മുക്കുവന്റെ ബ്ലോഗിലിട്ട കമന്റ്
ഇതിനോട് യോജിപ്പാണ്. നിരോധിക്കും നിരോധിക്കും എന്ന് വീമ്പ് പറയുന്ന സമ്പൂർണ്ണ മദ്യപാനികളായ സമ്പൂർണ്ണ മദ്യ നിരോധന വാദികളോട് ഞാൻ പറയുന്നു അത്രയ്ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് നിരോധിക്കെന്നേ!ഒരാൾക്ക് നാലും അഞ്ചും പാസ്പോർട്ട് ഉണ്ടാക്കുന്ന ഏജൻസികൾ ഉള്ള ഒരു രാജ്യത്ത് മദ്യം നിരോധിച്ചാൽ അതുണ്ടാക്കാനല്ലേ വലിയ പ്രയാസം! പുതിയ പുതിയ മദ്യരാജാക്കന്മാരെ സൃഷ്ടിക്കാനേ മദ്യ നിരോധനം ഉപകരിക്കൂ എന്ന് ആർക്കാണറിയാത്തത്. ഇത് ഇതൊന്നുമല്ല കാര്യം. സമ്പൂർണ്ണ മദ്യ നിരോധനം എന്ന ആശയത്തോട് ഇടതുപക്ഷം തത്വത്തിൽ യോജിക്കുന്നില്ല. അതുകൊണ്ട് അതിനെതിരായ ഒരു നയം യു.ഡി.എഫുകാർ പറഞ്ഞു നടന്നില്ലെങ്കിൽ പിന്നെന്തര്? ആദ്യം മാന്ത്രി സഭയിൽ ഉള്ളവരുടേതടക്കമുള്ള നേതാക്കളുടെ ബാറുകൾ പൂട്ടിക്കാണിക്കട്ടെ!
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്
3 comments:
ഇല്ല ശ്രീമൻ, കള്ള് നിരോധിക്കുകയില്ല. താങ്കളുടെ ടെൻഷൻ സർക്കാർ തിരിച്ചറിയും എന്ന് തന്നെ വിചാരിക്കുക. ആശംസകൾ
എല്ലാ --- നിരോധിച്ച ഗൾഫ് രാജ്യങ്ങളിൽ എല്ലാ സംഗതികളും കിട്ടുന്നുണ്ട്, ഒളിച്ചും പതുങ്ങിയും ആണെങ്കിലും. അപ്പോൾ പിന്നെ കൊലപാതകം ചെയ്താലും കുഴപ്പമില്ലാത്ത ഇന്ത്യാ മഹാരാജ്യത്ത് നിരോധിച്ചാൽ എന്തു സംഭവിക്കും എന്ന് പറയേണ്ടല്ലോ.
സമ്പൂര്‍ണ്ണ മദ്യ നിരോധനം - നല്ല ആശയം തന്നെ ഇത് ആരു നടപ്പിലാക്കും? ബിവറെജസ് കോര്‍പ്പറേഷന്‍ പൂട്ടിച്ച് നിങ്ങളുടെ ലാഭം ഇരട്ടിപ്പിക്കാം എന്നു ഉറപ്പു കൊടുത്ത് വന്‍ തുക വാങ്ങിയ വലതന്മാരോ? ഹഹഹ... നല്ല തമാശ.... ആദ്യ പടി എന്ന നിലയില്‍ മന്ത്രിമാര്‍ സ്വന്തം ബാര്‍ പൂട്ടി മാതൃക കാണിക്കുമോ?
Post a Comment