ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, April 19, 2011

എന്തിനാണ് ദൂരദർശൻ, നിങ്ങളുടെ ഈ ബ്ലോഗ്?


എന്തിനാണ് ദൂരദർശൻ, നിങ്ങളുടെ ഈ ബ്ലോഗ്?


ദൂരദേർശൻ മലയാളം ചാനലിന്റെ വാർത്തകൾക്ക് പിന്നിൽ എന്ന ബ്ലോഗിൽ എഴുതിയ പ്രതിഷേധ കമന്റ്. ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇതാണ്

വാർത്തകൾക്കു പിന്നിൽ എന്ന പരിപാടിയിൽ ഇപ്പോഴും ഈ ബ്ലോഗിന്റെ യു.ആർ.എൽ കാണിക്കുന്നുണ്ട്. കമന്റെഴുതാൻ അഭ്യർത്ഥിക്കുന്നുമുണ്ട്. പക്ഷെ ഇവിടെ പുതിയ ഒരു അപ്ഡേറ്റുകളും ഇല്ല. നമ്മൾ വ്യൂവേഴ്സിന്റെ കമന്റുകൾ ഒന്നും നിങ്ങൾ ശ്രദ്ധിക്കുന്നതുപോലുമില്ല. അതിന് ഈ ബ്ലോഗ് നിങ്ങൾ തൂറന്നു നോക്കിയിട്ടു വേണ്ടേ? ഇന്നത്തെയും മുൻ ദിവസങ്ങളിലെയും നിങ്ങളുടെ ചർച്ചാ വിഷയങ്ങൾ ഒന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നില്ല. താല്പര്യമില്ലെങ്കിൽ ആളുകളെ വിഢികളാക്കുന്ന ഈ ബ്ലോഗ് അങ്ങ് ഹൈഡ് ചെയ്യുകയോ നിർത്തുകയോ ചെയ്യുക. ഒരു ബ്ലോഗ് സന്ദർശിക്കാൻ വരുന്നവർ മിക്കവരും ബ്ലോഗ്ഗർമാരായിരിക്കും. ബ്ലോഗ്ഗർമാരെ നിങ്ങൾ അവഗണിക്കാൻ മാത്രം അവർ അത്ര മോശക്കാരൊന്നുമല്ല. ഒരു വിധം നന്നായി മലയാളം ടൈപ്പു ചെയ്യാനെങ്കിലും അറിയാവുന്നവർ ആണ് അവർ. നിങ്ങൾക്ക് നിങ്ങളുടെ ബ്ലോഗിന്റെ ടൈറ്റിലെങ്കിലും ഒന്നു മലയാളത്തിൽ ആക്കാൻ പോലും സമയമില്ലല്ലോ. മലയാളത്തിൽ പോസ്റ്റുകൾ ചെയ്യുന്നുമില്ല. ഇതൊന്നും ഇനിയും അറിയില്ലെങ്കിൽ ചുമ്മാ ആളുകളെ വടിയാക്കാതെ ഇതങ്ങു നിർത്തുന്നതായിരിക്കും നല്ലതെന്നാണ് അഭിപ്രായം. അല്ലെങ്കിൽ എല്ലാ ദിവസവും മര്യാദയ്ക്ക് നിങ്ങളുടേ ചർച്ചാ വിഷയങ്ങൾ മുടങ്ങാതെ പോസ്റ്റ് ചെയ്യുക. കമന്റെഴുതുന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ ബ്ലോഗിലെ പോസ്റ്റുകളിൽ ഒരു കമന്റെങ്കിലും ഇടുക. അപ്ഡേറ്റുകൾ ഇല്ലാത്ത ഈ ബ്ലോഗിനോടുള്ള പ്രതിഷേധം സ്നേഹപൂർവ്വം ഇപ്രകാരം രേഖപ്പെടുത്തിക്കൊള്ളുന്നു.

1 comment:

ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗുണ്ടെങ്കിൽ അതിൽ താല്പര്യമുള്ള ആളുകൾ അവിടെ വരും.അവിടെ അപ്ഡേറ്റുകൾ ഒന്നുമില്ലെങ്കിലോ? പിന്നെന്തിന് സൈറ്റിന്റെ യു.ആർ.എൽ ആ പരിപാടിയ്ക്കിടയിൽ ഫ്ലാഷ് ആയി കാണിക്കുന്നു? ഇതെന്താ തമാശയാണോ? ഒരു സർക്കാർ സ്ഥാപനത്തിന്റെ ലേബലിൽ ബ്ലോഗ് തുടങ്ങിയാൽ അതിന്റേതാ‍യ ഉത്തരവാദിത്വം വേണം. ചുമ്മാ തമാശ കളിക്കരുത്. പറഞ്ഞേക്കാം!