ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 24, 2011

എങ്കിലും സിന്ധൂ........!


എങ്കിലും സിന്ധൂ......!


വിശ്വമാനവികം 1 -ൽ ഇട്ട കമന്റ്റ്. ബന്ധപ്പെട്ട പോസ്റ്റില്‍ ലിങ്ക് വഴി എത്താം

ഇതുവരെയുള്ള കമന്റുകൾക്ക് നന്ദി! ഈ പോസ്റ്റ് പബ്ലിഷ് ചെയ്തതിനു ശേഷമാണ് വൈകുന്നേരം ചാനലുകളിലൂടെ ഈ കുട്ടി പറയുന്ന കാര്യങ്ങൾ കേട്ടപ്പോൾ എത്രയോ നേരത്തേ ഈ കുട്ടി പാർട്ടിയിൽ നിന്നു പോകേണ്ടതായിരുന്നു എന്നു തോന്നി. ഒരു പക്ഷെ നിയമസഭയിൽ സി.പി.ഐ(എം) ഇപ്പോഴും സീറ്റെങ്ങാനും നൽകിയിരുന്നെങ്കിൽ അബദ്ധമായി പോയേനേ! ആരാണോ ആവോ ഈ കുട്ടിയെ വഴിതെറ്റിച്ച പിശാച്! ഈ പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും ആ കുട്ടിയെ എത്ര മാത്രം സ്നേഹിച്ചിരുന്നു.! ഇങ്ങനെ ഈ പാർട്ടിക്കെതിരെ ചിലുചിലാ വർത്തമാനം പറയാൻ ഈ കുട്ടിയ്ക്ക് എങ്ങനെ കഴിയുന്നു? സ. കടകം പള്ളി പറഞ്ഞത് കേൾക്കുമ്പോൾ പാർട്ടി നേതാക്കളുടെ വേദന ആർക്കും മനസിലാകും. ഈ പാർട്ടിയെ കുറിച്ച് ഒന്നും മനസിലാക്കാതെയണല്ലോ ഈ കുട്ടി ഇത്രയും കാലം ഈ പാർട്ടിയിൽ നിന്നത്! സ, കടകമ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ്സിനെക്കുറിച്ച് മനസിലാക്കി വരട്ടെ, ഒരപകടത്തിലും പെടാതിരിക്കട്ടെ എന്നൊക്കെ മാത്രമേ പറയാനുള്ളൂ!

1 comment:

സത്യമേവജയതേ said...

സജി, അവള്‍ പോയത് നന്നായി അല്ലെങ്കില്‍ ഈ പാര്‍ട്ടീന്നു വേറെയും ചിലരെ അവള്‍ പുറത്താക്കാന്‍ ഇടയാക്കുമായിരുന്നു. അവള്‍ക്കു നല്ലത് കോണ്‍ ഗ്രസ്സാണ് , വിശിഷ്യ ഉമ്മന്‍ ചാണ്ടി , ചാണ്ടിയുടെ വലതു വശത്ത് ഇനി കുഞ്ഞാലികുട്ടിയും ഇടതു വശത്ത് സിന്ധുവും . ഹായ് നല്ല ചേല് . കടകംപിള്ളി പറഞ്ഞത് തന്നെ ശരി . കോണ്‍ ഗ്രസ്സിലെ ഗോവിന്ദ ചാമിമാരുടെ കയ്യില്‍ പെടാതിരിക്കട്ടെ .