പ്രവീൺ വട്ടപ്പറമ്പിലിന്റെ ശ്യാമം എന്ന ബ്ലോഗിൽ ഇട്ട കമന്റ്. ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. “ട്രാഫിക്ക് ” എന്ന സിനിമയെക്കുറിച്ചുള്ളതാണ് പ്രിയ ബ്ലോഗ്ഗർ പ്രവീണിന്റെ പോസ്റ്റ്. ട്രാഫിക് അഥവാ ഹിന്ദുവിരുദ്ധ-ന്യൂനപക്ഷസുവിശേഷം
സിനിമയും ലൌജിഹാദും മറ്റും
ഈ സിനിമ ഞാൻ കണ്ടില്ല. ഇപ്പോൾ സിനിമ തന്നെ കാണാറില്ല. ന്യൂനപക്ഷഭൂരിപക്ഷചിന്തയില്ല.മതവിശ്വാസി അല്ലെന്നുകരുതുന്നത് സന്തോഷം.മതങ്ങളോട് ഒന്നിനോടും വിരോധവും ഇല്ല. എങ്കിലും ചിലതു പറയാം.
സത്ത്യത്തിൽ ന്യൂനപക്ഷത്തെ കളിയാക്കുന്ന സിനിമകളണ് നാളിതുവരെ ഇറങ്ങിക്കോണ്ടിരിക്കുന്നതിൽ ഭൂരിപക്ഷവും. പ്രത്യേകിച്ച് മുസ്ലീങ്ങളെ. മിക്ക സിനിമകളിലും മുസ്ലിങ്ങളെ തമാശക്കഥാപാത്രങ്ങളാക്കിയാണ് അവതരിപ്പിച്ച് കാണാറുള്ളത്.എല്ലാ മുസ്ലിം സ്ത്രീകഥാപാത്രങ്ങളും മതപരമായ വേഷം തന്നെ ധരിച്ചിരിക്കും. മുസ്ലിം പുരുഷന്മാരാണെങ്കിൽ അല്പം പ്രായമുള്ള കഥാപാത്രങ്ങൾ ഒക്കെ തൊപ്പിയും ധാടിയും വച്ചിരിക്കും. അങ്ങനെയൊന്നും അല്ലാത്ത മുസ്ലിം കഥാപാത്രങ്ങളെ സിനിമാക്കാർ കണ്ടിട്ടില്ലെന്നു തോന്നും. മുസ്ലിങ്ങൾ പൊതുവെ അപരിഷ്കൃതരും വ്ദ്യാഭ്യാസമില്ലാത്തവരും ആണെന്ന രീതിയിലായിരിക്കും അവതരണം. ഹാസ്യ കഥാപാത്രങ്ങളുമായിരിക്കും കൂടുതലും.
എന്നാൽ വീരശൂരനായകപ്രധാനമായ സിനിമകളിലെല്ലാം ഈ വീരശൂരനായകൻ ബ്രാഹ്മണനായിരിക്കും. അല്ലെങ്കിൽ ഒരു ഉയർന്ന നായരെങ്കിലും. ഇനി അല്ലെങ്കിൽതന്നെ കഥയുടെ അവസാനം നായകന്റെ അച്ഛൻ ബ്രാഹ്മണനാണെന്ന് വരുത്തും. ജാരമാർഗ്ഗത്തിലാണെങ്കിലും നായകൻ ഉന്നതകുലജാതനായിരിക്കണം. അത് ഒരു ഉപ കഥയിലൂടെയെങ്കിലും വരുത്തി തീർക്കും. ഇങ്ങനെയുള്ള സിനികകളണ് മലയാളത്തിൽ അധികവും.
ഇപ്പോൾ ഇവിടെ ഇതാ മറിച്ച് സംഭവിച്ചിരിക്കുന്നുവത്രേ. പടം കണ്ടെങ്കിൽ കൊള്ളാമെന്നുണ്ട്. ന്യ്യൂനപക്ഷത്തെ ഫേവർ ചെയ്യുന്ന ഒരു സിനിമയെങ്കിലും ഉണ്ടായെങ്കിൽ അത് നല്ലത്. എല്ലാ സിനികകളിലും ഭൂരിപക്ഷ സമുദായത്തിനല്ലേ പ്രാധാന്യം? ഒന്നോരണ്ടോ അല്ലാത്തതും വന്നുകൊള്ളട്ടെ!
പിന്നെ ഈയുള്ളവന്റെ അഭിപ്രായം പറയാം. പടം കണ്ടില്ലെങ്കിലും പറയുന്നു. കഥാപാത്രങ്ങളുടെ ജാതി നോക്കി സിനിമയെ വിലയിരുത്തുന്നത് ശരിയല്ല. ഒരു മുസ്ലിം ഹിന്ദുവിനെ പ്രേമിക്കുന്നതായും കല്യാണം കഴിക്കുന്നതായും മറ്റും ചിത്രീകരിക്കപ്പെട്ടാൽ അത് ലൌ ജിഹാദാണെന്നൊക്കെ പറയുന്നത് അല്പം കടന്ന കൈയ്യാണ്. അനിയത്തിപ്രാവിൽ ഹിന്ദുവായ കുഞ്ച്ചാക്കോ ബോബനും ക്രിസ്ത്യാനിയായ ശാലിനിയും തമ്മിൽ പ്രേമിക്കുന്നതും ഒടുവിൽ ശാലിനിയുടെ കുടുംബം കുഞ്ചാക്കോ ബോബനെ സ്വീകരിക്കുന്നതുമാണ് പ്രമേയം. അതും ലൌ ജിഹാദാണോ ആവോ! അങ്ങനെ എത്രയെത്ര പടങ്ങൾ. ഹിന്ദു മുസ്ലിമിനെ കല്യാണം കഴിക്കുന്ന പടങ്ങളും വിരളമായെങ്കിലും ഉണ്ട്. ഇതിനെയൊക്കെ പരസ്പരം മതപരിവർത്തനാഹ്വാനം എന്നാരോപിക്കാൻ തുടങ്ങിയാൽ അതിനേ കാലമുള്ളൂ.
ആ സിനിമയിൽ പ്രവീൺ പറയുന്നതുപോലെ ബോധപൂർവ്വം ഒരു ഹിന്ദുവിരുദ്ധസമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ ചിലതൊക്കെ തിരിച്ചെടുക്കാം.
രണ്ടാമതിട്ട കമന്റ്
അബൂബേക്കറിന്റെ ലേഖനം ആദ്യ കമന്റ് എഴുതിയ ശേഷം വായിച്ചു. അതിൽ നിന്നും ഈ സിനിമ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന ഒരു നലാംകിട സിനിമയാണെന്ന് മനസിലായി. ഇനി സിനിമ കാണേണ്ടെന്നും തീരുമാനിച്ചു. ഞാൻ കമന്റ് എഴുതിയതൊക്കെ ശരിതന്നെ.ഒരുകാര്യം പ്രവീണിനോടും ആ അബൂബേക്കറിനോടും പറയാനുള്ളത് എന്താണെന്നു വച്ചാൽ നിങ്ങൾ രണ്ടുപേരും ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ ആ കഥ എഴുതിയവർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടൂണ്ടാവില്ല. പിന്നെ അബൂബേക്കർ പറയുന്നപോലെ വൻപണക്കാർക്ക് വേണ്ടിയാണല്ലോ ഈ ലോകം. എത്ര സിനിമയിലാണ് പാവപ്പെട്ടവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമകൾ? അത് ഹിന്ദു ആയാലും മുസ്ലിം ആയാലും കൃസ്ത്യാനി ആയാലും. പണക്കാരായ ഹിന്ദുക്കളുടെയും പണക്കാരായ മുസ്ലിങ്ങളുടെയും പണക്കാരായ കൃസ്ത്യാനികളുയും കഥ തന്നെ ഭൂരിപക്ഷം സിനിമകളും കൈകാര്യം ചെയ്യുന്നത്? സിനിമയിൽ നായികാ നായകന്മാരുടെ ജാതി പറയില്ലെങ്കിലും അവർ ഉന്നത ജാതിക്കാരാണെന്ന് നാം കരുതിക്കൊള്ളണം എന്ന നിലയിലാണ് മിക്ക സിനിമകളും.പിന്നെ അബൂബേക്കറിന്റെ ലേഖനവും പ്രവീണിന്റെ ലേഖനവും പരസ്പരം വെട്ടി പോയി എന്നുകൂടി പറഞ്ഞുകൊള്ളുന്നു.
പിന്നീടിട്ട കമന്റ്
ന്യൂനപക്ഷവിരുദ്ധമായതുകൊണ്ടല്ല ഹാരീ കാണാത്തത്. സിനിമയെ ന്യൂനപക്ഷ ഭൂരിപക്ഷമെന്നനിലയിലൊന്നും കാണാനത്ര ഇഷ്ടവുമല്ല. പക്ഷെ പ്രവീണിന്റെ പോസ്റ്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ന്യ്യുനപക്ഷ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തതിനെ അപലപിച്ചിരിക്കുകയാണെന്ന്. അങ്ങനെയെങ്കിൽ മിക്ക സിനിമയിലും ഭൂരിപക്ഷ സമുദായഘടനയല്ലേ ഉള്ളത് ഒന്നോരണ്ടോ ന്യ്യുനപക്ഷപ്രധാനമായ സിനിമ ഇറങ്ങിയാലും തരക്കേടില്ലെന്നാണ് ഞാൻ പറഞ്ഞത്.
പക്ഷെ പിന്നീട് ബേക്കറിന്റെ ലേഖനം പോയി വായിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്. ഓരോന്ന് ചുമ്മാ വ്യാഖ്യാനിച്ചെടുക്കുക!
പക്ഷെ രണ്ടുമണിക്കൂർകൊണ്ട് എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മൃതുദേഹം പാലക്കാടെത്തിക്കുക എന്നതൊക്കെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കൽ തന്നെ!അതുകൊണ്ടാണ് പടം മോശമാകും എന്നു കരുതാൻ കാരണം.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇതുവരെ അറിഞ്ഞുവച്ചതനുസരിച്ച് ഒരു മതേതര മൂല്യം ഉൾക്കൊള്ളുന്നതാണ് ആ സിനിമയെന്നു തോന്നുന്നു.പറ്റുമെങ്കിൽ ഒന്നു കാണണമെന്നുണ്ട്.
2 comments:
മാഷിന്റെ വിലയിരുത്തൽ തെറ്റായി തോന്നി എനിക്ക്.
ആ സിനിമ കാണാത്തത് കൊണ്ടാവാം മാഷിത് പറഞ്ഞത്
ശരിയായിരിക്കും ഹാഷിം! പ്രവീണിന്റെ പോസ്റ്റിനെ ആധാരമാക്കി കമന്റിട്ടെന്നേയുള്ളൂ!
Post a Comment