വിശ്വമാനവികം 1 ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലെത്താൻ ഈ ലിങ്കുവഴി പോകാം
പ്രിയ സത്യമേവ ജയതേ,
കാലം ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജനങ്ങളും. പരമ്പരാഗതമായവും വ്യവസ്ഥാപിതവുമായ നയപരിപാടികളും ചിട്ടവട്ടങ്ങളും പ്രവർത്തനശൈലികളും ഉള്ള പ്രസ്ഥാനങ്ങൾക്ക് പുതിയമാറ്റങ്ങളുമായി പൊരുത്തപ്പെടുവാൻ അഥവാ പൊരുത്തപ്പെടുവിക്കാൻ കുറച്ചൊക്കെ സമയം ആവശ്യമായി വരും. മാറ്റങ്ങളെ എങ്ങനെ ഉൾക്കൊള്ളണം എന്നതുപോലും സി.പി.എം പോലെ ഒരു പാർട്ടിയ്ക്ക് നല്ല ആലോചനകളിലൂടെയേ തീരുമാനിക്കാൻ കഴിയൂ.ഇവിടെ കമ്പ്യൂട്ടർ വന്നപ്പോൾ അതിനെ എതിർത്തവരാണെന്ന ഒരു ആരോപണം ഇപ്പൊഴും ഉന്നയിക്കുനത് ഉദാഹരണമായി എടുത്താൽ അക്കാലത്ത് ഒരു തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന് അവരുടെ തൊഴിലിനെ എങ്ങനെ ബാധിക്കും എന്നറിയാതെ അന്ധമായി കമ്പ്യൂട്ടർ വൽക്കരണത്തെ അന്നത്തെ സാഹചര്യത്തിൽ അല്പം ഉൽകണ്ഠയോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളികളുടെ ഉൽക്കണ്ഠകൾക്കൊപ്പം അന്ന് പാർട്ടി നിന്നില്ലെങ്കിൽ അവർ പാർട്ടിയിൽ നിന്നും അകന്നു പോകുമായിരുന്നു.
ഒരിക്കലും കമ്പ്യൂട്ടർ എന്ന ശാത്ത്സ്ത്രത്തിന്റെ കണ്ടുപിടിത്തത്തെ പാർട്ടി എതിർത്തിട്ടില്ല. ശാസ്ത്രനേട്ടങ്ങളിൽ അഭിമാനിക്കുകയേ ഉള്ളൂ. എന്നാൽ ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ ജീവിതത്തിനു ബുദ്ധിമുട്ടുണ്ടാകുന്നതാകരുത്. കമ്പ്യൂട്ടർവൽക്കർണത്തിന്റെ കാലത്ത് തീർച്ചയായും അങ്ങനെ ഒരു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അത് ശരിയുമായിരുന്നു. എന്നാൽ പിന്നീട് സാഹചര്യങ്ങൾ മാറി. കമ്പ്യൂട്ടർ വൽക്കരണം സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ മറ്റൊരു നിലയ്ക്കായിരുന്നു എന്ന് പിന്നീട് അനുഭവങ്ങൾ പഠിപ്പിച്ചു. അപ്പോൾ കമ്പ്യൂട്ടർവൽക്കരണത്തോടുള്ള സമീപനത്തിൽ പാർട്ടി നിലപാട് മാറി. അതിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗിക്കാനും ശ്രമിക്കുന്നു. എന്നാൽ ഇതു മൂലം ആർക്കെങ്കിലും തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന് കണ്ടാൽ അതിനു പരുഹാരം ഉണ്ടാകണമെന്ന നിലപാടിൽനിന്ന് പാർട്ടി മാറിയിട്ടുമില്ല. ഇങ്ങനെയൊക്കെ അല്ലേ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനം മാറ്റങ്ങളെ സമീപിക്കേണ്ടത്.
സത്യമേവ ജയതേ ചൂണ്ടികാണിച്ച പലവിഷയങ്ങളിലും തെറ്റുതിരുത്തൽ ബോധപൂർവ്വവും അല്ലാതെ തന്നെയും ഉണ്ടായതല്ലേ? ഇപ്പോൾ മദനിയുമായി സഖ്യമുണ്ടോ? ഡി.ഐ.സിയുമായി ഇപ്പോൾ ബന്ധമുണ്ടോ? തഞ്ചങ്കരിയുമായി പാർട്ടിയ്ക്ക് ഇപ്പോൾ എന്ത് ബന്ധം? മൂന്നാറിലെ സാങ്കേതികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പലതും സത്യമേവ ജയതേയ്ക്കും അറിയാത്തതല്ലല്ലോ! പി.ശശി പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ വെറും ബ്രാഞ്ച അംഗവും. അദ്ദേഹത്തിനെതിരെ ഉള്ള പാരാതി ഇപ്പോഴും അന്വേഷണത്തിലിരിക്കുന്നു. തെറ്റിന്റെ ഗൌരവം ബോദ്ധ്യമായാൽ പാർട്ടി അംഗത്വം തന്നെ നഷ്ടപ്പെടും എന്നതിൽ എന്താണ് സംശയം? പിന്നെ വി.എസിന്റെ കാര്യം. വി.എസ്. സ്ഥാനാർത്ഥി ആയല്ലോ. പിന്നെ എവിടെയാണു പ്രശ്നം? തെറ്റും തിരുത്തലും ഒക്കെ ചലനാത്മകമായ ഒരു പാർട്ടിയിൽ സ്വാഭാവികമാണ്. മറ്റു ബൂർഷ്വാ പാർട്ടികലിൽ തെറ്റ് പറ്റലല്ലേ ഉള്ളൂ. സി.പി.എമ്മിൽ തിരിത്തലും കൂടി ഉണ്ടല്ലോ. അതെന്തേ കാണാത്തത്?
No comments:
Post a Comment