ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, March 11, 2012

വി.എസിന്റെ ഉപമപ്പിഴ

എന്റെതന്നെ ഒരു ബ്ലോഗ്പോസ്റ്റിൽ ഇട്ട കമന്റ്. ആ പോസ്റ്റിലേയ്ക്ക് ഈ ലിങ്കിൽ ഞെക്കിവരാം

വി.എസിന്റെ ഉപമപ്പിഴ

ഉപമ അല്പം കടന്നുപോയി എന്നു വേണമെങ്കിൽ പറയാം. പക്ഷെ സിന്ധു ജോയിയെ വി.എസ്.അങ്ങനെ മോശമായി എന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ലെന്ന് അത് കണ്ടുകേട്ട എല്ലാവർക്കും മനസിലാകും. എല്ലാ സെൽ‌വൻ‌മാരെയും സിന്ധു ജോയിമാരെയും ഒക്കെക്കൂടി   കൂട്ടിപ്പിടിച്ച് ഒരു ഉപമ പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ വ്യാഖ്യാനം വരുമെന്ന് അന്നേരം ഓർക്കില്ല. ഇതൊന്നും  നേരത്തേ കാണാതെ പഠിച്ച്  പറയുന്നതല്ലല്ലോ. പിന്നെ സഖാവ് പിണറായിയെ പോലെയോ ഉമ്മൻ ചാണ്ടിയെ പോലെയോ  കാര്യങ്ങൾ അളന്നു തൂക്കി പറയാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ത്രീയും കുടുംബിനിയുമായ  എതിർ സ്ഥാനാർത്ഥിയെക്കുറിച്ച്   വി.എസ് ഒരു പ്രസ്താവന നടത്തിയപ്പോൾ അതിൽ അറിഞ്ഞോ അറിയാതെയോ ഒരു ദ്വയാർത്ഥം വന്നു പോയിരുന്നു. അന്ന് ഈയുള്ളവനും അതിൽ പ്രതിഷേധം തോന്നിയിരുന്നു. അത് ഞാൻ പ്രകടിപ്പിക്കുകയും ചെയ്തു. അവരെക്കുറിച്ചല്ല ആരെക്കുറിച്ചും അങ്ങനെ ആരും പറയാൻ പാടില്ലതന്നെ. പക്ഷെ ഇതിപ്പോൾ  വി.എസിന്റെ ഇപ്പോഴത്തെ ഉപമപ്രയോഗം അത്ര ഗൌരവമുള്ളതല്ല. പിന്നെ മറ്റുള്ളവർക്ക് ചുമ്മാ ഇത് കുത്തിപ്പൊക്കി മുതലെടുക്കാൻ ഒരു അവസരമുണ്ടായി എന്നു മാത്രം. നമ്മുടെ പി.സി.ജോർജ്ജ് സാറ് വനിതാ വാച്ച് ആൻഡ് വാർഡിനെക്കുറിച്ച് പറഞ്ഞതിലും വലുതൊന്നുമല്ലല്ലോ ഇത്. ആകെ ഇതുകൊണ്ട് നേട്ടം യു.ഡി.എഫിനും സിന്ധു ജോയിക്കും തന്നെ. ഒരു ഉപതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫുകാർക്ക് കൊണ്ടാടാൻ ഒരു വിഷയം കൂടി ഇട്ടുകൊടുത്തു.

ഇതിപ്പോൾ  ആരോരുമറിയാതെ ഏതോ ലോകത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന നമ്മുടെ എക്സ് സഖാവ് സിന്ധു ജോയിയെ വീണ്ടും കുത്തിയിളക്കി പൊക്കിക്കൊണ്ടു വന്നതുപോലെയായി. സിന്ധു ജോയിക്ക് വീണ്ടും മാധ്യമ ശ്രദ്ധ നേടിക്കൊടുക്കാൻ ഒരു കൈ സഹായിച്ചതുപോലെയായി. ഇനി ഒരു പക്ഷെ വി.എസ് കാരണം സിന്ധു ജോയിക്ക് അസംബ്ലിയിലോ പാർളമെന്റിലോ ഒക്കെ സീറ്റ് കിട്ടിയെന്നുമിരിക്കും.നല്ലത്. എന്നാലും  അങ്ങനെയൊക്കെ  നോക്കുമ്പോൾ സഖാവ് വി.എസ്. തന്റെ നാക്ക് അല്പം സൂക്ഷിക്കേണ്ടതായിരുന്നു എന്നു തോന്നുന്നു. സിന്ധു ജോയിയെ ബാധിക്കാത്ത ഒരു ഉപമയാണ് നടത്തിയതെങ്കിലും. മറ്റു ദുരുദ്ദേശമൊന്നുമില്ലാതെ പറഞ്ഞുപോയ ഒരു നാവു പിഴ. അത്രേ ഉള്ളൂ. അത് ആഘോഷമാക്കി ആ പെൺകൊച്ചിനെ അവഹേളിക്കാതിരിക്കുക എന്നേ പറയാനുള്ളൂ.

4 comments:

അനില്‍ഫില്‍ (തോമാ) said...

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങത്തു നിന്നും അടുപ്പിലേക്ക് എന്നതായിപ്പോയി സീപിയെം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഓന്തിന്റെ ഗതി. എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു???? വനിതാ വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ, രാജ്യസഭാ സീറ്റ്... മഹിളാകോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി...... അവസാനം പവനായി ശവമായി...... ഫേസ്ബുക്കില്‍ ഇപ്പോള്‍ ഇന്‍ഡിപെന്‍ഡന്റ്.

ajith said...

പെണ്ണുങ്ങളെ ഇങ്ങിനെ ഉപമിക്കാന്‍ തോന്നുന്നത് ഒരു രോഗമാണോ ഡോക്ടര്‍..?

Manoj മനോജ് said...

സിന്ദുവിനെയോ അതിനു മുന്‍പ് ലതികയെയോ കുറിച്ച് വി.എസ്സ്. പറഞ്ഞവ വളച്ചൊടിക്കുകയാണു ചെയ്തത്. രണ്ട് വിഷയത്തിലും ഉമ്മനും കോണ്‍ഗ്രസ്സും ആണു അവരെ അപമാനിച്ചത്. വാക്കുകളില്‍ ഇങ്ങനെയും അര്‍ത്ഥമുണ്ടെന്ന് ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുത്ത് അവ്രെ കൊണ്ട് അങ്ങിനെ ചിന്തിപ്പിച്ച് ആ സ്ത്രീകളെ കൂടുതല്‍ അപമാനിക്കുകയാണു ഉമ്മനും കൂട്ടരും ചെയ്യുന്നത്.. രാഷ്ട്രീയ ലാഭത്തിനു വേണ്ടി സ്ത്രീകളെ അപമാനിക്കാനിറങ്ങിയിരിക്കുന്ന ഉമ്മനും കൂട്ടരും ആണു സ്ത്രീ സമൂഹത്തോടു മാപ്പ് പറയേണ്ടത്.

MOIDEEN ANGADIMUGAR said...

വെറും ഒരു ഉപമ. അതത്രയേയുള്ളു.