നീർവിളാകന്റെ ബ്ലോഗിലിട്ട കമന്റ്
ബന്ധപ്പെട്ട പോസ്റ്റിലേയ്ക്കുള്ള ലിങ്ക് ഇവിടെ
അതെ, ദൈവ വിശ്വാസികൾ തന്നെയാണ് ഇത്തരം അന്ധ വിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കേണ്ടത്. വിശ്വാസികൾക്കിടയിൽനിന്നു തന്നെ അന്ധവിശ്വാസങ്ങൾ വളർത്തി നടക്കുന്ന ചൂഷണങ്ങൾക്കെതിരെ പരിഷ്കരണപ്രവർത്തനങ്ങൾ നടക്കണം.
വിശ്വാസത്തെ അല്ല, വിശ്വാസത്തെ ചൂഷണത്തിനുള്ള ഉപാധിയായി കാണുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. ഇത്തരം ചൂഷണങ്ങളിൽ നിന്നു കിട്ടുന്ന സമ്പത്തിൽ ഒരു പങ്ക് നല്ല കാര്യങ്ങൾക്ക് വേണ്ടി പലരും മാറ്റിവയ്ക്കുന്നു എന്നത് നല്ലതുതന്നെ! പക്ഷെ എന്നു വച്ച് ചൂഷണം ചൂഷണമല്ലാതാകില്ല.അന്ധ വിശ്വാസം അന്ധവിശ്വസം അല്ലാതാകില്ല.
വിശ്വാസമല്ല, വിശ്വാസം ഉപയോഗിക്കപ്പെടുന്ന രീതിയാണ് വിമർശിക്കപ്പെടേണ്ടത്. കുറെ പേരെ ചൂഷണം ചെയ്ത് മറ്റ് കുറെ പേർക്ക് ഗുണമുണ്ടാക്കി കൊടുക്കുന്നത് അങ്ങനെ ചെയ്യുന്നവർക്ക് പുണ്യം കിട്ടാൻ ഉതകില്ല.
അന്ധമായ വിശ്വാസങ്ങൾ അടിച്ചേല്പിക്കതെ തന്നെ ഭക്തിയെ ഉപയോഗിച്ച് വരുമാനം ആർജ്ജിക്കാനും അതുപയോഗിച്ച് സൽകർമ്മങ്ങൾ ചെയ്യുവാനും ചെയ്യാനും സാധിക്കും. അതാണ് യഥാർത്ഥ ദൈവ വിശ്വാസികളും ദൈവികത്വം അവകാശപ്പെടുന്നവരും ചെയ്യേണ്ടത്.
ഞാൻ ദൈവ വിശ്വാസി അല്ലെങ്കിലും യഥാർത്ഥ ദൈവ വിശ്വാസികളിൽ അവർ ദൈവവിശ്വാസികളായതുകൊണ്ടു കാണപ്പെടുന്ന ചില നന്മകൾ ദർശിക്കുകയും അതുകൊണ്ടുതന്നെ അവരെ ഇഷ്ടപ്പെടുകയും അവരുടെ വിശ്വാസത്തെ ആദരിക്കുകയും ചെയ്യുന്നു!
പോസ്റ്റ് ചെറുതാണെങ്കിലും അതിലുൾക്കൊണ്ടിരിക്കുന്ന സന്ദേശം വലുതാണ്. ആശംസകൾ!
No comments:
Post a Comment