രക്തസാക്ഷികള്‍
കവിത നന്നായിട്ടുണ്ട്. പറയാനുള്ള കാര്യം നന്നായി പറഞ്ഞിരിക്കുന്നു. ഇന്ന് നാം പലപ്പോഴും കാണുന്നതുപൊലെ തമ്മിലടിച്ച് രക്തസാക്ഷിയാകുന്നത് സഹിഷ്ണുതയും ജനാധിപത്യ ബോധവും ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് .അത്തരം രക്തസാക്ഷിത്വം അനാവശ്യം തന്നെ.
എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയും പലരും രക്തസാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് രക്തസാക്ഷിയാകുന്നതേ അബദ്ധം എന്നു കരുതാൻ വയ്യ. ഭഗത് സിംഗും രക്തസാക്ഷിയായിരുന്നു. മഹാത്മാഗാന്ധിയും രക്തസാക്ഷിയായിരുന്നു. പുന്നപ്രയിലും വയലാറിലും ഒരു പാട് പേർ രക്തസാക്ഷികൾ ആയിട്ടുണ്ട്.ചിക്കാഗോയിൽ തൊഴിലാളികൾ രക്തം ചിന്തിയിട്ടുണ്ട്. അവരൊക്കെ മണ്ടൻമാരെന്ന് പറയാനാകില്ല.
പലരും പല നഷ്ടങ്ങളും സഹിക്കുകയും രക്തസാക്ഷികൾ ആവുകയും ചെയ്തതുകൊണ്ട് നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും സൌഭാഗ്യങ്ങളും ഒക്കെ!
ഓർക്കുക:
“അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി!”
“അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയവൻ രക്തസാക്ഷി!”
1 comment:
"പാര്‍ട്ടിക്കും കൊടിക്കും വേണ്ടി ജീവനെടുക്കുകയും ജീവന്‍ കൊടുക്കുകയും ചെയ്തു കോമാളിവേഷം കെട്ടുന്ന ഇന്നത്തെ യുവതലമുറയെ മാത്രമേ ഞാന്‍ നിനച്ചുള്ളൂ എന്നത് സത്യം..........
പക്ഷെ ഞാന്‍ ഓര്‍ക്കുന്നു....,അഭിമാനത്തോടെ....അവനവനുവേണ്ടിയല്ലാതെ അപരനു ചുടുരക്തമൂറ്റി കുലം വിട്ടു പോയ രക്തസാക്ഷികളെ.....
വിലയേറിയ വിലയിരുത്തലിനു വളരെയധികം നന്ദി
Post a Comment