ചൂണ്ടുവിരൽ എന്ന ബ്ലോഗിലിട്ട കമന്റ്
ബന്ധപെട്ട ആ പോസ്റ്റിന് ഈ ലിങ്ക് വഴി വരിക
അർപ്പണമനോഭാവമുള്ള ഏതാനും അദ്ധ്യാപകരെങ്കിലും സ്കൂളുകളിൽ ഉണ്ടായാലേ പുതിയ പാഠ്യപദ്ധതി ഫലം കാണുകയുള്ളൂ. അർപ്പണമനോഭാവം പോട്ടേ, ഒരു അന്വേഷണാത്മകതയോ, പുതിയ പുതിയ അറിവുക്കളാൽ അപ്ഡേറ്റഡ് ആകുനാനുള്ള താല്പര്യമോ ഇന്ന് ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും ഇല്ലെന്നു വേദനയോടെ പറയട്ടെ. പത്രം പോലും വായിക്കാൻ ഇന്ന് നല്ലൊരു വിഭാഗം അദ്ധ്യാപർ പ്രത്യേകിച്ച് അദ്ധ്യപികമാർ മിനക്കെടുന്നില്ലെന്നത് അല്പം ലജ്ജയോടെ പറയട്ടെ.പണ്ട് അത്തരക്കാർക്കും പഠിപ്പിക്കാം. കാരണം പുസ്തകം നോക്കി വായിച്ചാൽ മതി. എന്നാൽ ഇന്ന് പൊതുവിജ്ഞാനം കമ്മിയായ അദ്ധ്യാപകർക്ക് എങ്ങനെ കുട്ടികളെ വേണ്ടവിധം പഠിപ്പിക്കാനാകും? എന്തി്ന്, കീ ബോർഡിലും മൌസിലും തൊട്ടാൽ കറണ്ടടിക്കുമെന്ന് ഭയന്ന് കമ്പ്യൂട്ടർ ലാബിൽതന്നെ കയറാത്ത അദ്ധ്യാപകർ ഇപ്പോഴുമുണ്ട്. താങ്കൾ തന്നെ പറയൂ ഇന്റെനെറ്റിൽ ഈ ബ്ലോഗെന്ന ഒരു മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ മനസിലാക്കിയിട്ടുള്ള എത്ര അദ്ധ്യാപകർ കേരളത്തിൽ ഉണ്ട്?
പണ്ട് അദ്ധ്യാപകരിൽ ഒരു വിഭാഗത്തിന് അവർ പഠീപ്പിക്കാൻ സമർത്ഥരല്ലെങ്കിലും അവർ സാമൂഹ്യബാദ്ധ്യത പ്രകടമാക്കിയിരുന്നു. കുട്ടികളോടും രക്ഷകർത്താക്കളോടും അവർക്ക് വൈകാരിക ബന്ധം ഉണ്ടായിരുന്നു.സ്കൂളിന്റെ പൊതുവായ കാര്യങ്ങളീൽ അവർ സദാ സേവന തല്പരരായിരുന്നു. ഇന്ന് സ്കൂളിന്റെ മറ്റു പൊതുകാര്യങ്ങളിൽ ഭാഗഭാക്കാകുന്നവർ വളരെ വിരളം. അദ്ധ്യാപനം എന്നത് ഒരു ജീവിതോപാധി മാതമല്ല; വരും തലമുറയ്ക്ക് ജീവിതോപധികൾ കണ്ടെത്തുന്നതിന് അവരെ പ്രാപ്തരാക്കേണ്ടവരും , അവരെ സമൂഹത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കേണ്ടവരും മറ്റും മറ്റുമാണ് അദ്ധ്യാപകർ. . അതുകൊണ്ട് തന്നെ വെറും ഒരു സർക്കാർ ഉദ്യോഗമായി അദ്ധ്യാപനത്തെയും കാണുന്നവർക്ക് നമ്മുടെ ഇപ്പോഴത്തെ പാഠ്യപദ്ധതിയെ ശരിയായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഒരു ബി എഡിന്റെയോ റ്റി.റ്റി സിയുടേയോ പിൻബലത്തിൽ മാത്രം ഇനിയുള്ളകാലം ആദ്ധ്യാപകവൃത്തിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന സത്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടുണ്ടോ? അദ്ധ്യാപകർ നിരന്തരപരിശീലനത്തിന് വിധേയമായാൽ മാത്രമേ നല്ല നിലയിൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയൂ. എന്നാൽ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം നടത്തുന്ന കോഴ്സുകളിൽ പോലും പിരാകിക്കൊണ്ടു പോയിരുന്ന് ഉറങ്ങി വണ്ടിക്കൂലിയും കൈപറ്റി പോകുന്ന അലസരും മടിയരുമായ അദ്ധ്യാപകർക്ക് നമ്മുടെ വിദ്യാലയങ്ങളെ നല്ല നിലയിൽ മുന്നോട്ടു നയിക്കാൻ ആകില്ല. സ്കൂളുകളിൽ ഡെയ്ലി വേജുകൾ ഉണ്ടെങ്കിൽ അവരെ പരിശീലനത്തിനു വിട്ടിട്ട് മറ്റുള്ളവർ വീട്ടിലിരിക്കുന്നതും ഈയുള്ളവൻ കണ്ടിട്ടുണ്ട്.
പഠിപ്പിക്കാനുള്ള കഴിവും അറിവും താല്പര്യവും കണക്കിലെടുത്ത് അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തു മാത്രമേ നമ്മുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടൂ. അല്ലാതെ ഒരു റ്റി.റ്റി.സിയും യും അല്ലെങ്കിൽ ബി.എഡും കുറെ ജി.കെ കാണാതെ പഠിച്ച് പാസാകുന്ന പി.എസ്.സി റാങ്കും നോക്കി അദ്ധ്യാപക നിയമനം നടത്തുന്ന കാലത്തോളം നമ്മുടെ വിദ്യാലയങ്ങളുടെ പൊതു സ്ഥിതി ഇങ്ങനെ ഒക്കെയേ ഇരിക്കൂ.
സത്യത്തിൽ ബി.എഡ്,റ്റി.റ്റി സി എന്നീ കോഴ്സുകൾ തന്നെ അനാവശ്യങ്ങളാണ് എന്നാണ് ഈയുള്ളവന്റെ അല്പം കടന്നതെന്നു തോന്നാവുന്ന അഭിപ്രായം.. യു.പി വരെ പഠിപ്പിക്കാൻ ബിരുദവും, ഹൈസ്കൂളിൽ പഠിപ്പിക്കാൻ ബിരുദാനന്തര ബിരുദവും മാത്രം മാനദണ്ഡമായി എടുത്താൽ മതിയാകും. പഠിപ്പിക്കാനുള്ള കഴിവു പരിശോധിക്കുന്നതിനു പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജേർണലിസം എന്നൊരു കോഴ്സ് ഇല്ലാതിരുന്ന കാലത്തും നല്ല വിവരമുള്ള പത്ര പ്രവർത്തകർ ഉണ്ടായിട്ടുണ്ട്. ജേർണലിസമൊന്നും അല്ല അതിന്റെ മാനദണ്ഡം. എന്നതുപോലെ ബി.എഡും, റ്റി.റ്റി സിയും കൊണ്ട് നല്ല അദ്ധ്യാപകരും ആകാൻ കഴിയില്ല. അർപ്പണബോധം (ഇത് മുൻ കൂട്ടി മനസിലാക്കാൻ കഴിയില്ലെന്ന് വാദത്തിനു സമ്മദിക്കാം), പഠിപ്പിക്കാനുള്ള കഴിവ് , അറിവിന്റെ വ്യാപ്തി ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. സർവ്വജ്ഞപീഠം കയറിയവരേ ആദ്ധ്യാപകർ ആകാവൂ എന്നൊന്നും ഈ പറഞ്ഞതിന് അർത്ഥമില്ല.
ഒരുപാട് പറയാനുണ്ട്.എങ്കിലും ഒന്നുകൂടി പറഞ്ഞ് തൽക്കാലം സംതൃപ്തി അടയാം. ഇവിടുത്തെ അൺ എയിഡഡ് സ്കൂളുകളിൽ നക്കാപിച്ചാ ശമ്പളത്തിനു പഠിപ്പിക്കുന്ന യാതൊരു അംഗീകൃത യോഗ്യതകളും ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന കുട്ടികളുടെ നിലവാരം പൊതു വിദ്യാലയങ്ങളിലെ ബി.എഡുകാരും എം.എഡുകാരും സെറ്റുകാരും നെറ്റുകാരും പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇല്ലാതെ പോകുന്നത് എന്തുകൊണ്ട്? നമ്മുടെ സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ അവരോളം വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്ന അൺ എയ്ഡഡ് സ്കൂളുകളിൽ അയക്കുന്നതെന്തുകൊണ്ട്?
സുഹൃത്തേ വിദ്യാഭ്യാസവുമായി ബന്ധമുള്ള ഒരു ബ്ലോഗ് കണ്ടപ്പോൾ മനസിലുള്ള ചില കാര്യങ്ങൾ എഴുതി പോയെന്നേയുള്ളൂ. ഈ അഭിപ്രായങ്ങൾ ഈയുള്ളവൻ അവർകളുടെ കമന്റ് സംഭരണിയായി ഉപയോഗിക്കുന ബ്ലോഗിൽ ഇപ്പോൾ തന്നെ പ്രസിദ്ധീകരിക്കുകയുമാണ്.http://easajimabhiprayangal.blogspot.com. താങ്കൾക്ക് ഈ കമന്റ് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ താങ്കളുടെ ബ്ലോഗിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്യവുന്നതല്ലെയുള്ളൂ!
main blog: http://easajim.blogspot.com
സ്നേഹപൂർവ്വം ബ്ലോഗിലെ ഒരു വഴിപോക്കൻ!
ഈയുള്ളവനവകൾ പിന്നീട് ഇട്ട കമന്റ് തഴെ
കലാധരൻ മാഷെ,
ഞാൻ അൺ എയ്ഡഡ് സ്കൂളിന്റെ വക്താവല്ല.രണ്ടുതരം മീഡിയം സമ്പ്രദായത്തെ നഖശിഖാന്തം എതിർക്കുന്ന ആളാണ്. ഇംഗ്ലീഷിനും മലയാളത്തിനും തുല്യപ്രാധാന്യമുള്ള വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നൊരു സമ്പ്രദായം തന്നെ നിരോധിക്കണമെന്ന് തീവ്രമായി തന്നെ വാദിക്കുകയും ചെയ്യുന്നു.അല്ലെങ്കിൽ പൊതുവിദ്യാലയങ്ങൾ മുഴുവൻ ഇംഗ്ലീഷ് മീഡിയം ആക്കിക്കൊണ്ട് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ ദുർബലപ്പെടുത്തണം. കാരണം പൊതു വിദ്യാലയങ്ങളിൽ പഠനമാധ്യമം എന്ന നിലയ്ക്കല്ലാതെ തന്നെ മലയാള ഭാഷ നന്നായി പഠിപ്പിക്കാൻ സാധിക്കും.
പണ്ടൊക്കെ ഈ അൺ എയിഡഡ് സ്കൂളുകളിൽ വലിയ സമ്പന്നരും ഉന്നതോദ്യോഗസ്ഥരുമാണ് കുട്ടികളെ അയച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും പോലും ഇംഗ്ലീഷ് മിഡിയം സ്കൂളുകളിലേയ്ക്കാണ് കുട്ടികളെ അയക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ച് ആദർശം വിളമ്പി നടന്നാൽ ഭാവിയിൽ സർക്കാർ സ്കൂളുകൾ തകരും. തൽക്കാലം എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ഡിവിഷൻ എങ്കിലും ഇംഗ്ലീഷ് മീഡിയം ആരംഭിച്ചുകൊണ്ട് ഈ വെല്ലുവിളിയെ അതിജീവിക്കണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇടത്തരക്കാരുടെ കുട്ടികളെയെങ്കിലും കുറച്ചൊക്കെ പൊതുവിദ്യാലയത്തിലേയ്ക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയും എന്ന് ചിലയിടങ്ങളിലെ അനുഭവങ്ങൾ തെളിയിക്കുന്നു. മറ്റൊരു മാറ്റം ചിലയിടങ്ങളിൽ ഇന്ന് പ്രകടമാണ്. പണ്ടത്തെ പോലെ അൺ എയിഡഡ് സ്കൂളുകളെകുറിച്ച് വലിയ മതിപ്പില്ല. എണ്ണം പെരുകിയപ്പൊൾ അവയുടെ ഗുണത്തിലും ഇടിച്ചിൽ ഉണ്ടായിരിക്കുന്നുവെന്ന് പരക്കെ അഭിപ്രായമുണ്ട്. പിന്നെ സ്വന്തം മക്കളെ സ്റ്റാറ്റസിന് അൺ എയിഡഡിൽ വിടുന്നവരാണ് നല്ലൊരുപങ്ക്!
മറ്റൊന്ന് ഞാൻ എടുത്ത് പറയട്ടെ; എന്റെ സുഹൃത്തുക്കളായ ചില അദ്ധ്യാപകർ ഇതു പറയുമ്പോഴാണ് മുഖംചുളിക്കുന്നത്. അതായത് പൊതു വിദ്യാലയത്തിൽ അവരുടെ കുട്ടികളെ അയക്കില്ല. ഇത് മാറണം. മാറ്റണം. സ്വന്തം മക്കളെ പൊതുവിദ്യാലയത്തിൽ തന്നെ പഠിപ്പിക്കണമെന്നത് അദ്ധ്യാപകരുടെ സർവീസ് റൂളിന്റെ ഭാഗമാക്കണം. നോക്കൂ, ആർക്കും സർക്കാർ വിദ്യാലയങ്ങൾ വേണ്ട, സർക്കാർ ആശുപത്രികൾ വേണ്ട, സർക്കാർ ബസുകൾ വേണ്ട, പക്ഷെ എല്ലാവർക്കും സർക്കാർ ജോലി വേണം. ഈ മനോഭാവം മാറിയേ പറ്റൂ. മലയാളം മീഡിയം സ്കൂളുകളിൽ മതിപ്പില്ലാത്തവർ പൊതു വിദ്യാലയങ്ങളിൽ ആദ്ധ്യാപകരാകാനും പാടില്ല എന്നു തന്നെ ഞാൻ പറയും. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എന്റെ പിതാവ് സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു. ഞാൻ പഠിച്ചതും സർക്കാർ സ്കൂളിൽ തന്നെ. സർക്കാർ സ്കൂളിൽ പഠിച്ചതുകൊണ്ട് ഭാവിതുലഞ്ഞു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.

23 comments:
I went through ur blog. I totally disagree with u. U have said that a teacher should have a thorough knowledge about his/her subject. Yes, that is true. How can u criticize lady teachers saying that there are people who don't even read the newspapers??? Maybe there are exceptional cases who don't read newspapers but u can't generalize it. Aren't there men who have no knowledge about anything. In case of women, they are forced to do all the work at home, go to school and then get back to work again.
U keep praising about the new system of education. It is very clear that u r a member of the ruling party. Why is that people (teachers) curse while going for courses??? We don't gain much from these courses. It is a kind of party meeting there. Are the SRGs and DRGs qualified people????? People with poor communication skills are the DRGs. They have no knowledge about the subject. All that they possess is a teachers' union membership. We don't gain anything from these courses. Courses are just a farce!!!!
Students don't even know how to write their names correctly in this new system. U expect teachers to teach those students who are totally ignorant. If the quality of education is to improve it should start from the scratch itself.
Those teaching in the government and aided sectors are very much aware of the deterioration of the quality of education. So they don't want their children to study in such institutions. The percentage of success rate of students studying in the state streams is very low these days. No parent will want to take a risk with their own child's future. That is why students are sent to the ISC and CBSE streams.
First let the government ban politics in education. Then let them improve the quality of education. May be then the education system will improve.
U can check my post on this
http://xinacrooning.blogspot.com/2010/03/will-education-system-ever-improve-in.html
Dear opinion,
താങ്കൾ പറഞ്ഞ ചില കാര്യങ്ങളോടൊക്കെ എനിക്കു യോജിപ്പുണ്ട്. എന്നാൽ ചിലതിനോട് ശക്തമായ വിയോജിപ്പും.
"Students don't even know how to write their names correctly in this new system." correct!
"We don't gain anything from these courses. Courses are just a farce!!!!" Yes i agree with you. അതുകൊണ്ടാണല്ലോ അവർ ഉറങ്ങുന്നത്!
"The percentage of success rate of students studying in the state streams is very low these days."
അതെ, അതെന്തുകൊണ്ട്? അത് ആരാണു പരിഹരിക്കേണ്ടത്? അദ്ധ്യാപകർക്ക് ഇതിൽ പങ്കില്ലേ?
ഞാൻ പുതിയ സിലബസ് അനുസരിച്ച് പഠിപ്പിക്കണമെങ്കിൽ അദ്ധ്യാപകർ ആ നിലവാരത്തിലേയ്ക്ക് ഉയരണം എനാണ് പറഞ്ഞത്. പുതിയ പാഠപുസ്തകങ്ങളെയോ അതിലെ നിഗൂഢവും ദൂർഗ്രാഹ്യവും അപൂർണ്ണവുമായ പാഠ ഭാഗങ്ങളേയോ പാഠപുസ്തകങ്ങളിലെ ഉള്ളടക്കവുമായി ഒരു തരത്തിലും നീതി പുലർത്താത്ത പരീക്ഷാ ചോദ്യങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ല. മാറിയ പാഠ്യപദ്ധതിയിൽ എന്തെങ്കിലും മാറ്റം വരുത്താൻ എനിക്കു കഴിയാത്തതുകൊണ്ട് ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഉള്ളകാര്യം തുറന്നു പറയട്ടെ പഴയ പാഠപുസ്തകങ്ങളും പരീക്ഷകളുമണെനിക്കിഷ്ടം.എനിക്കിപ്പൊൾ ഇങ്ങനെ എഴുതാൻ കഴിയുന്നത് പഴയ രീതിയിൽ പഠിച്ചതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗ്രേഡിംഗ് അംഗീകരിക്കുന്നു. പക്ഷെ, സി.ഇ, പ്രോജക്റ്റ് അസൈൻ മെന്റ് ഇതിനെയൊക്കെ എതിർക്കുന്നു. കുട്ടികളെക്കൊണ്ട് അതൊന്നും ചെയ്യിക്കേണ്ട കാര്യം ഇല്ല. എൽ.കെ.ജി മുതൽ ഉന്നത വിഭ്യാസം വരെ ഒരു തലത്തിലും ഒരു തരത്തിലും ഉള്ള ഇന്റേണൽ മാർക്കുകളെ ഞാൻ അംഗീകരിക്കുന്നില്ലെന്നു കൂടി കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ.
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം തരം തിരിവിനെ അംഗീകരിക്കുന്നില്ല. സർക്കാർ സ്കൂൾ അദ്ധ്യാപകർ അവരുടെ മക്കളെ പൊതു വിദ്യാലയങ്ങളിൽതന്നെ അയക്കാൻ ധാർമ്മികമായി ബാദ്ധ്യതയുള്ളവരാണെന്ന വദത്തിലും ഉറച്ചു നിൽക്കുന്നു. പൊതു വിദ്യാലയങ്ങലീലെ വിദ്യാഭ്യാസത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ മാർഗ്ഗങ്ങൾ ഉണ്ടാക്കേണ്ടത് അദ്ധ്യാപകരാണ്. എന്താ, ശമ്പളാനുകൂല്യങ്ങൾക്കു വേണ്ടി മാത്രമേ സമരം ചെയ്യൂ എന്നുണ്ടോ? കെ.എസ്.റ്റി.എ കാർ പറയുന്നതുകൊണ്ടു മാത്രം പുതിയ പാഠ്യപദ്ധതിയെ അവർ അംഗീകരിക്കുന്നതെന്തിന്? ഈയുള്ളവൻ ഉറച്ച ഇടതുപക്ഷക്കാരനാണ് . പക്ഷെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെ ഉപദേശാനുസാരം നടക്കുന്ന “ഹസ്യകലാപാഠ്യപദ്ധതിയെ” എതിർക്കുകതന്നെ ചെയ്യുന്നു. കുട്ടികളെ ആദ്യം അക്ഷരം ഉറപ്പിക്കുകയും കാണാതെ പഠിപ്പിക്കേണ്ട കുറച്ചുകാര്യങ്ങൾ കാണാതെ തന്നെ പഠിപ്പിക്കണമെന്നും ഞാൻ പറയും.പാട്ടപറക്കൽ വിദ്യാഭ്യാസം എന്നു ചിലർ ആരോപിക്കുന്നതിലും ചില്ലറ കാര്യങ്ങൾ ഒക്കെയുണ്ട്. സത്യത്തിൽ സത്യസന്ധമായി പേപ്പർ നോക്കിയാൽ ഇന്നത്തെ പരീക്ഷകളിൽ ഒരു കുറ്റികളെയും ജയിപ്പിക്കാൻ ആകില്ല. പിന്നെ കുട്ടികളെ കൂട്ടത്തോടെ ജയിപ്പിച്ചു വിടുന്നതിനെ അംഗീകരിക്കുന്നു. പരീക്ഷയ്ക്ക് ഒന്നും എഴുതിയില്ലെങ്കിലും ഒന്നു മുതൽ പത്താം തരം വരെ പഠിച്ച കുട്ടികൾ എന്തെങ്കിലും ഒക്കെ പഠിച്ചിരിക്കും. ജയിപ്പിക്കാൻ അതൊക്കെ മതി! തോല്പിച്ച് കുട്ടികളെ മനസികമായി തളർത്തണമെന്നില്ല.പഴയ പാഠ്യപദ്ധതികൾ പരിഷ്കരിക്കരുതെന്നൊന്നും പറയുന്നില്ല. പരിഷകാരം കൊണ്ട് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരേ പോലെ ഭ്രാന്തുപിടിപ്പിക്കുന്നതാകരുത് പരിഷ്കാരങ്ങൾ!
അടുക്കും ചിട്ടയും ഇല്ലാതെ വേഗം എഴുതിയതിനാൽ എന്തെങ്കിലും കൺഫ്യൂഷൻ തോന്നിയെങ്കിൽ ക്ഷമിക്കുക. ഞാൻ പുതിയ പഠ്യപദ്ധതിയുടെ ഉദ്ദേശശുദ്ധിയെയും മാനവിക മൂല്യങ്ങളെയും അംഗീകരിക്കുന്നു. എന്നാൽ പുസ്തകങ്ങളിലെ ഉള്ളാക്കം,ബോധന രീതി, പരീക്ഷാരീതി മുതലായവ അശാസ്ത്രീയമെന്ന് കരുതുന്നു. ആരെങ്കിലും ചിലർ കൊട്ടിഘോഷിച്ചതുകൊണ്ടുമാത്രം ഒരു പുതിയ സമ്പ്രദായം മഹത്തരമാകുന്നില്ല! സത്യത്തിൽ കലാധരൻ മാഷിന്റെ ബ്ലോഗിലിട്ട കമന്റിൽ ഞാൻ ഇത്തരം വിഷയങ്ങളിലേയ്ക്കു കടന്നുചെന്നില്ല എന്നേയുള്ളൂ!
സമാന ഹൃദയരുടെ മഹാ സമ്മേളനം തുടങ്ങാമെന്ന് തോന്നുന്നു.malayalamresources.blogspot.com
I saw ur comments. Again there are certain things I agree and certain comments that I disagree upon.
I said the success rate of the state stream students are low. I meant many students studying in the state stream doesn't complete their degree. Teachers do have the responsibility to improve the standard of students. But it is difficult to improve the standard of students by the time the reach our hands.
I agree with u on CE marks. That is not necessary because it is an easy way for students to score marks as majority of the teachers are not sincere in marking that.
I strongly feel students should have a thorough knowledge of English and their mother tongue. Why should teachers' children study in govt schools???? I don't agree with u on that. Teachers know what are the flaws of the stream and they have no power to change it as they are bound to listen to their higher authorities. As politics play an important role in education, many parents will not want their children to be scapegoats of the political party's reforms.
To a certain extent the new system is okay. It is good if students visit places like an old age home or a tribal village to get first hand information about life. It is much more effective than classroom teaching.
What is the use of making students pass when they don't know what they ought to know???? U have said that they know something by the time they finish their class X. According to u, failing causes mental torture. When u make everyone pass isn't being unfair to students who learn???? I strongly believe that undeserving students should never pass.
New system is creating unnecessary pressure on students, teachers and of course parents too. The old system was good. At least the quality of education was better then. Personally even I feel that something has to be done seriously to improve the present education system.
Sorry for posting the comments in English. I can open up only in English. It is very difficult for me to write in Malayalam.
ഒപ്പീനിയന്" റൂളിംഗ് പാര്‍ടിയുടെ വക്കാലത്ത് പിടിക്കുന്നു" എന്ന മുന്‍വിധിയോടെ സമീപിച്ചത് ശരിയോ.?
വസ്തുതകള്‍ കൊണ്ടല്ല കേട്ട് കേഴ്വികള്‍ കൊണ്ടാണ് നിലപാടുകള്‍ സ്വീകരിക്കേണ്ടത് എന്ന് പറയാമോ?.
ഭരണ പക്ഷ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എല്ലാം ഉള്‍പ്പെട്ട കരിക്കുലം കമ്മിറ്റി പുതിയ പഠന രീതിക്ക് പിന്നിലുള്ളത് കേരളത്തെ മൊത്തമായി ഒറ്റിക്കൊടുക്കാനാണോ?
പുതിയ രീതി പ്രകാരം പഠിപ്പിക്കുന്ന കേരളത്തിലെ മൊത്തം അധ്യാപകരും ആത്മവഞ്ചന ചെയ്യുകയാണോ?
സംവാദം സാധ്യമാണ്-
പഠനരീതിയുടെ സൈദ്ധാന്തികവും പ്രായോഗികവും മാനവികവുമായ കാര്യങ്ങളില്‍
.ചാഞ്ചാട്ടമില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍.അത് വഴിയൊരുക്കും
.ചൂണ്ടു വിരല്‍ ക്ഷണിക്കുന്നു.
സാധ്യമാണ്
കേരളത്തിലെ കുട്ടികളുടെ നിലവാരം സംബന്ധിച്ച് ദേശീയ തലത്തില്‍ പഠനങ്ങള്‍ നടന്നിട്ടുണ്ട് അതില്‍ ഒന്നിന്റെ ലിങ്ക് തരുന്നു(http://www.ei-india.com/research-student-learning-study/).മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുക.വെറുതെ പറയുന്നതിലും നല്ലത് പഠിച്ചു പറയുകയാണ്.ഒപ്പീനിയന് സാര്‍ നമ്മള്‍ക്ക് പഠനം നടത്താന്‍ സമയമില്ല.എന്നാല്‍ പഠനം നടത്തിയവര്‍ കണ്ടെത്തിയത് പരിഗണിക്കണം.അഭിപ്രായം വസ്തുതകളുടെ വെളിച്ചത്തില്‍ മാറുന്നത് വിനയം വിദ്യാഭ്യാസ ലക്ഷണം.http://www.ei-india.com/research-student-learning-study/നോക്കാന്‍ ശ്രമിക്കണം രണ്ടുപേരും
@കലാധരന്‍.ടി.പി.
I was just going through the link u gave me. First of all let me confess that I did not understand many of the words u used in ur comment. It is beyond my comprehension. Well, I shall express my opinion to ur comment once someone translates it for me.
When someone praises an education system with flaws definitely one has to assume that he or she belongs to the party who introduced this system.
"ഭരണ പക്ഷ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എല്ലാം ഉള്‍പ്പെട്ട കരിക്കുലം കമ്മിറ്റി പുതിയ പഠന രീതിക്ക് പിന്നിലുള്ളത് കേരളത്തെ മൊത്തമായി ഒറ്റിക്കൊടുക്കാനാണോ?".....My answer to ur question is... whether the teacher is of the ruling party or opposition party is immaterial. People in the curriculum committee should be teachers with an excellent knowledge about his/her subject and not teachers of various teachers' unions. Any one can get a membership in any teachers' union but knowledge cannot be acquired so. Only a handful have an in depth knowledge about his/her subject.(It is like having trade union leaders in University syndicates!!!!)
In the link u gave, it says, "Studies conducted by Educational Initiatives (EI) indicate that the problem of poor learning standards affect almost all ’schools for the poor’ – government-run as well as the so-called ‘lowcost private schools.’The problem exists at two levels – one, students are often not developing even the basic literacy skills like reading, counting, etc. Two, the little learning that happens tends to be procedural or ‘mechanical’ learning – students are able to follow taught procedures but have not understood the underlying concepts."
So it is clear that problem exists in government schools. Once upon a time in kerala, students who succeeded in life were mainly students who studied in government and aided schools. But now,u have to admit things have changed. I am sorry to tell u that u people are throwing dust into the common people's eyes. Cant blame u coz u have to praise the system when u r in that system, right????
വിശദമായ മറുപടി എഴുതിയത് പബ്ലിഷിംഗ് എറർ വന്ന് അപ്രത്യക്ഷമായി. ഇനി ഉടൻ വിശദമായി എഴുതുന്നുണ്ട്!
ഒപ്പീനയന്‍ സര്,
ഇന്ത്യയിലെ മുന്തിയ സ്കൂളുകളില്‍ നടത്തിയ മറ്റൊരു പഠന റിപ്പോര്‍ട്ട് കൂടി കാണൂ.
What’s Wrong with our Teaching?
(http://www.ei-india.com/exec-summ.pdf),http://www.ei-india.com/whats-wrong-with-our-teaching/ താങ്കള്‍ പറയുന്ന രീത്യിലുള്ള വിദ്യാഭ്യാസം എന്ത് ഗുണനില കൈവരിച്ചു എന്ന്.അവയെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല.എന്തായാലും ലിങ്ക് തരുന്നു.നന്മയെ പുകഴ്ത്ത്തനം.അത് ഏതെങ്കിലും പാര്‍ടിയുടെ പിന്നില്‍ അണിനിരക്കല് അല്ല ദേശീയ തലത്തില്‍ ഒരു കരിക്കുലം രേഖ ഉണ്ട്.അത് വായിക്കണം.അതിന്റെ ചുവടു പിടിച്ചാണ് കേരളം പരിഷ്കാരം നടത്തുന്നത്.എന്‍ സി ഇ ആര് ടി തീരെ മണ്ടന്മാരുടെ സ്ഥാപനമാണെന്നു പറയരുത്.ലോകം മുഴുവന്‍ നെറ്റിലൂടെ തിരയാമല്ലോ.കണ്‍സ്ട്രക്ടിവിസം എന്ന പേരില്‍ അറിയപ്പെടുന്ന ആധുനിക വിദ്യാഭ്യാസ ധാരണകള്‍ കൂടി വായിക്കൂ.
വിദ്യാഭയാസ് നിലവാരത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ എന്ന അന്തര്‍ദേശീയ സ്ഥാപനവും ഒരു ഗവേഷണ സ്ഥാപനവുംനടത്ത്തിയ പഠനത്തിലെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ അങ്ങ് തയ്യാറാവുന്നില്ല എന്നത് വിചിത്രം.മെട്രോ നഗരങ്ങളിലെ അണ് എയിഡെഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തലും അന്ഗീകരിക്കില്ലായിരിക്കും .
പഴയതെല്ലാം നല്ലത്.പുതിയതെല്ലാം മോശം.
ഞാന്‍ പഠനങ്ങളില്‍ വിശ്വസിക്കുന്നു.കേവലം അഭിപ്രായം പറച്ചില് പലപ്പോഴും സത്യത്തില്‍ നിന്നും അകലെ ആയിരിക്കും.ചൂണ്ടു വിരല്‍ ബ്ലോഗ് സന്ദര്‍ശിക്കൂ.എന്നും ക്ലാസ്റൂം അനുഭവങ്ങള്‍ അതില്‍ ഉണ്ട്.പ്രതി ബദ്ധതയുള്ള അധ്യാപകരുടെ നേര്‍ചിത്രങ്ങള്‍.
@കലാധരന്‍.ടി.പി.
I couldn't get the article from the link u posted here. I saw ur blog. I just saw ur latest post too. Even I work in a school with an audio visual room, with LCD projectors , computers and laptops. We also use it for classrooms teaching. I am a higher secondary teacher and I am talking from that point of view. It is easy to mould little children but it is extremely difficult to mould students in their late teens. I am talking from my own experience. I have taught in the old system as well as new system. So I know the changes that have taken place in the attitude of teachers as well as students over the years. The deterioration of the quality of education is a fact and no teacher can deny it. There are people who sing "Hallelujah" for this system when they know that it is a failure in hearts of hearts. Of course there are a very few good government schools like Cotton Hill, Trivandrum who stands ahead of other schools. That doesn't mean that the quality of education is good all over Kerala.
In my previous comment I quoted a part of the link that u put here. yes, it is studies that have revealed the fact that the students did not know how to read or count. U r the one who said that we have to study and accept facts. Studies are done on the basis of statistical analysis. Studies can be made favourable according to one's need and it is a well known fact. Probably u can say that the system is good by just conducting a survey on two or three best govt schools.
NCERT is good and I have never said anything against it. Can u say that we r following the NCERT as such here in Kerala???? Never!!!! Just teaching them NCERT text in Kerala is not possible. The students are given English text books for all subjects. Can u tell me sir, how many can read and understand those books????? Those books should be introduced in the lower classes itself.
In ur post u have a pic of a notebook. It must be the note book of the best student in that class. In the same way even if I am to scan the answer scripts of students here (my ethics doesn't allow me to do that) and then u'll know why I am so much against the present system of education and examinations.
And lastly let me remind u that I don't believe in any political ideology and I don't care to which ideology u belong to. When there are flaws one has to acept it instead of keeping on justifying
the system in the name of politics.
I am stopping with this and don't intend to post any more comments here on this topic for the time being.

"The students are given English text books for all subjects. Can u tell me sir, how many can read and understand those books?????"
ഈ ചോദ്യം ഞാനും ആവർത്തിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, സംഗതി അദ്ധ്യാപകർ നിലവിലെ അംഗീകൃത യോഗ്യതകൾ നേടി വന്നവർ ഒക്കെയാണെങ്കിലും അദ്ധ്യാപരിൽ ഒരു വിഭാഗത്തിനും ഇംഗ്ലീഷ് വായിച്ച് മനസിലാക്കുക പ്രയാസമുള്ള കാര്യം തന്നെ!
നമ്മൾ രണ്ടുമൂന്നു പേരേ ഈ പോസ്റ്റിനെ പിന്തുടർന്നു വന്നുള്ളൂ എങ്കിലും നല്ലൊരു സംവാദം നടന്നിരിക്കുന്നു. പ്രത്യേകിച്ചും ഒപ്പിനിയനും കലാധരൻ മാഷും. രണ്ടുപേരും അദ്ധ്യാപകർ ആണെന്നും മനസിലാക്കുന്നു. ഈ ചർച്ചയ്ക്ക് എന്റെ ഈ കമന്റ് സംഭരണിബ്ലോഗിലെ ഈ പോസ്റ്റ് നിമിത്തമായതിൽ സന്തോഷിക്കുന്നു. ഞാൻ ഇന്നലെ കമന്റുബോക്സിൽ ദീർഘമായി ഒരു കമന്റുകൂടി എഴുതിയതാണ് അത് ചില സാങ്കേതികതകരാറുകളാൽ പബ്ലിഷ് ആകാതെ ഡിലീറ്റ് ആയി പോയി. സമയം കിട്ടിയാൽ വിശദമായി അല്പം ചിലതുകൂടി എഴുതണമെന്ന് ആഗ്രഹമുണ്ട്.
പുതിയ പാഠ്യക്രമവുമായി ബന്ധപ്പെട്ട് ഈയുള്ളവൻ അവർകളുടെ അഭിപ്രായങ്ങളുടെ സംഗ്രഹം താഴെ പറയുന്നു.വീണുകിട്ടിയ ഒരു വിഷയത്തിൽ പിടിച്ച് മനസിലുള്ള ചില അഭിപ്രായങ്ങളെ തുറന്നുവിടുന്നു എന്നുമാത്രം. ഇവ അക്കമിട്ടു കൊടുക്കുന്നത് അടുക്കും ചിട്ടയുമില്ലാതെ തോന്നുമ്പടി എഴുതി പോകുന്നത് വായിക്കുന്നവർക്ക് ബുദ്ധിമുട്ടാകാതിരിക്കനാണ്. ശിഥിലമായി കാര്യങ്ങൾ പറഞ്ഞു പോവുകയാണ്. സമയക്കുറവുതന്നെ കാരണം. ആവശ്യമെങ്കിൽ ഇത് ചിട്ടപ്പെടുത്തി പിന്നീട് എഴുതിക്കൊള്ളും!
1. ഗ്രേഡിം സിസ്റ്റത്തിലുള്ള പുതിയ പാഠ്യപദ്ധതിയുടെ ഉദ്ദേശ്യശുദ്ധി, അതുൾക്കൊള്ളുന്ന മാനവികമൂല്യങ്ങൾ എന്നിവ അംഗീകരിക്കുന്നു.
2. അദ്ധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിൽനിന്നും വിദ്യാർത്ഥികേന്ദ്രീകൃതമായ വിദ്യാഭ്യസത്തിലേയ്ക്കുള്ള മാറ്റം എന്നത് നല്ലൊരു പരിധിവരെ അംഗീകരിക്കുന്നു. എന്നാൽ വിദ്യ പകർന്നു നൽകുന്നതിൽ അദ്ധ്യാപകർക്കുള്ള ചെറുതല്ലാത്ത പങ്ക് നിഷേധിക്കനാകില്ല.
3. പഴയ റാങ്ക്, ഡിസ്റ്റിംഷൻ, ഫസ്റ്റ് ക്ലാസ്സ്, സെക്കൻഡ് ക്ലാസ്സ്, തേർഡ്ക്ലാസ്സ് എന്നിവയല്ല, പരീക്ഷകളിൽ ലഭിക്കുന്ന മാർക്ക് ഉൾപ്പെടെ കണക്കിലെടുത്ത് നൽകുന്ന ഗ്രേഡിംഗ് സമ്പ്രദായം തന്നെയാണ് കൂടുതൽ മെച്ചം.
4.ഇപ്പോൾ ഉപരിപഠനത്തിനുള്ള യോഗ്യത ഡി പ്ലസും അതിനു മുകളിലും ഉള്ള ഗ്രേഡാണ്. എന്നാൽ പ്ലസ് ടു തലം വരെ ഒരു ക്ലാസ്സിലും കുട്ടികൾക്ക് ഡി-പ്ലസിൽ താഴെയുള്ള ഗ്രേഡ് നൽകി ഉപരിപഠനത്തിന് അയോഗ്യരാക്കേണ്ട കാര്യമില്ല. കാരണം തോൽവി കുട്ടികളെ മാനസികമായി തകർക്കും. തുടർന്നു പഠിക്കാനുള്ള ആത്മവിശ്വാസവും താല്പര്യവും നഷ്ടപ്പെടാൻ തോൽവി കാരണമാകും.
5. പാഠ്യേതര പ്രവർത്തനങ്ങളും അതിനു നൽകുന്ന ഗ്രേഡും ആവശ്യം തന്നെ. എന്നാൽ എഴുത്തുപരീക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം.
6. വിദ്യാഭ്യാസത്തിന്റെ ഒരു തലത്തിലും ഇന്റേർണൽ മാർക്ക് ഏർപ്പെടുത്താൻ പാടില്ല. മാർക്ക് അദ്ധ്യാപകന്റെ ഔദാര്യമാകുന്ന ഈ സമ്പ്രദായം ലോകത്ത് എവിടെ നടക്കുന്നെങ്കിലും അത് ചൂഷണത്തിനും പക്ഷപാതിത്വത്തിനും ഇടയാക്കും. ഇന്റേർണൽ മാർക്ക് വ്യക്തിഗതമായതിനാൽ അനീതി സംഭവിക്കാനുള്ള സാദ്ധ്യത പരിഹരിക്കാനാകില്ല.
7. പ്രോജ്ക്റ്റും അസെയിന്മെന്റും മറ്റു പാഠ്യേതരപ്രവർത്തനങ്ങളും, ജനറൽ നോളജും പാഠ്യപദ്ധതിയുടെ ഭാഗമാകണം. അവയെല്ലാം കൂടി ചേർത്ത് ഒരു വിഷയമാക്കി അതിനും പരീക്ഷ നടത്തണം. പക്ഷെ ഇന്നത്തെ രീതി തൃപ്തികരം അല്ല.
8. ഇന്നത്തെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, പുസ്തകങ്ങളുടെ അനാവശ്യ വലിപ്പം എന്നിവ അംഗീകരിക്കനാകില്ല. ഉള്ളടക്കം ദുർഗ്രാഹ്യങ്ങളും അതിൽ നൽകുന്ന നിർദ്ദേശങ്ങൾ പലതും അപ്രായോഗികങ്ങളും ചിലതൊക്കെ ബാല മാസികകളിലെ പദപ്രശ്നങ്ങൾ പോലെയുമാണ്. പുസ്തകത്തിൽ നൽകുന്ന ചില ചോദ്യങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും മിക്കപ്പോഴും അൺസോൾവ്ഡ് പ്രോബ്ലമായി (കീറാമുട്ടി- അപരിഹാര്യമായ പ്രശ്നം) ആയി തീരുകയാണ്.
9. പഠനഭാരം ലഘൂകരിക്കുന്നതിനെ കുറിച്ച് പുതിയ പാഠ്യ പദ്ധതിയുടെ പ്രചാരകർ തന്നെ വാചാലരാകുന്നുണ്ട്. എന്നാൽ പഠന ഭാരം പണ്ടത്തേതിന്റെ എത്രയോ ഇരട്ടി കഠിനമാണ് ഇന്ന്. പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരീക്ഷകളും എല്ലാം കഠിനം തന്നെ!
10. പാഠപുസ്തകങ്ങളിൽ അന്വേഷിക്കൂ, കണ്ടെത്തൂ, പരിസരപുസ്തകത്തിൽ എഴുതൂ, സെമിനാർ സംഘടിപ്പിക്കൂ എന്നൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നത് എല്ലാം അതേപടി പിൻപറ്റുക പ്രയാസമാണ്. അതുകൊണ്ടു തന്നെ ഇന്ന് ബഹുഭൂരിപക്ഷം സ്കൂളുകളിലും കുട്ടികളിലും അതൊന്നും നടപ്പിലാകുന്നുമില്ല.
11. പാഠപുസ്തകങ്ങളിലെ അപൂർണ്ണത, ദുർഗ്രാഹ്യത, ഹിന്റുകൾ മാത്രം നൽകിയിട്ട് ബാക്കി അന്വേഷിക്കാനും കണ്ടെത്താനും പൂരിപ്പിക്കാനും പറയുക എന്നതൊന്നും ശരിയായ ഒരു രീതിയല്ല. അനേഷിക്കാനും കണ്ടെത്താനും മാത്രമായി സ്കൂളിലേക്ക് വരുന്ന ശാസ്ത്രപ്രതിഭകൾ അല്ല കുട്ടികൾ എല്ലാവരും. അന്വേഷിച്ചതും കണ്ടെത്തിയതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ്. പാഠപുസ്തകങ്ങൾ കാര്യങ്ങൾ കൂടുതൽ സംശയങ്ങൾക്കിട വരാത്തവിധം വ്യക്തമായി അറിവുകൾ എഴുതി പിടിപ്പിച്ചവയായിരിക്കണം. (ഗ്രേഡിംഗിനു മുൻപ് നിലവിലിരുന്ന പാഠപുസ്തകങ്ങളാണ് നല്ല മാതൃകകൾ എന്ന് തന്നെ ഈയുള്ളവൻ കരുതുന്നത്)
12. പാഠപുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്തിട്ട് പാഠപുസ്തകങ്ങളിൽ നൽകിയിട്ടുള്ള വിവരങ്ങളുമായി പുലബന്ധമില്ലാത്ത ചോദ്യങ്ങളേ ചോദിക്കൂ എന്ന വാശി ഇപ്പോൾ നിലവിലുണ്ട്. ഇത് ശരിയല്ല. ഇത് കുട്ടികളെ പാഠപുസ്തകങ്ങളിൽ നിന്ന് അകറ്റും. ഇപ്പോൾ പുസ്തകമെടുത്ത് പഠിക്കാൻ വീട്ടിൽ രക്ഷകർത്താക്കൾ പറയുമ്പോൾ പുസ്തകത്തിലുള്ളതൊന്നും പരീക്ഷയ്ക്ക് വരില്ലെന്ന് കുട്ടികൾ പരാതിപ്പെടുന്ന സ്ഥിതിയുണ്ട്. പിന്നെ പാഠപുസ്തകങ്ങൾ എന്തിന്? പരീക്ഷകൾ മതിയല്ലോ.
13. ഇന്നത്തെ പല പരീക്ഷാ ചോദ്യങ്ങൾക്കും കുട്ടികൾ മാത്രമല്ല അദ്ധ്യാപകർ വിചാരിച്ചാലും ഉത്തരം നൽകാനാകില്ല. എന്തിന്, ഇപ്പോഴത്തെ ചോദ്യപേപൊപറുകൾ സർവ്വജ്ഞപീഠം കയറിയവർ പോലും വായിച്ചാൽ ഭ്രാന്തുപിടിക്കും.
14. വളച്ചുകെട്ടി ചോദ്യം ചോദിച്ച് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. അതിന്റെ ആവശ്യമില്ല.
15. പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള അറിവുകൾ പരിശോധിക്കാൻ ജനറൽ നോളജ് ഉൾപ്പെടെ ഉള്ള ഒരു പ്രത്യേക പേപ്പർ സിലബസിൽ ഉൾപ്പെടുത്തി അതിന് പ്രത്യേക എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും വയ്ക്കണം. അല്ലാതെ മറ്റു സാധാരണ വിഷയങ്ങളുടെ പരീക്ഷയ്ക്ക് കാടു കയറി ചോദ്യം ചോദിക്കേണ്ട കാര്യമില്ല.
16. ഓരോന്നിനും- എഴുത്തുപരീക്ഷ , പ്രായോഗിക പരീക്ഷ, പാഠ്യേതര പ്രവർത്തനങ്ങൾ- മാർക്കും ഗ്രേഡും ഒക്കെ ഏർപ്പെടുത്തി എല്ലാം കൂടി കൂട്ടി മൊത്തത്തിൽ കുട്ടികൾക്ക് ഓരോ ഗ്രേഡ് നൽകുകയാണ് വേണ്ടത്.
17. പത്താം തരം കഴിഞ്ഞാൽ എല്ലാ കുട്ടികൾക്കും പ്ലസ് ടു വിനു സ്കൂളുകളിൽ തുടർ പഠനത്തിന് അവസരമുണ്ടാകണം. ഇന്ന് അല്പം ഗ്രേഡ് കുറഞ്ഞു പോയാൽ കുട്ടികൾക്ക് പ്ലസ് ടൂവിന് അഡ്മിഷൻ കിട്ടാറില്ല. എന്നാൽ പണമോ സ്വാധീനമോ ഉള്ള രക്ഷകർത്താക്കൾ ഉള്ള കുട്ടികൾക്ക് അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുകയും ചെയ്യും. ഇതൊന്നുമില്ലാത്ത പാവപ്പെട്ട കുട്ടികൾ മറ്റു മാർഗ്ഗങ്ങൾ തേടി പോകേണ്ടിവരും.
18. സ്കൂളുകളിൽ ഹയർ സെക്കണ്ടറി പ്രവേശനം കിട്ടാത്ത കുറച്ചുകുട്ടികൾ ഓപ്പൺ സ്കൂൾ-പ്രൈവറ്റ് രജിസ്റ്റ്ട്രേഷൻ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ഓപ്പൺ- പ്രൈവറ്റ് വിദ്യാർത്ഥികളെ രണ്ടാം തരക്കാരായാണ് പൊതുവേ കണക്കാക്കുന്നത്. പരീക്ഷയ്ക്ക് പേപ്പർ നോക്കുന്നതിലും , കണ്ടിന്യുവസ് ഇവാലുവേഷന്റെ മാർക്കിടുന്നതിലും ഒക്കെ പ്രകടമായ പക്ഷപാതിത്വം നിലനിൽക്കുന്നുണ്ട്.
19. സ്കൂളുകളിൽ പ്ലസ്-ടു പഠനത്തിന് ഇംഗ്ലീഷാണ് പഠനമാധ്യമമായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ മലയാളത്തിലും പരീക്ഷ എഴുതാമെന്ന ഒരു അനുഗ്രഹം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ കുട്ടികളുടെ ഇംഗ്ലീഷ് സ്റ്റാൻഡാർഡ് മനസിലാക്കി മിക്ക സ്കൂളുകളിലും മലയാളത്തിൽ തന്നെ അദ്ധ്യാപനം നടത്തി വരികയാണ് ഇപ്പോൾ. അതുതന്നെ നല്ലതും. പ്ലസ്- ടൂ വരെ മലയാളം മീഡിയത്തിൽ പഠിപ്പിക്കേണ്ട കാര്യമേയുള്ളൂ. ഇംഗ്ലീഷ് ഓർ മലയാളം എന്ന പഠനരീതിയും പരീക്ഷയെഴുത്തും ആവശ്യമില്ലാത്തതാണ്. പ്ലസ്-ടൂവിലെ വിവിധ വിഷയങ്ങളിൽ ഇംഗ്ലീഷിലുള്ള പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വായിച്ചു മനസിലാക്കാൻ കഴിയില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.
21.പാഠപുസ്തകങ്ങളുടെ കാര്യം ഒന്നുകൂടി പറയട്ടെ. പാഠപുസ്തകം മുഴുവൻ കാണാപാഠം പഠിക്കാനുള്ളതല്ല. കാണാപാഠം രീതിയല്ല നല്ലത് എന്നത് ശരിതന്നെ. എന്നാൽ കുട്ടികൾ അവരുടെ പ്രായത്തിൽ കുറച്ച് കാര്യങ്ങൾ കാണാതെ പഠിക്കുന്നതിൽ തെറ്റൊന്നുമില്ല.
ഉദാഹരണത്തിന് പണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ പദ്യഭാഗങ്ങൾ കാണാതെ എഴുതാൻ പരീക്ഷയ്ക്ക് ചോദിക്കുമായിരുന്നു. അതിനാൽ കുട്ടികൾ പല ക്ലാസുകളിലായി ധാരാളം പദ്യങ്ങൾ കാണാപാഠം പഠിക്കുമായിരുന്നു.ഇത് അവരിൽ കാവ്യ ബോധവും താള ബോധവും നൽകിയിരുന്നു. കവിത വായിക്കുവാനും ആസ്വദിക്കുവാനും കവിത എഴുതുവാനും ഇത് കുട്ടികൾക്ക് പ്രചോദനം നൽകിയിരുന്നു. വൃത്തങ്ങളും അലങ്കാരങ്ങളും മറ്റും ഒക്കെ അക്കാലത്ത് പഠിപ്പിച്ചിരുന്നു. ഇന്ന് അതൊന്നുമില്ല.
22. മറ്റൊരുദാഹരണം പണ്ട് ചരിത്രവിഷയത്തിലും മറ്റും ഉപന്യാസങ്ങൾ എഴുതാൻ പരീക്ഷയ്ക്ക് ചോദിച്ചിരുന്നു. അതു കാരണം പല കുട്ടികളും പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും കാണാതെ പഠിച്ച് മന:പാഠമാക്കിയിരുന്നു. അതു കൊണ്ട് ഗുണമല്ലാതെ ഒരു ദോഷവും വന്നിട്ടില്ല.
അതുപോലെ വർഷങ്ങളും മറ്റും പരീക്ഷയ്ക്ക് എഴുതേണ്ടിവരുമെന്നതിനാൽ ചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ വർഷങ്ങളും തീയതികളും ഒക്കെ പലരും ഹൃദിസ്ഥമാക്കിയിരുന്നു. ഈ കാണാപാഠം പഠിക്കൽ ഇപ്പോൾ നിരിത്സാഹപ്പെടുത്തിയിരിക്കുന്നു. ആങ്ങനെ അതൊന്നും നിരുത്സാഹപ്പെടുത്തേണ്ട യാതൊരു ആവശ്യവും ഇല്ല. എന്നാൽ പഠനമെന്നാൽ കാണാപാഠം പഠിക്കൽ മാത്രമാണെന്ന് കരുതുന്ന വിദ്യഭ്യാസ രീതി പ്രോത്സാഹന ജനകമല്ലതാനും!
23. ഇന്ന് കൊച്ചു കുട്ടികളിൽ പകർത്തെഴുത്ത് എന്നൊന്നില്ല. ടൂ ലെയിൻ ബൂക്കിലും ഫോർലെയിൻ ബൂക്കിലും ഒക്കെ പണ്ട് പാഠമെഴുതിച്ചിരുന്നത് കൈയ്യക്ഷരം നന്നാകാനും അക്ഷരമുറയ്ക്കാനും അക്ഷരത്തെറ്റുകൾ ഒഴിവാക്കാനും സഹായിച്ചിരുന്നു. ഇന്ന് അതൊന്നുമില്ലാത്തത് കഷ്ടം തന്നെ.
24. പണ്ട് വാക്കുകൾ കേട്ടെഴുത്തിടുമായിരുന്നു. അതിൽ എല്ലാ എണ്ണവും ശരിയക്കാൻ വേണ്ടി കുട്ടികളിൽ മത്സരം ഉണ്ടായിരുന്നു. അതുകൊണ്ട് കഠിനമായ പദങ്ങൾ പോലും കുട്ടികൾ തെറ്റില്ലാതെ എഴുതാൻ പഠിച്ചിരുന്നു. ഇന്ന് മിക്ക കുട്ടികളും എഴുതുന്നതിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ കാണുന്നുണ്ട്.
25. പണ്ട് കുട്ടികൾ അക്ഷരമുറയ്ക്കുന്നത് സ്കൂളിൽ വച്ചാണ്. എന്നാൽ ഇന്ന് അക്ഷരമുറയ്ക്കണമെങ്കിൽ ഒന്നുകിൽ മുമ്പേ നഴ്സറിയിൽ പോയി പഠിച്ചിട്ടുവരണം. അല്ലെങ്കിൽ രക്ഷിതാക്കൾ വീട്ടിൽ വച്ച് അക്ഷരം പഠിപ്പിച്ച് ഉറപ്പിച്ചു വിടണം. അതിനൊന്നും കഴിയാത്ത വീടുകളിൽ നിന്നും വരുന്ന കുട്ടികളുടെ കാര്യം പരിതാപകരമാകുന്നു. അക്ഷരം പഠിപ്പിക്കൽ സ്കൂളുകളുടെ ചുമതലയല്ലാ എന്ന രീതിയിലായിരിക്കുന്നു ഇന്ന് കാര്യങ്ങൾ. ഇത് ശരിയല്ല. അക്ഷരമുറയ്കാത്ത കുട്ടികളിൽ ഒരു വിധ വിദ്യാഭ്യാസ രീതിയും പരീക്ഷിച്ചിട്ട് കാര്യമില്ല. അക്ഷരങ്ങൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലകളാണ്.
26. ഇന്നത്തെ ചോദ്യ കടലാസുകളെക്കുറിച്ച് ഒന്നുകൂടി. ഇന്നത്തെ ചോദ്യ കടലാസുകൾ പേജ് എണ്ണം കൊണ്ടു തന്നെ കുട്ടികളെ പേടിപ്പിക്കുന്നുണ്ട്. നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ഏറിവന്നാൽ നാലുപുറമേ ഒരു ചോദ്യക്കടലാസിനുണ്ടാവുകയുള്ളൂ. ഇന്നത്തേതോ? ചോദ്യങ്ങളുടെ എണ്ണം കുറവായാൽ പോലും ചോദ്യം സങ്കീർണ്ണവും ഉത്തരങ്ങൾ അപ്രാപ്യവും ആയിരിക്കും. ചോദ്യപേപ്പറാകട്ടെ ഒരു ബൂക്ക് ലെറ്റ് തന്നെയാണ്. പാഠപുസ്തകങ്ങൾ പോലെ തന്നെ വലിയ ചുമടുകളാണ് ചോദ്യ കടലാസുകൾ.
27. പണ്ട് നമ്മൾ പഠിച്ച പുസ്തകങ്ങൾ നല്ല കയ്യൊതുക്കം ഉള്ളവയും ഉള്ളടക്കത്തിൽ നല്ല നിലവാരം പുലർത്തുന്നവയും ആയിരുന്നു. ഇന്നത്തെ പാഠപുസ്തകങ്ങൾ ബാഗുകളുടെ വലിപ്പവും വർദ്ധിപ്പിച്ചിരിക്കുന്നു. പുസ്തകങ്ങളിലെ ഉള്ളടക്കങ്ങളാകട്ടെ ഭ്രാന്തമായ കുറെ ജല്പനങ്ങളും.
തോളിൽ തൂക്കിയ വൻ ചുമടുകളുമായി കുട്ടികൾ സ്കൂളുകളിലേയ്ക്ക് പോകുന്ന ദയനീയമായ കാഴചകളാണ് നാം ഇന്നു കാണുന്നത്.
28. എല്ലാറ്റിലും ഉപരി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഇന്നത്തെ പാഠ്യപദ്ധതിക്ക് എന്തെങ്കിലും മെച്ചങ്ങൾ ഉണ്ടെന്നു സമ്മതിക്കുമ്പോൾ തന്നെ ആയത് അതിന്റേതായ രീതിയിൽ ഫലപ്രദമായി പഠിപ്പിക്കാൻ പ്രാപ്തരായ അദ്ധ്യാപകർ നന്നേ വിരളമാണ്. ഇനി കുറച്ചു പേർ ഇത് ഫലപ്രദമായി നടപ്പിലാക്കൻ കഴിവുള്ളവരായാൽതന്നെ അങ്ങനെയല്ലാത്തവരാണ് ഭൂരിപക്ഷം എന്നതിനാൽ ഇത് പരാജയപ്പെടുകയാണ്. ഏറെ കഴിവുകളും ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള അദ്ധ്യാപകർ വിരളമായ ഒരു സമൂഹത്തിൽ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകില്ലെന്നു കൂടി പറയട്ടെ.
29. മറ്റൊരു അപ്രിയ സത്യം കൂടി പറയാം. സ്കൂൾ മസ്റ്റർ, ലേബർ ഇന്ത്യ തുടങ്ങിയ ചില പ്രസിദ്ധീകരണങ്ങളും ഗൈഡുകളും വിപണിയിൽ ലഭിക്കാതെ വന്നാൽ അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ വിഷമിക്കും. ചില അദ്ധ്യാപകർ ഈ ഫീൽഡ് തന്നെവിടും. കുട്ടികളോട് ഈ ഗൈഡുകൾ ഒന്നും വാങ്ങരുതെന്നു പറയുകയും അദ്ധ്യാപകർ അവ രഹസ്യമായി വീട്ടിൽ വാങ്ങിവച്ച് റഫർ ചെയ്യുകയും ചെയ്യും. സ്വന്തം മക്കൾക്കും വാങ്ങിക്കൊടുക്കും. (സാധരണ അദ്ധ്യാപകരേക്കാൾ സമർത്ഥരായവർ തയ്യാറാക്കുന്ന ഇത്തരം ഗൈഡുകൾ കുട്ടികളോ അദ്ധ്യാപകരോ വാങ്ങി വായിക്കുന്നത് നല്ലതെന്നല്ലാതെ അതൊരപരാധമായി ഈയുള്ളവൻ കാണുന്നില്ല)
30. ഇന്ന് കുട്ടികൾ സ്വന്തമായി എഴുതി കൊടുക്കേണ്ട പ്രോജാക്റ്റുകളും അസൈന്മെന്റുകളും അന്വേഷണകുറിപ്പുകളും ഭൂരിഭാഗവും കുട്ടികൾ പഠിക്കുന്ന ട്യൂട്ടോറിയൽ കോളേജുകളിലെ അദ്ധ്യാപകർ തയ്യാറാക്കി കൊടുക്കുന്നവയാണ്. അല്ലെങ്കിൽ മുതിർന്ന മറ്റാരെങ്കിലും. എന്നിട്ട് പുതിയ പാഠ്യപദ്ധതി കുട്ടികളിൽ ഉണ്ടാക്കാൻ പോകുന്ന പരിവർത്തനങ്ങളെക്കുറിച്ച് വീമ്പുപറഞ്ഞിട്ടെന്തുകാര്യം?
എന്തിനു സ്കൂൾകുട്ടികളെ മാത്രം പറയുന്നു? ബി-എഡിനും മറ്റും പഠിക്കുന്ന മുതിർന്ന കുട്ടികൾ സബ്മിറ്റ് ചെയ്യേണ്ട പല പഠനപ്രവർത്തനങ്ങളും പ്ലസ്ടൂ വരെ പോലും പഠിച്ചിരിക്കാൻ ഇടയില്ലാത്തതും, ഇത്തരം കാര്യങ്ങൾ തയ്യാറാക്കി കൊടുക്കുന്നവരുമായ കൊട്ടേഷൻ സംഘങ്ങളെ കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? പ്രോജക്റ്റും അസൈന്മെന്റും പോലും കൂലിക്കെഴുതി കൊടുത്ത് വരുമാനം ഉണ്ടാക്കുന്നവർ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. കൂടുതൽ എന്തിനു പറയുന്നു, മുൻ കാല പ്രബന്ധങ്ങൾ സംഘടിപ്പിച്ച് പകർത്തിയെഴുതി സമർപ്പിച്ച് ഡോക്ടറേറ്റുകൾ നേടുന്നവരുള്ള നാടാണല്ലോ ഇത്!
31. യു.പി തലം വരെ പഠിപ്പിക്കാൻ ഡിഗ്രിയും, ഹൈസ്കൂൾ - പ്ലസ് ടൂ തലങ്ങളിൽ പഠിപ്പിക്കാൻ പി.ജിയും അടിസ്ഥാന യോഗ്യതയാക്കിയിട്ട് റ്റി.റ്റി.സി, ബി-എഡ് എന്നീ അനാവശ്യ കോഴ്സുകൾതന്നെ എടുത്തു കളയണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. റ്റി.റ്റി.സിയുടെയും, ബി.എഡിന്റെയും സിലബസിലെ അത്യാവശ്യം ഭാഗങ്ങൾ ഡിഗ്രീ, പി.ജി തലത്തിലേയ്ക്ക് കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ.
32. എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും പൊതുവിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാനുള്ള താല്പര്യം ആളുകളിൽ കുരഞ്ഞു വരുന്നു എന്നത് നിഷേധിക്കാനാകില്ല. എണ്ണം പെരുകുന്ന അൺ എയ്ഡഡ് സ്കൂളുകൾ തന്നെ ഇതിനുദാഹരണമാണ്. ഇതൊക്കെ അറിയാമെങ്കിലും വരട്ടുതത്വങ്ങളും മുറുകെപിടിച്ചിരുന്നാൽ നമ്മുടെ പൊതു വിദ്യാലയങ്ങളും ഒപ്പംതന്നെ നമ്മുടെ മലയാള ഭാഷയും സംസ്കാരവും ഒക്കെ പുരാവസ്തുക്കളായി മാറും.
അതുകൊണ്ടൊക്കെത്തന്നെ പുതിയ പരിഷ്കാരങ്ങളിൽ നിലനിർത്തേണ്ടത് നിലനിർത്തുകയും ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും ചെയ്യണം. അതുപോലെ പഴയ പാഠ്യപദ്ധതികളിൽ നിന്നും സ്വീകരിക്കാവുന്നവ സ്വീകരിക്കുകയും ആവശ്യമില്ലാത്തവയും കാലോചിതമല്ലാത്തവയും ഒഴിവാക്കുകയും ചെയ്യണം. പുതിയരീതി പൂർണ്ണമായും കുറ്റമറ്റതെന്നോ പഴയത് പൂർണ്ണമായും കുറ്റം നിറഞ്ഞതെന്നോ പറയാൻ ഈയുള്ളവനവർകൾ ആഗ്രഹിക്കുന്നില്ല. രണ്ടിലുമുണ്ട് തള്ളേണ്ടതും കൊള്ളേണ്ടതും!
Post a Comment