എച്ച്മകുട്ടിയുടെ ബ്ലോഗിലിട്ട കമന്റ്.
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ് “ ദൈവത്തിന്റെ പരിഗണനകൾ...വെറുമൊരുപത്തുമാസക്കണക്ക്”
ഈ കഥ മാതൃഭൂമി ബ്ലോഗനയിൽ വായിച്ചിട്ടാണ് ഇവിടെ എത്തിയത്. ബ്ലോഗെഴുത്തിന് നിലവാരമില്ലെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കഥ. ബ്ലോഗിലും നല്ല സൃഷ്ടികൾ വരും എന്നത് ഈ വിമർശകർ അറിയാതെ പോകുന്നു. ഈ കഥയുടെ കഥാകാരിക്ക് അഭിനന്ദനങ്ങൾ. പെണ്ണെഴുത്ത് എന്നൊരു എഴുത്തുണ്ടോ, അങ്ങനെ ഒരു തരം തിരിവ് വേണോ എന്നൊക്കെ ഉള്ള കാര്യങ്ങളിൽ തർക്കങ്ങൾ നടക്കുന്നുണ്ട്.എന്തായാലും ഇത്തരം ഒരു അനുഭവം ഒരു സ്ത്രീയ്ക്ക് മാത്രമേ ഇത്ര ആധികാരികമായി എഴുതാൻ കഴിയുകയുള്ളൂ. ആണും പെണ്ണും തമ്മിലുള്ള ജൈവികമായ വ്യത്യാസം ആർക്കും നിഷേധിക്കുവാൻ കഴിയില്ല. ചില കാര്യങ്ങളിൽ എങ്കിലും സ്ത്രീകളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകലും അഭിരുചിക്കളും പുരുഷന്റേതിൽ നിന്നും വ്യത്യസ്ഥമാണ്. അതുകൊണ്ടു തന്നെ സ്ത്രീരചനകളിൽ ഒരു സ്ത്രീസ്പർശം അനുഭവഭേദ്യമാകും.ഈ കഥയിലെതന്നെ പ്രസവകാലാനുഭവം ഒരിക്കലും ഒരു പുരുഷന് അനുഭവിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു പുരുഷന് ഇങ്ങനെ ഒരനുഭവം ഇത്ര ഭംഗിയായി എഴുതാൻ കഴിയില്ല. അല്ലെങ്കിൽ അത്രകണ്ട് ഒരു അനുഭവസ്ഥ വിശദീകരിച്ചു കൊടുത്തിരിക്കണം. ഇത്തരം തീഷ്ണമായ കഥകൾ ബൂലോകത്ത് ഇനിയും ഉണ്ടാകട്ടെ. കഥാകാരിയ്ക്ക് വീണ്ടും അഭിനന്ദനങ്ങൾ!
No comments:
Post a Comment