ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, June 25, 2010

ഒരു അനോണിക്കു നൽകിയ മറുപടികള്‍

ഒരു അനോണിക്കു നൽകിയ മറുപടികള്‍

വിശ്വമാനവികം ബ്ലോഗിൽ റോഡരികിലെ പൊതുയോഗ നിരോധനം സംബന്ധിച്ച് എഴുതിയ പോസ്റ്റിൽ ഒരു അനോണി എഴുതിയ കമന്റിനു നൽകിയ മറുപടി

ബന്ധപ്പെട്ട വിശ്വമാനവികം പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇവിടെ

Anonymous said...
സക്കറിയ വിവാദത്തില്‍ സിക്രട്ടറി പാര്‍ട്ടിയെ മതത്തോടു ഉപമിച്ചതോടെ സിണ്ടിക്കേറ്റ് ബ്ലോഗ്ഗര്‍മാര്‍ പാര്‍ട്ടിയെ ബാധിക്കുന്ന എന്തു സംഭവമുണ്ടായാലും അതു മതാചാരങ്ങളെ ബന്ന്ധിപ്പിച്ചു സിക്രട്ടറിയുടെ ലൈന്‍ വലിച്ചു നോക്കി നടപ്പാണ്. പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ...

അല്ലാതെ ഒരുമാതിരി മോഷണക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി എല്ലാ കള്ളന്മാരേയും ശിക്ഷിച്ചിട്ടു മതി തന്നെ ശിക്ഷിക്കാന്‍ എന്നു പറഞ്ഞു നടക്കാതെ...

പൊങ്കാല നിരൊധിച്ചാലും ജനം ജീവിക്കും, പക്ഷേ കൂതറ പൊതു വഴി യോഗങ്ങള്‍ നിരൊധിച്ചാല്‍ അതിന്റെയൊക്കെ പേരു പറഞ്ഞു പിരിച്ചു ജീവിക്കുന്ന നമ്മള്‍ എന്തു ചെയ്യും.

ഒരു സഖാവു ചോദിക്കുന്നത് പൊതുവഴിയിലെ സമരം ബ്രിട്ടീഷുകാര്‍ നിരൊധിച്ചിട്ടാരാ വകവച്ചത് എന്ന്...

സഖാവേ.. ബ്രിട്ടിഷുകാരൊക്കെ പോയി, ഇപ്പോല്‍ ഇന്ത്യാക്കര്‍ ഉണ്ടാക്കിയ ഭരണവും കോടതിയുമാ ഇവിടെയുള്ളത് എന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്നല്ലാതെ എന്തു പറയാന്‍...

അനോണിപ്പൊന്നേ,

അനോണികൾ മറുപടി അർഹിക്കുന്നില്ല; എങ്കിലും :

അനോണി :പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ..." ഇതാണല്ലോ താങ്കൾ പറഞ്ഞത്.

മറുപടി: ഹർജി കൊടുക്കാഞ്ഞിട്ടൊന്നുമല്ല ഹേ, അതിലൊന്നും തൊടാൻ ഒരു കോടതിയും തയ്യാറാകില്ല; എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ! അവർ പിരിച്ചു തിന്നുന്നവരാണെന്നാണല്ലോ ഹേ, താങ്കൾ പറയുന്നത്. രാഷ്ട്രീയക്കാരിൽ ചുരുക്കംചിലർ പിരിച്ച് ഉദരപൂരണം നടത്തുന്നവരാണെന്നു സമ്മതിച്ചാൽ ഭക്തർ നൽകുന്ന കാണിക്കകൾ സ്വന്തം കീശയിലാക്കുന്ന അമ്പലം വിഴുങ്ങികളേയും പള്ളിവിഴുങ്ങികളേയും തുറന്നുകാണിക്കാൻ ഹേ, അനോണീ താങ്കൾ തയ്യാറാണോ? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന ഭക്തജനങ്ങളെ വിലക്കാൻ ഏതു കോടതിയുണ്ട്‌?

ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല. അതു പോലെ തന്നെ രാഷ്ട്രീയ യോഗങ്ങളും. ഒന്നു ദൈവ ഭക്തി മറ്റൊന്ന് രാഷ്ട്രീയ ഭക്തി .ഇതിൽ ദൈവ ഭക്തി വ്യക്തിയുടെ സ്വന്തം താല്പര്യത്തിനു വേണ്ടിയാണ്. രാഷ്ട്രീയ ഭക്തിയാകട്ടെ രാഷ്ട്രതാല്പര്യത്തിനു വേണ്ടിയാണ്. അതുകൊണ്ട് നിരോധിച്ചു കൂടാത്തത് രാഷ്ട്രീയ സാംസ്കാരിക യോഗങ്ങളെയാണ്. വ്യക്തിഗത താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങൾക്ക് കീഴ്പെടേണ്ടതാണ്.

അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും. നിയമത്തെ വ്യാഖ്യാനിക്കലാണ് കോടതികളുടെ ജോലി. അവരുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ബാധ്യതയും കീഴ്വഴക്കവും എന്ന നിലയിലാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ജനാധിപത്യ ബോധമുള്ളവർക്ക് കയ്യുംകെട്ടി നോക്കി ഇരിക്കാനാകില്ല.

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!

വീണ്ടും അനോണി: “അനോണികൾ മറുപടി അർഹിക്കുന്നില്ല“-അനോണി ഓപ്ഷന്‍ എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...

“എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ!“

അപ്പോള്‍ പിന്നെ അവര്‍ കാണിക്കുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം ഹേ...

“ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല.“

അതേ അതേ ഒരു കള്ളന്‍ മറ്റേ കള്ളന്‍ കാണിക്കുന്നത് തെറ്റാണെന്നു ഒരിക്കലും പറയുകില്ല.

“അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും.“

അതങ്ങ് ചെയതാല്‍ പോരെ. പക്ഷേ 2 സ്റ്റേറ്റുകള്‍ വിചാരിച്ചാല്‍ പോരല്ലോ അല്ലേ...

“കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!“

ഹഹഹ അതു ലോകം മുഴുവന്‍ ടിയാന്മെന്‍ സ്ക്വയറില്‍ കണ്ടതായിരുന്നു....

പിന്നെ സഖാവേ കോടതിക്കെതിരെ മാത്രമല്ല കേന്ദ്രനെതിരെയും നിയം ലംഘിച്ചു സമരമാകാം..

ദാ പെടോല്‍ വില കൂട്ടിയിരിക്കുന്നു. നളെ മുതല്‍ സഖാന്മാരുടെയും സര്‍ക്കാറിന്റേയും കെ എസ് ആര്‍ ടി സി യുടെയും ഒരു വണ്ടിയും കൂട്ടിയ വിലക്ക് ഇന്ധനം വാങ്ങില്ല എന്നങ്ങ് തീരുമാനിക്കൂ. പൊതു ജനത്തിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ എന്താണു കുഴപ്പം ഊരും പേരുമുള്ള തട്ടത്തുമല സാറേ...

ന്‍ബി. ഊരും പേരുമില്ലാത്തവര്‍വ് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അവരോറ്റുള്ള പുഞം കൊള്ളാം...

വീണ്ടും ഞാൻ, മറുപടി: മേൽ അനോണി അന്ധമായ മാർക്സിസ്റ്റ് വിരോധത്തിനടിമപ്പെട്ട് പരുവപ്പെട്ടുപോയ ആളാണ്. പറഞ്ഞിട്ടു കാര്യമില്ല സഹാവല്ലാത്ത സഹജീവീ! ജനാധിപത്യത്തിൽ എല്ലാത്തരക്കാർക്കും ഇഷ്ടമുള്ളത് വിശ്വസിച്ചും പറഞ്ഞും നടക്കാമല്ലോ. അത് റോഡിന്റെ മദ്ധ്യത്തു കയറിനിന്ന് കായ്യും വിരിച്ച് പറയരുതെന്നേ ഞങ്ങൾ സഖാക്കൾക്കുള്ളൂ. റോഡരികിൽ നിന്നു പറഞ്ഞാൽ ആകാശമിടിയില്ല. ( ഈയുള്ളവൻ “സഹാവ്’ എന്ന് ആരോപിക്കാൻ പ്രസ്തുത പോസ്റ്റിൽ എവിടെയും ഒരു മാർക്സിസ്റ്റ് വിളംബരമോ കോൺഗ്രസ്സ് വിളംബരമോ ഉണ്ടായിരുന്നില്ല. വഴിയോരത്ത് തന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം യോഗം നടത്തി വരുന്നത്. അവരൊക്കെയും ജനാധിപത്യപ്രവർത്തനം തന്നെ നടത്തുന്നത്. പിന്നെ സഖാവ് എന്നത് നമുക്ക് അഭിമാനം തോന്നുന്ന പദം തന്നെയാണ്. അനോണിയ്ക്ക് അത് “സഹാവ്” ആയത് അസഹിഷ്ണുത കൊണ്ടാണ്. ആ ഹേ വിളിയിൽ തന്നെ ആ അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടാണ് ഈ സഖാവ് ഇടയ്ക്കിടെ ഓരോ ഹേ അങ്ങു ചേർത്തത്. ജനാധിപത്യത്തിൽ സംവാദംമെന്നത് പരിഹസിക്കലല്ല. അഭിപ്രായങ്ങൾ പങ്കുവയ്ക്കലാണെന്നാണ് ഞങ്ങൾ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ (താങ്കളുടെ ഭാഷയിൽ പിരിച്ചു തിന്നികൾ) കരുതുന്നത്. പിന്നെ അർഹിക്കാത്ത അനോണികളോട് പോലും സംവദിക്കുന്നത് ഞങ്ങൾ രാഷ്ട്രീയക്കാരുടെ (താങ്കളുടെ ദൃഷ്ടിയിൽ തീരെ വിവരമില്ലാത്തവർ) ജനാധിപത്യ ബോധവും സഹിഷ്ണുതയുമാണ് സോറി, ഇടയ്ക്ക് ഹേ വിളിയ്ക്കാൻ മറന്നു പോയി ഹേ!

വീണ്ടും ഈഞാൻ, മറുപടി : അനോണി ഓപ്ഷൻ തുറന്നിട്ടിട്ട് "അനോണികൾ മറുപടി അർഹിക്കുന്നില്ല“ എന്നു ഞാൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചത് വെറുമൊരു അനോണിയാണെങ്കിലും അത് ഉചിതമായില്ലെന്ന് ഞാനും കരുതുന്നു. എങ്കിലും മറുപടി എഴുതിയിരുന്നു; വീണ്ടും എഴുതുന്നു എന്നുള്ളതുകൊണ്ടു തന്നെ അതിൽ കവലപ്പെടേണ്ടതില്ലെന്നും കരുതുന്നു.ഞങ്ങൾ ജനധിപത്യത്തിൽ വിശ്വസിക്കുന്നവർ അനോണികൾക്കും മറുപടി പറയും. പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ബാകിയൊക്കെ കമ്മ്യൂണിസം വന്നിട്ട്! ( അനോൺബ്ബിയുടെ അഭിപ്രായത്തിൽ രണ്ടിടത്തേ വരൂ എങ്കിലും)

പിന്നെ, രണ്ടു സംസ്ഥാനത്തു പോലും ഇല്ലാത്ത അവസ്ഥയിൽ പലദേശീയ പ്രസ്ഥാനങ്ങളും മൂക്കുകുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്!

1 comment:

.. said...

..
കൊള്ളാം ഈ മറുപടി..

ആശംസകള്‍..
..