒരു നേതവാ‍ണ്. ആരെടാ അവിടെ എന്നു ചോദിച്ചാൽ ഞാനെടാ ഇവിടെ എന്നു പറയാൻ ആർജ്ജവമുള്ള നേതാവ്. ഇപ്പോൾ സി.പി..എമ്മിന്റെ ഒരു ശക്തിശ്രോതസാണ് പിണറായി വിജയൻ . അതിന്റെ ഒരു വേവലാതി പിണറായി പാർട്ടി സെക്രട്ടറി ആയതുമുതൽ എതിരളികൾക്കുണ്ട്. അതുകൊണ്ടുതന്നെ സഖാവിനെ തകർക്കേണ്ടത് പാർട്ടി ശത്രുക്കളുടെ ആവശ്യമാണ്. പാർട്ടിയെ ക്ഷീണിപ്പിക്കുവാനും നശിപ്പിക്കാനും ഉള്ള ഒരു അവശ്യവസ്തുവാക്കി പിണറായിയെ അവർ ഉപയോഗിക്കുകയാണ്.അല്ലെങ്കിൽതന്നെ അല്പം പരുക്കൻ സ്വഭാവം അരോപിക്കാൻ കഴിയും എന്നതിനപ്പുറം എന്താണ് പിണറായിയിൽ കാണുന്ന ദോഷം? ചങ്കുറപ്പും ഉൾക്കരുത്തും ഉള്ള അടിയുറച്ച ഒരു കമ്മ്യുണിസ്റ്റാണദ്ദേഹം. പാർട്ടിക്കാർക്ക് അതറിയാം.

സിനിമയിലും മറ്റും കാണുന്ന നായക പ്രതിനായക സങ്കല്പങ്ങളിലെന്നപോലെ എല്ലാ തിന്മകളുടെയും പ്രതീകമായി സഖാവിനെയും ഏതാനും സി.പി..എം നേതാക്കളെയും ചിത്രീകരിക്കുകയാണ്. ഇതിന്റെ എല്ലാം ലക്ഷ്യം പാർട്ടിയെ നശിപ്പിക്കുക എന്നതാണ്. പാർട്ടിക്കോ അതിന്റെ നേതാക്കൾക്കോ കാലാകാലങ്ങളിൽ എടുക്കുന്ന നയ സമീപനങ്ങളിലോ പോരായ്മകൾ ഉണ്ടായിട്ടില്ലെന്ന് പാർട്ടി പോലും പറയുന്നില്ല. പിശകുകൾ സ്വയം തിരിച്ചരിഞ്ഞ് തെറ്റ് തിരുത്താനുള്ള ശ്രമങ്ങൾ എപ്പോഴും- ഇപ്പോഴും നടന്നു വരുന്നുമുണ്ട്. ചിന്തിക്കുന്ന, പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും പാളിച്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഒന്നും ചെയ്യാനില്ലാത്തവർക്ക് ഒരു തെറ്റും സംഭവിക്കില്ല. അങ്ങനെയല്ലല്ലോ സി.പി..(എം.). രഷ്ട്രീയം പാർട്ടിയ്ക്ക് ഗൌരവമുള്ള ഒരു സാമൂഹ്യ സേവനമാണ്. ഒരു പ്രതിരോധ പ്രസ്ഥാനം എന്ന നിലയിലാണ് അത് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പും വിജയപരാജയങ്ങളും ഒക്കെ പാർട്ടി നടത്തുന്ന പോരാട്ടങ്ങളുടെഭാഗമാണ്. എന്തിനു ഭരണം പോലും ഒരു സമരമാണ്. ഭരണകൂടവും ഭരണീയരുമില്ലാത്ത അഥവാ അതിന്റെ ആവശ്യം പോലുമില്ലാത്തത്രയും സമ്പൂർണ്ണമായ ഒരു ലോകം സ്വപ്നം കണ്ടു നടക്കുന്നവരെ സംബന്ധിച്ചിടത്തോളം താൽക്കാലികമായി ലഭിക്കുന്ന ഭരണമൊന്നും പാ‍ർട്ടിയെ സംബന്ധിച്ച് ഗൌരവമുള്ള സംഗതികൾ അല്ല. ജനമധ്യത്തിലാണ് പാർട്ടിയുടെ പ്രവർത്തനം.

ലാവ്ലിൻ കേസ് പൊളിഞ്ഞപ്പോൾമുതൽ ഇനിയെന്തു വേണ്ടൂ എന്നു വിചാരിച്ച് വിഷമിച്ച് നടക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവരാ‍ണ് ഇപ്പോൾ -മെയിലു മായി നടക്കുന്നത്.മുമ്പ് പിണറായിയുടെ വീടെന്നു പറഞ്ഞ് ആരുടെയോ വീടിന്റെ പടം -മെയിലിൽ പ്രചരിപ്പിച്ച് സഖാവിനെ ആക്ഷേപിച്ചു. ഇപ്പോൾ ചില വിരുതന്മാർ കാർട്ടൂണുമായി ഇറങ്ങി. തമാശയാണത്രേ തമാശ! ഒരു കാര്യം നമുക്കുറപ്പിക്കാം. ഇത്തരം ദുഷ്പ്രചരണങ്ങളുടെ കുത്തൊഴുക്കില്പെട്ടൊന്നും പിണറായി വിജയനോ ഇപ്പോൾ അദ്ദേഹം നയിക്കുന്ന സി.പി..എമ്മോ തകരാനൊന്നും പോകുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി .എം പോലുള്ള പാർട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണ് എന്നത് എതിർ രാഷ്ട്രീയക്കാരടക്കം സമ്മതിക്കുന്ന കാര്യമാണ്. കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ഇത്രയധികം അങ്ങ് അധിക്ഷേപിക്കുവാൻ മാത്രം അത്ര മോശപ്പെട്ട പാർട്ടിയൊന്നുമല്ല ഇന്ത്യയിലെ സി.പി..(എം). ഉള്ളതിൽ ഏറ്റവും ഭേദപ്പെട്ട ഒരു പാർട്ടി തന്നെയാണ്. പാർട്ടിക്കെതിരെയും അതിന്റെ നേതാക്കന്മാർക്കെതിരെയും ദുരുദ്ദേശത്തോടും ദുരുപതിഷ്ടമായും നടക്കുന്ന പ്രചരണങ്ങളെ കണ്ടില്ലെന്നു നടിക്കാനോ അവഗണിയ്ക്കാനോ പാർട്ടിയെ സ്നേഹിക്കുന്നവർക്കു കഴിയില്ല. സ്.പി..എമ്മിനേക്കാൾ നല്ലൊരു രാഷ്ട്രീയ പാർട്ടിയെ ഇന്ത്യയിൽ ചൂണ്ടി കാണിച്ചിട്ട് വേണം അതിരുവിടുന്ന പരിഹാസങ്ങൾ ഒക്കെ സി.പി (എം) നെതിരെ ചൊരിയാൻ!

1 comment:

അപ്പൂട്ടൻ said...

സജിം,
മനനം മനോമനന്റെ പോസ്റ്റിലെ താങ്കളുടെ കമന്റ്‌ കണ്ടിരുന്നു. ഒരു മറുപടി എഴുതണമെന്ന് കരുതിയിരുന്നതാണ്‌, പക്ഷെ സമയക്കുറവുമൂലം അപ്പോൾ സാധിച്ചില്ല.

സിപിഎമ്മിനെതിരെ, പ്രത്യേകിച്ച്‌ പിണറായിയ്ക്കെതിരെ ഒരുപാടുപേർ കുപ്രചരണം നടത്തുന്നുണ്ടെന്നത്‌ ശരിയാണ്‌. എല്ലാം സംഘടിതമാണോ എന്ന് എനിക്കറിയില്ല, പക്ഷെ മാധ്യമങ്ങളിലേറെയും വലതുപക്ഷരാഷ്ട്രീയാനുഭാവം ഉള്ളവയാകയാൽ അവരവരുടേതായ രീതിയിൽ ഈ പ്രചരണങ്ങൾ ഏറ്റുപിടിയ്ക്കുന്നുണ്ട്‌ (ചിലപ്പോഴൊക്കെ വഴിയൊരുക്കുന്നുമുണ്ട്‌) എന്നത്‌ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നതുമാണ്‌.

ഞാൻ അവിടെ ചോദിച്ച ചോദ്യം ഇതുമായി ബന്ധപ്പെട്ടതായിരുന്നില്ല. ഒരു വീഡിയോ ശകലവും അടിക്കുറിപ്പും കണ്ടയുടൻ ഇത്ര കോപാകുലനാകാൻ പിണറായി വിജയന്‌ എന്തുപറ്റി എന്നതാണ്‌. അതിൽ പിണറായി വിജയനെ പരിഹസിക്കുന്നുണ്ട്‌ എന്നത്‌ ശരിതന്നെ, പക്ഷെ അധിക്ഷേപിക്കുന്നതായി എന്തെങ്കിലുമുണ്ടെന്ന് എനിക്ക്‌ തോന്നിയില്ല.

ഒരർത്ഥത്തിൽ സന്ദേശം എന്ന സിനിമയിലെ ശങ്കരാടിയുടെ കഥാപാത്രത്തിന്റെ ശരീരഭാഷയൊഴിച്ച്‌ മറ്റുപലതും, to a certain extent, സാക്ഷാൽ ഈഎമ്മിനെ തന്നെ കളിയാക്കുന്നതായി കാണാവുന്നതല്ലേ? അന്ന് സഖാവ്‌ ഇഎംഎസ്‌ ഒന്നും പറഞ്ഞില്ലല്ലൊ. ഇന്നത്‌ പിണറായിയ്ക്ക്‌ അസഹ്യമാകുന്നതെന്തുകൊണ്ട്‌?