ഇത് അഭിപ്രായ ശേഖരം (COMMENT BOX)

ഈയുള്ളവനവർകൾ പല ബ്ലോഗുകളിലും എഴുതുന്ന പ്രധാനപ്പെട്ട കമന്റുകൾ ശേഖരിച്ച് വയ്ക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ ബ്ലോഗ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 15, 2010

കുഞ്ഞൂസിന്റെ ബ്ലോഗിലിട്ട കമന്റ്

ബൂലോകം ഓൺലെയിനിൽ കുഞ്ഞൂസിന്റെ ബ്ലോഗിലിട്ട കമന്റ്

ഇതിപ്പോ എന്തു പറയാനാ! രണ്ടുപേരുടെ ജീവിതവും പോയില്ലേ? മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ തീരുമനിച്ച സ്ഥിതിയ്ക്ക് ജീവിതം അതിനു വേണ്ടി ആ അമ്മയ്ക്ക് ത്യജിച്ചു ജീവിക്കാമായിരുന്നില്ലെ? ഇപ്പോൾ മകൾ ഇല്ലാതെയുമായി. അമ്മ ജയിലിലുമായി. മകളെ കൊന്നവൾ എന്നൊരു പേരുദോഷവും. ഒരിടത്ത് ആ കുട്ടിയുടെ ജീവിതം സുരൽക്ഷിതമല്ലെങ്കിൽ അതിനെയും കൊണ്ട് മറ്റെവിടെയെങ്കിലും പോകാമായിരുന്നില്ലേ? ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടാൻ സ്വം മരിക്കുകയൊ മറ്റൊരാളെ കൊല്ലുകയോ ചെയ്യുന്നത് ശരിയാണോ? ദയാവധം അർഹിക്കുന്നവർക്ക് പോലും അത് കൊടുക്കുന്നതിനെ സമൂഹം അംഗീകരിക്കുന്നില്ല എന്നിരിക്കെ സ്വന്തം മകൾക്ക് ഒരു ദയാവധം കൊടുത്തു എന്നു പറഞ്ഞാലും അതിനു ന്യയീകരണമില്ല. മാത്രവുമല്ല. മകൾ മരണത്തിലൂടെ രക്ഷപെട്ടു. പക്ഷെ അമ്മയോ? അവരുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിലായില്ലേ? ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതയായി വന്നാലും പശ്ചാത്താപം ഈ അമ്മയെ ജീവിതത്തിൽ ഉടനീളം വേട്ടയാടില്ലേ? സമൂഹത്തിന്റെ ശകാരവാക്കുകൾ വേറെയും. അപ്പോൾ ആ അമ്മ ചെയ്തത് ഒരു കയ്യബദ്ധം ആയിപ്പോയില്ലേ? എന്തായാലും സംഭവിച്ചു പോയി. ഇനി യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് ശേഷിക്കുന്ന കാലം ജീവിക്കുക എന്നത് അമ്മയ്ക്ക് ഒരു പോംവഴി തന്നെയാണ്. മനുഷ്യമനസ്സ് സങ്കീർണ്ണമാണ്. ചില നിമിഷങ്ങളിൽ മനുഷ്യൻ ഇങ്ങനെയൊക്കെ ചെയ്തുപോകാം. കൂടുതൽ ഒരുനിമിഷം ചിന്തിക്കാൻ തയ്യാറകാത്തതിൽ വരുന്ന ദുരന്തമാണ്. സ്വന്തം അബദ്ധത്താലാണെങ്കിലും കഴിഞ്ഞതിനെക്കുറിച്ചോർത്ത് വേവലാതിപ്പെടാതെ ശേഷിക്കുന്ന ജീവിതം ജീവിച്ചു തീർക്കുവാൻ ആ അമ്മയോട് പറയുക. പശ്ചാത്താപമാണ് സ്വന്തം മനസിന്റെ കോടതിയിൽ നൽകാവുന്ന പരമാവധി സ്വയം ശിക്ഷ. പശ്ചാത്താപം മനസിനെ പവിത്രമാക്കുമെന്ന് വിശ്വസിക്കുക. അതിനപ്പുറമുള്ള ജയിൽ ശിക്ഷയൊക്കെ സമൂഹത്തിന്റെ ഭാവി സുരക്ഷയ്ക്കായി മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടൂള്ളതാണ്. മനുഷ്യൻ തെറ്റുകളിലേയ്ക്ക് വഴുതി പോകാതെ സൂക്ഷിക്കുന്നതിനും തെറ്റുകൾ ആവർത്തിക്കാതിരിക്കുന്നതിനും. ആ അമ്മയോട് സമാധാനമായി ഇരിക്കാൻ മാത്രം പറയുക. ഇനി അവർക്ക് മറ്റൊരു തെറ്റ് ചെയ്യേണ്ടി വരികയുമില്ലല്ലോ! മരിച്ചവർ തമ്മിൽ കാണാൻ കഴിയുമായിരുന്നെങ്കിൽ ഒരു പക്ഷെ ആ മകൾ അമ്മയ്ക്ക് മാപ്പുകൊടുക്കുമായിരുന്നുവെന്ന് അവരെ പറഞ്ഞ് സമാധാനിപ്പിക്കുക.


ബന്ധപ്പെട്ട പോസ്റ്റ് വായിക്കാൻ ഇതുവഴി


1 comment:

Sabu Hariharan said...

അമ്മയുടെ ഭാഗത്ത്‌ നിന്നു നോക്കിയാൽ ശരി.
സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നു നോക്കിയാൽ തെറ്റ്‌.

സ്വന്തം ജീവിതത്തിൽ അങ്ങനെ ഒരു ദുര്യോഗം ഉണ്ടാവാത്തത്‌ കൊണ്ട്‌ പലരും പലതും പറയുന്നു..