ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, August 23, 2011

വാക്കുകൾക്കപ്പുറത്തെ ഭാഷ

വാക്കുകൾക്കപ്പുറത്തെ ഭാഷ

(മാണിക്യത്തിൽ ഇട്ട കമന്റ്)

വാക്കുകൾക്കപ്പുറത്തെ ഭാഷയെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയാൻ? ഭാഷകൾ നിലവിൽ വരുന്നതിനു മുമ്പ് മനുഷ്യൻ ആംഗ്യങ്ങളും പിന്നെ ചില ശബ്ദങ്ങളും ആ ശബ്ദങ്ങൾ പിന്നെ പിന്നെ ഭാഷയും ഭാഷയ്ക്ക് പിന്നെ ലിപികളും....അങ്ങനെ നാം ഇവിടം വരെയെത്തി. പക്ഷെ ഇന്നും ആംഗ്യത്തിന്റെയും മൌനത്തിന്റെയും നോട്ടത്തിന്റെയും ചിലപ്പോൾ നടത്തത്തിന്റെ പോലും ഭാഷ ശക്തമായി ഇന്നും നാം ഉപയോഗിക്കുന്നു. അതുപോലെ ഉടുപ്പിനും നടപ്പിനും ഒക്കെയുണ്ട് ഒരു ഭാഷ; എല്ലാവർക്കും മനസിലാകുന്ന ഭാഷ. വാക്കുകൾക്കപ്പുറത്തെ ഈ ഭാഷകൾക്കും ചില സ്ഥല-കാല-ദേശഭേദങ്ങൾ ഉണ്ടെങ്കിലും അവയിൽ മിക്കതും കാലാതിവർത്തിയും ദേശാതിവർത്തിയും ആണ്!



No comments: