ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, March 7, 2010

സുധീഷ് സുധീഷ് കോട്ടേമ്പ്രത്തിന്റെ ബ്ലോഗില്‍ ഇട്ട കമന്റ്

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ വന്ന സുധീഷ് കോട്ടേമ്പ്രത്തിന്റെ ബ്ലോഗിലെ കവിതയ്ക്ക് എഴുതിയ കമന്റ്

ആ ബ്ലോഗിലെ കവിതയിലേയ്ക്കുള്ള ലിങ്ക് ദാ ഇതാണ്

എന്റെ കമന്റ്:

അങ്ങനെ നന്ദി പറഞ്ഞ് വിരമിക്കാൻ വരട്ടെ!

ബ്ലോഗനയിൽ വായിച്ചിട്ടാണ് തിരഞ്ഞിവിടെ എത്തിയത്. ബ്ലോഗിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മികച്ച കവിതകളിൽ ഒന്നായി ഇതിനെ ഉൾപ്പെടുത്താതിരിക്കാൻ യാതൊരു കാരണവുമില്ല. അത് ബ്ലോഗനയിൽ വന്നതുകൊണ്ട് പറയുന്നതല്ല. ഒരു കാലഘട്ടത്തിലേയ്ക്ക് ഇതെന്റെ ഓർമ്മകളെ കൂട്ടിക്കൊണ്ടു പോയി.കേരളത്തിൽ എവിടെയും ഓരോകാലത്തെയും സാമൂഹികവും സാമ്പത്തികവും ജീവിതാവസ്ഥകൾ ഏതാണ്ട് ഒരു പോലെ ആയിരുന്നുവെന്ന് ഈ കവിത തെളിയിക്കുന്നു. അല്ലെങ്കിൽ ഈയുള്ളവൻ ഇവിടെ തിരുവനന്തപുരം ഭാഗത്ത് കണ്ടു പരിചയിച്ച പരിതസ്ഥിതികൾ ഒരു വയനാടൻ കവിയുടെ വരികളിൽ ജീവൻ വച്ചതെങ്ങനെ? കവിതയെന്ന് സന്ദേഹമില്ലാതെ പേർകൊടുക്കാൻ പര്യാപ്തമായ രീതിയിൽ യാതൊരു ദുർഗ്രാഹ്യതയുമില്ലാതെ പച്ചയായ ജീവിതാവസ്ഥയെ സങ്കടസ്പർശമുള്ള അക്ഷരങ്ങളിലൂടെ ഇങ്ങനെ നിരത്തിവച്ച കവിക്ക് ഉള്ളിൽതട്ടി ഒരു ഭാവുകം-ഒരഭിനന്ദനം- നേരാതിരിക്കുന്നതെങ്ങനെ?

No comments: