ഇത് അഭിപ്രായ ശേഖരം (COMMENT BOX)
ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Thursday, August 11, 2011
കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്
കെ.പി.എസിന്റെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റ് കാണാന്‍ ഈ ലിങ്ക് വഴി പോകുക
ഈ പോസ്റ്റ് ഇന്നാണ് വായിക്കാൻ പറ്റിയത്. ബ്ലോഗ് പോസ്റ്റുകൾ വായിക്കുന്നതിനു സമയവും കാലവും ഒന്നുമില്ലല്ലോ. പ്രത്യേകിച്ചും കാലാതിവർത്തിയായ എഴുത്തുകുത്തുകൾക്ക്. ഈ പോസ്റ്റ് എനിക്കിഷ്ടമായി. പക്ഷെ എന്റെ പ്രതികരണം അല്പം നിഷേധാത്മകമാണ്. ആൾ ദൈവങ്ങളെ കല്ലെറിഞ്ഞിട്ട് കാര്യമില്ല. അവരുടെ അടുത്തേയ്ക്ക് പോകുന്നവരെയാണ് നന്നാക്കേണ്ടത്. ഭക്തരുണ്ടെങ്കിൽ ദൈവങ്ങളുണ്ടാകും. ആൾ ദൈവങ്ങളുണ്ടാകും. കുടിയന്മാർ ഉള്ളിടത്തോളം ചാരായക്കച്ചവടക്കാരെ കുറ്റം പറഞ്ഞിട്ടോ ചാരായ നിരോധനം നടത്തിയിട്ടോ കാര്യമില്ല. വാങ്ങാൻ കിട്ടിയില്ലെങ്കിൽ വാറ്റിക്കുടിയ്ക്കും. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഹിതവും അവിഹിതവുമായ കാര്യങ്ങൾക്ക് കൈക്കൂലി കൊണ്ടു കൊടുക്കുന്ന ജനത്തെയാണ് തിരുത്തേണ്ടത്. കൊടുക്കാൻ ആളുണ്ടെങ്കിൽ വാങ്ങാൻ അവർ എങ്ങനെ മടിക്കും? സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. ആൾ ദൈവങ്ങളുടെ കാര്യവും അതു തന്നെ. അവർ ബുദ്ധിയുള്ളവരാണ്. ബുദ്ധിശൂന്യരെ അവർ ഉപയോഗിക്കുന്നു. താങ്കൾ സൂചിപ്പിച്ചതുപോലെ ആരാധകരുടെ വിഢിത്തമോർത്ത് അവർ ഉള്ളിൽ ചിരിക്കും. ശാസ്ത്രജ്ഞന്മാർ തന്നെ തേങ്ങാ അടിച്ചിട്ട് റോക്കറ്റ് വിക്ഷേപിക്കുന്ന നാട്ടിൽ പാവപ്പെട്ട ജനങ്ങളെ എന്തിനു കുറ്റം പറയുന്നു. ഹൈ ക്വാളിഫൈഡ് ആളുകളാണ് അക്ഷരാഭ്യാസമില്ലാത്ത ആൾ ദൈവങ്ങൾക്ക് പുറകെ പോകുന്നത്. ഭക്തി പലർക്കും ഇന്ന് ഒരു അലങ്കാരമായി മാരിയിരിക്കുന്നു. ഒപ്പം ചിലർ ഭക്തിയെ ഒരു വില്പന ചരക്കും ആക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ ആൾ ദൈവങ്ങളോട് ഉപമിച്ചത് താങ്കളുടെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടായതിനാലും അങ്ങനത്തെ വിരോധം വച്ചുപുലർത്താനുള്ള അവകാശം താങ്കൾക്കുള്ളതുകൊണ്ടും അത് ഞാൻ ഗൌനിക്കുന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment