ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, June 26, 2010

കമന്റുകള്‍ മറുപടികള്‍-വഴിയരികിലെ പൊതുയോഗം

വിശ്വമാനവികം ബ്ലോഗിൽ റോഡരികിലെ പൊതുയോഗ നിരോധനം സംബന്ധിച്ച് എഴുതിയ പോസ്റ്റിൽ പലരും എഴുതിയ കമന്റുകള്‍ക്ക് നൽകിയ മറുപടികള്‍

ബന്ധപ്പെട്ട വിശ്വമാനവികം പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇവിടെ

Anonymous said...
സക്കറിയ വിവാദത്തില്‍ സിക്രട്ടറി പാര്‍ട്ടിയെ മതത്തോടു ഉപമിച്ചതോടെ സിണ്ടിക്കേറ്റ് ബ്ലോഗ്ഗര്‍മാര്‍ പാര്‍ട്ടിയെ ബാധിക്കുന്ന എന്തു സംഭവമുണ്ടായാലും അതു മതാചാരങ്ങളെ ബന്ന്ധിപ്പിച്ചു സിക്രട്ടറിയുടെ ലൈന്‍ വലിച്ചു നോക്കി നടപ്പാണ്. പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ...

അല്ലാതെ ഒരുമാതിരി മോഷണക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി എല്ലാ കള്ളന്മാരേയും ശിക്ഷിച്ചിട്ടു മതി തന്നെ ശിക്ഷിക്കാന്‍ എന്നു പറഞ്ഞു നടക്കാതെ...

പൊങ്കാല നിരൊധിച്ചാലും ജനം ജീവിക്കും, പക്ഷേ കൂതറ പൊതു വഴി യോഗങ്ങള്‍ നിരൊധിച്ചാല്‍ അതിന്റെയൊക്കെ പേരു പറഞ്ഞു പിരിച്ചു ജീവിക്കുന്ന നമ്മള്‍ എന്തു ചെയ്യും.

ഒരു സഖാവു ചോദിക്കുന്നത് പൊതുവഴിയിലെ സമരം ബ്രിട്ടീഷുകാര്‍ നിരൊധിച്ചിട്ടാരാ വകവച്ചത് എന്ന്...

സഖാവേ.. ബ്രിട്ടിഷുകാരൊക്കെ പോയി, ഇപ്പോല്‍ ഇന്ത്യാക്കര്‍ ഉണ്ടാക്കിയ ഭരണവും കോടതിയുമാ ഇവിടെയുള്ളത് എന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്നല്ലാതെ എന്തു പറയാന്‍...

അനോണിപ്പൊന്നേ,

അനോണികൾ മറുപടി അർഹിക്കുന്നില്ല; എങ്കിലും :

അനോണി :പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ..." ഇതാണല്ലോ താങ്കൾ പറഞ്ഞത്.

മറുപടി: ഹർജി കൊടുക്കാഞ്ഞിട്ടൊന്നുമല്ല ഹേ, അതിലൊന്നും തൊടാൻ ഒരു കോടതിയും തയ്യാറാകില്ല; എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ! അവർ പിരിച്ചു തിന്നുന്നവരാണെന്നാണല്ലോ ഹേ, താങ്കൾ പറയുന്നത്. രാഷ്ട്രീയക്കാരിൽ ചുരുക്കംചിലർ പിരിച്ച് ഉദരപൂരണം നടത്തുന്നവരാണെന്നു സമ്മതിച്ചാൽ ഭക്തർ നൽകുന്ന കാണിക്കകൾ സ്വന്തം കീശയിലാക്കുന്ന അമ്പലം വിഴുങ്ങികളേയും പള്ളിവിഴുങ്ങികളേയും തുറന്നുകാണിക്കാൻ ഹേ, അനോണീ താങ്കൾ തയ്യാറാണോ? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന ഭക്തജനങ്ങളെ വിലക്കാൻ ഏതു കോടതിയുണ്ട്‌?

ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല. അതു പോലെ തന്നെ രാഷ്ട്രീയ യോഗങ്ങളും. ഒന്നു ദൈവ ഭക്തി മറ്റൊന്ന് രാഷ്ട്രീയ ഭക്തി .ഇതിൽ ദൈവ ഭക്തി വ്യക്തിയുടെ സ്വന്തം താല്പര്യത്തിനു വേണ്ടിയാണ്. രാഷ്ട്രീയ ഭക്തിയാകട്ടെ രാഷ്ട്രതാല്പര്യത്തിനു വേണ്ടിയാണ്. അതുകൊണ്ട് നിരോധിച്ചു കൂടാത്തത് രാഷ്ട്രീയ സാംസ്കാരിക യോഗങ്ങളെയാണ്. വ്യക്തിഗത താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങൾക്ക് കീഴ്പെടേണ്ടതാണ്.

അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും. നിയമത്തെ വ്യാഖ്യാനിക്കലാണ് കോടതികളുടെ ജോലി. അവരുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ബാധ്യതയും കീഴ്വഴക്കവും എന്ന നിലയിലാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ജനാധിപത്യ ബോധമുള്ളവർക്ക് കയ്യുംകെട്ടി നോക്കി ഇരിക്കാനാകില്ല.

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!

വീണ്ടും അനോണി:അനോണികൾ മറുപടി അർഹിക്കുന്നില്ല“-അനോണി ഓപ്ഷന്‍ എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...

എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ!“

അപ്പോള്‍ പിന്നെ അവര്‍ കാണിക്കുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം ഹേ...

ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല.“

അതേ അതേ ഒരു കള്ളന്‍ മറ്റേ കള്ളന്‍ കാണിക്കുന്നത് തെറ്റാണെന്നു ഒരിക്കലും പറയുകില്ല.

അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും.“

അതങ്ങ് ചെയതാല്‍ പോരെ. പക്ഷേ 2 സ്റ്റേറ്റുകള്‍ വിചാരിച്ചാല്‍ പോരല്ലോ അല്ലേ...

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!“

ഹഹഹ അതു ലോകം മുഴുവന്‍ ടിയാന്മെന്‍ സ്ക്വയറില്‍ കണ്ടതായിരുന്നു....

പിന്നെ സഖാവേ കോടതിക്കെതിരെ മാത്രമല്ല കേന്ദ്രനെതിരെയും നിയം ലംഘിച്ചു സമരമാകാം..

ദാ പെടോല്‍ വില കൂട്ടിയിരിക്കുന്നു. നളെ മുതല്‍ സഖാന്മാരുടെയും സര്‍ക്കാറിന്റേയും കെ എസ് ആര്‍ ടി സി യുടെയും ഒരു വണ്ടിയും കൂട്ടിയ വിലക്ക് ഇന്ധനം വാങ്ങില്ല എന്നങ്ങ് തീരുമാനിക്കൂ. പൊതു ജനത്തിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ എന്താണു കുഴപ്പം ഊരും പേരുമുള്ള തട്ടത്തുമല സാറേ...

ന്‍ബി. ഊരും പേരുമില്ലാത്തവര്‍വ് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അവരോറ്റുള്ള പുഞം കൊള്ളാം...

വീണ്ടും ഞാൻ, മറുപടി: മേൽ അനോണി അന്ധമായ മാർക്സിസ്റ്റ് വിരോധത്തിനടിമപ്പെട്ട് പരുവപ്പെട്ടുപോയ ആളാണ്. പറഞ്ഞിട്ടു കാര്യമില്ല സഹാവല്ലാത്ത സഹജീവീ! ജനാധിപത്യത്തിൽ എല്ലാത്തരക്കാർക്കും ഇഷ്ടമുള്ളത് വിശ്വസിച്ചും പറഞ്ഞും നടക്കാമല്ലോ. അത് റോഡിന്റെ മദ്ധ്യത്തു കയറിനിന്ന് കായ്യും വിരിച്ച് പറയരുതെന്നേ ഞങ്ങൾ സഖാക്കൾക്കുള്ളൂ. റോഡരികിൽ നിന്നു പറഞ്ഞാൽ ആകാശമിടിയില്ല. ( ഈയുള്ളവൻസഹാവ്എന്ന് ആരോപിക്കാൻ പ്രസ്തുത പോസ്റ്റിൽ എവിടെയും ഒരു മാർക്സിസ്റ്റ് വിളംബരമോ കോൺഗ്രസ്സ് വിളംബരമോ ഉണ്ടായിരുന്നില്ല. വഴിയോരത്ത് തന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം യോഗം നടത്തി വരുന്നത്. അവരൊക്കെയും ജനാധിപത്യപ്രവർത്തനം തന്നെ നടത്തുന്നത്. പിന്നെ സഖാവ് എന്നത് നമുക്ക് അഭിമാനം തോന്നുന്ന പദം തന്നെയാണ്. അനോണിയ്ക്ക് അത്സഹാവ്ആയത് അസഹിഷ്ണുത കൊണ്ടാണ്. ഹേ വിളിയിൽ തന്നെ അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടാണ് സഖാവ് ഇടയ്ക്കിടെ ഓരോ ഹേ അങ്ങു ചേർത്തത്. ജനാധിപത്യത്തിൽ സംവാദംമെന്നത് പരിഹസിക്കലല്ല. അഭിപ്രായങ്ങൾ പങ്കുവയ്ക്കലാണെന്നാണ് ഞങ്ങൾ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ (താങ്കളുടെ ഭാഷയിൽ പിരിച്ചു തിന്നികൾ) കരുതുന്നത്. പിന്നെ അർഹിക്കാത്ത അനോണികളോട് പോലും സംവദിക്കുന്നത് ഞങ്ങൾ രാഷ്ട്രീയക്കാരുടെ (താങ്കളുടെ ദൃഷ്ടിയിൽ തീരെ വിവരമില്ലാത്തവർ) ജനാധിപത്യ ബോധവും സഹിഷ്ണുതയുമാണ് സോറി, ഇടയ്ക്ക് ഹേ വിളിയ്ക്കാൻ മറന്നു പോയി ഹേ!

വീണ്ടും ഈഞാൻ, മറുപടി : അനോണി ഓപ്ഷൻ തുറന്നിട്ടിട്ട് "അനോണികൾ മറുപടി അർഹിക്കുന്നില്ലഎന്നു ഞാൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചത് വെറുമൊരു അനോണിയാണെങ്കിലും അത് ഉചിതമായില്ലെന്ന് ഞാനും കരുതുന്നു. എങ്കിലും മറുപടി എഴുതിയിരുന്നു; വീണ്ടും എഴുതുന്നു എന്നുള്ളതുകൊണ്ടു തന്നെ അതിൽ കവലപ്പെടേണ്ടതില്ലെന്നും കരുതുന്നു.ഞങ്ങൾ ജനധിപത്യത്തിൽ വിശ്വസിക്കുന്നവർ അനോണികൾക്കും മറുപടി പറയും. പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ബാകിയൊക്കെ കമ്മ്യൂണിസം വന്നിട്ട്! ( അനോൺബ്ബിയുടെ അഭിപ്രായത്തിൽ രണ്ടിടത്തേ വരൂ എങ്കിലും)

പിന്നെ, രണ്ടു സംസ്ഥാനത്തു പോലും ഇല്ലാത്ത അവസ്ഥയിൽ പലദേശീയ പ്രസ്ഥാനങ്ങളും മൂക്കുകുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്!

ഒരു ഹര്‍ജി കോടതിയില്‍ കൊടുത്താല്‍ പെരുന്നാല്‍ പ്രദിക്ഷണവും പൊങ്കാലയുമൊക്കെ പൊതുസ്ഥലത്ത് നടത്താന്‍ കോടതി ഉത്തരവിടുമോ. തിരുവനന്തപുരത്ത് പൊങ്കാലയിടാന്‍ ആളുകള്‍ റോഡിലിറങ്ങുമ്പോള്‍ അവരുടെ സുരക്ഷയും പ്രധാനമായിരിക്കുമല്ലോ

June 25, 2010 11:31 AM

Delete
Anonymous Anonymous said...

സക്കറിയ വിവാദത്തില്‍ സിക്രട്ടറി പാര്‍ട്ടിയെ മതത്തോടു ഉപമിച്ചതോടെ സിണ്ടിക്കേറ്റ് ബ്ലോഗ്ഗര്‍മാര്‍ പാര്‍ട്ടിയെ ബാധിക്കുന്ന എന്തു സംഭവമുണ്ടായാലും അതു മതാചാരങ്ങളെ ബന്ന്ധിപ്പിച്ചു സിക്രട്ടറിയുടെ ലൈന്‍ വലിച്ചു നോക്കി നടപ്പാണ്. പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ...

അല്ലാതെ ഒരുമാതിരി മോഷണക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി എല്ലാ കള്ളന്മാരേയും ശിക്ഷിച്ചിട്ടു മതി തന്നെ ശിക്ഷിക്കാന്‍ എന്നു പറഞ്ഞു നടക്കാതെ...

പൊങ്കാല നിരൊധിച്ചാലും ജനം ജീവിക്കും, പക്ഷേ കൂതറ പൊതു വഴി യോഗങ്ങള്‍ നിരൊധിച്ചാല്‍ അതിന്റെയൊക്കെ പേരു പറഞ്ഞു പിരിച്ചു ജീവിക്കുന്ന നമ്മള്‍ എന്തു ചെയ്യും.

ഒരു സഖാവു ചോദിക്കുന്നത് പൊതുവഴിയിലെ സമരം ബ്രിട്ടീഷുകാര്‍ നിരൊധിച്ചിട്ടാരാ വകവച്ചത് എന്ന്...

സഖാവേ.. ബ്രിട്ടിഷുകാരൊക്കെ പോയി, ഇപ്പോല്‍ ഇന്ത്യാക്കര്‍ ഉണ്ടാക്കിയ ഭരണവും കോടതിയുമാ ഇവിടെയുള്ളത് എന്ന് ഒന്നോര്‍ക്കുന്നത് നന്നായിരിക്കും എന്നല്ലാതെ എന്തു പറയാന്‍...

June 25, 2010 4:29 PM

Delete

അനോണിപ്പൊന്നേ,

അനോണികൾ മറുപടി അർഹിക്കുന്നില്ല; എങ്കിലും “പൊതുവഴിയില്‍ പൊതു ജനത്തെ തടയുന്ന പരിപാടി കോടതി നിരോധിച്ചപ്പോല്‍ പൊങ്കാല, പെരുന്നാള്‍, നേര്‍ച്ച എന്നൊക്കെ പറഞ്ഞു ബ്ലോഗുകള്‍ തോറും ഓടി നടക്കുവാണ്. പൊങ്കാല നിരൊധിക്കുമോന്നറിയാന്‍ കോടതിയില്‍ ഒരു ഹര്‍ജി കൊടുത്തു നോക്കണം ഹേ... “ ഇതാണല്ലോ താങ്കൾ പറഞ്ഞത്.

ഹർജി കൊടുക്കാഞ്ഞിട്ടൊന്നുമല്ല ഹേ, അതിലൊന്നും തൊടാൻ ഒരു കോടതിയും തയ്യാറാകില്ല; എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ! അവർ പിരിച്ചു തിന്നുന്നവരാണെന്നാണല്ലോ ഹേ, താങ്കൾ പറയുന്നത്. രാഷ്ട്രീയക്കാരിൽ ചുരുക്കംചിലർ പിരിച്ച് ഉദരപൂരണം നടത്തുന്നവരാണെന്നു സമ്മതിച്ചാൽ ഭക്തർ നൽകുന്ന കാണിക്കകൾ സ്വന്തം കീശയിലാക്കുന്ന അമ്പലം വിഴുങ്ങികളേയും പള്ളിവിഴുങ്ങികളേയും തുറന്നുകാണിക്കാൻ ഹേ, അനോണീ താങ്കൾ തയ്യാറാണോ? കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ഒരു ദൈവത്തെ പ്രീതിപ്പെടുത്താൻ റോഡ് ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിക്കുന്ന ഭക്തജനങ്ങളെ വിലക്കാൻ ഏതു കോടതിയുണ്ട്‌?

ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല. അതു പോലെ തന്നെ രാഷ്ട്രീയ യോഗങ്ങളും. ഒന്നു ദൈവ ഭക്തി മറ്റൊന്ന് രാഷ്ട്രീയ ഭക്തി .ഇതിൽ ദൈവ ഭക്തി വ്യക്തിയുടെ സ്വന്തം താല്പര്യത്തിനു വേണ്ടിയാണ്. രാഷ്ട്രീയ ഭക്തിയാകട്ടെ രാഷ്ട്രതാല്പര്യത്തിനു വേണ്ടിയാണ്. അതുകൊണ്ട് നിരോധിച്ചു കൂടാത്തത് രാഷ്ട്രീയ സാംസ്കാരിക യോഗങ്ങളെയാണ്. വ്യക്തിഗത താല്പര്യങ്ങൾ രാഷ്ട്രതാല്പര്യങ്ങൾക്ക് കീഴ്പെടേണ്ടതാണ്.

അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും. നിയമത്തെ വ്യാഖ്യാനിക്കലാണ് കോടതികളുടെ ജോലി. അവരുടെ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യപരവും ഭരണഘടനാപരവുമായ ബാധ്യതയും കീഴ്വഴക്കവും എന്ന നിലയിലാണ്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ജനാധിപത്യ ബോധമുള്ളവർക്ക് കയ്യുംകെട്ടി നോക്കി ഇരിക്കാനാകില്ല.

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!

June 25, 2010 10:23 PM

Delete
Anonymous Anonymous said...

"അനോണികൾ മറുപടി അർഹിക്കുന്നില്ല; "

അനോണി ഓപ്ഷന്‍ എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...

“എന്തായാലും മതാന്ധന്മാരേക്കാൾ വിവരമുള്ളവരാണ് ഹേ, രാഷ്ട്രീയക്കാർ!“

അപ്പോള്‍ പിന്നെ അവര്‍ കാണിക്കുന്നത് തെറ്റാണെന്നു പറഞ്ഞു മനസ്സിലാക്കണം ഹേ...

“ഒരു കാര്യം ഓർക്കുക, ഒരു ദിവസം അമ്പലത്തിൽ കൊള്ളാത്ത ഭക്തർ അല്പം റോഡിൽ വന്നു പൊങ്കാലയിടുന്നതിനെ രാഷ്ട്രീയക്കാരാരും ഒരു വലിയ പാതകമായി കാണുന്നില്ല.“

അതേ അതേ ഒരു കള്ളന്‍ മറ്റേ കള്ളന്‍ കാണിക്കുന്നത് തെറ്റാണെന്നു ഒരിക്കലും പറയുകില്ല.

“അനോണീ, ജനാധിപത്യം രാഷ്ട്രീയത്തിൽ അധിഷ്ഠിതമാണ്. രാഷ്ട്രീയപ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സ്റ്റേറ്റിന്റെ മറ്റ് ഏജൻസികകളിലൊന്നായ കോടതികൾ ശ്രമിച്ചാൽ സഹികെടുമ്പോൾ അവയെ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരും.“

അതങ്ങ് ചെയതാല്‍ പോരെ. പക്ഷേ 2 സ്റ്റേറ്റുകള്‍ വിചാരിച്ചാല്‍ പോരല്ലോ അല്ലേ...

“കണ്ണിരിക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയത്തില്ല. അതു പോലെ ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോൾ ജനാധിപത്യത്തിന്റെ വിലയറിയില്ല. അതില്ലാത്ത രാജ്യത്ത് പോയി ജീവിച്ചു നോക്കുമ്പോൾ അറിയാം ഊരും പേരുമില്ലാത്ത അനോണി സാറേ!“

ഹഹഹ അതു ലോകം മുഴുവന്‍ ടിയാന്മെന്‍ സ്ക്വയറില്‍ കണ്ടതായിരുന്നു....

പിന്നെ സഖാവേ കോടതിക്കെതിരെ മാത്രമല്ല കേന്ദ്രനെതിരെയും നിയം ലംഘിച്ചു സമരമാകാം..

ദാ പെടോല്‍ വില കൂട്ടിയിരിക്കുന്നു. നളെ മുതല്‍ സഖാന്മാരുടെയും സര്‍ക്കാറിന്റേയും കെ എസ് ആര്‍ ടി സി യുടെയും ഒരു വണ്ടിയും കൂട്ടിയ വിലക്ക് ഇന്ധനം വാങ്ങില്ല എന്നങ്ങ് തീരുമാനിക്കൂ. പൊതു ജനത്തിനു അല്ലറ ചില്ലറ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ എന്താണു കുഴപ്പം ഊരും പേരുമുള്ള തട്ടത്തുമല സാറേ...

ന്‍ബി. ഊരും പേരുമില്ലാത്തവര്‍വ് ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്ക് അവരോറ്റുള്ള പുഞം കൊള്ളാം...

June 25, 2010 11:04 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

മേൽ അനോണി അന്ധമായ മാർക്സിസ്റ്റ് വിരോധത്തിനടിമപ്പെട്ട് പരുവപ്പെട്ടുപോയ ആളാണ്. പറഞ്ഞിട്ടു കാര്യമില്ല സഹാവല്ലാത്ത സഹജീവീ! ജനാധിപത്യത്തിൽ എല്ലാത്തരക്കാർക്കും ഇഷ്ടമുള്ളത് വിശ്വസിച്ചും പറഞ്ഞും നടക്കാമല്ലോ. അത് റോഡിന്റെ മദ്ധ്യത്തു കയറിനിന്ന് കായ്യും വിരിച്ച് പറയരുതെന്നേ ഞങ്ങൾ സഖാക്കൾക്കുള്ളൂ. റോഡരികിൽ നിന്നു പറഞ്ഞാൽ ആകാശമിടിയില്ല. ( ഈയുള്ളവൻ “സഹാവ്’ എന്ന് ആരോപിക്കാൻ പ്രസ്തുത പോസ്റ്റിൽ എവിടെയും ഒരു മാർക്സിസ്റ്റ് വിളംബരമോ കോൺഗ്രസ്സ് വിളംബരമോ ഉണ്ടായിരുന്നില്ല. വഴിയോരത്ത് തന്നെയാണ് കോൺഗ്രസ്സും ബി.ജെ.പിയും എല്ലാം യോഗം നടത്തി വരുന്നത്. അവരൊക്കെയും ജനാധിപത്യപ്രവർത്തനം തന്നെ നടത്തുന്നത്. പിന്നെ സഖാവ് എന്നത് നമുക്ക് അഭിമാനം തോന്നുന്ന പദം തന്നെയാണ്. അനോണിയ്ക്ക് അത് “സഹാവ്” ആയത് അസഹിഷ്ണുത കൊണ്ടാണ്. ആ ഹേ വിളിയിൽ തന്നെ ആ അസഹിഷ്ണുത നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ടാണ് ഈ സഖാവ് ഇടയ്ക്കിടെ ഓരോ ഹേ അങ്ങു ചേർത്തത്. ജനാധിപത്യത്തിൽ സംവാദംമെന്നത് പരിഹസിക്കലല്ല. അഭിപ്രായങ്ങൾ പങ്കുവയ്ക്കലാണെന്നാണ് ഞങ്ങൾ രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർ (താങ്കളുടെ ഭാഷയിൽ പിരിച്ചു തിന്നികൾ) കരുതുന്നത്. പിന്നെ അർഹിക്കാത്ത അനോണികളോട് പോലും സംവദിക്കുന്നത് ഞങ്ങൾ രാഷ്ട്രീയക്കാരുടെ (താങ്കളുടെ ദൃഷ്ടിയിൽ തീരെ വിവരമില്ലാത്തവർ) ജനാധിപത്യ ബോധവും സഹിഷ്ണുതയുമാണ് സോറി, ഇടയ്ക്ക് ഹേ വിളിയ്ക്കാൻ മറന്നു പോയി ഹേ!

June 26, 2010 12:40 AM

Delete
Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

അനോണി ഓപ്ഷൻ തുറന്നിട്ടിട്ട് "അനോണികൾ മറുപടി അർഹിക്കുന്നില്ല“ എന്നു ഞാൻ പറഞ്ഞത് ചൂണ്ടിക്കാണിച്ചത് വെറുമൊരു അനോണിയാണെങ്കിലും അത് ഉചിതമായില്ലെന്ന് ഞാനും കരുതുന്നു. എങ്കിലും മറുപടി എഴുതിയിരുന്നു; വീണ്ടും എഴുതുന്നു എന്നുള്ളതുകൊണ്ടു തന്നെ അതിൽ കവലപ്പെടേണ്ടതില്ലെന്നും കരുതുന്നു.ഞങ്ങൾ ജനധിപത്യത്തിൽ വിശ്വസിക്കുന്നവർ അനോണികൾക്കും മറുപടി പറയും. പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ബാകിയൊക്കെ കമ്മ്യൂണിസം വന്നിട്ട്! ( അനോൺബ്ബിയുടെ അഭിപ്രായത്തിൽ രണ്ടിടത്തേ വരൂ എങ്കിലും)

പിന്നെ, രണ്ടു സംസ്ഥാനത്തു പോലും ഇല്ലാത്ത അവസ്ഥയിൽ പലദേശീയ പ്രസ്ഥാനങ്ങളും മൂക്കുകുത്തിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്!

അനോണി ഓപ്ഷന്‍ എനേബിള്‍ ചെയ്തു വച്ച് അനോനികള്‍ മറു പടി അര്‍ഹിക്കുന്നില്ല എന്നു പറയുന്നത്, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പങ്കെടുത്ത് അതിന്റെ നിരര്‍ഥ്കത ബോധ്യപ്പെടുത്തും എന്നു പറയുന്നതുപോലെയാണെന്നറിയാം സഹാവേ...

June 26, 2010 1:05 AM

Delete
Blogger തറവാടി said...

>>പ്രത്യേകിച്ചും പൌരന്റെ സമാധാനപരമായി സംഘടിക്കുവാനും സമരം ചെയ്യുവാനും പൊതുയോഗങ്ങൾ ചേരുവാനും ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഉള്ള അവകാശങ്ങൾ ഇല്ലാതാക്കുക എന്നു വന്നാൽ പിന്നെ ജനാധിപത്യം എന്നതിന് എന്തർത്ഥമാണുള്ളത്?<< റോഡുകള്‍ അല്ലാതെ പൊതുസ്ഥലങ്ങള്‍ ഇല്ലേ? >>ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്ന വിധികൾ പറഞ്ഞ് നീതി പീഠത്തിന്റെ വില കളയാൻ ഒരു ന്യായാധിപനും തയ്യാറാകരുത്.<< ഈ വ്യക്തികള്‍ എന്നാല്‍ അമേരിക്കയിലോ ബ്രിട്ടണിലോ ഉള്ളവരാണോ?, കേരളത്തില്‍ തന്നെ ഉള്ളവരല്ലേ? >>വാഹനങ്ങളും കെട്ടിട സമുച്ചയങ്ങളും സ്വന്തമായുള്ളവർ മാത്രമല്ല പൌരലോകം. അഥവാ അത്തരക്കാർ ന്യൂനപക്ഷം മാത്രമാണ്<< തെറ്റായ ഈ സ്റ്റേറ്റ് മെന്റ് സമ്മതിച്ചാല്‍ തന്നെയും, ന്യൂനപക്ഷത്തിന്റേയും അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടേണ്ടതല്ലേ? >> അത്തരം സമ്പന്നവർഗ്ഗ പിന്തിരിപ്പന്മാർക്ക് ആഹ്ലാദിക്കാനും അറുമ്പാതിക്കനും ഉതകുന്ന വിധിപ്രസ്താവങ്ങൾ നൽകുന്നത് അനുചിതവും അപകടകരവുമാണ്.<< റോടിലൂടെ തടസ്സമില്ലാതെ യാത്രചെയ്യുവാനാവുക എന്നത് ഏറ്റവും മിനിമം അവകാശമല്ലേ? പ്രത്യേകിച്ചും ടാക്സും മറ്റും കൊടുക്കുന്നുമില്ലേ? ഒരു മിനിമം അവകാശം സം‌രക്ഷിക്കപ്പെടുന്നതിനെ 'അറുമ്പാതിക്കല്‍' എന്നൊക്കെ പറയാമോ? >>ഒരു ജനാധിപത്യ രാജ്യത്തിൽ ഒരു അലോസരവുമില്ലാതെ എല്ലാവർക്കും ജീവിക്കണം എന്നു വച്ചാൽ അത് അസാദ്ധ്യമാണ്.<< ഇതിനെയാണ് ഗുണ്ടായിസം എന്ന് പറയുന്നത്! >>സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവർ ജനാധിപത്യമില്ലാത്താ രാജ്യങ്ങൾ തേടി പോകുന്നതാണ് നല്ലത്.<< സ്വസ്ഥമായും സ്വതന്ത്ര്യമായും ജീവിക്കാനാണ് കുറെ മഹാന്‍ മാരായ ആളുകല് കഷ്ടപ്പെട്ട് ഇന്‍‌ഡ്യക്ക് സ്വാതന്ത്യം വാങ്ങിത്തന്നത്, അവിടെ നിന്നും പോകാന്‍ പറയാന്‍ താങ്കള്‍ക്കെന്തവകാശം അല്ലെങ്കില്‍ താങ്കള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കെന്തവകാശം? താങ്കള്‍ക്ക് പാരമ്പര്യമായി കിട്ടിയതാണോ ഇന്‍ഡ്യാ മഹാരാജ്യം? മറ്റൊരു ഗുണ്ടായിസം അല്ലെ? >>ഇപ്പോൾ റോഡ് വക്കിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ട് ബഹുമാനപ്പെട്ട ഹൈക്കൊടതി വിധി പ്രഖ്യാപിച്ചതോടെ ഒരു ജനാധിപത്യ അവകാശം കൂടി കവർന്നെടുക്കപ്പെടുകയാണ്<< താങ്കളെപ്പോലുള്ള കക്ഷിരാഷ്ട്രീയക്കാരന്റെ ഒഴിച്ച് ജനങ്ങളുടെ ഒരു സ്വാതന്ത്ര്യം ഈ നിയമത്തിലൂടെ പാരിപാലിക്കപ്പെട്ടു. >>റോഡിന്റെ മധ്യത്തിലല്ല ആരും പൊതുയോഗം നടത്തുന്നത്. അതിന്റെ ഒരു ഓരത്താണ്. വാഹങ്ങൾക്ക് തടസമില്ലാതെ ആളുകളെ പരമാവധി റോഡരികിൽ ഒതുക്കി നിർത്തിതന്നെയാണ് ഇന്ന് എല്ലാവരും പൊതുയോഗം നടത്തുന്നത്<< ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് രണ്ട് ദിവസം മുമ്പുണ്ടായ ഒരു മന്ത്രിയുടെ പ്രസ്ഥാവനയാണ് " അവര്‍ നല്ല കുട്ടികളാണ് അക്രമം അവര്‍ക്കറിയുകയേഇല്ല' ടി വിയില്‍ ഒരു വിന്‍‌ഡോയില്‍ മന്ത്രിയുടെ പ്രസ്ഥാവന , അടുത്ത വിന്‍‌ഡോയില്‍ കോളേജിലെ ഓഫീസ് അടിച്ചുതകര്‍ക്കുന്നതും; സൊ നോ കമന്‍സ് :) തുടരും..

June 26, 2010 12:06 PM

Delete
Delete
Blogger തറവാടി said...

തുടര്‍ച്ച

>>സ്വാതന്ത്ര്യ സമരകാലത്ത് ഇങ്ങനെ ഒരു വിലക്ക് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നേതാക്കന്മാർ അത് പാലിക്കുമായിരുന്നോ? പൊതു സ്ഥലത്തും മറ്റും യോഗങ്ങളും പ്രകടനങ്ങളും മറ്റു പല സമര രൂപങ്ങളും ഉപയോഗിച്ചു തന്നെയാണ് സ്വാതന്ത്ര്യം ഉൾപ്പെടെ നാം ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തിട്ടുള്ളത്. അല്ലാതെ ആരും നൂലിൽ കെട്ടിയിറക്കിയതല്ല. ഏതെങ്കിലും കോടതി വിധിയിലൂടെ നേടിയതുമല്ല.<< ഇന്‍‌ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടെന്ന്, അതും കഷ്ടപ്പെട്ടാണ് കിട്ടിയതെന്ന് സമ്മതിക്കുന്നതില്‍ സന്തോഷം. പക്ഷെ ഇന്‍‌ഡ്യന്‍ സ്വാതന്ത്ര്യ സമരത്തെ പറ്റി താങ്കള്‍ കൂടുതല്‍ മനസ്സിലാക്കിയിട്ടില്ലെന്നാണ് ഈ കമന്റ് സൂചിപ്പിക്കുന്നത്. എന്തായിരുന്നു അതെന്ന് ഞാന്‍ വിവരിക്കാം, ചെറുതായി മാത്രം! ബ്രിട്ടീഷുകാര്‍ അതായത് അത് കുറെ ദൂരെയുള്ള ഒരു രാജ്യമാണ് അവരാണ് പണ്ട് ഇന്‍‌ഡ്യ ഭരിച്ചിരുന്നത്, അവരില്‍ നിന്നും നമ്മുടെ രാജ്യത്തിന്റെ ഭരണം നമുക്ക് ലഭിക്കാനായി നടന്ന സമരത്തെയാണ് സ്വാതന്ത്ര്യ സമരമെന്ന് വിളിക്കുന്നത്. അന്ന് അധികം റോടുകളൊന്നും ഉണ്ടായിരുന്നില്ല, വാഹനങ്ങളും. മാത്രമല്ല സ്വാതന്ത്ര്യമെന്നത് ഓരോ ഭാരതീയന്റേയും ആവശ്യമായിരുന്നു ഇന്നത്തെ പൊതുയോഗങ്ങള്‍ അത് നടത്തുന്ന പാര്‍ട്ടിയുടെ മാത്രം ആവശ്യമാണ് രണ്ടും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഒരു കൂട്ടരുടെ ആവ്ശ്യം മറുകൂട്ടരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രശ്നമല്ലേ? മറ്റൊന്ന് യോഗം പൊതുവഴിയില്‍ നടത്തുന്നതിലൂടെ ഒരു കൂട്ടരുടെ അവകാശം ലഭിക്കുന്നതാണോ അത് മൂലം മറ്റൊരു കൂട്ടരുടെ ( ചെറുതാവട്ടെ വലുതാവട്ടെ) അവകാശം ഹനിക്കുന്നതാണോ ശെരി? ഇതൊന്നുമല്ല, യാഗം നടത്തരുതെന്നല്ലല്ലോ, പൊതുവഴിയില്‍ പാടില്ലെന്നല്ലേ കോടതിവിധി(?) അപ്പോള്‍ അതെങ്ങിനെയാണ് യോഗം നടത്താനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നത്? >>എന്തിന്, ഇനി നാളെ റോഡിലിറങ്ങി നിൽക്കരുതെന്നു പറയുമോ എന്നു കണ്ടുതന്നെ അറിയണം? << ഇത്രയൊക്കെ കടന്ന് പറയണോ? >> ഇതിൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടതാ‍ണ്<< ഈ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളത് തന്നെയെന്നാണെന്റെ വിശ്വാസം. താങ്കള്‍ ഒരഭിപ്രായ വോട്ടെടുപ്പ് നടത്തിനോക്കൂ, കുറച്ച് കക്ഷി രാഷ്ട്രീയക്കാര്‍ ( അവരും ഒളിഞ്ഞ് മറിച്ച് പറയും) ഒഴികെ ഒരു പൗരനും ഈ വിധി തെറ്റെന്ന് പറയില്ല. ആളുകള്‍ കക്ഷി രാഷ്ട്രീയത്തിനധീധമായി ചിന്തിക്കേണ്ടിയിരിക്കുന്നു അന്ന് ജനങ്ങള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കും.

June 26, 2010 12:06 PM

Delete

Blogger ::സിയ↔Ziya said...

ഇവനെപ്പോലുള്ള ‘വിശ്വമാനവികന്മാരാണ്’ നാടിന്റെ ശാപം.

June 26, 2010 12:32 PM

Delete

“അതൊന്നുമില്ലാതെ സ്വസ്ഥം സ്വജീവിതം നയിക്കണമെന്നുള്ളവർ ജനാധിപത്യമില്ലാത്താ രാജ്യങ്ങൾ തേടി പോകുന്നതാണ് നല്ലത്”
അതായത് ജനാധിപത്യത്തിന്റെ പേരില്‍ പല തന്തയില്ലായ്‌മയും ഇവിടെ നടക്കും, അത് സഹിക്കാത്തവര്‍ നാടുവിട്ടു പൊയ്‌ക്കോണം എന്ന്.

സ്വസ്ഥജീവിതം നയിക്കാന്‍ നാടുവിടേണ്ട കാര്യമില്ല, നിന്നെപ്പോലുള്ള കുറേയെണ്ണത്തിനെ നാടുകടത്തിയാല്‍ മതി.

June 26, 2010 1:37 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

രാഷ്ട്രീയ വിരോധികളുടെ ജനാധിപത്യ ബോധം എന്താണെന്ന് മറ്റുള്ളവർ കാണാൻ വേണ്ടി മാത്രം ‘ഇവൻ, നീയൊക്കെ‘ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളാൽ സമ്പന്നമായ സിയയുടെ മേൽ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. അതദ്ദേഹത്തിന്റെ കുറ്റമായിരിക്കില്ല. സ്വന്തം വീട്ടിൽ വിളിച്ചും പറഞ്ഞും ശീലിച്ചു പോയ പദങ്ങളായിരിക്കാം.പൂന്തോട്ടത്തിൽ പൂക്കൾ മാത്രമാകില്ലല്ലോ ഉണ്ടാ‍കുക. ഭൂമിയുടെ അവകാശികളായി പല “ജീവികളും“ ഉണ്ടാകും!

സംവാദങ്ങളിൽ ഇവൻ, നീ എന്നൊക്കെ സംബോധന ചെയ്യുന്നത് മര്യാദയല്ലെന്നതുപോലെ ഒരുപാട് പാഠങ്ങൾ ഈയുള്ളവനു ലഭിച്ചത് തന്നെ തെരൊവോരങ്ങളിലെ രാഷ്ട്രീയ പ്രസംഗങ്ങളിൽ നിന്നാണ്. അതൊന്നും കേട്ടിട്ടില്ലാത്ത കോമ്പ്ലാൻ ബോയികളുടെ വിചാരം ഈ ഭൂമി അവർക്കുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നാണ്. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ അവർക്കെതിരെ സമരം നയിക്കുന്നവരെ ശല്യക്കാരായി കരുതുന്നവർ ഉണ്ടായിരുന്നു. ഇതുപോലുള്ളവരായിരുന്നു അത്. എന്തായാലും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നവരും രാഷ്ട്രീയക്കാരായിരുന്നു. അന്നത്തെ നിയമമൊക്കെ ലംഘിച്ചുംകൂടി സമരങ്ങൾ നടത്തിയൊക്കെ തന്നെയാണ് അവർ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അന്നത്തെ ഇന്ത്യയുടെ നിയമമെന്നാൽ ബ്രിട്ടീഷ് നിയമം തന്നെയായിരുന്നു. എന്തായാലും അന്ന് സ്വാതന്ത്ര്യം കിട്ടിയത് നന്നായി. ഇന്നായിരുന്നെങ്കിൽ മേൽകമന്റിയവരെ പോലുള്ള അരാഷ്ട്രീയ വാദികൾ സ്വാതന്ത്ര്യ സമരത്തെ തന്നെ എതിർത്തുകൊണ്ട് കോടതികൾ കയറിയിറങ്ങുകയും പലവിധത്തിൽ അതിനെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.

June 26, 2010 6:48 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

ബ്ലോഗിൽ വലതുപക്ഷ ചിന്തകളേ എഴുതാവൂ എന്നുശഠിക്കുന്നവർ അടക്കി വാണിരുന്ന ഒരു കാലം ഉണ്ടായിരുന്നതായി ഒരു പ്രമുഖ ബ്ലോഗർ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു. ഞാൻ ചില രാഷ്ട്രീയ പോസ്റ്റുകൾ ഇട്ടപ്പോൾ അത് എനിക്കും നേരിട്ടു മനസ്സിലായി. ചില പഴംകുറ്റി ബ്ലോഗർമാരാകട്ടെ ബ്ലോഗിൽ ഇന്നതേ എഴുതാവൂ എന്ന വ്യവസ്ഥകൾ വയ്ക്കുമ്പോലെ കമന്റുകൾ ഇടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇടതുപക്ഷത്തെയോ പ്രത്യേകിച്ച് സി.പി.എമ്മിനേയോ അനുകൂലിച്ച് എഴുതാനേ പാടില്ലെന്ന മട്ടിൽ എടാ പോടാ വിളികളുമായി ചില സംസ്കാര ശൂന്യന്മാർ ചാടിവീഴും. ആരോഗ്യകരമായ സംവാദങ്ങളല്ല അവർക്കിഷ്ടം. തെറി വിളിക്കലാണ്. എന്റെ ബ്ലോഗിൽ പക്ഷെ വന്നു തെറി വിളിച്ചാൽ അത് മറ്റുൾലവരെ പോലെ പെട്ടെന്നൊന്നും ഞാൻ ഡിലീറ്റ് ചെയ്യില്ല. പത്തുപേർ കാണട്ടെയെന്നുതന്നെ കരുതും. എന്റെ ബ്ലോഗിൽ സഭ്യമായ ഭാഷയിൽ ഞാൻ എനിക്കിഷ്ടമുള്ളത് എഴുതും. വല്ലതും പറയാനുള്ളവർക്ക് അവരവരുടെയും അവരുടെ പിതാക്കളുടെയും സംസ്കാരമനുസരിച്ച് കമന്റിയിട്ട് പോകാം!

June 26, 2010 6:59 PM

Delete

Blogger ::സിയ↔Ziya said...

നീയൊക്കെ ഇങ്ങനെ തന്നെയേ പ്രതികരിക്കൂ എന്ന് നൂറുവട്ടം ഉറപ്പിച്ചു തന്നെയാണ് മേലെ കമന്റിട്ടത്. അതവിടെത്തന്നെ കിടക്കട്ടെ.

June 26, 2010 7:02 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

എന്റെ ബ്ലോഗിൽ എനിക്കിഷ്ടമുള്ളത് എഴുതും. ഓരോരുത്തർക്കും അവരവരുടെയും അവരവരുടെ പിതാക്കന്മാരുടെയും സംസ്കാരമനുസരിച്ച് കമന്റുകൾ ഇട്ടിട്ടു പോകാം. ഞാനായിട്ട് ഡിലീറ്റ് ചെയ്യില്ല.

June 26, 2010 7:02 PM

Delete

Blogger ::സിയ↔Ziya said...

വീണ്ടും പറയുന്നു, നിന്നെപ്പോലുള്ള കുറേ വരട്ടു വാദികള്‍ ഒന്നടങ്ങിയാല്‍ നാടു നന്നാവും.

June 26, 2010 7:04 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

ഈ ടിയാന്റെ സൈറ്റൊക്കെ പോയികണ്ടു. കൊള്ളാം. പക്ഷെ എന്തു ചെയ്യാം കഷ്ടം....! പിന്നെ എന്റെ സംസ്കാരത്തിനു നിരക്കാത്ത ഒരു കമന്റ് ഞാൻ മേലിട്ടത് ഉടൻ നീക്കുന്നതായിരിക്കും!

June 26, 2010 7:04 PM

Delete

Blogger ::സിയ↔Ziya said...

ഹഹഹ!
സാറേ,
വിശ്വമാനവികന്റെ വിശ്വസഹിഷ്‌ണുത ഒന്നുരച്ച് നോക്കാനായി.
അതിനു തെളിവാണല്ലോ ദാ ദിത്...
“ഈ ടിയാന്റെ സൈറ്റൊക്കെ പോയികണ്ടു. കൊള്ളാം. പക്ഷെ എന്തു ചെയ്യാം കഷ്ടം....! പിന്നെ എന്റെ സംസ്കാരത്തിനു നിരക്കാത്ത ഒരു കമന്റ് ഞാൻ മേലിട്ടത് ഉടൻ നീക്കുന്നതായിരിക്കും!”

:)

June 26, 2010 7:07 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെയൊന്നും അടങ്ങില്ല മോനേ ദിനേശാ!ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ എല്ലാറ്റിനും മേലെ തന്നെ പറക്കും. ഇല്ലെങ്കിൽ ഫലം അരാജകത്വമായിരിക്കും. രാഷ്ട്രീയക്കാർ ഇത്ര ശക്തരായിട്ടും ഇവിടെ ഓരോരുത്തന്മാർ സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കുന്നില്ല. സമൂഹത്തിലെ കുഴപ്പക്കാർക്ക് അല്പമെങ്കിലും പേടിയുള്ളത്. നിയമങ്ങളെയൊന്നുമല്ല. രാഷ്ട്രീയക്കാരെയാണ്. ഗുണ്ടായിസമെന്നൊക്കെ ആരോപിച്ചേക്കാം. പക്ഷെ ചിലയിടങ്ങളിൽ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നേ കരുതാനൊക്കൂ. പിന്നെ അനിയനോട് ഇബിയും കൂടുതൽ വഴക്കടിച്ചിരിക്കാൻ സമയമില്ലെന്ന് ഖേദപൂർവ്വം അറിയിക്കുന്നു. വല്ലപ്പോഴു ഇതുപോലെ എടാപോടാന്നുമ്പറഞ്ഞ് വരണം. ഇത്തിരി അങ്ങനെയൊക്കെ വിളിച്ചാലും വേണ്ടില്ല. വന്ന് വായിച്ചാൽ മതി. ഇങ്ങനത്തെ പലരുടെയും ബ്ലോഗുകൾ വായിച്ചു വായിച്ച് ക്രമേണ ഒരു പരിവർത്തനം വന്നേക്കാം!

June 26, 2010 7:12 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

ദേ കണ്ടോ, തിരിച്ചു പറഞ്ഞപ്പൊൾ പ്രകോപിതനായി! അത്താണ്; എല്ലാരും മനുഷ്യരാണു സിയാ....! ഇനിയിപ്പോ തമ്മിൽ പറഞ്ഞതൊക്കെ അങ്ങനെ കിടക്കട്ടെ. ഒരു സർഗ്ഗസംവാദമൊന്നുമല്ലെങ്കിലും പരസ്പരം തിരിച്ചറിഞ്ഞതല്ലേ!

June 26, 2010 7:15 PM

Delete

Blogger ::സിയ↔Ziya said...

ദുഷ്‌ട രാഷ്ട്രീയക്കാരെ നെലക്ക് നിര്‍ത്താന്‍ പറ്റുമോന്ന് ഞങ്ങള് ജനം ഒന്ന് നോക്കട്ടെ.

പിന്നെ സാറ്‌ എഴുതുന്നത് വായിക്കാന്‍ ഇനിയും തീര്‍ച്ചയായും വരാം...
(കമന്റൊക്കെ വായിച്ച് സാറിനൊരു പരിവര്‍ത്തനം വന്നാലോ) :)

June 26, 2010 7:15 PM

ദുഷ്‌ട രാഷ്ട്രീയക്കാരെ നെലക്ക് നിര്‍ത്താന്‍ പറ്റുമോന്ന് ഞങ്ങള് ജനം ഒന്ന് നോക്കട്ടെ.

പിന്നെ സാറ്‌ എഴുതുന്നത് വായിക്കാന്‍ ഇനിയും തീര്‍ച്ചയായും വരാം...
(കമന്റൊക്കെ വായിച്ച് സാറിനൊരു പരിവര്‍ത്തനം വന്നാലോ) :)

June 26, 2010 7:15 PM

Delete
Anonymous Anonymous said...

"പിന്നെ അനിയാ, അല്ലെങ്കിൽ ചേട്ടാ, (ചേച്ചീ/ അനിയത്തീ)നമ്മ ചൈനയിലൊന്നുമല്ല, ഇന്ത്യയിലാ! നമുക്ക് തൽക്കാലം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ചർച്ച ചെയ്യാം."

ഹഹഹ രാഷ്ട്രീയക്കാരന്റെ ഗുണ്ടായിസം അംഗ്ഗീകരിക്കാന്‍ പറ്റാത്തവര്‍ അതില്ലാത്ത രാജ്യങ്ങളിലേയക്കു പോകണം എന്നു പറഞ്ഞതു കോണ്ടാണ് ചേട്ടാ മാനവികതാവാദികളുടെ ജനാധിപത്യ രാജ്യമായ ചൈനയുടെ കാര്യം പറഞ്ഞത്.

തട്ടത്തുമല സാറിനോട് ഈ രാജ്യത്തെ കോടതികള്‍ പറയുന്നത് അനുസരിക്കാന്‍ പറ്റില്ലേങ്കില്‍ ചൈനക്കു പോകാന്‍ പറഞ്ഞാല്‍ ഞനുമൊരു മാനവികതാവാദിയായി പ്പോകുമെന്നതിനാല്‍ പറയുന്നില്ല.

പേട്രോളടിക്കാതെ പ്രധിക്ഷേപിക്കുന്നതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല.

ബന്ദ് എന്ന മാനവികതാ പരിപാടി ഒരു വിധം തീര്‍ന്നു. ഹര്‍ത്താല്‍ എന്ന്തും ഈകദേശം കഴിയാറായി...കടുത്ത ഇടതന്മാരായ കൂട്ടുകാര്‍ ഇന്നു വണ്ടിയോടിച്ച് ഇവിടെ വന്നിരുന്നു.

വ്ഴി തടഞ്ഞുള്ള മാനവികതാ വാദവും വ്ല്യ താമസ്സമില്ല്ലാതെ നിന്നു പോകും.പ്ക്ഷേ മാനവികതാ വദ്ദികള്‍ ഇങ്ങനെ വാദിച്ചോണ്ടേ ഇരിക്കും... എന്തു ചെയ്യാന്‍...

June 26, 2010 7:31 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

സിയാ,

കമന്റോ പോസ്റ്റോ വായിച്ച് പരിവർത്തനം വന്നേക്കാം.അതിൽ ഭയമില്ല. വായിച്ചു തന്നെയാണ് ഈ അഭിപ്രായങ്ങളൊക്കെ ഉരുത്തുരിയാനുള്ള ബുദ്ധിയുണ്ടായത്. പക്ഷേ നീ, നീയൊക്കെ എന്നിങ്ങനെയുള്ളത് വാ‍യിച്ചാൽ ഉണ്ടാകുന്ന പരിവർത്തനം ഞാൻ അതിനു മറുപടി പറഞ്ഞപോലുള്ള പരിവർത്തനമേ ആകൂ. അതെനിക്കങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റില്ല.

പിന്നെ ഈ റോടരിൽകിൽ പൊതുയോഗം കൂടുന്നതിനെ വിലക്കിയ സംഭവത്തെ ഞങ്ങൾ നിസ്സാരമായി മറികടക്കും കേട്ടോ. ജംഗ്ഷനുകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്റ്റേജ് കെട്ടും. ആളുകൾ റോഡിൽ കൂടി നിൽക്കുകയും ചെയ്യും. അല്ല കൂടി നിൽക്കണമെന്നു തന്നെയില്ല.ഞങ്ങൾ പറയുന്നത് ആളുകൾ മൈക്കിലൂടെ കേട്ടാൽ മതി. ബന്ദ് നിരോധിച്ചപ്പോൾ ഹർത്താലായി. ഹർത്താൽ നിരോധിക്കുമ്പോൾ പണിമുടക്കാകും. അതും നിരോധിച്ചാൽ...വേറെ എത്രയോ പദങ്ങൾ ശ്രീകണ്ഠേശ്വരം സാറിന്റെ മലയാളം നിഘണ്ടുവിലുണ്ട് മക്കളേ! കളി രാഷ്ട്രീയക്കാരോടോ? (ഈ ഞാൻ രാഷ്ട്രീയം എന്നുദ്ദേശിക്കുന്നത് മാർക്സിസ്റ്റുകളെ മാത്രമാണെന്നു കരുതരുത്. എനിക്ക് എല്ലാ രാഷ്ട്രീയക്കാരെയും ഇഷ്ടമാണ്! അവരാണ് രാഷ്ട്രത്തെ മുന്നോട്ട് നയിക്കുന്നത്!

ഇപ്പോഴത്തെ കോടതി വിധിയെ അപലപിച്ചവരിൽ -ജഡ്ജിമാരടക്കം- മാർക്സിസ്റ്റുകാർ അല്ലാത്തവരും ഉണ്ട് കേട്ടൊ!

June 26, 2010 7:46 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

അനോണി, കോടതികൾക്ക് ഒരു ചുക്കും അറിയില്ലെന്നു ഞാൻ പറയില്ല; കാരണം അത് ചിലപ്പോൾ കോടതി അലക്ഷ്യം ആണെങ്കിലോ!

June 26, 2010 7:48 പം


Delete

Blogger ::സിയ↔Ziya said...

ആ സാറ്‌ പരിവര്‍ത്തിച്ചു വരുന്നുണ്ട് :)
(അതോ സാറിന്റെ നമ്പരായിരുന്നോ ഈ പോസ്റ്റ്? കണ്‍ഫൂഷം :) )

June 26, 2010 7:53 PM

Delete

Blogger ::സിയ↔Ziya said...

ബൈ ദ ബൈ...
സാറിനെ എങ്കയോ പാത്ത മാതിരിയേ...
ഈ പേര് എങ്കയോ കാതില്‍ വിളുന്ത മാതിരിയേ...
നിജമാ.

June 26, 2010 7:55 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

അങ്ങനെ തണുത്തു വാ മോനേ! ഇഷ്ടമില്ലാത്ത അഭിപ്രായം കേൾക്കുമ്പൊൾ വായിൽ വരുന്ന വാക്കുകൾ അതേപോലെ വിളിച്ചു പറയുന്നത് കൂട്ടുകാരോട് പോലും ആശയപരമായി വഴക്കടിച്ച് ശീലമില്ലത്തതുകൊണ്ടാകാമെന്നാണ് എനിക്കു തോന്നുന്നത്. നമ്മൾ ഇഷ്ടപ്പെടുന്നതേ മറ്റുള്ളവർ പറയാവൂ എന്ന് വിചാരിക്കുന്നത് ശരിയാണോ എന്ന് താല്പര്യമുണ്ടെങ്കിൽ ആത്മ പരിശോധന നടത്തുക. ബ്ലോഗിലൂടെ നീ, നീയൊക്കെ, എടാ, പോടാ തുടങ്ങിയ പരസ്പര ബഹുമാനമില്ലാത്ത വാക്കുകൾ ഉപയോഗിക്കുന്നതുപോലെ താങ്കൾ നേരിട്ട് ഒരാളോട് സംവദിച്ചാൽ എങ്ങനെയിരിക്കും എന്ന് താല്പര്യമുണ്ടെങ്കിൽ ആലോചിക്കുക. നീ, നീയൊക്കെ, എടാ, പോടാ ഇതൊക്കെ പഴയ ഫ്യൂഡൽ പദങ്ങളാണ്. അടിയാളരെ ഫ്യൂഡലുകൾ ആട്ടിയിരുന്ന വാക്കുകൾ. ഇപ്പോൾ പരസ്പരം വളരെ അടുപ്പമുള്ളവർ തമ്മിലേ അത്തരം പദങ്ങൾ ഉപയോഗിക്കാറുള്ളൂ. എനിക്ക് വാത്സല്യമുള്ള വയസ്സിനുതാഴെയുള്ളവരെ ഞാൻ എടാ എന്നും എടീ എന്നും തന്നെ വിളിക്കുന്നത്. എന്നാൽ ആദ്യമായി കാണുന്നവരെയും വയസിനു മൂത്തവരെയും ഒന്നും അങ്ങനെ വിളിക്കാറായില്ല. താങ്കൾ ഇനി എത്രതന്നെ ഉന്നതനായാലും ശരി താങ്കളുടെ ആ നീ, നീയൊക്കെ പ്രയോഗം എനിക്കിഷ്ടപ്പെട്ടില്ലതന്നെ. ഞാൻ ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് താങ്കൾക്കൊന്നുമില്ലെന്നും അറിയാം. മറ്റുള്ളവർ ആരും ഇതിൽ കമന്റെഴുതിയിട്ട് അവരുടെ എതിർമൊഴി ശക്തമായി പറഞ്ഞിട്ടും അത്രയ്ക്ക് അൺസഹിക്കബിൾ ആയ പദം അവരാരും ഉപയോഗിച്ചു കണ്ടില്ല.

സാറിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റോം വല്യ ഫ്യൂഡല്‍ ഏറമ്പാല കൃഷ്ണന് നായനാര്‍ ആണ്. ആല്ലേടോ :)
ഭൂഹഹ!

June 26, 2010 8:48 PM

Delete
Anonymous Anonymous said...

"പിന്നെ ഈ റോടരിൽകിൽ പൊതുയോഗം കൂടുന്നതിനെ വിലക്കിയ സംഭവത്തെ ഞങ്ങൾ നിസ്സാരമായി മറികടക്കും കേട്ടോ. ജംഗ്ഷനുകളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സ്റ്റേജ് കെട്ടും. ആളുകൾ റോഡിൽ കൂടി നിൽക്കുകയും ചെയ്യും."

തട്ട്ത്തുമല സാറിന് ഒരു നിര്‍ബന്ധം മാത്രമേയുള്ളൂ - എങ്ങനെയെങ്കിലും റോഡ് ഗതാഗതം തടസ്സപ്പെടണം. ഇങ്ങനെയൊക്കെയല്ലേ നമുക്ക് ആര്‍ക്കിട്ടെങ്കിലും മാനവികമായിട്ട് പണി കൊടുക്കാന്‍ പറ്റൂ.

വിടല്ല് സഹാവേ ഒരുത്തനേം... പക്ഷേ ജനം പണി തുടങ്ങിക്കഴിഞ്ഞു...

“അനോണി, കോടതികൾക്ക് ഒരു ചുക്കും അറിയില്ലെന്നു ഞാൻ പറയില്ല; കാരണം അത് ചിലപ്പോൾ കോടതി അലക്ഷ്യം ആയിപ്പോകും!“

പറയണം സഹാവേ പറയണം... മദ്യം ആഹാരത്തിന്റെ ഭാഗ്ഗമാകണം എന്നു പറഞ്ഞ സഹാവ് മാനവികമായി ആടി തിമിര്‍ക്കുന്നത് കണ്ടു. അതു പോലെ പറയണം...

കോടതി അലക്ഷ്യം വലിയൊരു ജനതയുടെ മാനവികതക്കു വേണ്ടിയല്ലേ... ജയിലൊക്കെ നമുക്കു പുല്ലല്ലേ... പിന്നെന്തിനു പേടിക്കണം...

June 26, 2010 9:43 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

മിസ്റ്റർ സിയാ,
നിങ്ങളോട് ഇത്രനേരം തർക്കിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. താങ്കളുടെ നാട്ടിൽ അച്ഛനും മകനും തമ്മിലും നീയെന്നും എടാപോടാന്നുമൊക്കെ ആയിരിക്കും വിളിക്കുക. നമ്മട നാട്ടിൽ പൊതുപ്ലാറ്റ്ഫോർമുകളിൽ സംസാരിക്കുന്നവർ എഴുത്തിലൂടെയായാലും നേരിട്ടായാലും മാന്യമായ ഭാഷയിലേ സംസാരിക്കാറുള്ളൂ. താങ്കൾ പഠിച്ച സംസ്കാരം തുടർന്നുകൊള്ളൂ. ഇനിയും താങ്കളുടെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്യത്തത്, ഈ ബ്ലോഗുകൾക്കൊരു കുഴപ്പമുള്ളത് പലരും അനോണികളായും, വ്യാജ പേരുകളുമായും വരുമെന്നുള്ളതാണ്. താങ്കളുടെ ഈ പ്രൊഫൈലിൽ നിന്നുള്ള കമന്റുകൾ നീക്കിയാലും മറ്റൊരു രൂപത്തിൽ താങ്കൾക്ക് വരാമല്ലോ! ആളുകളോട് മുഖാമുഖം കാണുമ്പോഴെങ്കിലും നല്ല ഭാഷയിൽ സംസാരിക്കുന്നത് ആരോഗ്യപരമായി നന്നായിരിക്കും. എല്ലാവരും ഒരു പോലെ ആയിരിക്കില്ല.

June 26, 2010 10:08 PM


Delete
Blogger ഇ.എ.സജിം തട്ടത്തുമല said...

ഇന്ന് കേരളത്തിലെ പൊതുറോഡുകളിലൂടെ എൽ.ഡി.എഫ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും, റോഡരികുകളിൽ യോഗങ്ങൾ നടത്തുകയും ചെയ്ത ആവേശകരമായ വാർത്തകളാണ് കേൾക്കാൻ കഴിഞ്ഞത്!

June 26, 2010 10:53 PM

Delete

Blogger ഇ.എ.സജിം തട്ടത്തുമല said...

പൊതുയോഗങ്ങൾ വച്ച് പ്രസംഗിക്കുന്നത് ജനങ്ങളെ ആശയപരമായി ബോധവൽക്കരിക്കാനാണ്. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവർ അത് ചെയ്തുകൊണ്ടിരിക്കും. എവിടെയൊക്കെനിന്ന് ആശയങ്ങൾ പ്രചരിപ്പിക്കണമെന്നൊക്കെ അവർ തീരുമാനിക്കും. അവനവന്റെ സ്വകാര്യഭൂമിയിലിരുന്ന് എന്തായാലും രാഷ്ട്ര സേവനം നടത്താനാകില്ല.

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം പാടില്ലെന്ന് പണ്ട് ഹലിളക്കിയതാണ്. ഇപ്പോഴും അവിടെ സമരവുംപൊതുയോഗങ്ങളുമുണ്ട്.

പാലിക്കേണ്ടതും പാലിച്ചുകൂടാത്തതുമായ നിയമങ്ങൾ ജനത്തിനറിയാം! അവർ ഇനിയും അത് തെളിയിച്ചുകൊണ്ടിരിക്കിം.

June 26, 2010 11:02 PM

No comments: