മിനിയുടെ ബ്ലോഗിൽ ഇട്ട കമന്റ്.
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്
വിദ്യാഭ്യാസം ഇല്ലാത്തവർ എല്ലാം മോശക്കാരാണെന്ന് കരുതരുത് ടീച്ചർ. വലിയ ജീവിതവിജയം നേടുന്നവർ തീരെ വിദ്യാഭ്യാസം കുറഞ്ഞവരാണ്. കാരണം അവർക്ക് മേലും കീഴും നോക്കാനില്ല. അവരുടെ സകല കഴിവികളും പുറത്തെടുക്കും. നമ്മുടെ നാട്ടിൽ ഒരാൾ നാലാം തരം വരെ മാത്രം പഠിച്ച് ഗൾഫിലും പോയി കുറ്റി പറിഞ്ഞ് വന്ന് പിന്നെ നാട്ടിൽ സ്വന്തം നിലയിൽ ചില ബിസിനസുകൾ നടത്തി വച്ചടി കയറി വലിയൊരു ധനികനായി മാറി.താങ്കൾ അന്ന് ഒരു ഡിഗ്രിയൊക്കെ എടുത്തിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനേ എന്ന ചോദ്യത്തിണ് അദ്ദേഹം പറഞ്ഞ മറുപടി എങ്കിൽ ഞാൻ ഇന്നു തെണ്ടിത്തിരിഞ്ഞ് നടന്നേനെയെന്നാണ്. എല്ലാത്തിനും അടിസ്ഥാനം ഒരിക്കലും വിദ്യാഭ്യാസം അല്ല. ഇന്ന് എഞ്ചിനീയരിംഗിനും എം.ബി.ബി.എസിനും പഠിക്കുന്ന നല്ലൊരു പങ്ക് കുട്ടികളും പത്താം തരത്തിൽ താഴെ വിദ്യാഭ്യാസമുള്ളവരുടെ മക്കളാണ്. ഈ രക്ഷിതാക്കൾ വലിയ വിദ്യാഭ്യാസമില്ലാതെ തന്നെ ജീവിതത്തിൽ (സാമ്പത്തികമായി) രക്ഷപ്പെട്ടതുകൊണ്ടാണ് അവരുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭിക്കാൻ തന്നെ കാരണം. വിദ്യാഭ്യാസം ഇല്ലാത്തവർ എല്ലാം തീരെ വിഢികളാണെങ്കിൽ അത് സാധിക്കില്ലല്ലോ!
No comments:
Post a Comment