ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, June 21, 2011

ഒരു അനോണി കമന്റുമായി ബന്ധപ്പെട്ട് എഴുതിയത്


ഒരു അനോണി കമന്റുമായി ബന്ധപ്പെട്ട് എഴുതിയത്


വിശ്വമാനവികം 1എം.എഫ് ഹുസൈനെക്കുറിച്ച് അഭിമാനിക്കുമ്പോൾ എന്ന പോസ്റ്റിൽ ഇട്ട കമന്റ്

ഒരു അനോണി അനാവശ്യമായി എന്റെ തൊഴിലിനെ അധിക്ഷേപിക്കുന്നതായി കാണുന്നു. ട്യൂഷൻ സെന്റർ എന്നത് വിദ്യാഭ്യാസ കച്ചവടം ഒന്നുമല്ല. ജീവിക്കാൻ ഗതിയില്ലാത്തവർ ചെയ്യുന്ന ചെറിയ ചെറിയ ഉപജീവനമാർഗ്ഗങ്ങളിൽ ഒന്നുമാത്രമാണ്. ഇത് വലിയ അപരാധമായി കാണുന്ന ഒരാളുടെ മനോഭാവം വച്ച് അകാരണമായ എന്തെങ്കിലും അസഹിഷ്ണുത വച്ചു പുലർത്തുന്ന ഒരാളായിരിക്കണം ഈ അനോണീ എന്നു ഞാൻ കരുതുന്നു. പാരലൽ കോളേജ് നടത്തുന്നവർ നല്ല ആശയങ്ങളും അഭിപ്രായങ്ങളും വച്ചു പുലർത്തിക്കൂടാത്തവരല്ല. എന്റെ തൊഴിലിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യൂന്നു. ആകയാൽ ഒരു എളിയ ബ്ലോഗ്ഗർ എന്ന നിലയ്ക്കല്ലാതെ കൂടെകൂടെ എന്റെ തൊഴിലിനെ ആക്ഷേപിക്കുന്ന തരത്തിൽ ഈ ഊരുമ്പേരും വയ്ക്കാത്ത അനോണിയുടേ കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടും. ഞാൻ ആദ്യമായാണ് ഏതെകിലും ഒരു കമന്റ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്യുന്നത്. എന്റെ തൊഴിൽ സ്ഥാപനത്തെ പരാമർശിക്കുന്ന കമന്റുകൾക്ക് മാത്രമായിരിക്കും ഈ ഊരു വിലക്ക്. അതേസമയം ഊരും പേരും വെളിപ്പെടുത്തിയാണ് എഴുതുന്നതെങ്കിൽ ചിലപ്പോൾ അത്തരം കമന്റുകളും ചിലതെങ്കിലും ഇവിടെ കാണും. ഈ അനോണിയ്ക്ക് വ്യക്തിപരമായി എന്തോ വിദ്വേഷം ഉള്ളതുപോലെ തോന്നുന്നതുകൊണ്ടു കൂടിയാണ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. എന്റെ ബ്ലോഗിൽ ഒരാളുടെ കമന്റ് കിടക്കുകയോ ഡിലീറ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നത് കമന്റിടുന്ന ആളെ സംബന്ധിച്ച് വലിയ കാര്യമൊന്നുമല്ല. എങ്കിലും സ്വാശ്രയവിദ്യാഭ്യാസ കച്ചവടക്കാരെയും ഉപജീവനാർത്ഥം ട്യൂഷൻ സെന്റർ നടത്തുന്നവരെയും അധിപ്ക്ഷേപിക്കുന്ന ആൾ ഒന്നുകിൽ ഒരു സർക്കാർ ഉദ്യോഗമോ മറ്റോ നേടിയതിന്റെ അഹങ്കാരം ഉള്ള ആൾ ആയിരിക്കണം. അല്ലെങ്കിൽ ഒരു വലിയ ധനികൻ. നമ്മൾ പാവപ്പെട്ടവരാണ്. ട്യൂഷൻ സെന്ററും നടത്തും വിദ്യാഭ്യാസ രംഗത്തെ തിന്മകൾക്കെതിരെ സംസാരിക്കുകയും ചെയ്യും! ടൂഷൻ സെന്ററിനെ കുറിച്ച് ചർച്ച വയ്ക്കുമ്പോൾ അതേ പറ്റി എന്തും പറയാം. ഏതു പോസ്റ്റിട്ടാലും ട്യൂഷൻ സെന്ററിനെ അനോണിയായി വന്ന് അധിക്ഷേപിക്കുന്നത് എന്തോ എനിക്കത്ര സുഖകരമായി തോന്നുന്നില്ല. എന്നാൽ അനോണി ഓപ്ഷൻ അടയ്ക്കില്ല. അതിൽ അർത്ഥമില്ല. ആർക്കും ഏതു ഊരും പേരും വച്ച് ബ്ലോഗ് ചെയ്യാമല്ലോ!

അനോണി പറഞ്ഞത്: "ഹുസൈന്‍ മതേതരാതരന്റെ ആവിഷ്കാര സ്വാതത്ര്യം ഗവ.സ്കൂളിന്റെ അടുത്ത് ട്യൂഷന്‍ സെന്റര്‍ നടത്തി ഗവ.സ്കൂളിലെ പിള്ളാരുടെ വിജയത്തിനു പിന്നില ഞമ്മന്റെ ട്യൂട്ടോറിയലാ എന്നു പറയുന്നതു പോലെയെയുള്ളൂ സാറെ..."

സർക്കാർ സ്കൂളീനടുത്ത് ചാരായ ഷാപ്പൊന്നുമല്ലല്ലോ നടത്തുന്നത്.

വിഷയവുമായി യാതൊരു ബന്ധവുമില്ലാതെ ട്യൂഷൻ സെന്ററിനെ പരാമർശിച്ചിരിക്കുന്നു. തൽക്കാലം ഈ കമന്റ് ഞാനായിട്ടു നീക്കുന്നില്ല. ഇട്ട ആൾ മാറ്റുന്നെങ്കിൽ മാറ്റട്ടെ. ഈ കമന്റിട്ട ആളുടെ തൊഴിൽ എന്തെന്നെനിക്കറിയില്ല.അറിഞ്ഞാലും അതിനെ ഞാൻ കമന്റുകളിൽ വലിച്ചിഴക്കില്ല. എന്റെ സ്ഥാപനത്തിൽ കോൺഗ്രസ്സുകാരും, കമ്മ്യൂണിണിസ്റ്റ് കാരും, ബി.ജെ.പിക്കാരും ഒക്കെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. അവരുടെ ആരുടെയും രാഷ്ട്രീയാശയങ്ങൾക്ക് പാരലൽ കോളേജ് അദ്ധ്യാപനം തടസമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. അത് ആദർശ വിരുദ്ധമായ ഒന്നാണെന്നും പറഞ്ഞുകേട്ടിട്ടില്ല. ഈ അനോണി ബ്ലോ‍ഗ്ഗർ ഒഴികെ!

ഒരു തെറി കമന്റായാൽ കൂടി അത് ഡിലീറ്റ് ചെയ്യാൻ ഇഷടപ്പെടുന്ന ആളല്ല ഞാൻ. എന്റെ ജനാധിപത്യ ബോധം അതല്ല. എന്റെ തൊഴിലുമായി ബന്ധപ്പെട്ടാണ് ഞാൻ കമ്പ്യൂട്ടറിലും, ബ്ലോഗിലും എത്തിയതു തന്നെ. അതുകൊണ്ട് എന്റെ തൊഴിൽ എനിക്ക് മഹത്തരമാണ്. കാശുകൊടുത്ത് ഡോക്ടറൊ ഇഞ്ചിനീയോ ആക്കാനുള്ള ശേഷി രക്ഷിതാക്കൾക്കില്ലാതെ പോയി. അതിൽ നിരാശ ഇല്ലതാനും!

4 comments:

Manoj മനോജ് said...

ട്യൂഷന്‍ സെന്ററുകളില്ലാ എങ്കില്‍ സര്‍ക്കാര്‍ സ്കൂളിലെയും എയിഡഡ് സ്കൂളിലെയും മാത്രമല്ല സി.ബി.എസ്സ്.ഇ./ഐ.സി.എസ്സ്.ഇ. സ്കൂളുകളുടെ വരെ വിജയ ശതമാനം എത്രയായിരിക്കുമെന്ന് കാണാം. എന്തിന് കോളേജുകളിലെ കാര്യമോ? ഈ പറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്കൊക്കെ ട്യൂഷന്‍ എടുത്ത് പരിചയമുള്ളത് കൊണ്ട് തന്നെ സജിമിന് എന്റെ ശക്തമായ പിന്തുണ.

ട്യൂഷന്‍ സെന്ററുകള്‍ ഉപജീവനമാര്‍ഗ്ഗത്തോടൊപ്പം അവിടെയുള്ള അദ്ധ്യാപകരില്‍ ഭൂരിപക്ഷവും വരും തലമുറയ്ക്ക് ഉയരങ്ങളിലേയ്ക്ക് നടന്ന് നീങ്ങുവാനുള്ള വഴികാട്ടികൂടിയാകുന്നു എന്ന തിരിച്ചറിവില്ലാത്തവര്‍ മാത്രമേ ട്യൂഷന്‍ സെന്ററുകളെ വിദ്യാഭ്യാസ കച്ചവടകേന്ദ്രങ്ങളുമായി കൂട്ടികെട്ടുകയുള്ളൂ!

Manoj മനോജ് said...

എനിക്ക് തോന്നുന്നത് ഈ അനോണി താങ്കളുടെ ട്യൂഷന്‍ സെന്ററിനടുത്തുള്ള ഏതെങ്കിലും സ്കൂളിലെ പഠിപ്പിക്കുവാന്‍ കഴിവില്ലാത്ത ഒരു അദ്ധ്യാപകനായിരിക്കണം എന്നാണ് :)

ഇ.എ.സജിം തട്ടത്തുമല said...

മനോജ്,

അങ്ങനെ ആകാനേ തരമുള്ളൂ മനോജ്!ഈ അനോണി താങ്കളുടെ ട്യൂഷന്‍ സെന്ററിനടുത്തുള്ള ഏതെങ്കിലും സ്കൂളിലെ പഠിപ്പിക്കുവാന്‍ കഴിവില്ലാത്ത ഒരു അദ്ധ്യാപകനായിരിക്കണം എന്നുതന്നെ ഞാനും കരുതുന്നു.

താങ്കളുടെ പിന്തുണയ്ക്ക് നന്ദി, മനോജ്!

Tony said...

I too support you Mr. Sajim.
Wish you all the success.

Toni