തൊടുപുഴ മീറ്റ് വാർത്താ പോസ്റ്റിൽ ഇട്ട ഒരു കമന്റ്
എന്റെ തന്നെ ഒരു പോസ്റ്റിൽ വന്ന ഒരു കമന്റിനിട്ട മറുപടിയാണിത്. ബന്ധപ്പെട്ട പോസ്റ്റും കമന്റും വായിക്കാൻ ഈ ലിങ്കു വഴി വിശ്വമാനവികം 1 -ൽ എത്തുക
സുശീൽ,
നാം അനാവശ്യമായും ആരോഗ്യത്തിനു ഹാനികരമായും ആർഭാടത്തിനായും ഒക്കെ ചെലവാക്കുന്ന കാശുകളെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. അതു വച്ചു നോക്കുമ്പോൾ ഇതൊക്കെ നല്ല കാര്യങ്ങളല്ലേ? എലാറ്റിനെയും കാശിന്റെ അളവുകോലിലൂടെ മാത്രം നോക്കിക്കാണുന്നത് ശരിയല്ല. ഈയുള്ളനെ സംബന്ധിച്ച് കാശ് അധികം ഉണ്ടായിട്ടല്ല; തീരെ ഇല്ലെന്നുതന്നെ പറയാം.കാശില്ലാത്തതിന്റെ വിഷമം അല്പനേരത്തേയ്ക്കെങ്കിലും മറക്കാനും ഇത്തരം ചില സന്തോഷങ്ങൾ ഉപകരിക്കും. മനുഷ്യനു മനുഷ്യനെ സ്നേഹിക്കാൻ പറ്റാത്തതാണ് എന്നും ലോകത്തെവിടെയും അശാന്തി വിതച്ചിട്ടുള്ളത്. ഇന്നും അതങ്ങനെ തന്നെ. ഇതിനിടയിൽ കിട്ടിയാലുമില്ലെങ്കിലും സ്നേഹത്തിന്റെ ഒരു ചെറിയ തുരുത്തെങ്കിലും തേടി പോകുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കുക. ആധുനിക സൈബർ യുഗത്തിന്റെ നല്ലതും മാനവികവുമായ ഫലങ്ങളിൽ ഒന്നാണ് ഇ-എഴുത്തുകാരുടെ ഇത്തരം ഒത്തുചേരലുകൾ!
No comments:
Post a Comment